Month: March 2023

  • Kerala

    സ്വർഗ്ഗത്തിൽ ഇനി ചിരിപ്പൂരം: ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസ് 

    ഒരു മതത്തിലും ഞാൻ ചിരിയും പുഞ്ചിരിയും കണ്ടിട്ടില്ല എന്ന് പറഞ്ഞാണ് ബുദ്ധൻ ആചാരബദ്ധമായ സംഘടിത മതത്തെ നിരാകരിച്ചത്.ചൈനയിലെ ” ചിരിക്കുന്ന ബുദ്ധൻ” പ്രസിദ്ധമാണ്.  ബാംഗ്ലൂർ എക്യുമെനിക്കൽ ക്രിസ്ത്യൻ സെന്ററിലെ  ചാപ്പലിൽ  ചിരിക്കുന്ന ക്രിസ്തുവിന്റെ മനോഹരമായ ഒരു ചിത്രം ഉണ്ട്. ” ആകാശത്തിലെ മിന്നൽ പിണരിൽ ഞാൻ ദൈവത്തിന്റെ പുഞ്ചിരി കണ്ടു” എന്ന് റൂമി പറഞ്ഞിട്ടുണ്ട്.  സമൂഹത്തിൽ ഹാസ്യവും ചിരിയും ഇല്ലാതാകുമ്പോഴാണ് അക്രമവും അസമാധാനവും വർധിക്കുന്നത്.ഇങ്ങനെ ചിരിയും സമാധാനവും ഹാസ്യവും നഷ്ടപ്പെട്ട ആധ്യാത്മിക/ സാംസ്കാരിക പരിസരത്താണ് ക്രിസോസ്റ്റം വലിയ തിരുമേനിയും ഇന്നസെന്റും വ്യത്യസ്തരായത്…  രണ്ടുപേരുടെയും ഉള്ളിലുണ്ടായിരുന്ന ചിരി നന്മയാണ് ഇതുവരെയും അടുത്ത സുഹൃത്തുക്കൾ ആക്കിയതും നല്ല മനുഷ്യരാക്കിയതും. അതേ ചിരി മരുന്നാണ് രണ്ടുപേരെയും അർബുദരോഗത്തെ അതിജീവിക്കുവാൻ സഹായിച്ചതും. ക്രിസോസ്റ്റം തിരുമേനിയിൽ നിന്നും നേരിട്ടും ഇന്നസെന്റിൽ നിന്ന് നിരവധി സിനിമകളിൽ കൂടിയും മാനവികതയുടെ നന്മ എനിക്കും ആസ്വദിക്കുവാൻ കഴിഞ്ഞത് മഹാഭാഗ്യമാണ്.രണ്ടുപേരുടെയും പേരുകൾ പരസ്പരം രണ്ടുപേർക്കും ചേരുന്നതായിരുന്നു,അക്ഷരാർത്ഥത്തിൽ.അതുകൊണ്ടുതന്നെ ഇന്നല്ലെങ്കിൽ നാളെ അവർ രണ്ടുപേരും സ്വർഗ്ഗത്തിൽ ഒരുമിക്കേണ്ടവർ…

    Read More »
  • Sports

    ഞാനിനി മദ്യപിക്കില്ല. പക്ഷേ, മുമ്പ് ഇങ്ങനെ ആയിരുന്നില്ല… ത​ന്റെ പഴയകാലത്തെക്കുറിച്ച് തുറന്നു പറഞ്ഞ് വിരാട് കോലി

    ബംഗളൂരു: ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കായികക്ഷമതയുടെ കാര്യത്തിൽ ഒന്നാമനാണ് വിരാട് കോലി. ഫിറ്റ്‌നെസിന്റെ കാര്യത്തിൽ അദ്ദേഹം ഒട്ടും വിട്ടുവീഴ്ച്ച ചെയ്യാറില്ല. അതുകൊണ്ടുതന്നെയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റന്റെ ശരീരം ഫിറ്റായി നിൽക്കുന്നതും. 34കാരനായ കോലി ഇന്ന് യുവ ക്രിക്കറ്റർമാരുടെ റോൾ മോഡലാണ്. എന്നാൽ കോലി കരിയർ തുടങ്ങുന്ന സമയം അത്ര മികച്ചതൊന്നും ആയിരുന്നില്ല. യുവാവായിരിക്കുമ്പോൾ നല്ല ക്രമമില്ലാത്ത രീതിയിൽ ഭക്ഷണം കഴിക്കുമായിരുന്നുവെന്നാണ് കോലി പറയുന്നത്. ഫിറ്റ്‌നെസിൽ ശ്രദ്ധിക്കുന്നതിന് മുമ്പ് സ്ഥിരമായി പാർട്ടികളിൽ പങ്കെടുക്കുമായിരുന്നുവെന്നും കോലി സമ്മതിക്കുന്നു. അദ്ദേഹത്തിന്റെ പഴയ ശീലങ്ങളും തുറന്നുപറയുകയാണ് കോലി. ഐപിഎല്ലിനായി ബെംഗളൂരുവിലേക്ക് തിരിക്കുന്നതിന് മുമ്പ് 2023ലെ ഇന്ത്യൻ സ്‌പോർട്‌സ് ഹോണേഴ്‌സ് ചടങ്ങിൽ ഭാര്യ അനുഷ്‌ക ശർമയ്‌ക്കൊപ്പം സംസാരിക്കുകയായിരുന്നു കോലി. ചടങ്ങിനിടെ ഒരു റാപ്പിഡ് ഫയർ റൗണ്ട് ഇരുവർക്കും നേരിടേണ്ടി വന്നു. ഒരു ഡാൻസ് വേദിയിൽ ആരാണ് കൂടുതൽ തിളങ്ങുകയെന്നായിരുന്നു ചോദ്യം. കോലിയെന്നായിരുന്നു അനുഷ്‌കയുടെ മറുപടി. കോലി അത്ഭുതത്തോടെ ‘ഞാനോ’ എന്ന് അനുഷ്‌കയോട് ചോദിക്കുന്നുണ്ട്. പിന്നാലെയാണ് കോലി തന്റെ പഴയ…

    Read More »
  • NEWS

    ബുദ്ധമതാനുയായികളുടെ മൂന്നാമത്തെ ആത്മീയ നേതാവായി അമേരിക്കന്‍ മംഗോളിയന്‍ വംശജനായ എട്ട് വയസുകാരൻ; തെരഞ്ഞെടുപ്പ് ചൈനയുടെ അംഗീകാരത്തിന് വില കല്‍പ്പിക്കാതെ

    ബുദ്ധിമതാനുയായികളുടെ മൂന്നാമത്തെ ആത്മീയ നേതാവായി അമേരിക്കൻ മംഗോളിയൻ വംശജനായ എട്ട് വയസുകാരനായ കുട്ടിയെ ദലൈ ലാമ തെരഞ്ഞെടുത്തു. പത്താമത്തെ ഖൽഖ ജെറ്റ്സൺ ദമ്പ റിൻപോച്ചെയുടെ പുനർജന്മാമാണ് ഈ ബാലനെന്ന് കരുതപ്പെടുന്നു. പഞ്ചൻ ലാമയ്ക്ക് ശേഷം ടിബറ്റൻ ബുദ്ധിസ്റ്റുകളുടെ മൂന്നാമത്തെ ഉയർന്ന മതനേതാവാകും ഈ പുതിയ ലാമ. പുതിയ ലാമയായി തെരഞ്ഞെടുക്കപ്പെട്ട കുട്ടി യൂണിവേഴ്സിറ്റി പ്രൊഫസറുടെ മകനും മുൻ മംഗോളിയൻ പാർലമെൻറ് അംഗത്തിൻറെ ചെറുമകനുമാണ്. മംഗോളിയയിലെ ഉലാൻ ബാറ്റോറിലെ ഏറ്റവും സമ്പന്നമായ ബിസിനസ്, രാഷ്ട്രീയ കുടുംബത്തിൽ നിന്നാണ് പുതിയ ലാമയെ തെര‍ഞ്ഞെടുത്തിരിക്കുന്നത്. അഗ്വിഡൗ, അചിൽതായ് അത്തൻമാർ എന്നീ ഇരട്ട സഹോദരന്മാരിൽ ഒരാളാണ് പത്താമത്തെ ഖൽഖയായി തെരഞ്ഞെടുക്കപ്പെട്ട എട്ട് വയസുകാരൻ. പുതിയ മംഗോളിയൻ ടിബറ്റൻ നേതാവിൻറെ കൂടുതൽ വിവരങ്ങൾ പുറത്ത് വിടാൻ ടിബറ്റൻ ബുദ്ധിസ്റ്റുകൾ തയ്യാറല്ല. ചൈന കുട്ടിയെ ലക്ഷ്യമിടുമെന്ന ഭയം തന്നെ കാരണം. ഈ തെരഞ്ഞെടുപ്പ് ചൈനയ്ക്ക് സ്വീകാര്യമല്ലെന്നതാണ് യാഥാർത്ഥ്യം. ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടം തെരഞ്ഞെടുക്കുന്ന ബുദ്ധമത നേതാക്കളെ മാത്രമേ ചൈന അംഗീകരിക്കുകയുള്ളൂ.…

    Read More »
  • Crime

    കോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയുവില്‍ യുവതിയെ പീഡിപ്പിച്ച കേസ്: പ്രതി ശശീന്ദ്രനെ 2 ദിവസത്തെ പൊലീസ് കസ്റ്റഡിൽ വിട്ടു

    കോഴിക്കോട്: മെഡിക്കല്‍ കോളജ് ഐസിയുവില്‍ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി ശശീന്ദ്രനെ കോടതി രണ്ട് ദിവസത്ത പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതിയുമായി അന്വേഷണ സംഘം ഇന്ന് തെളിവെടുപ്പ് നടത്തും. പീഡനത്തിനിരയായ യുവതിയുടെ പരാതി പിന്‍വലിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളായ ജീവനക്കാര്‍ ഒളിവിലാണ്. ഈ ജീവനക്കാര്‍ക്കെതിരെ മൊഴി നല്‍കിയ നഴ്സിംഗ് ഓഫീസര്‍ എന്‍ജിഒ യൂണിയന്‍ നേതാവ് ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അഞ്ചംഗ സമിതി ഇന്ന് പ്രിന്‍സിപ്പലിന് റിപ്പോര്‍ട്ട് നല്‍കും. കോഴിക്കോട് മെഡിക്കല്‍ കോളജിലെ സര്‍ജിക്കല്‍ ഐസിയുവില്‍ വച്ച് തൈറോയ്ഡ് ശസ്ത്രക്രിയ യുവതിയായിരുന്നു പീഡനത്തിനിരയായത്. സംഭവത്തില്‍ പ്രതിയായ ഗ്രേഡ് വണ്‍ അറ്റന്‍ഡന്‍റ് ശശീന്ദ്രനെ കുന്ദമംഗലം മജിസ്ട്രേട്ട് കോടതി റിമാന്‍ഡ് ചെയ്തിരുന്നു. ഇന്ന് തെളിവെടുപ്പിന്‍റെ ഭാഗമായാണ് പ്രതിയെ അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങിയത്. ഇയാളെ മെഡിക്കല്‍ കോളജിലെത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തും. സംഭവ ദിവസം ഇയാള്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ഉള്‍പ്പെടെ കണ്ടെടുക്കേണ്ടതുണ്ട്. യുവതിയെ പീഡിപ്പിച്ച കേസില്‍ ശശീന്ദ്രന്‍ മാത്രമാണ് പ്രതിയെങ്കിലും പീഡനത്തിനിരയായ യുവതിയെ പരാതി പിന്‍വലിപ്പിക്കാനായി സമ്മര്‍ദ്ദപ്പെടുത്തിയ…

    Read More »
  • Crime

    തൊണ്ടിമുതലായ മദ്യം പങ്കിട്ടെടുത്തു, കേസ് ഒതുക്കാന്‍ കൈക്കൂലിയും; മൂന്ന് എക്‌സൈസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

    തൃശൂര്‍: എക്സൈസ് സംഘം പിടികൂടിയ മദ്യം ഉദ്യോഗസ്ഥര്‍ പങ്കുവച്ചെടുക്കുകയും കേസ് ഒതുക്കി തീര്‍ക്കാന്‍ കൈക്കൂലി വാങ്ങിയെന്നുമുള്ള പരാതിയില്‍ മൂന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. ചാവക്കാട് റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ ഡി.വി. ജയപ്രകാശ്, പ്രിവന്റീവ് ഓഫീസര്‍മാരായ ടി.എസ്. സജി, പി.എ. ഹരിദാസ് എന്നിവരെയാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സസ്പെന്‍ഡ് ചെയ്തത്. സിവില്‍ എക്സൈസ് ഓഫിസര്‍മാരായ പി.ഇ. അനീസ് മുഹമദ്, കെ. ശരത്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ എന്‍.കെ. സിജ എന്നിവരെ രണ്ടാഴ്ചക്കാലം എക്സൈസ് അക്കാദമിയില്‍ നിര്‍ബന്ധിത പരിശീലനത്തിന് അയക്കും. ഈ മാസം 12നാണ് നടപടികള്‍ക്കാധാരമായ സംഭവങ്ങളുടെ തുടക്കം. അച്ചടക്ക നടപടിക്ക് വിധേയരായ ഉദ്യോഗസ്ഥരുടെ സംഘം ടാക്സി കാറില്‍ പട്രോളിംഗ് നടത്തുമ്പോള്‍ മൂന്ന് ലിറ്റര്‍ മദ്യവുമായി ഒരാളെ മുല്ലശേരിയില്‍ നിന്ന് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്ന് ഒരു സ്ത്രീ നടത്തുന്ന കച്ചവടത്തിനായാണ് മദ്യം വാങ്ങിയതെന്ന് വ്യക്തമായി. സ്ത്രീയുടെ വീട് പരിശോധിച്ചപ്പോള്‍ 12 കുപ്പി ബിയര്‍ കണ്ടെടുത്തു. എല്ലാ മദ്യവും ചേര്‍ത്ത് ആദ്യം…

    Read More »
  • Local

    ഇതാ ഇന്നസെന്റ് വീണ്ടും ലാസറിനടുത്തേക്ക്

    ഇന്നസന്റ് അവസാനമായി വിശ്രമിക്കുന്നത് പ്രിയ ചങ്ങാതിക്കടുത്ത്.സെന്റ് തോമസ് കത്തീഡ്രലിലെ സെമിത്തേരിയിൽ ഇന്നസന്റിനായി കല്ലറ ഒരുക്കിയത് പഴയകാല നാടക പ്രവർത്തകനും സുഹൃത്തുമായ‌ ലാസർ മാമ്പിള്ളിയുടെ കല്ലറയ്ക്കു തൊട്ടടുത്തു തന്നെയാണ്. ടിംജി. രവിയുടെയും രാജൻ പി.ദേവിന്റെയും ട്രൂപ്പുകളിൽ സജീവമായിരുന്നു ലാസർ മാമ്പിള്ളി. നാടകങ്ങളുടെ റിഹേഴ്സൽ കാണാൻ സമയം കിട്ടുമ്പോഴൊക്കെ ഇന്നസന്റ് എത്തുമായിരുന്നു. മണിക്കൂറുകളോളം കണ്ട് നിർദേശങ്ങളും പങ്കിട്ടാണ് മടങ്ങിയിരുന്നത്. കഴിഞ്ഞ വർഷം മാർച്ച് 17നാണു ലാസർ മരിച്ചത്.അസുഖ ബാധിതനായി കിടന്നപ്പോൾ ലാസറിനെ കാണാൻ എത്തിയ ഇന്നസന്റ് പതിവുപോലെ കുറെ തമാശ പറഞ്ഞ് ചിരിപ്പിച്ചാണു മടങ്ങിയത്. മരണാനന്തര ചടങ്ങുകളിലും പങ്കെടുക്കാനെത്തിയിരുന്നു.കഴിഞ്ഞയാഴ്ച ആയിരുന്നു ലാസറിന്റെ ചരമ വാർഷികം.ഇപ്പോഴിതാ വീണ്ടും  ലാസറിനടുത്തേക്ക് എത്തുകയാണ് ഇന്നസെന്റ്…

    Read More »
  • Health

    അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ഒരു പാനീയം… വെറും വയറ്റിൽ ഇത് കുടിക്കുന്നത് കൂടുതൽ ഫലപ്രദം

    സ്ത്രീകളും പുരുഷന്മാരും ഒരുപോലെ നേരിടുന്ന പ്രശ്‌നമാണ് അടിവയറ്റിലെ കൊഴുപ്പ്. കൃത്യമായ ശ്രദ്ധ നൽകി ഇത് നിയന്ത്രിച്ചില്ലെങ്കിൽ പലപ്പോഴും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കാനും സാധ്യതയുണ്ട്. വ്യായാമം ഇല്ലാത്തതും അമിത ഭക്ഷണവുമൊക്കെ കുടവയർ വരാനുള്ള പ്രധാനപ്പെട്ട കാരണങ്ങളാണ്. വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന രണ്ട് ചേരുവകളാണ് ജീരകവും ഉലുവയും. ഇവ രണ്ടും ചേർത്തുള്ള പാനീയം കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നതായി ഡയറ്റീഷ്യൻ ശിഖ കുമാരി തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പേജിൽ പറയുന്നു. ദിവസേന ജീരകവും ഉലുവയും ചേർത്ത് വെള്ളം നന്നായി തിളപ്പിക്കുക. ശേഷം വെറും വയറ്റിൽ ഈ വെള്ളം കുടിക്കുന്നത് കൂടുതൽ ഫലം നൽകുന്നു. ആരോഗ്യകരമായ ദഹനവ്യവസ്ഥയെ സുഗമമാക്കും. ഇത് കൂടുതൽ മെച്ചപ്പെട്ട ശാരീരിക പ്രവർത്തനത്തിലേക്ക് നയിക്കുന്നു. ഗ്യാസ്ട്രിക് ഗ്രന്ഥികളുടെ സ്രവണം ഉത്തേജിപ്പിക്കുന്ന ജീരകത്തിൽ കാണപ്പെടുന്ന തൈമോൾ എന്ന സംയുക്തത്തിന്റെ സാന്നിധ്യമാണ് ഇതിന് പ്രധാന കാരണം. വയറ്റിലെ കൊഴുപ്പും ആർത്തവം മൂലമുണ്ടാകുന്ന വീക്കവും ശരീരഭാരം കുറയ്ക്കാ‌നും ഈ പാനീയത്തിന് കഴിവുണ്ട്. ഉലുവയും ജീരകവും ആന്റി ഓക്സിഡൻറുകൾ…

    Read More »
  • India

    ബിബിസി പഞ്ചാബിയുടെ ട്വിറ്റര്‍ അക്കൗണ്ട് വിലക്കി ഇന്ത്യ

    ന്യൂഡല്‍ഹി: ബിബിസി പഞ്ചാബിയുടെ ട്വിറ്റര്‍ അക്കൗണ്ടിന് വിലക്കേര്‍പ്പെടുത്തി ഇന്ത്യ. ‘വാരിസ് പഞ്ചാബ് ദേ’ തലവന്‍ അമൃത്പാല്‍ സിംഗിനെക്കുറിച്ചുള്ളതും, ഖലിസ്ഥാന്‍ പ്രതിഷേധ വാര്‍ത്തകളുമായി ബന്ധപ്പെട്ടാണ് നടപടിയെന്നാണ് സൂചന. നിയമപരമായ കാരണത്താല്‍ അക്കൗണ്ട് നീക്കം ചെയ്യുന്നതായി ഹാന്‍ഡില്‍ പ്രദര്‍ശിപ്പിച്ച സന്ദേശത്തില്‍ പറയുന്നു. എന്നാല്‍, ഇതിന്റെ വിശദാംശങ്ങള്‍ അറിവായിട്ടില്ല. കഴിഞ്ഞയാഴ്ച, പഞ്ചാബ് ആസ്ഥാനമായുള്ള നിരവധി മാധ്യമപ്രവര്‍ത്തകരുടെയും ഖലിസ്ഥാന്‍ അനുകൂലികളുടെയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. കനേഡിയന്‍ രാഷ്ട്രീയക്കാരനായ ജഗ്മീത് സിംഗ്, കാനഡ ആസ്ഥാനമായുള്ള കവയിത്രി രൂപി കൗര്‍, സന്നദ്ധ സംഘടനയായ യുണൈറ്റഡ് സിഖ് എന്നിവരുടെ അക്കൗണ്ടുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.  

    Read More »
  • Crime

    ഫിലിപ്പീൻസിൽ അജ്ഞാത​ന്റെ വെടിയേറ്റു ഇന്ത്യൻ ദമ്പതികൾ മരിച്ചു

    മനില: ഫിലിപ്പീൻസിൽ ഇന്ത്യൻ ദമ്പതികൾ വെടിയേറ്റു മരിച്ചു. ശനിയാഴ്ച്ച രാത്രിയാണ് ഇന്ത്യയിലെ പഞ്ചാബ് സ്വദേശികളായ ദമ്പതികളെ അജ്ഞാതർ വെടിവെച്ചു കൊന്നത്. സുഖ് വിന്ദർസിങ്, കിരൺദീപ് കൗർ എന്നിവരാണ് കൊല്ലപ്പെട്ടവർ. കഴിഞ്ഞ 19 വർഷമായി മനിലയിൽ ഫൈനാൻസ് ഇടപാടുകൾ നടത്തിവരികയാണ് സുഖ് വിന്ദർ സിങ്. സഹോദരൻ ലഖ് വീർ സിങും മനിലയിലാണ് താമസം. മൂന്നുവർഷം മുമ്പാണ് സുഖ് വിന്ദർ സിങ് വിവാഹിതനാവുന്നത്. തുടർന്ന് ഭാര്യയായ കിരൺദീപ് കൗറിനെ മനിലയിലേക്ക് കൊണ്ടുപോവുകയായിരുന്നു. സഹോദരനായ ലഖ് വീർ സിങ് ഇന്ത്യയിലേക്ക് ഒരു ചടങ്ങിൽ പങ്കെടുക്കാൻ വന്നപ്പോഴാണ് സഹോദരൻ കൊല്ലപ്പെടുന്നത്. സഹോദരനെ നിരവധി തവണ ഫോണിൽ വിളിച്ചിട്ടും കിട്ടിയില്ല. തുടർന്ന് അമ്മാവനോട് വീട്ടിൽ അന്വേഷിക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് ലഖ് വീർ സിങ് പറയുന്നു. അമ്മാവൻ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് ഇരുവരും രക്തത്തിൽ കുളിച്ച് കിടക്കുന്നത് കണ്ടത്. സുഖ് വിന്ദർ സിങിന്റെ ശരീരത്തിൽ നിരവധിതവണ വെടിയേറ്റ പാടുകളുണ്ടായിരുന്നുവെന്ന് ലഖ് വീർ സിങ് പറയുന്നു. സംഭവത്തിൽ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഒരു…

    Read More »
  • Crime

    നാനൂറ് സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തു പ്രചരിപ്പിച്ചു, പാര്‍ട്ടിയില്‍നിന്നു പുറത്താക്കി; കേസെടുത്തതിനു പിന്നാലെ ആത്മഹത്യ

    കണ്ണൂര്‍: മോര്‍ഫിങ് വിവാദത്തിനൊടുവില്‍ ജീവനൊടുക്കിയ പ്രതി പ്രചരിപ്പിച്ചത് നാനൂറിലധികം സ്ത്രീകളുടെ ചിത്രം! സിപിഎം ലോക്കല്‍ കമ്മിറ്റി മുന്‍ അംഗവും തൃക്കണ്ണാപുരം സ്വദേശിയുമായ എം മുരളീധരനാണ് (46) മരിച്ചത്. ഇന്നലെ വൈകിട്ട് വലിയ വെളിച്ചത്തെ ടാര്‍ മിക്‌സിംഗ് കേന്ദ്രത്തിന് സമീപമാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൂട്ടുപ്രതിയായ തൃക്കണ്ണാപുരം കളരിമുക്കിലെ അഭിനവ് (25) ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രദേശത്തെ സ്ത്രീകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് ശേഖരിച്ച്, മോര്‍ഫ് ചെയ്ത് അശ്ലീലമാക്കുകയും ടെലിഗ്രാമിലൂടെ പ്രചരിപ്പിക്കുകയും ചെയ്തെന്നാണ് പരാതി. ഇത്തരത്തില്‍ നാനൂറോളം സ്ത്രീകളുടെ ചിത്രങ്ങള്‍ ഇയാള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചിരുന്നു. തൃക്കണ്ണാപുരം സ്വദേശിനിയാണ് കൂത്ത്പറമ്പ് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ഐടി ആക്ട് പ്രകാരവും, സ്ത്രീത്വത്തെ അപമാനിച്ചതിനും കേസെടുക്കുകയായിരുന്നു. കൂത്തുപറമ്പ് സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരനായിരുന്നു മുരളീധരന്‍. ഇയാളെ കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

    Read More »
Back to top button
error: