CrimeNEWS

ഭര്‍ത്താവിനെ മര്‍ദ്ദിച്ച് അവശനാക്കി യുവതിയെ തട്ടികൊണ്ടു പോയി; ബന്ധുക്കള്‍ക്കെതിരേ പരാതി

ആലപ്പുഴ: തൃക്കുന്നപ്പുഴയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍നിന്നും ബന്ധുക്കള്‍ തട്ടികൊണ്ട് പോയതായി പരാതി. വാഹനത്തിലെത്തിയ സംഘം ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും മര്‍ദ്ദിച്ച ശേഷം കര്‍ണാടക സ്വദേശിനിയായ യുവതിയെ തട്ടികൊണ്ട് പോവുകയായിരുന്നു. ശനിയാഴ്ചയാണ് സംഭവം.

കഴിഞ്ഞ മാസം 28 നാണ് തൃക്കുന്നപ്പുഴ സ്വദേശിയായ യുവാവിനൊപ്പം യുവതി കേരളത്തില്‍ എത്തുന്നത്. അടുത്ത ദിവസം തന്നെ വിവാഹവും നടന്നു. വിവാഹത്തിന് പങ്കെടുക്കാന്‍ യുവതിയുടെ വീട്ടുകാരും എത്തിയിരുന്നു. എന്നാല്‍, വിവാഹ ശേഷം മടങ്ങിവരാന്‍ ബന്ധുക്കള്‍ യുവതിയെ നിര്‍ബന്ധിച്ചിരുന്നു.

Signature-ad

ഇതിന് ശേഷമാണ് കര്‍ണാടകയില്‍ നിന്നും ബന്ധുക്കളെത്തി യുവതിയെ തട്ടികൊണ്ട് പോയത്. സംഭവത്തില്‍ ഭര്‍ത്താവിന്റെ പരാതിയില്‍ തൃക്കുന്നപ്പുഴ പോലീസ് കേസെടുത്തു.

 

Back to top button
error: