IndiaNEWS

ഉദ്ഘാടനം കഴിഞ്ഞ് ഒരാഴ്ച പിന്നിടുന്നതിന് മുമ്പേ മൈസൂരു – ബെംഗളൂരു അതിവേഗപ്പാതയിൽ കുഴികൾ; തെരഞ്ഞെടുപ്പിന് മുമ്പ് ധൃതിപ്പെട്ട് ഉദ്ഘാടനമെന്ന് ആരോപണം

മൈസൂരു: ഉദ്ഘാടനം കഴിഞ്ഞ് ഒരാഴ്ച പിന്നിടുന്നതിന് മുമ്പേ ബെംഗളുരു – മൈസുരു എക്സ്പ്രസ് വേയിൽ കുഴികൾ രൂപപ്പെട്ടു. ബെംഗളുരു – രാമനഗര അതിർത്തിയിലുള്ള ബിഡദി ബൈപ്പാസിന് സമീപത്താണ് കുഴികൾ രൂപപ്പെട്ടത്. ഈ ഭാഗം ബാരിക്കേഡുകൾ വച്ച് കെട്ടിയടച്ചിരിക്കുകയാണ്. ബാരിക്കേഡ് മൂലം പ്രദേശത്ത് കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.

ഇന്നലെ ഈ എക്സ്പ്രസ് വേയിൽ ടോൾ പിരിവ് തുടങ്ങിയിരുന്നു. ഇതിനെതിരെ പ്രദേശവാസികളും കോൺഗ്രസ് പ്രവർത്തകരും ശക്തമായ പ്രതിഷേധമാണ് ഉയർത്തിയത്. സർവീസ് റോഡുകളും അണ്ടർ പാസുകളും അടക്കമുള്ള പൂർത്തിയാകാതെയാണ് ടോൾ പിരിവ് നടത്തുന്നതെന്നും, പലയിടത്തും ഇനിയും എക്സ്പ്രസ് വേ പണി പൂർത്തിയാകാനുണ്ടെന്നും, തെരഞ്ഞെടുപ്പിന് മുമ്പ് ധൃതിപ്പെട്ട് ഉദ്ഘാടനം നടത്തിയതാണെന്നും ആരോപണമുയർന്നിരുന്നതാണ്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: