Month: April 2023

  • NEWS

    ദോഷൈക ദൃക്കുകൾ ഓർക്കുക, കണ്ണ്  മാത്രമല്ല മനസ്സും തുറക്കുമ്പോഴേ യാഥാർത്ഥ്യങ്ങൾ കാണാനാവൂ

    വെളിച്ചം    നീതിമാനായിരുന്നു ആ രാജ്യത്തെ രാജാവ്.  അത് കൊണ്ട് തന്നെ ജനങ്ങള്‍ക്ക് അദ്ദേഹം  പ്രിയപ്പെട്ടവനായിരുന്നു.  രാജാവ് മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഒരു പ്രതിമ നഗരഹൃദയത്തില്‍ സ്ഥാപിക്കാന്‍ യുവരാജാവ് തീരുമാനിച്ചു.  അതിന് രാജ്യത്തെ ഒരു പ്രഗത്ഭ ശില്പിയെ ഏല്‍പ്പിക്കുകയും ചെയ്തു. ശില്പത്തിന്റെ പണി ആരംഭിച്ചു.  ഇതിനിടയില്‍ ശില്പിയോട് അസൂയ പുലർത്തിയിരുന്ന മറ്റൊരു ശില്പിയും അവിടെയെത്തി. ശില്‍പത്തെ നോക്കിയപ്പോള്‍, രാജാവിന്റെ മുഖമാണ് കൊത്തുന്നത് എന്നാണ് അയാള്‍ക്ക് തോന്നിയത്. പക്ഷേ, കണ്ണിന്റെ ആകൃതി ശരിയല്ലല്ലോ! കുറച്ച് കൂടി നീണ്ട കണ്ണല്ലേ രാജാവിന്റേത്. അയാള്‍ ശില്പിയോട് പറഞ്ഞു: “താനീ കൊത്തിവെയ്ക്കുന്നതിന്റെ അളവുകളൊന്നും ശരിയല്ല. രാജാവിന് നീണ്ട കണ്ണാണ് ഉളളത്.  ഇത് ശരിയാകാന്‍ പോകുന്നുമില്ല.” ശില്പി അതിന് മറുപടിയൊന്നും പറഞ്ഞില്ല.  അങ്ങനെ പ്രതിമ പൂര്‍ത്തിയായി.  പ്രതിമ അനാച്ഛാദനം ചെയ്യാന്‍ യുവരാജാവ് എത്തുന്നതിന് തലേദിവസം അയാള്‍ വീണ്ടുമെത്തി.  രാജാവിന്റെ ഛായയില്ലാത്ത പ്രതിമ ഒന്നുകൂടി കാണാമല്ലോ! പ്രതിമ ശരിയായില്ല എന്ന് താന്‍ പറഞ്ഞാലും ഇനി അത് മാറ്റാനുള്ള സമയം പോലും ശില്പിക്ക്…

    Read More »
  • Kerala

    ജി 20 ഡവലപ്‌മെന്റ് വർക്കിങ് ഗ്രൂപ്പ് യോഗം: വികസനപരവും പാരിസ്ഥിതികവുമായ അജണ്ടകൾ തമ്മിലുള്ള ബന്ധം വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത ചർച്ചചെയ്ത് രാജ്യങ്ങൾ

    കോട്ടയം: കുമരകത്തു നടക്കുന്ന ജി 20 ഡെവലപ്മെന്റ് വർക്കിംഗ് ഗ്രൂപ്പ് (ഡിഡബ്ല്യുജി) രണ്ടാമതു യോഗത്തിന്റെ രണ്ടാം ദിവസം ജി20 അംഗങ്ങൾ, ക്ഷണിതാക്കളായ ഒൻപതു രാജ്യങ്ങൾ, വിവിധ അന്താരാഷ്ട്ര, പ്രാദേശിക സംഘടനകൾ എന്നിവയിൽ നിന്നുള്ള എൺപതിലധികം പ്രതിനിധികൾ പങ്കെടുത്തു. കേന്ദ്ര വിദേശകാര്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറിമാരായ നാഗരാജ് കെ. നായിഡു, ഈനം ഗംഭീർ എന്നിവർ സെഷനുകൾക്ക് നേതൃത്വം നൽകി. ജി 20 അധ്യക്ഷ പദവിയിലിരുന്ന് ഇന്ത്യ ഡിഡബ്ല്യുജിക്കായി കണ്ടെത്തിയ മുൻഗണനാ മേഖലകളെക്കുറിച്ചുള്ള വിശദമായ ചർച്ചകൾ നടന്നു. ആദ്യ സെഷൻ പരിസ്ഥിതിക്കായുള്ള ജീവിതശൈലി(ലൈഫ്)ക്ക് ഊന്നൽ നൽകിയുള്ളതായിരുന്നു. യുഎൻഎഫ്‌സിസി, ലോക ബാങ്ക്, രാജ്യാന്തര ഊർജ ഏജൻസി എന്നിവയിൽ നിന്നുള്ള വിദഗ്ധർ സംസാരിച്ചു. പരിസ്ഥിതിക്ക് ഉതകുന്ന ജീവിതശൈലിയിലൂടെ വികസനത്തെയും പരിസ്ഥിതി സംരക്ഷണത്തെയും എങ്ങനെ ബന്ധിപ്പിക്കാം, സമ്പദ് വ്യവസ്ഥയുടെ ഹരിതവൽക്കരണത്തിനുള്ള ധനസഹായം, ആഗോള തലത്തിൽ ലൈഫ് നടപടികൾ സൃഷ്ടിച്ച പ്രതിഫലനങ്ങൾ എന്നീ വിഷയങ്ങൾ ഉയർത്തിക്കാട്ടി. വികസനപരവും പാരിസ്ഥിതികവുമായ അജണ്ടകൾ തമ്മിലുള്ള ബന്ധം വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത രാജ്യങ്ങൾ ചൂണ്ടിക്കാണിച്ചു. ഇവ…

    Read More »
  • LIFE

    വേഷപ്പകര്‍ച്ചയില്‍ ഞെട്ടിച്ച അല്ലു; തരംഗമായി ‘പുഷ്‍പ 2’ ഫസ്റ്റ് ലുക്ക്

    അല്ലു അര്‍ജുന്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുഷ്പ 2 ന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വൈറല്‍ ആവുന്നു. അല്ലു അര്‍ജുന്‍റെ പിറന്നാള്‍ ദിനത്തലേന്നാണ് അണിയറക്കാര്‍ ഫസ്റ്റ് ലുക്ക് അവതരിപ്പിച്ചത്. പട്ടുസാരിയും മാലകളും കമ്മലുമൊക്കെയായി സ്ത്രീവേഷത്തിലാണ് അല്ലു പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വലംകൈയില്‍ ഒരു തോക്കുമുണ്ട്. തെലുങ്കില്‍ നിന്ന് വരാനിരിക്കുന്ന ചിത്രങ്ങളില്‍ വലിയ കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള ഒന്നാണ് പുഷ്പ 2. അല്ലു അര്‍ജുന്‍ ‌ടൈറ്റില്‍ കഥാപാത്രമാവുന്ന ചിത്രത്തിന്‍റെ ഒരു പുതിയ പ്രൊമോ വീഡിയോയും ഇന്നലെ പുറത്തെത്തിയിരുന്നു. തിരുപ്പതി ജയിലില്‍ നിന്നും വെടിയേറ്റ മുറിവുകളുമായി രക്ഷപെട്ട പുഷ്പ ഇപ്പോള്‍ ജീവനോടെയുണ്ടോ എന്ന ആശങ്കയിലാണ് ജനം. ഇതിനിടെ വനമേഖലയില്‍ വന്യജീവി നിരീക്ഷണത്തിനായി സ്ഥാപിക്കപ്പെട്ട ക്യാമറയിലെ ദൃശ്യങ്ങള്‍ ടെലിവിഷനിലൂടെ ജനം കാണുന്ന രീതിയിലാണ് പുറത്തെത്തിയ പ്രൊമോ വീഡിയോ. ഈ വീഡിയോയും വലിയ പ്രേക്ഷകപ്രീതി നേടിയിട്ടുണ്ട്. https://twitter.com/PushpaMovie/status/1644319628926017539?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1644319628926017539%7Ctwgr%5E4c9cdf9ab763df19207c80f537e75276cf657813%7Ctwcon%5Es1_&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FPushpaMovie%2Fstatus%2F1644319628926017539%3Fref_src%3Dtwsrc5Etfw കൊവിഡാനന്തര കാലത്ത് ഇന്ത്യന്‍ സിനിമയിലെ തന്നെ ശ്രദ്ധേയ ബോക്സ് ഓഫീസ് വിജയങ്ങളിലൊന്നായിരുന്നു പുഷ്‍പ ദ് റൈസ്. അല്ലു അര്‍ജുന്‍റെ കരിയറിലെ ഏറ്റവും…

    Read More »
  • Kerala

    സൂര്യാഘാതം സൂക്ഷിക്കുക, കൊടും ചൂടിൽ കേരളത്തിന് പൊള്ളുന്നു ; പകൽ സമയങ്ങളിൽ താപനില ഇനിയും ഗണ്യമായി  ഉയരുമെന്നു മുന്നറിയിപ്പ്

         കൊല്ലം മുതല്‍ കോഴിക്കോടു വരെയുള്ള ജില്ലകളില്‍ പകൽ താപനില ഗണ്യമായി  ഉയരുമെന്നു കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ കാലാവസ്ഥാ പഠന വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇതിനിടെ പല സ്ഥലത്തും വഴിയാത്രക്കാരും തെരുവ് കച്ചവടക്കാരുമൊക്കെ സൂര്യാഘാതത്തിന് ഇരയായതായി റിപ്പോർട്ടുകളുണ്ട് പാലക്കാട്, കോഴിക്കോട് തൃശൂര്‍ ജില്ലകളിലാണ് താപ സൂചിക അപകടകരമായ നിലയില്‍ ഇനിയും ഉയരാൻ സാധ്യത. ഈ മേഖലകളിൽ ഇത് 55 ലേക്ക് ഉയരുമെന്നാണ് വിലയിരുത്തലെന്ന് കുസാറ്റിന്‍റെ കാലാവസ്ഥാ പഠന വകുപ്പ് അറിയിച്ചു. പകല്‍ നേരിട്ട് വെയിലേല്‍ക്കുന്നത് ഒഴിവാക്കണം. നിര്‍ജലീകരണവും സൂര്യാതപവും വരാതെയും ശ്രദ്ധിക്കണം. കൊല്ലം മുതല്‍ കോഴിക്കോടു വരെയുള്ള ജില്ലകളില്‍ ഇടനാട്ടില്‍ പകല്‍ താപനില 35നും 38 ഡിഗ്രിസെൽഷ്യസിനും ഇടയിലായിരിക്കും. താപ സൂചികപ്രകാരം 52 മുതല്‍ 54 വരെയായിരിക്കും ഈ പ്രദേശങ്ങളില്‍ അനുഭവവേദ്യമാകുന്ന ചൂട്. അതേസമയം ഒറ്റപ്പെട്ട ഇടങ്ങളില്‍ വേനല്‍മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വരുന്ന മൂന്ന് ദിവസം കൂടി വേനല്‍മഴ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.…

    Read More »
  • Crime

    പോസ്റ്റോഫീസിൽ സാമ്പത്തിക ക്രമക്കേട് നടത്തിയ പോസ്റ്റ് മാസ്റ്റർ അറസ്റ്റിൽ

    ആലപ്പുഴ: പോസ്റ്റോഫീസിൽ സാമ്പത്തിക ക്രമക്കേട് നടത്തിയ പോസ്റ്റ് മാസ്റ്ററെ അറസ്റ്റ് ചെയ്തു. മാരാരിക്കുളം വടക്ക് പോസ്റ്റോഫീസിൽ ഗ്രാമീണ ടാക്ക് സേവക് സർവ്വീസ് (പോസ്റ്റു മാസ്റ്റർ) ആയി ജോലിചെയ്തിരുന്ന പള്ളിപ്പുറം പഞ്ചായത്ത് 15-ാം വാർഡിൽ പാമ്പുംതറയിൽ വീട്ടിൽ അമിത നാഥിനെ (29) ആണ് മാരാരിക്കുളം പൊലീസ് അറസ്റ്റ് ചെയ്തത്. മാരാരിക്കുളം പോസ്റ്റോഫീസിൽ ടിഡി, എസ് എസ് എ, ആര്‍ ഡി, എസ് ബി, പിപിഎഫ് തുടങ്ങിയ നിക്ഷേപ പദ്ധതികളിലായി ഒരു വർഷത്തേയ്ക്കും അഞ്ചു വർഷത്തേയ്ക്കും നിക്ഷേപിച്ചിട്ടുള്ള 21 ലക്ഷത്തോളം രുപ തിരിമറി നടത്തി. കൂടാതെ നിക്ഷേപകർക്ക് വ്യാജ അക്കൗണ്ട് നമ്പരുകൾ സ്വന്തം കൈപ്പടയിൽ എഴുതി നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചു. പോസ്റ്റ് ഓഫീസിൽ പണം അടയ്ക്കുന്ന ആര്‍ഐടിസി മെഷീൻ വഴി അടയ്ക്കാതെ നിക്ഷേപം അക്കൗണ്ട് ബുക്കിൽ രേഖപ്പെടുത്തി ഓഫീസ് സീൽ പതിച്ചു കൊടുക്കുകയായിരുന്നു. മാരാരിക്കുളം പോലീസ് സ്റ്റേഷനിൽ ഇവര്‍ക്കെതിരെ രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മാരാരിക്കുളം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ വി ബിജുവിന്റെ നേതൃത്വത്തിൽ…

    Read More »
  • Crime

    ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയ വീട്ടമ്മയെ  ബലാത്സംഗം ചെയ്തെന്ന് പരാതി; എസ് ഐക്കെതിരെ  കേസ്

    കോഴിക്കോട് : ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയ വീട്ടമ്മയെ  ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ എസ് ഐക്കെതിരെ പൊലീസ്  കേസെടുത്തു. എടച്ചേരി പൊലീസ് സ്റ്റേഷനിലെ മുന്‍ എസ് ഐ അബ്ദുള്‍ സമദിനെതിരെയാണ് കോടതി നിര്‍ദേശ പ്രകാരം വടകര പോലീസ് കേസെടുത്തത്. മൊഴിയെടുക്കാനെന്ന് പറഞ്ഞ് വിളിപ്പിച്ച ശേഷം  വീട്ടമ്മയെ റിസോര്‍ട്ടിലെത്തിച്ച് പീഡിപ്പിച്ചതായാണ് പരാതിയില്‍ പറയുന്നത്. ഭര്‍ത്താവുമായുണ്ടായ പ്രശ്നങ്ങളെ തുടര്‍ന്ന് വടകര സ്വദേശിയായ വീട്ടമ്മ രണ്ടു വര്‍ഷം മുമ്പ്  എടച്ചേരി പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതി അന്വേഷിക്കാനെത്തിയത് എസ് ഐ ആയിരുന്ന അബ്ദുള്‍ സമദായിരുന്നു. പരാതിക്കാരിയുടെ മൊബൈല്‍ നമ്പര്‍ കൈക്കലാക്കിയ ശേഷം ഇവരുടെ നിസ്സഹായാവസ്ഥ മുതലെടുത്ത് ഇയാള്‍ അടുപ്പം സ്ഥാപിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. കേസന്വേഷണത്തിന്‍റെ ഭാഗമായി വയനാട്ടിലാണുള്ളതെന്നും മൊഴി നല്‍കാന്‍ അവിടേക്കെത്തണമെന്നും വീട്ടമ്മയോട് അബ്ദുള്‍ സമദ് ആവശ്യപ്പെട്ടു. തുടര്‍ന്ന് വാഹനത്തില്‍ കയറ്റി റിസോര്‍ട്ടിലെത്തിച്ച വീട്ടമ്മയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതി. പിന്നീട് പല സ്ഥലങ്ങളിലും കൊണ്ടു പോയീ പീഡിപ്പിച്ചതായും പരാതിയില്‍ പറയുന്നു. എസ് ഐ…

    Read More »
  • NEWS

    ‘ദുഃഖവെള്ളിയാഴ്ചയ്ക്ക് മറുമൊഴി ഉയിർപ്പ് ഞായർ’: കുവൈത്ത് മലയാളികളുടെ ഈസ്റ്റർ ഗാനം

    കുവൈത്തിലെ മലയാളി സൗഹൃദ കുടുംബ കൂട്ടങ്ങളിലൊന്നായ പ്രവാസഗീതം ഈസ്റ്റർ ഭക്തിഗാനം പുറത്തിറക്കി. മറുമൊഴി എന്ന് പേരിട്ടിരിക്കുന്ന വീഡിയോ ഗാനത്തിൽ സ്ത്രീകളും പുരുഷന്മാരും അടക്കം 11 ഗായകരാണ് പങ്കെടുത്തിരിക്കുന്നത്. ഗാനരചനയും സംഗീത സംവിധാനവും സുനിൽ കെ ചെറിയാൻ. ദുഃഖവെള്ളിയാഴ്ചയ്ക്ക് ഉയിർപ്പു ഞായർ എന്നൊരു മറുപടിയുണ്ടെന്നാണ് പാട്ടിന്റെ പ്രമേയം. കുടുംബ കൂട്ടായ്‌മയിലെ അംഗം അകാലത്തിൽ അന്തരിച്ചു പോയ ജെസ്റ്റി ജെസിന് പ്രണാമം അർപ്പിച്ച് കൊണ്ടാണ് വീഡിയോ ഗാനം തുടങ്ങുന്നത്. കുവൈത്തിൽ നഴ്‌സായിരുന്ന ജെസ്റ്റി നാട്ടിൽ അവധിക്ക് പോയപ്പോൾ വാഹനാപകടത്തിൽ മരിച്ചത് കഴിഞ്ഞ മാസമാണ്. കുവൈത്തിൽ മലയാളികൾ തിങ്ങിപ്പാർക്കുന്ന അബ്ബാസിയയിലെ സോബൻ ജയിംസിന്റെ വീട്ടിലായിരുന്നു ഗാനത്തിന്റെ ഓഡിയോ റെക്കോഡിങ്ങ്. റുമേയ്ത്തിയ പാർക്കിൽ വച്ച് വീഡിയോ എടുത്തു. റെജി വള്ളിക്കാടനും സംഘവും ആയിരുന്നു വീഡിയോ ചിത്രീകരണത്തിനും എഡിറ്റിങ്ങിനും പിന്നിൽ. ലീന സോബൻ, മഞ്ജുഷ ബെന്നി, ഡെയ്‌സി ജോഷി, സിജി ജിജോ, അജിമോൾ സുനിൽ, റെജി മാത്യു, ബെന്നി ജേക്കബ്ബ്, ജോഷി പോൾ, ബൈജു ജോസഫ്, അനിൽ ജോസഫ്,…

    Read More »
  • Business

    ആരാധകരെ ആഹ്ലാദിപ്പ്… ജിംനി മെയ് അവസാനം എത്തും

    ഈ വർഷം ജനുവരിയിൽ നടന്ന 2023 ഓട്ടോ എക്‌സ്‌പോയിൽ അഞ്ച് ഡോർ ജിംനി ലൈഫ്‌സ്‌റ്റൈൽ എസ്‌യുവി മാരുതി സുസുക്കി വെളിപ്പെടുത്തിയിരുന്നു. പുതിയ മാരുതി സുസുക്കി ജിംനി ഓൺലൈനിലോ അംഗീകൃത NEXA ഡീലർഷിപ്പിലോ 25,000 രൂപ ടോക്കൺ തുക നൽകി ബുക്ക് ചെയ്യാം. ഔദ്യോഗിക ലോഞ്ച് തീയതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, 2023 മെയ് രണ്ടാം പകുതിയിൽ ഓഫ്-റോഡർ വിൽപ്പനയ്‌ക്കെത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അഞ്ച് ഡോറുകളുള്ള മാരുതി സുസുക്കി ജിംനി സീറ്റ, ആൽഫ എന്നിങ്ങനെ രണ്ട് ട്രിം ലെവലുകളിൽ വരും. രണ്ട് വേരിയന്റുകളിലും പരീക്ഷിച്ചതും പരീക്ഷിച്ചതുമായ 1.5-ലിറ്റർ K15B 4-സിലിണ്ടർ പെട്രോൾ എഞ്ചിൻ, മികച്ച ഇന്ധനക്ഷമതയ്ക്കായി നിഷ്‌ക്രിയ സ്റ്റാർട്ട്/സ്റ്റോപ്പ് ഫംഗ്‌ഷനോട് കൂടിയതാണ്. ഈ എഞ്ചിന് 6,000 ആർപിഎമ്മിൽ 103 പിഎസും 4,000 ആർപിഎമ്മിൽ 134 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ കഴിയും. ട്രാൻസ്മിഷൻ ചോയിസുകളിൽ 5-സ്പീഡ് മാനുവലും 4-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്കും ഉൾപ്പെടും. കുറഞ്ഞ റേഞ്ച് ഗിയർബോക്‌സുള്ള സുസുക്കിയുടെ ഓള്‍ഗ്രിപ്പ് പ്രോ 4×4 ഡ്രൈവ്‌ട്രെയിൻ…

    Read More »
  • India

    സിദ്ധരാമയ്യ, ഡി കെ ശിവകുമാർ പക്ഷങ്ങൾ തമ്മിൽ 25 സീറ്റുകളുടെ പേരിൽ തർക്കം; രാഹുൽ ഗാന്ധിയുടെ കോലാർ സന്ദർശന തീയതി വീണ്ടും മാറ്റി

    ബെംഗളുരു: രാഹുൽ ഗാന്ധിയുടെ കോലാർ സന്ദർശന തീയതി വീണ്ടും മാറ്റി. ഏപ്രിൽ 10-ന് നടത്താനിരുന്ന പരിപാടി ഏപ്രിൽ 16-ലേക്ക് മാറ്റിയതായി കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. സിദ്ധരാമയ്യ, ഡി കെ ശിവകുമാർ പക്ഷങ്ങൾ തമ്മിൽ 25 സീറ്റുകളുടെ പേരിൽ തർക്കം തുടരുകയാണ്. സിദ്ധരാമയ്യ കോലാറിൽ മത്സരിക്കണോ എന്ന കാര്യത്തിൽ ഇപ്പോഴും അന്തിമ തീരുമാനമായിട്ടില്ല. ഈ ആശയക്കുഴപ്പങ്ങളുടെ പശ്ചാത്തലത്തിലാണ് രാഹുലിൻറെ സന്ദർശനത്തീയതി മാറ്റിയിരിക്കുന്നത്. കർണാടകയിലെ കോലാറിൽ നടത്തിയ പ്രസം​ഗത്തിലെ പരാമർശത്തെ തുടർന്നാണ് രാഹുലിനെതിരെ മാനനഷ്ടക്കേസെടുത്തതും പിന്നീട് തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ടതും. ഈ പശ്ചാത്തലത്തിലായിരുന്നു സ്പീക്കർ രാഹുലിനെ അയോ​ഗ്യനായി പ്രഖ്യാപിച്ചത്. ഏപ്രിൽ 5 ന് രാഹുൽ ഗാന്ധി സത്യമേവജയതേ യാത്രക്കായി കോലാറിലെത്തുമെന്നാണ് കർണാടക പി സി സി അധ്യക്ഷൻ ഡി കെ ശിവകുമാർ ആദ്യം പ്രഖ്യാപിച്ചിരുന്നത്. പിന്നീട് അത് ഏപ്രിൽ 10 ലേക്ക് മാറ്റി. ഇപ്പോൾ വീണ്ടും തീയതി മാറ്റിയിരിക്കുകയാണ്.

    Read More »
  • LIFE

    ‘മധുവിനെ’ അധിക്ഷേപിച്ചു; അഖിൽ മരാർക്കെതിരെ പൊലീസിൽ പരാതി

    തിരുവനന്തപുരം: ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ മത്സരാര്‍ഥികളില്‍ ഒരാളും സംവിധായകനുമായ അഖില്‍ മാരാര്‍ ഷോയ്ക്കിടെ നടത്തിയ ഒരു പരാമര്‍ശത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. ബിഗ് ബോസില്‍ ഈ വാരത്തിലെ വീക്കിലി ടാസ്കിനിടെയാണ് അഖിലിന്‍റെ വിവാദ പരാമര്‍ശം. സിനിമയിലെ ചില പ്രശസ്ത കഥാപാത്രങ്ങളുടെ ഗെറ്റപ്പില്‍ ഒരുങ്ങാനും ആ കഥാപാത്രങ്ങളായി പെരുമാറാനുമായിരുന്നു മത്സരാര്‍ഥികള്‍ക്കുള്ള നിര്‍ദേശം. മറ്റൊരു മത്സരാര്‍ഥിയായ സാഗര്‍ സൂര്യ മീശമാധവനെയാണ് ഈ ടാസ്കില്‍ അവതരിപ്പിച്ചത്. തനിക്ക് ലഭിച്ച കഥാപാത്രം മികച്ചതാക്കാനുള്ള പ്രവര്‍ത്തികള്‍ക്കിടെ അടുക്കളയില്‍ കയറി ഭക്ഷണം മോഷ്ടിക്കാന്‍ ശ്രമിച്ച സാഗറിനെ ആള്‍ക്കൂട്ട വിചാരണയ്ക്കും കൊലയ്ക്കും ഇരയായ മധുവിനോട് ഉപമിക്കുകയാണ് അഖില്‍ ചെയ്തത്. “നിന്നോട് അരിയാഹാരങ്ങള്‍ മോഷ്ടിക്കാനാണോടാ പറഞ്ഞത്? നീയാരാ മധുവോ? നീ പോയി ബാക്കിയുള്ള സാധനങ്ങള്‍ മോഷ്ടിക്കെടാ. ഭക്ഷണ സാധനങ്ങള്‍ മോഷ്ടിച്ചാല്‍ മധുവിന്‍റെ അവസ്ഥയാവും. ഏതാണ്ട് അട്ടപ്പാടിയിലെ മധുവിന്‍റെ അവസ്ഥയാ ഇന്ന് ഇവന് ഇവിടെ”, മറ്റു മത്സരാര്‍ഥികളോട് അഖില്‍ പറഞ്ഞു. ഇപ്പോള്‍ അഖിലിന്‍റെ പരാമര്‍ശത്തിനെതിരെ പൊലീസില്‍ പരാതി…

    Read More »
Back to top button
error: