Month: March 2023
-
Kerala
പിഞ്ചുകുഞ്ഞ് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചു; മനംനൊന്ത് അമ്മയും മകനും ജീവനൊടുക്കി
ഇടുക്കി: പിഞ്ചുകുഞ്ഞ് മരിച്ചതില്‍ മനംനൊന്ത് അമ്മയും മൂത്തമകനും ആത്മഹത്യ ചെയ്ത നിലയില്‍. ഇടുക്കി ഉപ്പുതറ കൈതപ്പതാല്‍ സ്വദേശിനി ലിജയുടെയും ഏഴു വയസുള്ള മകന്റെയും മൃതദേഹങ്ങള്‍ കിണറ്റില്‍ നിന്നാണ് കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. രണ്ടുദിവസം മുന്‍പാണ് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ലിജയുടെ 28 ദിവസം മാത്രം പ്രായമുള്ള ഇളയകുഞ്ഞ് മരിച്ചത്. ഇതിനെ തുടര്‍ന്ന് ലിജ വലിയ മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ഇന്നലെ കുഞ്ഞിന്റെ സംസ്‌കാരത്തിന് ശേഷം ലിജ ബന്ധുക്കളുടെ നിരീക്ഷത്തിലായിരുന്നു. ഇന്ന് രാവിലെ ബന്ധുക്കള്‍ പള്ളിയില്‍ പോയ സമയത്താണ് ലിജ, മൂത്ത മകനോടൊപ്പം കിണറ്റില്‍ ചാടി ജീവനൊടുക്കിയത്. തിരിച്ച് വീട്ടില്‍ എത്തിയ ബന്ധുക്കള്‍ നോക്കുമ്പോള്‍ ഇരുവരെയും കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
Read More » -
Crime
വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക് അജ്ഞാതന്‍ തീയിട്ടു; രണ്ടുകാറുകള്‍ ഭാഗികമായി കത്തിനശിച്ചു
തിരുവനന്തപുരം: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്ക് തീയിട്ടു. വെഞ്ഞാറമൂട് വലിയകട്ടയ്ക്കാല്‍ മുരുകവിലാസത്തില്‍ മുരുകന്റെ രണ്ട് കാറുകളാണ് അജ്ഞാതന്‍ തീയിട്ട് നശിപ്പിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. തീയിട്ടശേഷം അക്രമി ഓടി രക്ഷപ്പെട്ടു. കൈയ്യില്‍ ഇന്ധന കുപ്പിയുമായി എത്തിയ ഒരാള്‍ കാറുകളുടെ മുകളിലേക്ക് ഇന്ധനം ഒഴിക്കുന്നതും തീയിട്ട ശേഷം ഓടിമറയുന്നതും സിസി ടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇയാള്‍ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പുറത്ത് തീ കത്തുന്നതറിഞ്ഞ് പുറത്തിറങ്ങിയ വീട്ടുകാരും അയല്‍ വാസികളും ചേര്‍ന്ന് തീ കെടുത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കാറുകള്‍ ഭാഗികമായി കത്തി നശിച്ചു. വെഞ്ഞാറമൂട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അതിക്രമം കാട്ടിയ ആളെ തിരിച്ചറിഞ്ഞിട്ടില്ലന്നും മുരുകനുമായി ശത്രുതയുള്ള ചിലരെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു.
Read More » -
India
17 പ്രതിപക്ഷ കക്ഷികൾ ഒരു കുടക്കീഴിൽ, അദാനി വിഷയത്തിൽ ഇഡി ഓഫിസ് മാർച്ചിലാണ് പ്രതിപക്ഷ സംഗമം
അദാനി- ഹിന്‍ഡന്‍ബര്‍ഗ് വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് 17 പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ഇന്നലെ ഡല്‍ഹിയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. പ്രകടനം പാർലമെന്റിനു പുറത്ത് വിജയ് ചൗക്കിൽ പൊലീസും അർധസേനാ സംഘവും ചേർന്നു തടഞ്ഞു. ഉച്ചയ്ക്ക് പാര്‍ലമെന്റില്‍ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. മാര്‍ച്ച് തടയാന്‍ ഡല്‍ഹി പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും 10 മൊബൈല്‍ വാനുകള്‍ വിന്യസിക്കുകയും ചെയ്തിരുന്നു.. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയുടെ നേതൃത്വത്തിലുള്ള പ്രകടനം ഈ വിഷയത്തിലുള്ള പ്രതിപക്ഷ ഐക്യത്തിനു തെളിവായി. തൃണമൂൽ, ബി.എസ്.പി പാർട്ടികൾ മാത്രമാണു വിട്ടുനിന്നത്. കോൺഗ്രസുമായി മറ്റു വിഷയങ്ങളിൽ അകലം പാലിക്കുന്ന ബി.ആർ.എസ്, ആം ആദ്മി പാർട്ടികളും പങ്കെടുത്തു. പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്കു മുന്നിൽ തൃണമൂൽ ഒറ്റയ്ക്കു പ്രതിഷേധിച്ചു. അദാനി വിഷയത്തിൽ പരാതിയുമായി രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കാണാനും പ്രതിപക്ഷം ആലോചിക്കുന്നുണ്ട്. പാർലമെന്റിൽ നിന്നു പ്രകടനമായി നീങ്ങിയ പ്രതിപക്ഷ എംപിമാരെ ബാരിക്കേഡുകൾ വച്ചാണു പൊലീസ് തടഞ്ഞത്. ഇ.ഡി ഡയറക്ടർക്കു നിവേദനം…
Read More » -
Kerala
ഭരണ നേതൃത്വമേ കണ്ണുതുറക്കൂ, മാലിന്യ സംസ്‌കരണത്തിനും പുനരുപയോഗത്തിനും വിപ്ലവകരമായ കണ്ടുപിടുത്തവുമായി മലയാളികള്‍; 186 രാജ്യങ്ങളുടെ അംഗീകാരം
മാലിന്യങ്ങളുടെ വിഷപ്പുകയിൽ കേരളം വീർപ്പുമുട്ടുമ്പോൾ മാലിന്യ സംസ്‌കരണത്തിനും പുനരുപയോഗത്തിനും പുതിയ കണ്ടുപിടുത്തവുമായി മലയാളികൾ. കണ്ണൂര്‍ പയ്യാമ്പലം സ്വദേശി എന്‍.ടി മഹേഷ്, താഴെചൊവ്വ സ്വദേശി കെ.പി ലിജേഷ് എന്നിവര്‍ക്ക് ഇതിന് പേറ്റൻ്റും ലഭിച്ചു. മാലിന്യ സംസ്‌കരണവും മാലിന്യങ്ങളില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നതുമടക്കമുളള വിവിധ കണ്ടുപിടുത്തങ്ങള്‍ക്കാണ് പേറ്റെന്റ് ലഭിച്ചത്. ഖര, ദ്രാവക, വാതക മാലിന്യ സംസ്‌കരണം അവയുടെ പുനരുല്‍പ്പാദനം, മലിനജല ശുദ്ധീകരണം, പലതരത്തിലുളള അപകടകാരികളായ വാതകങ്ങള്‍ ഇല്ലാതാക്കാനും നീക്കം ചെയ്യാനുമുളള സാങ്കേതിക വിദ്യയും മെഷിനറികളും കണ്ടുപിടുത്തം പ്രദാനം ചെയ്യുന്നു. കൂടാതെ അറവുശാല മാലിന്യങ്ങള്‍, പച്ചക്കറി മാലിന്യങ്ങള്‍, ചപ്പുചവറുകള്‍ തുടങ്ങി എല്ലാതരം ജൈവമാലിന്യങ്ങളും ഇരുമ്പ്, സ്റ്റീല്‍, ടിന്‍, തുണികള്‍, ചെരുപ്പ്, പേപ്പര്‍, പ്ലാസ്റ്റിക്ക്, റബര്‍, തെര്‍മോകോള്‍ തുടങ്ങി വിവിധ വസ്തുക്കള്‍, ഇ മാലിന്യങ്ങള്‍ പ്രധാനമായും കെമിക്കല്‍സ് അടങ്ങിയ ട്യൂബ് ലൈറ്റ് പോലുളളവയില്‍ നിന്നും രാസമാലിന്യങ്ങള്‍ നീക്കം ചെയ്ത് പുനരുല്‍പ്പാദനം ചെയ്യാനുളള സാങ്കേതിക വിദ്യ, ബയോ മൈനിംഗ് എല്ലാതരം മാലിന്യങ്ങള്‍ കൂടിക്കലര്‍ന്ന മണ്ണ് നിറഞ്ഞ് നില്‍ക്കുന്ന…
Read More » -
Kerala
കോട്ടയത്ത് മണർകാടും ഇടുക്കി മൂലമറ്റത്തും വാഹനാപകടങ്ങൾ, 2 യുവാക്കൾക്ക് ദാരുണാന്ത്യം; 2 പേർ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ
ഇടുക്കി മൂലമറ്റത്ത് ഇന്നലെ സന്ധ്യക്കും കോട്ടയം മണർകാട് കെ.കെ റോഡിൽ രാത്രി 11 മണിക്കും നടന്ന വാഹനാപകടങ്ങളിൽ 2 യുവാക്കൾക്ക് ദാരുണാന്ത്യം. മൂലമറ്റത്തിനടുത്ത് അറക്കുളം മൈലാടിയിൽ ബൊലേറോ ജീപ്പ് തോട്ടിലേക്ക് മറിഞ്ഞാണ് പ്രവിത്താനം സ്വദേശി വട്ടമറ്റത്തിൽ ജിത്തു ജോർജ് (28) മരിച്ചത്. സഹായാത്രികൻ രാമപുരം സ്വദേശി ജോസ്വിന് ഗുരുരതരമായി പരുക്കേറ്റു. മണർകാട് ഐരാറ്റുനടയിൽ നിയന്ത്രണം നഷ്ടമായ ബൈക്ക് റോഡരികിലെ മതിലിലേയ്ക്കു ഇടിച്ചു കയറിയാണ് വടവാതൂർ കളത്തിപ്പറമ്പിൽ വീട്ടിൽ കെവിൻ രാജൻ(22) മരിച്ചത്. ഇയാൾക്കൊപ്പം ബൈക്കിലുണ്ടായിരുന്ന യുവാവിനെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് അപകടം. പാലാ വി സീബ് സൊസൈറ്റിയിലെ ജീവനക്കാരായ ഇവർ ചെറുതോണി ഓഫീസിൽ പോയി തിരിച്ച് വരുമ്പോൾ അറക്കുളം മൈലാടിയിൽ വച്ചു ബുധനാഴ്ച സന്ധ്യക്ക് ആറര മണിക്ക് ഇവർ സഞ്ചരിച്ചിരുന്ന ബൊലേറോ ജീപ്പ് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിയുകയായിരുന്നു. വി സീബ് സൊസൈറ്റിയുടെ വണ്ടിയാണ് അപകടത്തിൽ പെട്ടത്. ഇടുക്കി ഭാഗത്തേക്ക്…
Read More » -
Crime
വൈക്കത്ത് വ്യാപാരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ രണ്ടുപേര്‍കൂടി പിടിയില്‍
വൈക്കം: വ്യാപാരിയെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ രണ്ടുപേര്‍കൂടി പോലീസിന്റെ പിടിയിലായി. ഉദയനാപുരം നക്കംത്തുരുത്ത് ഭാഗത്ത് ചെട്ടിച്ചിറ വീട്ടില്‍ ഗോപി മകന്‍ ആലു എന്നുവിളിക്കുന്ന പ്രവീണ്‍ ജി കുമാര്‍ , പെരുമ്പളം എസ്.കെ.വി സ്ക്കൂളിന് സമീപം ചെട്ടിപ്പറമ്പത്ത് വീട്ടില്‍ മന്മഥന്‍ മകന്‍ ടിട്ടു എന്നുവിളിക്കുന്ന ശ്രീജിത്ത് എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇവരും സുഹൃത്തായ ഷലീൽ ഖാനും ചേര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി 9 മണിയോടുകൂടി വൈക്കം സ്വദേശിയായ വ്യാപാരിയെ ചാലപറമ്പ് ഭാഗത്ത് വച്ച് വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. മുന്‍പ് വ്യാപാരിയെ കയ്യേറ്റം ചെയ്തതിന് ഷലീൽ ഖാനെതിരെ വൈക്കം പോലീസ് സ്റ്റേഷനിൽ വ്യാപാരി പരാതി നൽകിയതിന്റെ വിരോധം മൂലമാണ് ഇവര്‍ സംഘം ചേര്‍ന്ന് വ്യാപാരിയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികളിലൊരാളായ കൊട്ടാരം വീട്ടിൽ ഷലീൽ ഖാനെ ഇന്നലെ പിടികൂടുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഒളിവില്‍ കഴിഞ്ഞ ഇവർക്ക് വേണ്ടി ജില്ലാ പോലീസ്…
Read More » -
Crime
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ കയ്യിൽ കടന്നു പിടിച്ചു, ഫോണിലേക്ക് അശ്ലീല ഫോട്ടോകളും സന്ദേശങ്ങളും അയച്ചു; വെള്ളൂരിൽ പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
വെള്ളൂര്‍: പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളൂർ ഇരുമ്പയം പെരുംതട്ട് ഭാഗത്ത് പള്ളിക്കുന്നേൽ വീട്ടിൽ രഞ്ജു എന്ന് വിളിക്കുന്ന രഞ്ജിത്ത്(27) എന്നയാളാണ് പോക്സോ നിയമപ്രകാരം വെള്ളൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ കയ്യിൽ കടന്നു പിടിക്കുകയും, ഓൺലൈൻ ക്ലാസിനായി ഉപയോഗിക്കുന്ന മൊബൈൽ ഫോണിലേക്ക് അശ്ലീല ഫോട്ടോകളും സ്റ്റിക്കറുകളും, സന്ദേശങ്ങളും അയച്ചു, അത്തരം മെസ്സേജുകൾ തിരിച്ചും ആവശ്യപ്പെടുകയും ആയിരുന്നു. പരാതിയെ തുടർന്നു വെള്ളൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ഇയാളെ പിടികൂടുകയുമായിരുന്നു. എസ്.ഐ മാരായ വിജയപ്രസാദ് എം.എൽ, മുജീബ് വി.എച്ച്, സി.പി.ഓ മനോജ് പി.യു എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
Read More » -
Crime
ഉത്സവത്തോടനുബന്ധിച്ച് വാക്ക് തർക്കം, പകരം വീട്ടാൻ വീടുകയറി ആക്രമണം; അയർക്കുന്നത്ത് മൂന്നുപേർ അറസ്റ്റിൽ
അയർക്കുന്നം: വീട്ടമ്മയും ഭർത്താവിനെയും, ഭർതൃ സഹോദരനെയും വീടുകയറി ആക്രമിച്ച കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വടവാതൂർ പ്ലാമൂട്ടിൽ വീട്ടിൽ കുര്യൻ മകൻ സാബു കുര്യൻ (40), ഇയാളുടെ സഹോദരനായ ബാബു കുര്യൻ (46), അയർക്കുന്നം കല്ലിട്ടുനട പുന്നത്തുറ ഭാഗത്ത് കൂർമുള്ളിൽ വീട്ടിൽ ധനേശൻ മകൻ നൈജി ധനേശൻ (39) എന്നിവരെയാണ് അയർക്കുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടു മണിയോടുകൂടി അയൽവാസി കൂടിയായ രാജേഷിന്റെ വീട്ടിൽ അതിക്രമിച്ച കയറി രാജേഷിനെയും ഇയാളുടെ സഹോദരനെയും ഭാര്യയെയും കമ്പി വടി കൊണ്ടും മറ്റും ആക്രമിക്കുകയായിരുന്നു. ഇതിനുശേഷം ഇവർ വീടിന്റെ ഡൈനിങ് മേശയും, ജനൽ ചില്ലുകളും മറ്റും അടിച്ചു തകർക്കുകയും ചെയ്തു. ഇവർ തമ്മിൽ അമയന്നൂർ ഉത്സവത്തോടനുബന്ധിച്ച് വാക്ക് തർക്കം നിലനിന്നിരുന്നു ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവർ വീട്ടിൽ കയറി ആക്രമിച്ചത്. വീട്ടമ്മയുടെ പരാതിയെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇവരെ പിടികൂടുകയുമായിരുന്നു. അയർക്കുന്നം സ്റ്റേഷൻ എസ്.എച്ച്.ഓ ആർ മധു,…
Read More » -
Crime
എം.വി. ഗോവിന്ദൻ നയിക്കുന്ന ജാഥ എത്തുന്ന ദിവസം ബസ് സ്റ്റാൻഡിൽ ബോംബ് വയ്ക്കുമെന്ന് ഭീഷണി; പാലാ മേഖലയിലെ പൊതുപ്രവര്‍ത്തകന്‍ അറസ്റ്റിൽ
കോട്ടയം: പാലാ ബസ് സ്റ്റാൻഡിൽ ബോംബ് വയ്ക്കുമെന്ന ഭീഷണിയുമായി കത്ത് എഴുതിയ ആള്‍ അറസ്റ്റില്‍. പാലായിലും സമീപ പ്രദേശങ്ങളിലും പൊതുപ്രവർത്തകൻ എന്ന നിലയിൽ പ്രാദേശികമായി അറിയപ്പെടുന്നയാളാണ് പിടിയിലായത്. സി സി ടി വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പൊലീസ് പ്രതിയെ പിടികൂടിയത്. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജാഥ പാലായിൽ എത്തുന്ന ദിവസമാണ് പാലാ ബസ് സ്റ്റാൻഡിൽ ബോംബ് വയ്ക്കുമെന്ന ഭീഷണി സന്ദേശമെഴുതിയ കത്ത് കോട്ടയം കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ നിന്ന് കിട്ടിയത്. കോട്ടയം പ്രസ് ക്ലബിലെ ന്യൂസ് ബോക്സില്‍ നിന്നും സമാനമായ കത്ത് പൊലീസ് കണ്ടെടുത്തിരുന്നു. ഗോവിന്ദനും മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണനും എതിരായ മോശം പരാമര്‍ശങ്ങളും കത്തില്‍ ഉണ്ടായിരുന്നു. നാലു ദിവസമായി പൊലീസ് നടത്തുന്ന അന്വേഷണത്തിനൊടുവിലാണ് പാലാ പ്രവിത്താനം സ്വദേശി ജെയിംസ് പാമ്പയ്ക്കല്‍ അറസ്റ്റിലായത്. പാലാ മേഖലയില്‍ പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍…
Read More » -
Kerala
മന്ത്രി മുഹമ്മദ് റിയാസിനെതിരെ നിയമസഭയിൽ വ്യക്തിഹത്യയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, നേർക്കുനേരെയുള്ള വാക്കേറ്റം വ്യക്തിപരമായ അധിക്ഷേപമായി
നിയമസഭയിലെ വാക്കേറ്റം വ്യക്തിപരമായ അധിക്ഷേപമായി വളര്‍ന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശനും മന്ത്രി മുഹമ്മദ് റിയാസുമാണ് മുഖാമുഖം ഏറ്റുമുട്ടിയത്. നട്ടല്ലില്ലാത്ത പ്രതിപക്ഷം എന്ന മുഹമ്മദ് റിയാസിന്റെ പരാമര്‍ശമാണ് വി.ഡി സതീശനെ പ്രകോപിപ്പിച്ചത്. സ്പീക്കര്‍ക്ക് നട്ടെല്ല് വേണമെന്ന് പ്രതിപക്ഷനിരയില്‍ നിന്ന് വിളിച്ചുപറഞ്ഞതിന് പിന്നാലെയാണ് റിയാസ് പ്രതികരിച്ചത്. ‘നട്ടെല്ല് വാഴപ്പിണ്ടികൊണ്ടുണ്ടാക്കിയ പ്രതിപക്ഷം പറയുന്നത് കേള്‍ക്കരു’തെന്ന് സ്പീക്കറോടായി റിയാസ് പറഞ്ഞു. ഇതിനു മറുപടിയായി മാനേജ് മെന്റ് ക്വാട്ടയില്‍ മന്ത്രിയായ മരുമകന്‍ എന്ന് റിയാസിനെ വ്യക്തിപരമായി അധിക്ഷേപിച്ചു വി.ഡി സതീശന്‍. നിയമസഭയില്‍ കുടുംബ അജന്‍ഡയാണു നടക്കുന്നതെന്നും പി.ആര്‍ വര്‍ക്കുകള്‍ എത്ര നടത്തിയിട്ടും റിയാസിനു സ്പീക്കറെ മറികടക്കാന്‍ കഴിയത്തതിനാല്‍ സ്പീക്കറെ പരിഹാസ്യമാക്കുകയാണെന്നും തുടങ്ങി വി.ഡി സതീശന്‍ അതിരുകൾ ഭേദിച്ചു കത്തിക്കയറി. ഇത്തരം ആരോപണങ്ങളോടു ശക്തമായാണ് റിയാസ് പ്രതികരിച്ചത്. ബി.ജെ.പിക്ക് കേരള നിയമ സഭയില്‍ എം.എല്‍.എ ഇല്ലാത്തതിന്റെ പോരായ്മ പരിഹരിക്കാനാണ് വി.ഡി സതീശന്‍ ശ്രമിക്കുന്നതെന്നു റിയാസ് ആരോപിച്ചു. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ തിക്താനുഭവങ്ങളൊന്നുമില്ലാതെ നേതാവായ ആളാണ് വി.ഡി സതീശന്‍. ദീര്‍ഘകാലം…
Read More »