Social MediaTRENDING

”എന്നെ ഒരു സൈക്കോയെ പോലെയാണ് കണ്ടത്, സംസാരിക്കാന്‍ പോയപ്പോള്‍ നൈസായി ഒഴിഞ്ഞ് മാറി”

റാട്ട് സിനിമയുടെ റിവ്യൂ പറഞ്ഞ് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് സുപരിചിതനായ വ്യക്തിയാണ് ആറാട്ട് സന്തോഷ് എന്ന സന്തോഷ് വര്‍ക്കി. നടി നിത്യ മേനോനെ വിവാഹം കഴിക്കണമെന്ന് പറഞ്ഞ് നടന്നിരുന്ന സന്തോഷ് വര്‍ക്കിക്ക് എതിരെ നടി തന്നെ രംഗത്ത് വന്നിരുന്നു.

നിരന്തരം തന്നെ ശല്യപ്പെടുത്തിയിരുന്ന വ്യക്തിയായിരുന്നു ഇയാളെന്നും സഹികെട്ട് മാതാപിതാക്കള്‍ പരാതി കൊടുക്കാന്‍ തുനിഞ്ഞിരുന്നെന്നും നിത്യ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ നടിക്ക് എതിരെ വിമര്‍ശനവുമായി സന്തോഷ് വര്‍ക്കി എത്തിയിരുന്നു.

Signature-ad

ഈ പ്രശ്നങ്ങള്‍ എല്ലാം കെട്ടടങ്ങി വരും മുന്നേ മറ്റൊരു നടിക്ക് എതിരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് സന്തോഷ് വര്‍ക്കി. ഐശ്വര്യ ലക്ഷ്മി തന്നെ അവഗണിച്ചെന്നും സൈക്കോയെ പോലെ കണ്ടെന്നുമാണ് സന്തോഷ് വര്‍ക്കി പറയുന്നത്.

‘നീലവെളിച്ചം പടം കാണാന്‍ തിയറ്ററില്‍ പോയപ്പോള്‍ ഐശ്വര്യ ലക്ഷ്മി വന്നിട്ടുണ്ടായിരുന്നു. ഐശ്വര്യ ലക്ഷ്മി വന്നപ്പോള്‍ ഞാന്‍ സാധാരണ പോലെ സംസാരിക്കാന്‍ പോയതാണ്. പക്ഷെ അവര്‍ പ്രത്യേക രീതിയിലാണ് പെരുമാറിയത്. എന്റെയൊപ്പം എടുത്ത വീഡിയോ ഇടേണ്ടെന്ന് അവര്‍ മീഡിയയോട് പറഞ്ഞ സന്ദേശം എനിക്ക് കിട്ടി. നൈസായിട്ട് ഒഴിവാക്കുകയാണ് ചെയ്തത്-എന്നാണ് നടി പറയുന്നത്.

നടിമാര്‍ ഇങ്ങനെയാണ്. നടന്‍മാര്‍ക്ക് എന്ത് നേടിയാലും അഹങ്കാരം ഉണ്ടാവില്ല. നടിമാര്‍ പെട്ടെന്ന് മാറും. മണിരത്നത്തിന്റെ കൂടെ വര്‍ക്ക് ചെയ്തപ്പോള്‍ വന്ന വഴി മറന്നിട്ടുണ്ടാവും. എന്നെ ഒരു സൈക്കോയെ പോലെയാണ് കണ്ടത്. ലാലേട്ടനോടൊപ്പം എപ്പോഴാണ് അഭിനയിക്കുന്നതെന്ന് ഞാന്‍ ചോദിച്ചു. നൈസായി ഒഴിഞ്ഞ് മാറി” എന്നും ആറാട്ട് അണ്ണന്‍ പറഞ്ഞു.

വലിയ ജാഡ. സിനിമാ നടിമാര്‍ വിവാഹം കഴിക്കുക വലിയ ബിസിനസുകാരെയും പ്രൊഡ്യൂസര്‍മാരെയുമെല്ലാം. അവരുടെ ജീവിതം അങ്ങനെയാണ്. അത്രയും ലക്ഷ്വറി ലൈഫാണ്. സാധാരണക്കാരെ ഉള്‍ക്കൊള്ളാന്‍ പറ്റില്ല. നിത്യ മേനോന്‍ ഇതുവരെ എന്തുകൊണ്ടാണ് എന്നെ ഇഷ്ടമല്ലാത്തതെന്ന് പറഞ്ഞിട്ടില്ല. ഇനി തനിക്ക് ഇവരാരെയും വേണ്ട. ഇവരെല്ലാം കണക്കാണ് എന്നും സന്തോഷ് വര്‍ക്കി തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

 

Back to top button
error: