Month: March 2023

  • Crime

    തൃശ്ശൂരിൽ പൊലീസ് ചമഞ്ഞെത്തി, ചൂതാട്ട സംഘത്തെ വിരട്ടി പത്ത് ലക്ഷം രൂപ തട്ടി; ഊട്ടിയിലേക്ക് കടന്ന പ്രതികൾ പിടിയിൽ

    പുതുക്കാട്: തൃശ്ശൂരിൽ ചൂതാട്ട സംഘത്തിൽ നിന്നും പൊലീസെന്ന വ്യാജേന പത്ത് ലക്ഷത്തോളം രൂപ തട്ടിയ സംഘത്തെ പിടികൂടി. പൂങ്കുന്നത്ത് വാടകയ്ക്കു താമസിക്കുന്ന പൊന്നാനി പേരൂർ സ്വദേശി കണ്ടശാംകടവ് വീട്ടിൽ പ്രദീപ്, ചെറുതുരുത്തി ആറ്റൂർ ഓട്ടുപുരയ്ക്കൽ വീട്ടിൽ സുബൈർ, കല്ലൂർ ആലേങ്ങാട് സ്വദേശി കണിയാംപറമ്പിൽ സനീഷ് നാരായണൻ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ഏഴാം തീയതി പുതുക്കാട് ആലങ്ങാട്ട് വച്ചാണ് ചൂതാട്ടം കഴിഞ്ഞ് വരികയായിരുന്ന സംഘത്തിന്റെ വാഹനം കാറിലെത്തിയ സംഘം തടഞ്ഞു നിർത്തി പണം തട്ടിയത്. പണം കൈക്കലാക്കിയ ശേഷം സ്റ്റേഷനിലേക്ക് വരാൻ നിർദ്ദേശിച്ച സംഘം കാറുമായി കടന്നുകളയുകയായിരുന്നു. പൊലീസുകാരെന്ന് പറഞ്ഞെത്തിയവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ചൂതാട്ടുസംഘം പുതുക്കാട് പൊലീസ് സ്റ്റേഷനിലേക്ക് ഫോൺ ചെയ്ത് ചോദിച്ചപ്പോഴാണ് തട്ടിപ്പു സംഘമാണ് പണവുമായി പോയതെന്ന് മനസിലായത്. വിവരമറിഞ്ഞതോടെ പൊലീസ് പ്രതികള്‍ക്കായി അന്വേഷണം തുടങ്ങി. പ്രതികളെ ഡിവൈഎസ്പി സി.ആർ. സന്തോഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കഴിഞ്ഞ ദിവസമാണ് പിടിയിലായത്. പുതുക്കാട്: തൃശ്ശൂരിൽ ചൂതാട്ട സംഘത്തിൽ നിന്നും പൊലീസെന്ന വ്യാജേന…

    Read More »
  • Kerala

    വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ്: ബീറ്റ് ഫോറസ്റ്റ് ഓഫീസർ നിയമനത്തിനെതിരെ പോസ്റ്റർ പതിച്ചു

    വയനാട്: തൊണ്ടർനാടിലെ ആദിവാസി കോളനിയിൽ സായുധ മാവോയിസ്റ്റ് സംഘമെത്തിയതായി വിവരം. അരിമല കോളനിയിലെത്തി/ നാലംഗ മാവോയിസ്റ്റ് സംഘം ലഘു ലേഖകൾ വിതരണം ചെയ്തു. കോളനിയിലെ വനം വകുപ്പ് വാച്ചറായ ശശിയാണ് പോലീസിൽ വിവരം നൽകിയത്. വനം വകുപ്പിന്റെ പുതിയ ബീറ്റ് ഫോറസ്റ്റ് ഓഫീസർ നിയമനം റദ്ദ് ചെയ്ത് പുതിയ വിജ്ഞാപനം പുറത്തിറക്കണമെന്നാണ് ആവശ്യം. സി പി ഐ മാവോയിസ്റ്റ് ബാണാസുര ഏരിയാ കമ്മറ്റിയുടെ പേരിലാണ് ലഘുലേഖകളും പോസ്റ്ററുകളും. കോളനിയിൽ നിന്ന് തിരിച്ചു പോകുമ്പോൾ വീട്ടിലെ പലചരക്ക് സാധനങ്ങൾ കൊണ്ടുപോയതായും ശശി പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. തലപ്പുഴ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

    Read More »
  • Business

    ബോണസുകൾ വെട്ടി കുറക്കുന്നു, നിയമനം മരവിപ്പിക്കുന്നു; മറ്റുവഴികളില്ലതെ ആപ്പിൾ

    വാഷിംഗ്ടൺ: ജീവനക്കാർക്കുള്ള ബോണസ് വെട്ടിക്കുറച്ച് ആപ്പിൾ. ചെലവ് ചുരുക്കന്നതിന്റെ ഭാഗമായാണ് ചില ജീവനക്കാർക്കുള്ള ബോണസുകളുടെ എണ്ണം കുറച്ചത്. ഒപ്പം ആപ്പിൾ നിയമനം മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ചില കോർപ്പറേറ്റ് ഡിവിഷനുകളിലെ ജീവനക്കാർക്കുള്ള ബോണസും പ്രമോഷനുകളും ആപ്പിൾ വർഷത്തിൽ രണ്ടുതവണയിൽ നിന്ന് വർഷത്തിൽ ഒരിക്കലാക്കി മാറ്റി എന്നാണ് റിപ്പോർട്ട്. ആപ്പിളിലെ മിക്ക ഡിവിഷനുകളിലെ ജീവനക്കാർക്കുള്ള ബോണസും പ്രമോഷനും ഇതിനകം തന്നെ വർഷത്തിൽ ഒരു തവണയാക്കി കഴിഞ്ഞു. കൂടാതെ, ആപ്പിൾ കൂടുതൽ തസ്തികകളിലേക്കുള്ള നിയമനം മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല, കമ്പനി ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും ജീവനക്കാർ ഓഫീസിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെടാൻ തുടങ്ങിയിട്ടുണ്ട്. മെറ്റാ, ആമസോൺ, ഗൂഗിൾ തുടങ്ങിയ സാങ്കേതിക എതിരാളികൾ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടുമ്പോൾ, ആപ്പിൾ ഇതുവരെ പിരിച്ചുവിടലുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. 40% ശമ്പളം വെട്ടിക്കുറയ്ക്കുന്നതായി സിഇഒ ടിം കുക്ക് പറഞ്ഞിരുന്നു.

    Read More »
  • India

    ഓസ്കർ പുരസ്കാരം നേടിയ ദ എലിഫന്‍റ് വിസ്പേഴ്സിലെ ആന പരിപാലകരായ ദമ്പതികളെ തമിഴ്നാട് സെക്രട്ടേറിയറ്റിൽ വിളിച്ചുവരുത്തി ആദരിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ

    ചെന്നൈ: ഓസ്കർ പുരസ്കാരം നേടിയ ഇന്ത്യൻ ഡോക്യുമെന്‍ററി ദ എലിഫന്‍റ് വിസ്പേഴ്സിലെ ആന പരിപാലകരായ ദമ്പതികളെ തമിഴ്നാട് സെക്രട്ടേറിയറ്റിൽ വിളിച്ചുവരുത്തി ആദരിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഗോത്രവിഭാഗത്തിൽപ്പെട്ട ബൊമ്മൻ, ബെല്ലി എന്നീ ദമ്പതിമാരും അമ്മു, രഘു എന്നീ ആനകളും തമ്മിലുള്ള ആത്മബന്ധമാണ് ചിത്രത്തിന്‍റെ പ്രമേയം. ബൊമ്മനേയും ബെല്ലിയേയും പൊന്നാട അണിയിച്ച് ആദരിച്ച മുഖ്യമന്ത്രി ഇരുവർക്കും ഒരു ലക്ഷം രൂപ വീതം പാരിതോഷികവും നൽകി. തെപ്പക്കാട് കോഴിക്കാമുത്തി ആന ക്യാമ്പിലെ 91 പാപ്പാൻമാർക്കും പുരസ്കാരത്തിന്‍റെ സന്തോഷ സൂചകമായി സ്റ്റാലിൻ ഒരു ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചു.

    Read More »
  • Tech

    പുതിയ ഫാമിലി പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ച് ജിയോ; മാർച്ച് 22 മുതൽ പുതിയ ജിയോ പ്ലസ് പ്ലാനുകൾ ലഭ്യമാകും

    മുംബൈ: പുതിയ ഫാമിലി പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ച് റിലയൻസ് ജിയോ. ജിയോ പ്ലസ് സ്കീമിന് കീഴിലാണ് പുതിയ പ്ലാനുകൾ അവതരിപ്പിച്ചിരിക്കുന്നത്. പോസ്റ്റ്‌പെയ്ഡ് പ്ലാനിനൊപ്പം സൗജന്യ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്‌ഷനുകളും ജിയോ വാഗ്ദാനം ചെയ്യുന്നുണ്ട്. ചില പ്ലാനുകളിൽ അൺലിമിറ്റഡ് വോയ്‌സ്, എസ്എംഎസ്, മറ്റ് ആനുകൂല്യങ്ങളും ഉൾപ്പെടുന്നുണ്ട്. പ്ലാൻ പരീക്ഷിക്കുന്നതിന് ടെലികോം കമ്പനി കുടുംബത്തിലെ നാല് അംഗങ്ങൾക്ക് വരെ ഒരു മാസത്തെ സൗജന്യ ട്രയൽ ലഭ്യമാക്കും. കമ്പനി നൽകിയ വിശദാംശങ്ങൾ അനുസരിച്ച് മാർച്ച് 22 മുതൽ പുതിയ ജിയോ പ്ലസ് പ്ലാനുകൾ ലഭ്യമാകും. 70000 70000 എന്ന നമ്പറിൽ ഒരു മിസ്‌ഡ് കോൾ നൽകിയാൽ മതി. സിം വീട്ടിലെത്താൻ. വാട്ട്‌സ്ആപ്പിൽ വരുന്ന മെസെജിന് റിപ്ലെ നല്കുക. സെക്യൂരിറ്റി ഡെപ്പോസിറ്റ് എഴുതിത്തള്ളുന്നതിനായി ഒരു ഓപ്ഷൻ തിരഞ്ഞെടുക്കാൻ ഉപഭോക്താക്കളോട് ആവശ്യപ്പെടും. കൂടാതെ പോസ്റ്റ്‌പെയ്ഡ് സിമ്മിനായി ആളുകൾക്ക് സൗജന്യ ഹോം ഡെലിവറി ഓപ്ഷനും സെലക്ട് ചെയ്യാം. ഹോം ഡെലിവറി സമയത്ത്, ഒരാൾക്ക് മൂന്ന് ഫാമിലി സിമ്മുകൾ കൂടി…

    Read More »
  • Crime

    കോട്ടയത്ത് വീണ്ടും 2000 രൂപയുടെ വ്യാജ നോട്ട് ഉപയോഗിച്ച് തട്ടിപ്പ്; 74കാരനെ കബളിപ്പിച്ചത് 2000 രൂപയുടെ രണ്ട് വ്യാജ നോട്ടുകൾ നൽകി

    കോട്ടയം: കോട്ടയത്ത് വീണ്ടും 2000 രൂപയുടെ വ്യാജ നോട്ട് ഉപയോഗിച്ച് തട്ടിപ്പ്. കറുകച്ചാൽ സ്വദേശിയായ 74 കാരനാണ് കബളിപ്പിക്കപ്പെട്ടത്. ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെ കാറിലെത്തിയ ആൾ വൃദ്ധനെ കബളിപ്പിക്കുകയായിരുന്നു. പെട്ടിക്കട നടത്തുന്ന കുഞ്ഞുക്കുട്ടനെ കബളിപ്പിച്ചത് 2000 രൂപയുടെ രണ്ട് വ്യാജ നോട്ടുകൾ നൽകിയാണ്. 850 രൂപയുടെ സാധനങ്ങൾ വാങ്ങിയ ശേഷം 2000 രൂപയുടെ നോട്ട് നൽകി. ബാഗിൽ കൂടുതൽ ചില്ലറയുണ്ടെന്ന് മനസ്സിലാക്കി 2000 രൂപയുടെ മറ്റൊരു നോട്ടിന് കൂടി ചില്ലറ ആവശ്യപ്പെട്ടു. കുഞ്ഞുക്കുട്ടൻ ഇതും നൽകി. ഇതോടെ 3500 രൂപയോളമാണ് ഇയാൾക്ക് നഷ്ടമായത്. പിന്നീട് മറ്റൊരു കടയിൽ പോയി 2000 രൂപ നൽകുമ്പോഴാണ് താൻ കബളിപ്പിക്കപ്പെട്ടുവെന്ന് ഇദ്ദേഹം മനസ്സിലാക്കുന്നത്. സംഭവത്തിന് പിന്നാലെ കുഞ്ഞുക്കുട്ടൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ദിവസങ്ങൾക്കു മുമ്പ് മുണ്ടക്കയത്ത് 92 വയസുകാരിയായ ലോട്ടറി കച്ചവടക്കാരിയും സമാന തട്ടിപ്പിന് ഇരയായിരുന്നു. ഇരു തട്ടിപ്പുകളും നടത്തിയത് ഒരാളോ എന്ന സംശയം പൊലീസിനുണ്ട്. കാറിൽ വന്ന് തട്ടിപ്പ് നടത്തിയെന്നതടക്കമുള്ള സാദൃശ്യമാണ് പൊലീസ്…

    Read More »
  • India

    അന്താരാഷ്ട്ര ബുക്കര്‍ സമ്മാന പട്ടികയില്‍ ഇടം നേടി പെരുമാള്‍ മുരുകന്റെ ‘പൈര്‍’

    സാഹിത്യം പെരുമാൾ മുരുകൻ തമിഴ് നോവലിസ്റ്റ് പെരുമാള്‍ മുരുകൻ രചിച്ച ‘പൈര്‍’ എന്ന നോവല്‍ ഈ വര്‍ഷത്തെ അന്താരാഷ്ട്ര ബുക്കര്‍ സമ്മാനത്തിനുള്ള പട്ടികയില്‍ ഇടം നേടി. ആദ്യമായാണ് ബുക്കര്‍ സമ്മാനത്തിനായി ഒരു തമിഴ് നോവല്‍ പരിഗണിക്കുന്നത്. 1980കളിലെ തമിഴ്നാട്ടിലെ ഗ്രാമീണ പശ്ചാത്തലത്തില്‍, സാമൂഹിക വിവേചനത്തിനെതിരെയുള്ള യുവ പ്രണയത്തിന്റെ കഥയാണിത്. ദുരഭിമാനക്കൊലയാണ് ‘പൈര്‍’ പറയുന്നത്. തമിഴില്‍ 2013-ല്‍ പ്രസിദ്ധീകരിച്ച ഈ നോവല്‍ അനിരുദ്ധന്‍ വാസുദേവനാണ് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത്. തൻ്റെ രചന ബുക്കര്‍ സമ്മാന പട്ടികയില്‍ ഇടം നേടി വിവരമറിഞ്ഞ പെരുമാള്‍ മുരുകന്റെ ആദ്യ പ്രതികരണം ഇങ്ങനെ: ‘ഈ വാർത്ത ഞാനറിഞ്ഞതേയുള്ളൂ. വളരെ സന്തോഷവാനാണ് ഞാൻ. ഇത് എന്റെ എഴുത്തിനുള്ള വലിയ സ്വീകാര്യതയാണ്. ദുരഭിമാനക്കൊലയാണ് ‘പൈര്‍’ കൈകാര്യം ചെയ്യുന്നത്. ദുരഭിമാനക്കൊല നമ്മുടെ രാജ്യത്ത് വളരെ വലിയ വിഷയമാണ്, ഈ അംഗീകാരത്തിന് ശേഷം കൂടുതല്‍ ആളുകള്‍ ഈ വിഷയത്തെക്കുറിച്ച് അറിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’. ഈ വര്‍ഷത്തെ ബുകര്‍ സമ്മാന പട്ടികയില്‍ 13 പുസ്തകങ്ങളാണുള്ളത്. ഇവയില്‍…

    Read More »
  • LIFE

    ‘ഇരട്ട’ നെറ്റ്ഫ്ലിക്സിൽ ആഗോള ഹിറ്റ്; 12 രാജ്യങ്ങളില്‍ ടോപ്പ് 10 ലിസ്റ്റില്‍

    ഒടിടി പ്ലാറ്റ്ഫോമുകളുടെ കടന്നുവരവ് പ്രാദേശിക ഭാഷാ സിനിമകൾക്ക് വലിയൊരു മാർക്കറ്റ് ആണ് തുറന്ന് കൊടുത്തിരിക്കുന്നത്. ഇന്ത്യൻ സിനിമയിൽ ഒടിടിയിൽ നിന്ന് ഏറ്റവുമധികം നേട്ടം കൊയ്തിരിക്കുന്ന ഒരു സിനിമാ മേഖല മലയാളവുമാണ്. ഒടിടിയിലൂടെ പാൻ ഇന്ത്യൻ തലത്തിൽ നിരവധി മലയാള ചിത്രങ്ങൾ ശ്രദ്ധ നേടിയിട്ടുണ്ടെങ്കിലും അന്തർദേശീയ തലത്തിൽ അത്തരത്തിൽ ആസ്വാദനപ്രീതി നേടിയ ചിത്രങ്ങൾ കുറവാണ്. ഒടിടി റിലീസ് ആയെത്തി ആഗോള ശ്രദ്ധ നേടിയ ചിത്രമായിരുന്നു ടൊവീനോ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച ബേസിൽ ജോസഫ് ചിത്രം മിന്നൽ മുരളി. നെറ്റ്ഫ്ലിക്സിൻറെ ഡയറക്റ്റ് റിലീസ് ആയിരുന്നു ഇത്. ഇപ്പോഴിതാ നെറ്റ്ഫ്ലിക്സിലൂടെ എത്തിയ മറ്റൊരു മലയാള ചിത്രവും ആന്തർദേശീയ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുകയാണ്. ജോജു ജോർജ് ഡബിൾ റോളിൽ എത്തിയ ഇരട്ടയാണ് ആ ചിത്രം. മിന്നൽ മുരളി ഡയറക്റ്റ് ഒടിടി റിലീസ് ആയിരുന്നുവെങ്കിൽ ഇരട്ട ആഫ്റ്റർ തിയറ്റർ ഒടിടി റിലീസ് ആണ്. ഫെബ്രുവരി 3 ന് തിയറ്ററുകളിൽ റിലീസ് ചെയ്യപ്പെട്ട ചിത്രം മികച്ച അഭിപ്രായം നേടിയെങ്കിലും സാമ്പത്തിക…

    Read More »
  • Crime

    കമ്പത്ത് വീട് വാടകയ്ക്കെടുത്ത് വ്യാജമുദ്രപത്രവും കള്ളനോട്ടും ഉണ്ടാക്കി കേരളത്തിൽ വിറ്റു; സിപിഎം നേതാവി​ന്റെ മകൻ ഉൾപ്പടെ രണ്ട് പേർ തമിഴ്നാട് പൊലീസി​ന്റെ പിടിയിൽ

    ഇടുക്കി: വ്യാജ മുദ്രപത്രം തയ്യാറാക്കിയ കേസിൽ സിപിഎം നേതാവി​ന്റെ മകൻ ഉൾപ്പടെ രണ്ട് പേരെ തമിഴ്നാട് പൊലീസ് പിടികൂടി. നെടുങ്കണ്ടം മുണ്ടിയെരുമ പറമ്പിൽ മുഹമ്മദ് സിയാദ്, കോമ്പയാർ ചിരട്ടവേലിൽ ബിബിൻ തോമസ് എന്നിവരാണ് അറസ്റ്റിലായത്. സിപിഎം മുൻ ഇടുക്കി ജില്ല കമ്മറ്റിയംഗം പിഎംഎം ബഷീറി​ന്റെ മകനാണ് മുഹമ്മദ് സിയാദ്. മുഹമ്മദ് സിയാദും ബിബിൻ തോമസും ചേർന്ന് തമിഴ്നാട്ടിലെ കമ്പത്ത് വീട് വാടകയ്ക്കെടുത്ത് വ്യാജ മുദ്രപത്രങ്ങൾ ഉണ്ടാക്കി കേരളത്തിൽ വിറ്റഴിക്കുകയായിരുന്നു. ഇതിന് പുറമേ കള്ളനോട്ട് ഇടപാടുകൾ നടത്തിയിരുന്നതിന്റെ സൂചനകളും തമിഴ്നാട് പൊലീസിന് ലഭിച്ചിട്ടുണ്ട്. കമ്പത്ത് ഏതാനും മാസങ്ങളായി ഇവർ നടത്തിയിരുന്ന ഇടപാടുകൾ സംബന്ധിച്ച് സംശയം തോന്നിയ പൊലീസ് ഇവരെ നിരീക്ഷിച്ചു വരുകയായിരുന്നു. ഇതിനിടെ പതിനെട്ടാം കനാൽ ഭാഗത്ത് വാഹന പരിശോധനയ്ക്കിടെ ഇവർ സഞ്ചരിച്ചിരുന്ന ജീപ്പിൽ നിന്ന് 5000 രൂപയുടെ നാല് വ്യാജ മുദ്രപത്രങ്ങൾ കണ്ടെത്തി. താൻ മുണ്ടിയെരുമയിൽ ആധാരമെഴുത്ത് ഓഫീസ് നടത്തുന്നയാളാണെന്നാണ് മുഹമ്മദ് സിയാദ് പോലീസിനോട് പറഞ്ഞത്. മുദ്രപത്രം വ്യാജമാണെന്ന് മനസ്സിലാക്കിയ പോലീസ്…

    Read More »
  • Local

    കുളനട മാർക്കറ്റിൽ മാലിന്യ കൂമ്പാരത്തിനു തീ പിടിച്ചു; ഷെഡ് പൂർണ്ണമായും കത്തി

    പത്തനംതിട്ട: പത്തനംതിട്ടയിൽ കുളനട മാർക്കറ്റിൽ മാലിന്യ കൂമ്പാരത്തിനു തീ പിടിച്ചു. ഹരിത കർമ്മ സേന മാലിന്യ സൂക്ഷിന്നിടത്താണ് തീ പിടിച്ചത്. ഫയർ ഫോഴ്സ് എത്തി തീ അണച്ചെങ്കിലും പുക നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. മാലിന്യം നിക്ഷേപിക്കുന്നതിന് തൊട്ടടുത്ത് തന്നെയാണ് പ്രാഥമിക ആരോഗ്യകേന്ദ്രമുള്ളത്. അതിനാൽ തന്നെ രോഗികളുടെ സുരക്ഷ കണക്കിലെടുത്ത് കൂടുതൽ ഫയർഫോഴ്സ് എത്തി പുക നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. മാലിന്യ കൂമ്പാരത്തിനകത്തേക്കും തീ എത്തിച്ച് പുക നിയന്ത്രിക്കാനാണ് ഇപ്പോൾ ഫയർ ഫോഴ്സ് ശ്രമിക്കുന്നത്. ആദ്യ ഘട്ടത്തിൽ നാട്ടുകാരാണ് തീ അണയ്ക്കാൻ ഓടിയെത്തിയത്. ഹരിത കർമ്മ സേന വിവിധ ഇടങ്ങളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യം തള്ളുന്ന ഇടമാണ്. അതിനാൽ തന്നെ ഇതിനകത്ത് എന്തുതരം വസ്തുക്കളാണ് ഉള്ളതെന്ന് വ്യക്തമല്ല. ഉള്ളിൽ നിന്ന് പൊട്ടിത്തെറി കേൾക്കുന്നുണ്ട്. മാത്രമല്ല ഈ ഷെഡ്ഡിന്റെ മുകൾ ഭാഗത്തെ ഷീറ്റ് പൂർണ്ണമായും കത്തിപ്പോയിട്ടുണ്ട്.

    Read More »
Back to top button
error: