Month: March 2023

  • India

    ഇ.പി.എഫ് പലിശനിരക്ക് 8.15 ശതമാനമായി വര്‍ദ്ധിപ്പിച്ചു

    ന്യൂഡല്‍ഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് പലിശനിരക്ക് വര്‍ദ്ധിപ്പിച്ചു. 8.15 ശതമാനമായിരിക്കും 2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള പലിശനിരക്ക്. സെന്‍ട്രല്‍ ബോര്‍ഡ് ഒഫ് ട്രസ്റ്റീസിന്റെ യോഗത്തിലാണ് പി.എഫ് പലിശ വര്‍ദ്ധിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 8.1 ശതമാനമായിരുന്നു. നാല്‍പ്പത് വര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ പലിശ നിരക്കായിരുന്നു ഇത്. ഇത്തവണ പലിശനിരക്ക് 8.1 ശതമാനത്തില്‍ കുറവ് വരുമോയെന്ന് നിക്ഷേപകര്‍ക്ക് ഭയമുണ്ടായിരുന്നു. എന്നാല്‍ 8.15 ആയി വര്‍ദ്ധിപ്പിക്കുകയായിരുന്നു. സര്‍ക്കാര്‍ അംഗീകരിക്കുന്ന മുറയ്ക്ക് പുതിയ നിരക്ക് പ്രാബല്യത്തില്‍വരും. 1977 -78 സാമ്പത്തിക വര്‍ഷത്തിലായിരുന്നു 8.1 ശതമാനത്തിലും കുറഞ്ഞ പലിശനിരക്ക് നല്‍കിയിരുന്നത്. എട്ട് ശതമാനമായിരുന്നു അന്നത്തെ പലിശ നിരക്ക്. 2017-18 ല്‍ 8.55 ശതമാനവും, 2018- 19ല്‍ 8.65 ശതമാനവും, 2019-20ല്‍ 8.5 ശതമാനം പലിശനിരക്കുമായിരുന്നു നല്‍കിയിരുന്നത്  

    Read More »
  • Kerala

    പ്ലസ് വൺ വിദ്യാർത്ഥിനിക്ക് അശ്ലീല സന്ദേശം:സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

    കോഴിക്കോട്:പ്ലസ് വൺ വിദ്യാർത്ഥിനിക്ക് അശ്ലീല സന്ദേശം അയച്ച കേസിൽ സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ. കോഴിക്കോട് ചോമ്പാലയിലാണ് സംഭവമുണ്ടായത്.പ്ലസ് വൺ വിദ്യാർത്ഥിനിയുടെ പരാതിയെ തുടർന്നാണ് പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്തത്. വാട്ട്സ് ആപ്പിലൂടെയാണ് ഇദ്ദേഹം കുട്ടിയോട് ലൈം​ഗിക ഉദ്ദേശത്തോടെ സംസാരിക്കുന്നത്.നമ്മൾ തമ്മിൽ സംസാരിക്കുന്നത് ആരും അറിയണ്ട എന്നും പ്രിൻസിപ്പൽ കുട്ടിയോട് ചാറ്റിൽ പറയുന്നുണ്ട് ഇദ്ദേഹത്തെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

    Read More »
  • Kerala

    കലാ കേരളത്തിന് മറ്റൊരു നഷ്ടം കൂടി; നാടക പ്രവര്‍ത്തകനും നടനുമായ വിക്രമന്‍ നായര്‍ അന്തരിച്ചു

    കോഴിക്കോട്: മലയാളികളുടെ പ്രിയ താരം ഇന്നസെന്റിനെ വേര്‍പാടിന്റെ ദുഖത്തില്‍ ഇരിക്കുന്ന മലയാളികളെ തേടി മറ്റൊരു ദുഖ വാര്‍ത്തയും. നാടക പ്രവര്‍ത്തകനും നടനും സംവിധായകനുമായ വിക്രമന് നായര് (77) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചികിത്സയില്‍ ഇരിക്കേയായിരുന്നു മരണം. നിരവധി നാടകങ്ങളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.സ്‌കൂള്‍ പഠന കാലത്ത് തന്നെ നാടകത്തില്‍ സജീവമായിരുന്നു. പ്രമുഖ നാടക പ്രവര്‍ത്തകരായ തിക്കോടിയന്‍, കെ ടി മുഹമ്മദ് എന്നിവരോടൊപ്പം നിരവധി നാടകങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തിക്കോടിയന്റെ മഹാഭാരതം എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നായക നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയിട്ടുണ്ട്. സ്റ്റേജ് ഇന്ത്യ എന്ന പേരില്‍ സ്വന്തമായി നാടക ട്രൂപ്പിന് രൂപം നല്‍കിയിരുന്നു. മരക്കാര്‍ അറബിക്കടലിന്റെ സിംഹം, വൈറസ്, പാലേരി മാണിക്യം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.ലക്ഷ്മിയാണ് ഭാര്യ. ദുര്‍ഗ, സരസ്വതി എന്നിവര്‍ മക്കളാണ്.  

    Read More »
  • Kerala

    ഇന്നസെന്റിനെ ഒറ്റുകാരനായി ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ ദൗർഭാഗ്യകരം: അഡ്വ ശ്രീജിത്ത് പെരുമന

    കൊച്ചി:ഇന്നസെന്റിനെ ഒറ്റുകാരനായി ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ ദൗർഭാഗ്യകരമെന്ന് അഡ്വ ശ്രീജിത്ത് പെരുമന.ദീദി ദാമോദരന്റെ ഫേസ്ബുക്ക് പോസ്റ്റ് ചൂണ്ടികാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സിനിമ എന്ന തൊഴിലിടത്ത് തന്റെ സഹപ്രവർത്തക ആക്രമിക്കപ്പെട്ടപ്പോൾ സംഘടനയുടെ നേതൃത്വത്തിൽ ഇന്നസെന്റ്നെ പോലൊരാൾ ഉണ്ടായിട്ടും അവൾക്ക് ലഭിക്കേണ്ട നീതി കിട്ടിയില്ലെന്നും അത് പ്രതിഷേധാർഹമായിരുന്നുവെന്നും ദീദി ദാമോദരൻ ചൂണ്ടികാട്ടിയിരുന്നു. അതിജീവനത്തിന്റെ വഴിയിലെ ആദരവ് മലയാള സിനിമയിലെ അതിജീവിതയോട് ഇന്നസെന്റ് കാട്ടിയില്ലെന്നും ആ ഇന്നസെന്റിന് മാപ്പില്ലെന്നുമായിരുന്നു ദീദി ദാമോദരൻ പറഞ്ഞത്.എന്നാൽ അദ്ദേഹത്തോടൊപ്പം ഒരേ തൊഴിൽ ചെയ്ത ഭൂരിപക്ഷം പെൺസിംഹങ്ങളും മനുഷ്യന് മനുഷ്യനോട്‌ മരണത്തിലെങ്കിലും ഉണ്ടാകേണ്ട കടപ്പാട് എന്ന നിലയിൽ പോലും എത്തിയില്ലെന്നും മരിച്ചു കിടക്കവേ സാമൂഹിക മാധ്യമങ്ങളിലൂടെ ഇന്നസെന്റിനെ അതിജീവിതയുടെ ഒറ്റുകാരനായി ചിത്രീകരിക്കാനുള്ള കൂടുതൽ പ്രത്യക്ഷ ശ്രമങ്ങളുമുണ്ടായി എന്നത് ദൗർഭാഗ്യകരമാണെന്നും ശ്രീജിത്ത് പറയുന്നു.

    Read More »
  • Kerala

    ജീവിതത്തിന്റെ അരങ്ങൊഴിഞ്ഞ് ഇന്നസെന്റ്; മാതാപിതാക്കള്‍ക്കൊപ്പം അന്ത്യവിശ്രമം

    തൃശ്ശൂര്‍: അഞ്ച് പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തിന് വിട ചൊല്ലി നടന്‍ ഇന്നസെന്റിന്റെ മൃതദേഹം സംസ്‌കരിച്ചു. ഇരിങ്ങാലക്കുടയിലെ വീടിന് സമീപത്തെ സെന്റ് തോമസ് കത്രീഡല്‍ പള്ളിയില്‍ രാവിലെ 11 മണിയോടെയായിരുന്നു സംസ്‌കാരം. പ്രിയ നടനെ അവസാനമായി ഒരു നോക്ക് കാണാന്‍ സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേരാണ് എത്തിയത്. രാവിലെ വീട്ടില്‍ സംസ്‌കാര ശുശ്രൂഷകള്‍ക്ക് ശേഷമാണ് മൃതദേഹം പളളിയിലേക്ക് കൊണ്ടുപോയത്. ഇവിടെ സംസ്‌കാര ശുശ്രൂഷകള്‍ക്ക് ശേഷം ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു സംസ്‌കാരം. മന്ത്രി ചിഞ്ചു റാണിയുള്‍പ്പെടെയുള്ളവര്‍ ഇന്നസെന്റിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ പള്ളിയില്‍ എത്തിയിരുന്നു. മാതാപിതാക്കള്‍ക്കൊപ്പമാണ് ഇന്നസെന്റിന് അന്ത്യവിശ്രമം ഒരുക്കിയിരിക്കുന്നത്. ഞായറാഴ്ച രാത്രി 10.30 യോടെയായിരുന്നു ഇന്നസെന്റ് അന്തരിച്ചത്. കോവിഡിനെ തുടര്‍ന്ന് ശ്വാസകോശത്തിലുണ്ടായ അണുബാധയും ചികിത്സയ്ക്കിടെ ഉണ്ടായ ഹൃദയാഘാതവുമാണ് മരണത്തിലേക്ക് നയിച്ചത്. ഈ മാസം ആദ്യ വാരം ആയിരുന്നു അദ്ദേഹത്തെ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ഇന്നസെന്റ് ആരോഗ്യം വീണ്ടെടുത്തിരുന്നു. എന്നാല്‍ പിന്നീട് ആരോഗ്യനില വീണ്ടും മോശമാവുകയായിരുന്നു.

    Read More »
  • Kerala

    വാഫി, വഫിയ്യ തര്‍ക്കത്തില്‍ സമസ്തയും പാണക്കാട് തങ്ങള്‍മാരും നേര്‍ക്കുനേര്‍

    കോഴിക്കോട്: സി.ഐ.സി തര്‍ക്കത്തില്‍ സമസ്തയും പാണക്കാട് തങ്ങള്‍മാരും നേര്‍ക്കുനേര്‍. വാഫി,വഫിയ്യ കോഴ്സുകള്‍ വിജയിപ്പിക്കണമെന്ന സാദിഖലി തങ്ങളുടെ അഭ്യര്‍ത്ഥനക്കെതിരെയാണ് സമസ്ത നേതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. പാണക്കാട് സയ്യിദ് സാദിഖലി ഉള്‍പ്പെടെ നാല് തങ്ങള്‍മാരാണ് വാഫി, വഫിയ്യ സ്ഥാപനങ്ങളുടെ ഈ വര്‍ഷത്തെ അഡ്മിഷന്‍ പ്രഖ്യാപിച്ചത്. ഹക്കീം ഫൈസിയുടെ രാജി ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നിരിക്കെ പാണക്കാട് തങ്ങള്‍മാരുടെ ഈ നീക്കം സമസ്തയെ ചൊടിപ്പിച്ചു. ഹക്കീം ഫൈസിയുടെ രാജി സ്വീകരിച്ച് സി.ഐ.സിയെ ദുര്‍ബലപ്പെടുത്താന്‍ സമസ്ത സാദിഖലി തങ്ങളെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ തങ്ങളുടെ ഭാഗത്ത് നിന്ന് ഇതിനുള്ള നീക്കമുണ്ടായില്ലെന്നാണ് സമസ്തയുടെ വിമര്‍ശനം.ഇതോടെയാണ് പരസ്യ വിമര്‍ശനവുമായി നേതാക്കള്‍ രംഗത്തെത്തിയത്. സമസ്ത വിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന സ്ഥാപനങ്ങളില്‍ കുട്ടികളെ പഠിപ്പിക്കരുതെന്ന് എസ്.വൈ.എസ് ഓര്‍ഗനൈസിങ് സെക്രട്ടറി ഹമീദ് ഫൈസി ആവശ്യപ്പെട്ടു. സമസ്തയെ വെല്ലുവിളിക്കുന്നവരുടെ കോഴ്സുകളുടെ പ്രചാരകരാവരുതെന്ന് എസ്.വൈ.എസ് ഓര്‍ഗനൈസിങ് സെക്രട്ടറി അബ്ദുള്‍ഹമീദ് ഫൈസി അമ്പലക്കടവ് ഫെയ്സ്ബുക്കില്‍ കുറിച്ചു. കേരളത്തിലേത് സങ്കുചിത ഇസ്ലാമാണെന്നും നമുക്ക് വേണ്ടത് ആഗോള ഇസ്ലാമാണെന്നും പഠിപ്പിച്ച് വിദ്യാര്‍ത്ഥികളെ വഴിതെറ്റിക്കുന്നവരുണ്ട്. ഇത്തരം സ്ഥാപനങ്ങള്‍ക്ക് കുട്ടികളെ…

    Read More »
  • Kerala

    തിരുവനന്തപുരം വിമാനത്താവളത്തിൽ അപകടം, ഒരാൾ മരിച്ചു

    തിരുവനന്തപുരം;വിമാനത്താവളത്തിനുള്ളിലെ ആഭ്യന്തര ടെർമിനലിനുള്ളിൽ അപകടം. ഹൈമാസ്ക്ക് ലൈറ്റ് സ്ഥാപിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സംഭവത്തിൽ ഒരു തൊഴിലാളി മരിച്ചു. പേട്ട സ്വദേശി അനിൽ കുമാറാണ് മരിച്ചത്.മറ്റൊരു തൊഴിലാളിയുടെ നില ഗുരുതരമാണെന്നാണ് വിവരം.

    Read More »
  • Kerala

    കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ കാണാതായ യുവാവ് ബെംഗളൂരുവില്‍ മരിച്ചനിലയില്‍

    കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കാണാതായ യുവാവിനെ ബംഗളൂരുവില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പേരാമ്പ്ര പഞ്ചായത്തിലെ മരുതേരി കനാല്‍മുക്കിന് സമീപം എളമ്പിലായി രനൂപാണ് (32) മരിച്ചത്. മഞ്ഞപ്പിത്തത്തിന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയതായിരുന്നു. 25-ന് പുലര്‍ച്ചെ ആശുപത്രിയില്‍നിന്ന് കാണാതായെന്നാണ് പോലീസില്‍ ബന്ധുക്കള്‍ നല്‍കിയ പരാതി. അന്വേഷണം നടത്തവെയാണ് തിങ്കളാഴ്ച ബംഗളൂരുവില്‍ തൂങ്ങി മരിച്ചതായുള്ള വിവരം എത്തിയത്. രനൂപിന് ബംഗളൂരുവിലെ സ്ഥാപനത്തിലാണ് ജോലി. എളമ്പിലായി ബാലകൃഷ്ണന്റെയും വസന്തയുടെയും മകനാണ്. ഭാര്യ: നിധിന. രണ്ട് മാസം പ്രായമായ കുട്ടിയുണ്ട്.  

    Read More »
  • Crime

    ദളിത് യുവതിയെ നടുറോഡിലിട്ട് മര്‍ദിച്ചു, ഓട്ടോ ഡ്രൈവറുടെ കൈ തല്ലിയൊടിച്ചു; ഒടുവില്‍ അന്‍സിയ പോലീസ് പിടിയില്‍

    കൊല്ലം: കടയ്ക്കലിലും പരിസര പ്രദേശങ്ങളിലും നിരന്തരം അടിപിടിയുണ്ടാക്കുന്ന യുവതിയെ പോലീസ് പിടികൂടി. ദളിത് യുവതിയെ റോഡിലിട്ട് ആക്രമിച്ച് പരുക്കേല്‍പ്പിച്ച കേസില്‍ പാങ്ങലുകാട്ടില്‍ സ്വദേശി അന്‍സിയ ആണ് പിടിയിലായത്. മാരകായുധങ്ങളുമായി എത്തി ആളുകളെ ഭീഷണിപ്പെടുത്തുക, ആക്രമിച്ചു പരുക്കേല്‍പ്പിക്കുക തുടങ്ങിയ പരാതികള്‍ വ്യാപകമായതോടെയാണ് പോലീസ് അന്‍സിയയെ അറസ്റ്റു ചെയ്തത്. ഉത്സവസ്ഥലത്ത് കത്തിയുമായെത്തി പുരുഷന്മാരെ ആക്രമിക്കുക, അയല്‍വാസികളായ സ്ത്രീകളെ റോഡിലിട്ട് തല്ലുക, പൊതു മധ്യത്ത് കേട്ടാലറയ്ക്കുന്ന തെറി പറയുക എന്നിങ്ങനെ നീളുന്നു അന്‍സിയ എന്ന യുവതിക്കെതിരെയുള്ള പരാതി. കിണറുകളില്‍ ഇന്ധന സാന്നിധ്യം; വെള്ളം കോരിയെടുത്ത് കത്തിച്ചപ്പോള്‍ തീ ആളി; അറുപതിലധികം വീട്ടുകാര്‍ക്ക് ഒരേ അവസ്ഥ കഴിഞ്ഞദിവസം കടയ്ക്കല്‍ പാങ്ങാലുകാട്ടില്‍ വെച്ച് അന്‍സിയ മറ്റൊരു സ്ത്രീയുമായി വാക്കേറ്റവും കല്ലേറും നടത്തിയിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പകര്‍ത്തിയെന്നാരോപിച്ച് അന്‍സിയ പ്രദേശത്തെ ഓട്ടോ ഡ്രൈവറായ വിജിത്തിന്റെ കൈ തല്ലിയൊടിച്ചിരുന്നു. അക്രമം തുടര്‍ക്കഥയായതോടെയാണ് പോലീസ് നടപടി ആരംഭിച്ചത്. ദളിത് യുവതിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ അന്‍സിയയെ റിമാന്‍ഡ് ചെയ്തു.…

    Read More »
  • NEWS

    രാവിലെ ന്യായാധിപന്‍, രാത്രിയില്‍ പോണ്‍ താരം; യു.എസില്‍ ജഡ്ജിക്ക് ജോലി പോയി

    ന്യൂയോര്‍ക്ക്: രാവിലെ ന്യായാധിപനായും രാത്രിയില്‍ ഓണ്‍ലൈനില്‍ പോണ്‍താരമായും ഇരട്ടവേഷമിട്ട ജഡ്ജിക്കു യുഎസില്‍ ജോലി തെറിച്ചു. ന്യൂയോര്‍ക്ക് സിറ്റിയിലെ ജഡ്ജി ഗ്രിഗറി എ.ലോക്കിനാണു (33) തൊഴില്‍ നഷ്ടപ്പെട്ടത്. ഒണ്‍ലിഫാന്‍സ് എന്ന സൈറ്റിലെ സജീവ സാന്നിധ്യം ഗ്രിഗറിക്കു വിനയാവുകയായിരുന്നു. പ്രതിമാസം ആയിരം രൂപയോളം (12 ഡോളര്‍) ഈടാക്കുന്ന അക്കൗണ്ടാണു ഗ്രിഗറിക്ക് ഒണ്‍ലിഫാന്‍സില്‍ ഉണ്ടായിരുന്നത്. തന്റെ നൂറിലേറെ നഗ്‌ന ചിത്രങ്ങളും വിഡിയോകളും ഉപയോക്താക്കള്‍ക്കായി ഗ്രിഗറി പോസ്റ്റ് ചെയ്തിരുന്നു. ഒണ്‍ലിഫാന്‍സ് കൂടാതെ ജസ്റ്റ്‌ഫോര്‍.ഫാന്‍സ് എന്ന പോണ്‍ സൈറ്റിലും ഇയാള്‍ക്ക് അക്കൗണ്ട് ഉണ്ടായിരുന്നെന്നാണു റിപ്പോര്‍ട്ട്. ഇതില്‍ 750 രൂപയോളമാണ് (9.99 ഡോളര്‍) ഈടാക്കിയിരുന്നത്. അശ്ലീല ചിത്രങ്ങളും വിഡിയോകളും നിരന്തരം പോസ്റ്റ് ചെയ്യുന്നതായിരുന്നു രണ്ട് അക്കൗണ്ടുകളും. ട്വിറ്ററിലും ഇയാള്‍ നഗ്നചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്തിരുന്നു. ഒപ്പം, താനൊരു ജഡ്ജിയാണെന്ന കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ജഡ്ജിയുടെ ഇരട്ടമുഖം പൊതുസമൂഹത്തില്‍ ചര്‍ച്ചയായത്. ഇതോടെയാണ് ജോലിയില്‍നിന്ന് പിരിച്ചുവിടുന്ന നടപടിയിലേക്ക് അധികൃതര്‍ കടന്നത്. പ്രൊഫഷണല്‍ സ്വഭാവം വിട്ടുള്ള പെരുമാറ്റത്തിന്റെ പേരിലാണ് അധികൃതരുടെ നടപടി. ഇയാളുടെ…

    Read More »
Back to top button
error: