CrimeNEWS

ദേവഗിരി കോളജില്‍ റാഗിങ്; ഒന്നാംവര്‍ഷ വിദ്യാര്‍ഥിക്ക് കണ്ണിന് ഗുരുതര പരുക്ക്

കോഴിക്കോട്: ദേവഗിരി സെയ്ന്റ് ജോസഫ്‌സ് കോളേജില്‍ റാഗിങ്ങിനെത്തുടര്‍ന്ന് ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിക്ക് ഗുരുതര പരുക്ക്. കണ്ണിന് പരുക്കേറ്റ വിദ്യാര്‍ഥി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

സംഭവത്തില്‍ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥികളായ എ. മുഹമ്മദ് അര്‍ഫസ്, കെ. മുഹമ്മദ് ഷഹീദ്, അഷിര്‍ അഷ്‌റഫ്, ഷൈനു ഷാമില്‍ എന്നിവരെ കോളജില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു.

Signature-ad

പരുക്കേറ്റ വിദ്യാര്‍ഥിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ മെഡിക്കല്‍ കോളജ് പോലീസ് നാല് വിദ്യാര്‍ഥികളുടെ പേരില്‍ കേസെടുത്തു. ബുധനാഴ്ച വൈകുന്നേരം കോളജ് കാമ്പസിന് പുറത്തുവെച്ചാണ് സംഭവം.

Back to top button
error: