Month: April 2023
-
Health
ഗര്‍ഭകാലത്ത് കോവിഡ് ബാധിച്ച സ്ത്രീകള്‍ക്ക് ജനിച്ച കുട്ടികള്‍ക്ക് മസ്തിഷ്‌ക തകരാര്‍
ഗര്‍ഭിണിയായിരിക്കെ കോവിഡ് ബാധിച്ച സ്ത്രീകള്‍ക്ക് ജനിച്ച കുഞ്ഞുങ്ങളുടെ മസ്തിഷ്‌കത്തിന് തകരാര്‍ സ്ഥിരീകരിച്ചു. യു.എസ് ഗവേഷകരാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2020ല്‍ ഡെല്‍റ്റ വകഭേദം വ്യാപിച്ച സമയത്ത് വൈറസ്ബാധയേറ്റ രണ്ട് സ്ത്രീകളുടെ കുഞ്ഞുങ്ങള്‍ക്കാണ് പിന്നീട് മസ്തിഷ്‌കത്തിന് തകരാര്‍ ഉണ്ടെന്ന് കണ്ടെത്തിയത്. മിയാമി സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. പീഡിയാട്രിക്‌സ് എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വാക്‌സിന്‍ ലഭ്യമാകുന്നതിന് മുമ്പ് ഡെല്‍റ്റ വൈറസ് തീവ്രമായി വ്യാപിച്ച സമയത്താണ് രണ്ടു സ്ത്രീകള്‍ക്ക് ?ഗര്‍ഭത്തിന്റെ രണ്ടാംമാസം വൈറസ് ബാധിച്ചത്. കുഞ്ഞുങ്ങള്‍ പിറന്ന ദിവസം തന്നെ ചുഴലി ഉണ്ടാവുകയും പിന്നീട് വളര്‍ച്ചാ പ്രശ്‌നങ്ങളും നേരിടുകയുണ്ടായി. ഒരു കുട്ടി പതിമൂന്നാം മാസം മരിച്ചു. രണ്ടാമത്തെ കുഞ്ഞ് തീവ്രപരിചരണത്തിലുമായിരുന്നു. രണ്ടു കുട്ടികള്‍ക്കും പ്ലാസന്റയിലിരിക്കവേ അമ്മയില്‍ നിന്നാകാം വൈറസ് ബാധിച്ചതെന്നാണ് ഗവേഷകര്‍ പറയുന്നത്. രണ്ട് സ്ത്രീകളുടെയും പ്ലസന്റയില്‍ വൈറസ് ബാധിച്ചതിന്റെ തെളിവും ഗവേഷകര്‍ കണ്ടെത്തുകയുണ്ടായി. മരിച്ച കുട്ടിയുടെ മസ്തിഷ്‌കത്തിന്റെ ഓട്ടോപ്‌സിയിലും വൈറസ് സാന്നിധ്യം കണ്ടെത്തി. രണ്ട് സ്ത്രീകള്‍ക്കും കോവിഡ് സ്ഥിരീകരിക്കുകയും…
Read More » -
India
”പവാര്‍ അത്യാഗ്രഹി” കടന്നാക്രമിച്ച് കോണ്‍ഗ്രസ് വക്താവ്; അദാനി വിഷയത്തില്‍ പ്രതിപക്ഷം രണ്ടുതട്ടില്‍
മുംബൈ: അദാനിയേയും അംബാനിയേയും വിമര്‍ശിക്കുന്നതിന് എതിരെ രംഗത്തുവന്ന എന്‍സിപി അധ്യക്ഷന്‍ ശദര് പവാറിന് എതിരെ കോണ്‍ഗ്രസ്. ശരദ് പവാര്‍ അത്യാഗ്രാഹിയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് വക്താവ് അല്‍ക്കാ ലംബ രംഗത്തെത്തി. അദാനിക്കൊപ്പം ഇരിക്കുന്ന ശരദ് പവാറിന്റെ ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു അല്‍ക്കയുടെ വിമര്‍ശനം. ‘ഭയപ്പെട്ട അത്യഗ്രഹികളായ ആളുകള്‍ ഇന്ന് അവരുടെ വ്യക്തി താത്പര്യങ്ങള്‍ കാരണം സ്വേച്ഛാധിപത്യ ശക്തിക്ക് സ്തുതി പാടുന്നു. രാഹുല്‍ ഗാന്ധി മാത്രമാണ് ജനങ്ങള്‍ക്ക് വേണ്ടി പോരാട്ടം നടത്തുന്നത്.”- അല്‍ക്ക ട്വിറ്ററില്‍ കുറിച്ചു. അദാനിക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനു പിന്നാലെ പോവാതെ വിലക്കയറ്റവും കര്‍ഷകപ്രശ്‌നങ്ങളും പോലെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തുകയാണ് പ്രതിപക്ഷം ചെയ്യേണ്ടതെന്ന് ശരദ് പവാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ അംബാനിയുടെയും അദാനിയുടെയുമൊക്കെ പേര് ഉപയോഗിക്കുകയാണ്. എന്നാല്‍, രാജ്യത്തിന് അവര്‍ നല്‍കിയ സംഭാവനകളും ഓര്‍ക്കണമെന്ന് പവാര്‍ പറഞ്ഞു. വിലക്കയറ്റം, കര്‍ഷക പ്രശ്‌നങ്ങള്‍ തുടങ്ങി പ്രതിപക്ഷം ഉയര്‍ത്തേണ്ട ഒരുപാടു വിഷയങ്ങള്‍ വേറെയുണ്ട്- പവാര്‍ ചൂണ്ടിക്കാട്ടി. അദാനി വിഷയത്തില്‍ ജെപിസി അന്വേഷണം വേണ്ടെന്ന് പവാര്‍…
Read More » -
Kerala
മകനെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ ഒന്നര ലക്ഷം നല്‍കണം; അല്ലെങ്കില്‍ യഥാര്‍ത്ഥ പ്രതിയെ പിടിച്ചു കൊടുക്കണം!!! പണം ആവശ്യപ്പെട്ട് പോലീസുകാര്‍
തിരുവനന്തപുരം: കള്ളക്കേസില്‍ കുടുക്കിയ മകനെ വിട്ടുകിട്ടാന്‍ പോലീസ് സ്റ്റേഷനില്‍ ചെന്ന മാതാവിനോട് പണം ആവശ്യപ്പെട്ടതായി പരാതി. ഇതുസംബന്ധിച്ച് കാട്ടാക്കട വീരണകാവ് സ്വദേശി ലത മനുഷ്യാവകാശ കമ്മീഷന്‍, എസ്.സി എസ്.ടി കമ്മീഷന്‍, പോലീസ് കംപ്ലൈന്റ്റ് അതോറിറ്റിയിലും പരാതി നല്‍കി. കാട്ടാക്കട അഞ്ചു തെങ്ങിന്‍മൂട്ടില്‍ ഉത്സവ പരിപാടിക്കിടെ പോലീസ് ഉദ്യോഗസ്ഥന് മൂക്കില്‍ ഏറു കിട്ടിയ സംഭവത്തില്‍ പോലീസ് പിടികൂടിയ യുവാക്കള്‍ പ്രതികളല്ല എന്നും കേസില്‍ കുടുക്കിയതാണെന്നും അറസ്റ്റ് ചെയ്യപ്പെട്ട യുവാക്കളില്‍ ഒരാളായ പ്രണവിന്റെ (29) മാതാവ് ലത പറഞ്ഞു. മകനെ കാണാന്‍ പോലീസ് സ്റ്റേഷനില്‍ ചെന്നപ്പോള്‍ ”മകനെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ ഒന്നര ലക്ഷം നല്‍കണം; അല്ലെങ്കില്‍ യഥാര്‍ത്ഥ പ്രതിയെ പിടിച്ചു കൊടുക്കണം” എന്നായിരുന്നു പോലീസുകാര്‍ പറഞ്ഞതെന്ന് ലത വ്യക്തമാക്കി. കാട്ടാക്കട ഭദ്രകാളി ക്ഷേത്ര തൂക് മഹോത്സവത്തിന്റെ ഭാഗമായി താലപ്പൊലി കളമായ അഞ്ചുതെങ്ങിന്‍മൂട്ടില്‍ യുവാക്കള്‍ സ്റ്റേജിനു മുന്നില്‍ നൃത്തം ചവുട്ടിയിരുന്നു. സംഘാടകര്‍ പറഞ്ഞത് ചെവിക്കൊള്ളാതെ ആയിരുന്നു ഇവരുടെ നൃത്തം. യുവാക്കളും, സംഘാടകരും തമ്മില്‍ ഉണ്ടായ…
Read More » -
Kerala
ഗാനമേളയ്ക്കിടെ ഗായകന്‍ ഹൃദയാഘാതം മൂലം മരിച്ചു
ആലപ്പുഴ: ഗാനമേളയ്ക്കിടെ ഗായകന്‍ ഹൃദയാഘാതം മൂലം മരിച്ചു. ഗായകന്‍ പള്ളിക്കെട്ട് രാജ (എം.കെ. രാജു) ആണ് മരിച്ചത്. കായംകുളം പത്തിയൂരില്‍ വെച്ചാണ് സംഭവം. ഉത്സവത്തില്‍ ഗാനമേളയ്ക്ക് പാടിയശേഷം വിശ്രമിക്കുമ്പോഴായിരുന്നു മരണം. കോട്ടയം കറുകച്ചാല്‍ സ്വദേശിയാണ്. കന്യാകുമാരി ‘സാഗര്‍ ബീറ്റ്സ്’ ഗാനമേളയിലെ കലാകാരനാണ് പള്ളിക്കെട്ട് രാജ. പ്രോഗ്രാം കഴിഞ്ഞ് വേദിക്ക് മുന്നിലുള്ള കസേരയില്‍ ഇരുന്ന് വിശ്രമിക്കുമ്പോള്‍ ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. നേരത്തെ മൂവാറ്റുപുഴ ഏഞ്ചല്‍ വോയിസില്‍ ഗായകനായിരുന്നു.
Read More » -
India
‘ശ്രീനഗര്‍’ ജി20 യോഗവേദി; ചൈനയുടെയും പാകിസ്ഥാന്റെയും ‘ചെകിട്ടത്തടിച്ച്’ ഇന്ത്യ
ന്യൂഡല്‍ഹി: ജി20 ഉച്ചകോടിയുടെ ഭാഗമായുള്ള പ്രവര്‍ത്തകസമിതി യോഗത്തിന്റെ വേദിയായി ശ്രീനഗര്‍ നിശ്ചയിച്ച് പാകിസ്ഥാനും ചൈനയ്ക്കും പ്രഹരമേകി ഇന്ത്യ. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയശേഷം സ്ഥിതിഗതികള്‍ സാധാരണ നിലയിലാണെന്ന സന്ദേശം നല്‍കാന്‍ പരിപാടിയിലൂടെ സാധിക്കുമെന്നാണു കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. അയല്‍ രാജ്യങ്ങളായ പാകിസ്ഥാന്റെയും ചൈനയുടെയും കടുത്ത എതിര്‍പ്പ് വകവയ്ക്കാതെയാണ് ശ്രീനഗറിലെ വേദി നിശ്ചയിച്ചതെന്നാണു റിപ്പോര്‍ട്ട്. മേയ് 22 മുതല്‍ 24 വരെയാണു ടൂറിസത്തിന്റെ ഭാഗമായുള്ള പ്രവര്‍ത്തകസമിതി യോഗം ശ്രീനഗറില്‍ നിശ്ചയിച്ചിട്ടുള്ളത്. സൗദി അറേബ്യ, തുര്‍ക്കി, ചൈന തുടങ്ങിയ രാജ്യങ്ങളുമായി ചേര്‍ന്ന് ശ്രീനഗറിലെ വേദി മാറ്റാന്‍ പാകിസ്ഥാന്‍ കൂടിയാലോചനകള്‍ നടത്തിയെങ്കിലും വിജയിച്ചില്ല. നേരത്തെ, അരുണാചല്‍ പ്രദേശിലെ ജി20 വേദികള്‍ക്കെതിരെ ചൈനയും നിലപാടെടുത്തിരുന്നു. ജി20 യോഗങ്ങളുടെ പുതുക്കിയ കലണ്ടറിലാണ് ടൂറിസവുമായ ബന്ധപ്പെട്ട പ്രവര്‍ത്തക സമിതി ശ്രീനഗറില്‍ നടക്കുമെന്ന് ഇന്ത്യ വ്യക്തമാക്കിയത്. ശ്രീനഗറിലെ യോഗം ചൈന ബഹിഷ്‌കരിച്ചേക്കുമെന്നാണു സൂചന. അരുണാചലും ജമ്മുകശ്മീരും അവിഭാജ്യ ഘടകങ്ങളാണെന്നും രാജ്യത്തെ 20 സംസ്ഥാനങ്ങളിലും 8 കേന്ദ്രഭരണ…
Read More » -
Kerala
മോദി മികച്ച നേതാവ്, കേരളത്തില്‍ ബിജെപിക്കും സാധ്യത; രാജ്യത്ത് ക്രൈസ്തവര്‍ അരക്ഷിതരല്ല: മാര്‍ ആലഞ്ചേരി
തിരുവനന്തപുരം: രാജ്യത്തെ ക്രൈസ്തവ വിഭാഗത്തിന് ബി.ജെ.പിയോട് തൊട്ടുകൂടായ്മയില്ലെന്ന് സൂചന നല്‍കി സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഇടത്-വലത് മുന്നണികളെപ്പോലെ ബി.ജെ.പിക്കും കേരളത്തില്‍ സാധ്യതയുണ്ട്. ജനങ്ങളുടെ പിന്തുണ നേടുന്നതില്‍ അവര്‍ വിജയിച്ചിട്ടുണ്ട്. രാജ്യത്തെ ക്രൈസ്തവര്‍ അരക്ഷിതാവസ്ഥയിലല്ലെന്നും ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്റെ ‘എക്സ്പ്രസ് ഡയലോഗില്‍’ അദ്ദേഹം പറഞ്ഞു. നേരത്തെ, നായര്‍ സമുദായത്തിനും കോണ്‍ഗ്രസുമായി അടുപ്പമുണ്ടായിരുന്നു. എന്നാല്‍ ക്രമേണ അത് കുറഞ്ഞുവന്നു. കോണ്‍ഗ്രസില്‍ പ്രതീക്ഷയില്ലാത്തതിനാലാണ് ഒരുവിഭാഗം ഇടതുപക്ഷത്തേക്ക് മാറിയത്. എന്നാല്‍, പല സാഹചര്യങ്ങളിലും അവര്‍ക്കും പ്രതീക്ഷകള്‍ നിറവേറ്റാന്‍ കഴിഞ്ഞില്ല. അതിനാല്‍, ആളുകള്‍ മറ്റൊരു സാധ്യത തേടുന്നത് സ്വാഭാവികമാണ്. അങ്ങനെയാണ് ബി.ജെ.പിയലേക്ക് ആളുകള്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസവുമായി ബന്ധപ്പെട്ട് ഇടതുപക്ഷത്തിന്റെ ആശയത്തില്‍ കാര്യമായ മാറ്റമുണ്ടായിട്ടുണ്ട്. നേരത്തെ പള്ളികളിലും അമ്പലങ്ങളിലും പോകുന്നതിനെ എതിര്‍ത്തിരുന്നവര്‍ ഇന്നത് പ്രോത്സാഹിപ്പിക്കുകയാണ്. ബി.ജെ.പി. നേതാക്കള്‍ തന്നെ കാണാന്‍ വരാറുണ്ട്. എന്നാല്‍, ഔദ്യോഗികമായി ഇതുവരെ അങ്ങനെയൊന്ന് ഉണ്ടായിട്ടില്ല. ആര്‍.എസ്.എസ്. നേതാക്കളും വന്നുകണ്ടിട്ടുണ്ട്. അവര്‍ എന്നെ…
Read More » -
Kerala
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇനി രാത്രിയും വിവാഹം നടത്താം; തീരുമാനത്തിന് അനുമതി നല്‍കി ദേവസ്വം ഭരണസമിതി
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിന് മുന്നിലെ വിവാഹമണ്ഡപങ്ങളില്‍ രാത്രിയും വിവാഹം നടത്താന്‍ അനുമതി. ദേവസ്വം ഭരണസമിതിയോഗമാണ് തീരുമാനത്തിന് അംഗീകാരം നല്‍കിയത്. ശീവേലിക്ക് പുറത്തേക്ക് എഴുന്നള്ളിക്കുന്നത് വരെയാണ് രാത്രി നട തുറന്നിരിക്കുന്നത്. നട അടച്ചിരിക്കുന്ന സമയത്ത് വിവാഹം നടത്തുന്ന പതിവില്ല. നിലവില്‍ രാവിലെ അഞ്ച് മണി മുതല്‍ ഉച്ചപൂജ കഴിഞ്ഞ് നട അടയ്ക്കുന്ന സമയമായ 1.30 വരെയാണ് വിവാഹങ്ങള്‍ നടക്കുന്നത്. വൈകിട്ടും രാത്രിയും വിവാഹങ്ങള്‍ നടക്കുന്ന പതിവില്ല. നായര്‍ സമാജം ജനറല്‍ കണ്‍വീനര്‍ വി.അച്യുതക്കുറുപ്പ് മകന്റെ വിവാഹം വൈകിട്ട് ക്ഷേത്രത്തിന് മുന്നില്‍ നടത്താന്‍ അനുമതി തേടി ദേവസ്വത്തിന് അപേക്ഷ നല്‍കിയിരുന്നു. 2022 ഡിസംബറിലാണ് ഈ അപേക്ഷ നല്‍കിയത്. ഈ അപേക്ഷ ദേവസ്വം അംഗീകരിക്കുകയും വിവാഹം നടക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് രാത്രിയും വിവാഹം നടത്താന്‍ ദേവസ്വം കൂടിയാലോചനകള്‍ നടത്തിയത്.
Read More » -
India
ബന്ദിപ്പൂരില്‍ ‘കടുവ’യിറങ്ങി; സോഷ്യല്‍ മീഡിയയെ ഇളക്കി മറിച്ച് മോദി ചിത്രങ്ങള്‍
ബംഗളൂരു: ബന്ദിപ്പുര്‍ കടുവാസങ്കേതത്തില്‍ കടുവ സംരക്ഷണ പരിപാടിയുടെ 50-ാം വാര്‍ഷികം ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബന്ദിപുരിലെത്തി. കാക്കി പാന്റ്, കറുത്ത തൊപ്പി, കാമോഫ്‌ലാഷ് ടീ ഷര്‍ട്ട്, ജാക്കറ്റ് എന്നിവ ധരിച്ചാണ് മോദി കടുവ സങ്കേതത്തില്‍ എത്തിയത്. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ഇന്ദിരാ ഗാന്ധിക്കു ശേഷം ബന്ദിപ്പൂര്‍ സന്ദര്‍ശിക്കുന്ന രണ്ടാമത്തെ പ്രധാനമന്ത്രിയാണ് മോദി. കടുവ, സിംഹം, ചെന്നായ, പുള്ളിപ്പുലി തുടങ്ങി 7 വിഭാഗം മൃഗങ്ങളുടെ സംരക്ഷണത്തിനായുള്ള രാജ്യാന്തര കൂട്ടായ്മയായ ഇന്റര്‍നാഷനല്‍ ബിഗ് കാറ്റ്‌സ് അലയന്‍സിനും (ഐബിസിഎ) പ്രധാനമന്ത്രി ഇവിടെ തുടക്കമിടും. Prime Minister Narendra Modi visited Bandipur Tiger Reserve in Karnataka today. pic.twitter.com/dKzLub0qY8 — ANI (@ANI) April 9, 2023 കടുവ സംരക്ഷണത്തില്‍ സര്‍ക്കാര്‍നയം വ്യക്തമാക്കുന്ന ‘അമൃത് കാല്‍’ പ്രസിദ്ധീകരണവും പ്രത്യേക നാണയവും പ്രകാശനം ചെയ്യും. രാവിലെയാണ് ബന്ദിപ്പൂര്‍ വന്യജീവി സങ്കേതത്തില്‍ മോദി സഫാരി നടത്തിയത്. തുടര്‍ന്നു തമിഴ്‌നാട്ടിലെ മുതുമലൈ തേപ്പക്കാട്…
Read More »

