Month: March 2023
-
Movie
പി. ചന്ദ്രകുമാറിൻ്റെ, മധുനായകനായ ‘ശുദ്ധികലശം’ റിലീസ് ചെയ്‌തിട്ട് ഇന്ന് 44 വർഷം
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ മധു നിർമ്മിച്ച് നായകവേഷത്തിൽ അഭിനയിച്ച ‘ശുദ്ധികലശം’ റിലീസ് ചെയ്‌തിട്ട് 44 വർഷം. 1979 മാർച്ച് 16 നാണ് പി ചന്ദ്രകുമാർ സംവിധാനം ചെയ്‌ത ഈ ചിത്രം പ്രദർശനത്തിനെത്തിയത്. ‘ഞാൻ ഏകനാണ്’ അടക്കം പി ചന്ദ്രകുമാറിൻ്റെ 6 ചിത്രങ്ങൾ മധു നിർമ്മിച്ചിട്ടുണ്ട്. നടൻ സത്യന്റെ മകൻ സതീഷ് സത്യൻ ആയിരുന്നു ‘ശുദ്ധികലശ’ത്തിലെ വില്ലൻ. ശ്രീവിദ്യ, സീമ തുടങ്ങിയവരായിരുന്നു മറ്റ് താരങ്ങൾ. കഥ, തിരക്കഥ കെ. രാധാകൃഷ്ണൻ. അച്ഛനെ ചതിച്ചു കൊന്ന അമ്മാവന്മാരോട് പകരം ചോദിക്കാൻ വർഷങ്ങൾക്ക് ശേഷം തറവാട്ടിലേയ്ക്ക് തിരിച്ചു വരുന്ന അനന്തരവന്റെ റോളിലായിരുന്നു മധു. രണ്ടാം വരവിൽ കാണുന്നത് പഴയ കാമുകിയെ (ശ്രീവിദ്യ) സ്വന്തമാക്കിയ ദുഷ്ടനെയാണ്. തറവാട് വീണ്ടെടുത്ത ശേഷം ദുഷ്ടശക്തികളെ പോലീസിൽ ഏൽപ്പിച്ച് ചില മനസുകളെ കൂടി ശുദ്ധീകരിക്കുന്നുണ്ട് മധുവിന്റെ കഥാപാത്രം. മൂത്ത അമ്മാവൻ ഗർഭിണിയാക്കിയ യുവതിയെ ഇളയ അമ്മാവനെക്കൊണ്ട് കല്യാണം കഴിപ്പിച്ച പണ്ടത്തെ കഥയിലുമുണ്ട് ശുദ്ധികലശം. അമ്മാവനുണ്ടായ മകളെ (സീമ അമ്മയായും…
Read More » -
Crime
തൊടുപുഴയില്‍ ബ്യൂട്ടി പാര്‍ലറിന്‍റെ മറവില്‍ മസാജ് സെന്‍ററും അനാശാസ്യവും; യുവതികൾ ഉൾപ്പെടെ 5 പേർ പിടിയിൽ, കോട്ടയം കാണക്കാരി സ്വദേശിയായ പാര്‍ലർ ഉടമ ഒളിവിൽ
തൊടുപുഴ: കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിച്ച ബ്യൂട്ടി പാർലറിന്റെ മറവിൽ അനാശാസ്യം. മലയാളി യുവതികൾ ഉൾപ്പെടെ 5 പേർ പിടിയിൽ. തൊടുപുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്ന് കഷ്ടിച്ച് 100 മീറ്റർ മാത്രം അകലെയുള്ള ലാവ ബ്യൂട്ടി പാർലറിലാണ് ഇന്നലെ പൊലീസ് റെയ്ഡ് നടത്തിയത്. ബ്യൂട്ടി പാർലറെന്ന പേരിൽ മസാജ് സെൻററും അതുവഴി അനാശാസ്യ പ്രവർത്തനങ്ങളുമായിരുന്നു ഇവിടെ നടന്ന് വന്നിരുന്നത്. പാർലറിൻറെ ഉടമ ഒളിവിൽ പോയിരിക്കുകയാണ്. ഇവിടേക്ക് ധാരാളം ഇടപാടുകാർ സ്ഥിരമായി എത്തുന്നുവെന്ന രഹസ്യ വിവരം തൊടുപുഴ പൊലീസിന് കിട്ടിയതിന് പിന്നാലെയാണ് ഡിവൈഎസ്പി മധു ബാബുവിൻറെ നേതൃത്വത്തിൽ പൊലീസ് സംഘം ലാവ ബ്യൂട്ടി പാർലറിലെത്തിയത്. പൊലീസ് എത്തുമ്പോൾ ഇടപാടിനെത്തിയ മുട്ടം സ്വദേശികളായ രണ്ട് യുവാക്കളും, വയനാട്, തിരുവനന്തപുരം സ്വദേശിനികളായ യുവതികളുമാണ് പാർലറിലുണ്ടായിരുന്നത്. ഇവർ പൊലീസിൻറെ പിടിയിലായി. സ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ബ്യൂട്ടി പാർലറിനുള്ള ലൈസൻസ് മാത്രമുള്ള സ്ഥാപനം മസാജിംഗ് സെൻററായാണ് പ്രവർത്തിച്ചിരുന്നത്. സ്ഥാപനത്തിൽ ഉമടയുടെ അറിവോടെയാണ് അനാശാസ്യ…
Read More » -
Crime
തൃശ്ശൂരിലെ സദാചാര കൊലപാതകത്തിൽ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച ഒരാൾ കൂടി അറസ്റ്റിൽ
തൃശ്ശൂർ: തൃശ്ശൂരിലെ സദാചാര കൊലപാതകത്തിൽ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച ഒരാൾ കൂടി അറസ്റ്റിലായി. ചേർപ്പ് സ്വദേശി നവീനെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. സഹറിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ പ്രതികളിൽ ഒരാളായ ഗിഞ്ചുവിനെ നാട്ടിൽ നിന്ന് വാഹനത്തിൽ കൊച്ചിയിൽ എത്തിച്ചതിനാണ് നവീനെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവം നടന്ന് അഞ്ചു ദിവസങ്ങൾക്ക് ശേഷമാണ് ഗിഞ്ചുവിനെ ഇയാൾ കൊച്ചിയിലാക്കിയത്. ഗിഞ്ചു എങ്ങോട്ടാണ് പോയതെന്ന് അറിയില്ലെന്നാണ് നവീൻ പൊലീസിന് നൽകിയ മൊഴി. ഗിഞ്ചുവിന്‍റെ അടുത്ത സുഹൃത്താണ് ഇയാൾ. ഇതോടെ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചവരിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. ചേർപ്പ് സ്വദേശികളായ ഫൈസൽ, സുഹൈൽ എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾക്ക് നാടുവിടാൻ സാമ്പത്തികമായി സഹായിച്ചതിനാണ് ഇവർ അറസ്റ്റിലായത്. ഫെബ്രുവരി പതിനെട്ടിന് രാത്രിയിലാണ് വനിത സുഹൃത്തിനെ കാണാനെത്തിയ സഹറിനെ എട്ടംഗ സംഘം മർദ്ദിച്ചത്. ആന്തരിക അവയവങ്ങൾക്ക് അടക്കം പരിക്കുപറ്റിയ സഹർ ചികിത്സയിൽ ഇരിക്കെ മാർച്ച് ഏഴിന് മരിച്ചു.
Read More » -
Kerala
കൊടും ചൂടിൽ പ്രതീക്ഷ പകർന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിൽ വേനൽ മഴയെത്തി; കൊച്ചിയിലെ ബ്രഹ്‌മപുരത്ത് തീപിടിത്തത്തിന് ശേഷമുള്ള ആദ്യമഴ
കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാന കലാവസ്ഥ നിരീക്ഷണ കേന്ദ്രം വേനൽ മഴ പ്രവചിച്ചു കൊണ്ടിരിക്കുന്നു. ഒടുവിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് വേനല്‍ മഴയെത്തി. പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളില്‍ മഴ പെയ്തു. ബ്രഹ്‌മപരും തീപിടിത്തത്തിന് ശേഷമുള്ള ആദ്യ മഴയാണ് കൊച്ചിയില്‍ പെയ്തത്. അന്തരീക്ഷത്തില്‍ വിഷപ്പുകയുടെ സാന്നിധ്യം ഉള്ള സാഹചര്യത്തില്‍ മഴ പെയ്യുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെട്ടിരുന്നു. രാത്രി പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പും അറിയിച്ചിട്ടുണ്ട്. വേനലില്‍ പൊറുതിമുട്ടിയിരിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസമായിരുന്നു കാലവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വേനൽ മഴ പ്രവചനം. ശനിയാഴ്ച രാത്രി മുതൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയാണ് പ്രവചിച്ചത്. മഴയെത്തുന്നതോടെ കടുത്ത വേനൽ ചൂടിന് ശമനമായേക്കും എന്നാണ് പ്രതീച്ചിച്ചത്. പ്രധാനമായും മധ്യ കേരളത്തിലും തെക്കൻ…
Read More » -
LIFE
ചിൽ സാനിയ ചിൽ! ആവേശത്തോടെ നെറ്റിസൺസ്, ‘ചിന്നു ഒരുപാട് മാറിപ്പോയല്ലോ’ എന്ന് ആരാധകർ; ദുബൈയിൽ അടിച്ചുപൊളിക്കുന്ന സാനിയയുടെ വീഡിയോ വൈറൽ
മലയാള സിനിമയിലെ യുവതാരമാണ് സാനിയ ഇയ്യപ്പൻ. റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധനേടിയ സാനിയ ‘ബാല്യകാല സഖി’യിലൂടെ ആണ് വെള്ളിത്തിരയിൽ എത്തുന്നത്. 2017ൽ ഇറങ്ങിയ ക്വീനാണ് സാനിയയുടെ ശ്രദ്ധിക്കപ്പെട്ട സിനിമ. പിന്നീട് ചെറുതും വലുതുമായി ഒരുപിടി കഥാപാത്രങ്ങളെ അവതരിപ്പിച്ച് സാനിയ കയ്യടി നേടി. സോഷ്യൽ മീഡിയയിൽ സജീവമായ സാനിയ തന്റെ ഡാൻസിന്റെയും യാത്രകളുടെയും വീഡിയോകളും ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്. ഇവയെല്ലാം തന്നെ വൈറലാകാറും ഉണ്ട്. അത്തരത്തിൽ സാനിയ പങ്കുവച്ച പുതിയ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ദുബൈ ഡയറീസ് എന്ന ഹാഷ്ടാഗോടെ ആണ് സാനിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒപ്പം സുഹൃത്തുക്കളും ഉണ്ട്. ദുബൈയിൽ അടിച്ചുപൊളിച്ച് ഡാൻസ് ചെയ്യുന്ന സാനിയയെയും വീഡിയോയിൽ കാണാം. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്. ‘ചിന്നു(ക്വീനിലെ കഥാപാത്രം) ഒരുപാട് മാറിപ്പോയല്ലോ’ എന്നാണ് ഭൂരിഭാഗം പേരും കമന്റ് ചെയ്തിരിക്കുന്നത്. View this post on Instagram A post shared by Saniya Iyappan (@_saniya_iyappan_) സാറ്റർഡേ നൈറ്റ് എന്ന…
Read More » -
India
ഉദ്ഘാടനം കഴിഞ്ഞ് ഒരാഴ്ച പിന്നിടുന്നതിന് മുമ്പേ മൈസൂരു – ബെംഗളൂരു അതിവേഗപ്പാതയിൽ കുഴികൾ; തെരഞ്ഞെടുപ്പിന് മുമ്പ് ധൃതിപ്പെട്ട് ഉദ്ഘാടനമെന്ന് ആരോപണം
മൈസൂരു: ഉദ്ഘാടനം കഴിഞ്ഞ് ഒരാഴ്ച പിന്നിടുന്നതിന് മുമ്പേ ബെംഗളുരു – മൈസുരു എക്സ്പ്രസ് വേയിൽ കുഴികൾ രൂപപ്പെട്ടു. ബെംഗളുരു – രാമനഗര അതിർത്തിയിലുള്ള ബിഡദി ബൈപ്പാസിന് സമീപത്താണ് കുഴികൾ രൂപപ്പെട്ടത്. ഈ ഭാഗം ബാരിക്കേഡുകൾ വച്ച് കെട്ടിയടച്ചിരിക്കുകയാണ്. ബാരിക്കേഡ് മൂലം പ്രദേശത്ത് കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഇന്നലെ ഈ എക്സ്പ്രസ് വേയിൽ ടോൾ പിരിവ് തുടങ്ങിയിരുന്നു. ഇതിനെതിരെ പ്രദേശവാസികളും കോൺഗ്രസ് പ്രവർത്തകരും ശക്തമായ പ്രതിഷേധമാണ് ഉയർത്തിയത്. സർവീസ് റോഡുകളും അണ്ടർ പാസുകളും അടക്കമുള്ള പൂർത്തിയാകാതെയാണ് ടോൾ പിരിവ് നടത്തുന്നതെന്നും, പലയിടത്തും ഇനിയും എക്സ്പ്രസ് വേ പണി പൂർത്തിയാകാനുണ്ടെന്നും, തെരഞ്ഞെടുപ്പിന് മുമ്പ് ധൃതിപ്പെട്ട് ഉദ്ഘാടനം നടത്തിയതാണെന്നും ആരോപണമുയർന്നിരുന്നതാണ്.
Read More » -
LIFE
ഡിസ്‌നി സ്റ്റാർ ഇന്ത്യയിൽ സ്റ്റാർ വേൾഡ് ചാനലിൻറെ സംപ്രേഷണം അവസാനിപ്പിച്ചു
മുംബൈ: ഡിസ്‌നി സ്റ്റാർ ചൊവ്വാഴ്ച മുതൽ ഇന്ത്യയിൽ സ്റ്റാർ വേൾഡ് ചാനലിൻറെ സംപ്രേഷണം അവസാനിപ്പിച്ചു. പുതിയ താരിഫ് ഓർഡർ പ്രശ്‌നങ്ങൾ കാരണം സ്റ്റാർ വേൾഡ് ഡിസ്നി സ്റ്റാർ ഇന്ത്യയിൽ സംപ്രേഷണം നിർത്തുമെന്ന് 2020 ജൂൺ 22-ന് തന്നെ റിപ്പോർട്ട് വന്നിരുന്നു. എന്നാൽ എൻടിഒയെക്കുറിച്ചുള്ള വ്യക്തതയില്ലാത്തതിനാൽ ജനറൽ ഇംഗ്ലീഷ് എൻറെർടെയ്മെൻറ് ചാനലായ സ്റ്റാർ വേൾഡ് സംപ്രേഷണം അവസാനിപ്പിക്കാനുള്ള തീരുമാനം നീണ്ടു പോവുകയായിരുന്നു. സ്റ്റാർ വേൾഡ്, സ്റ്റാർ വേൾഡ് എച്ച്ഡി, സ്റ്റാർ വേൾഡ് പ്രീമിയർ എച്ച്ഡി എന്നീ ഇംഗ്ലീഷ് ചാനലുകളാണ് സ്റ്റാർ മാർച്ച് 14 മുതൽ നിർത്തലാക്കിയത്. ഇതിനൊപ്പം തന്നെ ബേബി ടിവി (എച്ച്‌ഡി), യുടിവി എച്ച്‌ഡി, സ്റ്റാർ സ്‌പോർട്‌സ് 1 മറാത്തി, സ്റ്റാർ സ്‌പോർട്‌സ് 1 ബംഗ്ലാ എന്നിവയാണ് ചൊവ്വാഴ്ച അർദ്ധരാത്രി മുതൽ ഡിസ്‌നി സ്റ്റാർ അവസാനിപ്പിച്ചിട്ടുണ്ട്. അതേ സമയം യുടിവി ആക്ഷൻ സ്റ്റാർ ഗോൾഡ് ത്രിൽസ് എന്നും യുടിവി മൂവീസ് സ്റ്റാർ ഗോൾഡ് റൊമാൻസ് എന്ന പേരിൽ ഡിസ്നി സ്റ്റാർ റീബ്രാൻറ്…
Read More » -
India
24 മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിലും കുഴൽക്കിണറിൽ വീണ എട്ട് വയസുകാരൻ മരിച്ചു
മധ്യപ്രദേശിലെ വിദിഷയിൽ 60 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ എട്ട് വയസുകാരൻ മരിച്ചു. എൻ.ഡി.ആർ.എഫ് സംഘം നടത്തിയ തീവ്രശ്രമത്തിനൊടുവിൽ കുട്ടിയെ പുറത്തെടുത്ത് ആശുപത്രയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചു. ചൊവ്വാഴ്ച കളിക്കുന്നതിനിടെയാണ് ലോകേഷ് അഹിർവാർ (8) കുഴൽക്കിണറിൽ വീണത്. 24 മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിൽ എൻ.ഡി.ആർ.എഫ് സംഘം കുട്ടിയെ പുറത്തെടുത്തു. 50 അടിയോളം കുഴിയെടുത്താണ് രക്ഷാസംഘം കുഴൽക്കിണറിനുള്ളിൽ എത്തിയത്. ഈ തുരങ്കത്തിലൂടെ കുട്ടിയെ പുറത്തെടുത്തു. കുട്ടിയെ പുറത്തെടുത്ത സംഘം ഉടൻ ലെത്തേരി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരമാവധി ശ്രമിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാൻ സാധിക്കാത്തതിൽ ഖേദമുണ്ടെന്ന് കലക്ടർ ഉമാ ശങ്കർ ഭാർഗവ പറഞ്ഞു. സംഭവത്തിൽ മുഖ്യമന്ത്രി ശിവരാജ് ദുഃഖം രേഖപ്പെടുത്തുകയും കുട്ടിയുടെ കുടുംബത്തിന് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു. കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു
Read More » -
LIFE
50-ാം ദിവസവും മികച്ച സ്ക്രീന്‍ കൗണ്ട്, പ്രദര്‍ശനം 20 രാജ്യങ്ങളില്‍; വീണ്ടും റെക്കോര്‍ഡുമായി ‘പഠാന്‍’
വലിയ ഇടവേളയ്ക്കു ശേഷമാണ് ഒരു ബോളിവുഡ് ചിത്രം അതിൻറെ ജനപ്രീതിയുടെയും ബോക്സ് ഓഫീസ് വിജയത്തിൻറെയും പേരിൽ വാർത്തകളിൽ ഇടംപിടിക്കുന്നത്. നാല് വർഷത്തിനു ശേഷം ഷാരൂഖ് ഖാൻ നായകനായെത്തിയ ചിത്രം കൊവിഡ് കാലത്തെ തകർച്ചയ്ക്കു ശേഷമുള്ള ബോളിവുഡിൻറെയും തിരിച്ചുവരവ് ചിത്രമായി മാറി. ആഗോള ബോക്സ് ഓഫീസിൽ 1000 കോടി ക്ലബ്ബിൽ ഇടംപിടിച്ച ചിത്രം ഇതിനകം നിരവധി ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്തിട്ടുണ്ട്. ഇപ്പോഴിതാ മറ്റൊരു ശ്രദ്ധേയ നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് യാഷ് രാജ് ഫിലിംസ് നിർമ്മിച്ചിരിക്കുന്ന പഠാൻ. ജനുവരി 25 ന് ലോകമമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യപ്പെട്ട ചിത്രം ഇന്ന് 50 ദിനങ്ങൾ പൂർത്തിയാക്കുകയാണ്. 50 ദിനങ്ങളിൽ എത്തുമ്പോഴും ചിത്രം മികച്ച സ്ക്രീൻ കൗണ്ടിലാണ് പ്രദർശനം തുടരുന്നത് എന്നത് ഈ ചിത്രം നേടിയെടുത്ത ജനപ്രീതി എത്രയെന്നതിന് തെളിവാകുന്നുണ്ട്. ഇന്ത്യയിൽ മാത്രമല്ല, ലോകമാകെ 20 രാജ്യങ്ങളിൽ പഠാൻ ഇപ്പോഴും പ്രദർശനം തുടരുന്നുണ്ട്. ഇന്ത്യയിൽ 800 സ്ക്രീനുകളിലും വിദേശ മാർക്കറ്റുകളിൽ 135 സ്ക്രീനുകളിലും. ലോകമാകെ 8000…
Read More » -
NEWS
മഹ്സൂസിന്‍റെ ആദ്യ ‘ഗ്യാരണ്ടീഡ്’ മില്യണയര്‍ നറുക്കെടുപ്പിൽ 10 ലക്ഷം ദിര്‍ഹം സ്വന്തമാക്കി മലയാളി
മഹ്സൂസിന്‍റെ ആദ്യ “ഗ്യാരണ്ടീഡ്” മില്യണയര്‍ നറുക്കെടുപ്പിൽ AED 1,000,000 സ്വന്തമാക്കി മലയാളി. ദുബായിൽ നടന്ന 119-ാമത് ആഴ്ച്ച നറുക്കെടുപ്പിൽ പ്രവാസിയായ ദിപീഷ് ഭാഗ്യശാലിയായി. അബുദാബിയിലാണ് ഗ്രാഫിക് ഡിസൈനറായ ദിപീഷ് താമസിക്കുന്നത്. പത്ത് ലക്ഷം ദിര്‍ഹം ലഭിച്ച വിവരം മഹ്‍സൂസ് ഇ-മെയിൽ വഴിയാണ് ദിപീഷ് അറിഞ്ഞത്. വൈകീട്ട് സാധാരണപോലെ ഇ-മെയിൽ പരിശോധിച്ച ദിപീഷ് ഞെട്ടി. ആദ്യം ഇ-മെയിൽ വിശ്വസിക്കാതിരുന്ന ദിപീഷ്, ഭാര്യയോടും സുഹൃത്തുക്കളോടും വാര്‍ത്ത സത്യമാണോയെന്ന് തിരക്കി. കഴിഞ്ഞ 14 വര്‍ഷമായി യു.എ.ഇയിൽ ജീവിക്കുകയാണ് ദിപീഷ്. എന്നെങ്കിലും തനിക്ക് ഒരു അത്ഭുതം യു.എ.ഇ തരുമെന്ന് ദിപീഷിന് ഉറപ്പായിരുന്നു. അത് മഹ്സൂസിന്‍റെ രൂപത്തിൽ എത്തി. “വളരെ സന്തോഷവാനാണ് ഞാൻ. ഇപ്പോഴും ഈ വാര്‍ത്ത ഉൾക്കൊള്ളാനായിട്ടില്ല. മുൻപ് മഹ്സൂസിൽ ചെറിയ സമ്മാനങ്ങള്‍ കിട്ടിയിട്ടുണ്ടെങ്കിലും ഇത്രയും വലിയ സമ്മാനം ആദ്യമാണ്. ഇപ്പോഴും ഇത് എങ്ങനെ ചെലവഴിക്കണമെന്ന് തീരുമാനിച്ചിട്ടില്ല. എനിക്ക് കുറച്ച് സാമ്പത്തിക ബാധ്യതകളുണ്ട്. ഇതൊരു വലിയ അനുഗ്രമാണ്. മഹ്സൂസിനോട് ആത്മാര്‍ഥമായി നന്ദി പറയുന്നു, ഈ അവസരത്തിനും എന്‍റെ…
Read More »