Month: March 2023

  • Local

    അപകടക്കെണിയായി പുനലൂരിലെ എംഎൽഎ റോഡ്

    പുനലൂർ: എം എൽ എ റോഡിൽ പ്രണവം ഹോസ്പിറ്റൽ വളവിലായി രൂപപ്പെട്ട കുഴി അപകടഭീഷണി ഉയർത്തുന്നു.മാസങ്ങൾക്ക് മുൻപ് തന്നെ രൂപപ്പെട്ട കുഴിയാണെങ്കിലും അധികൃതർ കണ്ണടയ്ക്കുകയാണ്. ഇരുചക്രവാഹനങ്ങൾ ഉൾപ്പടെ ഇവിടെ അപകടത്തിൽപ്പെടുന്നത് പതിവാണ്.ഒരു ദുരന്തം ഉണ്ടാകുന്നതിനു മുൻപ് ഇതൊന്ന് നികത്താൻ  അധികാരികളുടെ അടിയന്തിരശ്രദ്ധ ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

    Read More »
  • India

    കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് തീയതി ഇന്ന്? വയനാട്ടില്‍ സസ്പെന്‍സ്

    ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിച്ചേക്കും. മേയ് ആദ്യവാരം തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചന. വയനാട് ലോക്സഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് തീയതിയും തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിക്കുമോ എന്നത് ആകാംക്ഷ വര്‍ധിപ്പിക്കുന്നു. രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയതിനെത്തുടര്‍ന്നാണ് വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പിനുള്ള സാധ്യത തെളിഞ്ഞത്. ഒഴിഞ്ഞു കിടക്കുന്ന മണ്ഡലമായി കഴിഞ്ഞദിവസം ലോക്സഭ സെക്രട്ടേറിയറ്റ് വയനാട്ടിനെ ഉള്‍പ്പെടുത്തിയിരുന്നു. അപകീര്‍ത്തി കേസില്‍ കോടതി ശിക്ഷിച്ചതിന് പിന്നാലെയാണ് രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കി ലോക്സഭ സെക്രട്ടേറിയറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത്. മാര്‍ച്ച് ഒമ്പതിന് കര്‍ണാടക സന്ദര്‍ശിച്ച തെരഞ്ഞെടുപ്പ് കമ്മിഷന്‍ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ വിലയിരുത്തിയിരുന്നു. അധികാരം നിലനിര്‍ത്താനുള്ള തീവ്രശ്രമത്തിലാണ് ഭരണകക്ഷിയായ ബിജെപി. കോണ്‍ഗ്രസ്, ജനതാദള്‍ എന്നിവയാണ് ബിജെപിക്കെതിരായ പ്രധാന എതിരാളികള്‍.

    Read More »
  • Crime

    കസ്റ്റഡിയിലെടുത്തവരുടെ പല്ല് പിഴുതുമാറ്റി പോലീസ് ക്രൂരത; ആരോപണവിധേയനായ എ.എസ്.പിയെ നീക്കി

    ചെന്നൈ: തിരുനല്‍വേലിയില്‍ പോലീസ് പിടിയിലായ യുവാക്കളുടെ പല്ല് പിഴുതുമാറ്റി മര്‍ദിച്ചെന്ന ആരോപണത്തില്‍ അന്വേഷണം. അടിപിടിക്കേസില്‍ പിടിയിലായ പത്ത് പേരുടെ പല്ല് പിഴുതെടുത്തെന്നാണ് ആരോപണം. സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെ ആരോപണവിധേയനായ ഐ.പി.എസ് ഉദ്യോഗസ്ഥനെ തമിഴ്നാട് സര്‍ക്കാര്‍ സ്ഥാനത്തുനിന്ന് നീക്കി. തിരുനല്‍വേലി അംബാസമുദ്രം എ.എസ്.പി ബല്‍വീര്‍ സിങ്ങിനെയാണ് അന്വേഷണവിധേയമായി സ്ഥാനത്തുനിന്ന് നീക്കംചെയ്തത്. ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് കടുത്ത പീഡനത്തിനിരയായ യുവാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ കാര്യങ്ങള്‍ വ്യക്തമാക്കിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്. അംബാസമുദ്രം സ്വദേശി ചെല്ലപ്പയെയും മറ്റു 9 പേരെയും അടിപിടിക്കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് ബല്‍വീര്‍ സിങ് ഓരോ പ്രതികളെയും തന്റെ ക്യാബിനില്‍ വിളിച്ചുവരുത്തിയാണ് പല്ല് പിഴുതെടുത്തത്. പ്രതികളുടെ കൈകള്‍ ഗണ്‍മാനും മറ്റൊരു ഉദ്യോഗസ്ഥനും ബലമായി പിടിച്ചുവയ്ക്കുകയും ബല്‍വീര്‍ കട്ടിങ് പ്ലേയര്‍ ഉപയോഗിച്ച് പല്ല് പിഴുതുമാറ്റുകയുമായിരുന്നു. വായ്ക്കുള്ളില്‍ കരിങ്കല്‍ കഷ്ണങ്ങള്‍ ഇട്ടശേഷം കടിച്ചുപൊട്ടിക്കാനും ആവശ്യപ്പെട്ടു. പീഡന വിവരം പുറത്തുപറയരുതെന്നും ഭീഷണിപ്പെടുത്തി. സ്വകാര്യ ഭാഗങ്ങളില്‍ മര്‍ദിച്ചതായും ഇവര്‍ വ്യക്തമാക്കി. സംഭവം പുറത്തുവന്നതോടെ വിവിധ സംഘടനകള്‍ പോലീസ് ക്രൂരതയ്ക്കെതിരേ പ്രതിഷേധവുമായി രംഗത്തെത്തി.…

    Read More »
  • Local

    പുരസ്കാര നിറവിൽ പുന്നയൂർക്കുളം, കലയുടെയും സാഹിത്യത്തിൻ്റെ നീർമാതളം പൂത്ത ഗ്രാമം ഇന്ന് വികസനങ്ങളുടെ പറുദീസ

    പുന്നയൂർക്കുളം ഒരുകാലത്ത് നാലപ്പാട് തറവാടിന്റെ പേരും പെരുമയും കൊണ്ട് പുകൾ പെറ്റ ഗ്രാമമായിരുന്നു. കലയും സാഹിത്യവും പൂത്തു വിടർന്ന് നിന്ന തറവാട്. നാലപ്പാട്ട് നാരായണമേനോനും ബാലാമണിയമ്മയും മാധവിക്കുട്ടിയും തുടങ്ങി ആ തറവാട്ടിൽ പിറന്ന പ്രതിഭാധനർ ഏറെ. പക്ഷേ ഇന്ന് വികസനത്തിൻ്റെയും സ്ത്രീശാക്തീകരണത്തിന്റെയും മാതൃകയായി മാറിയിരിക്കുന്നു പുന്നയൂർക്കുളം. സാങ്കേതിക പരിജ്ഞാനം പകരുന്ന ക്ലാസ് മുറികൾ നിറഞ്ഞ വിദ്യാലയങ്ങൾ, ഉന്നത നിലവാരം പുലർത്തുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങൾ, സർവ്വ സജ്ജമായ ക്രിമിറ്റോറിയം, വ്യാപകമായ ഓൺലൈൻ സേവനങ്ങൾ. കാഴ്ചകളുടെ ഉത്സവം ഒരുക്കുന്ന ഉത്തരവാദിത്ത ടൂറിസം. പുരാതന ക്ഷേത്രങ്ങൾ, തിരുവാതിരയും തെയ്യവും താളമിടുന്ന ഉത്സവ കാഴ്ചകൾ. കോൾപ്പാടങ്ങളും, കുന്നത്തൂർ മനയും, പുന്നയൂർക്കുളം ചെറിയ കളരിയും, കടലും തീരങ്ങളും ചൂണ്ടയിടലും തുടങ്ങി ഗ്രാമചാരുതയുടെ തീരാ ദൃശ്യങ്ങൾ പുന്നയൂർക്കുളത്ത് പഞ്ചാരികളെ കാത്തിരിക്കുന്നു. തദ്ദേശ സ്ഥാപനങ്ങളിലെ വികസന പ്രവർത്തനങ്ങൾ പഠിക്കുന്നതിന്റെ ഭാഗമായി മഹാരാഷ്ട്രയിൽനിന്നുള്ള ജനപ്രതിനിധിസംഘം പുന്നയൂർക്കുളം പഞ്ചായത്ത് സന്ദർശിച്ചത് കഴിഞ്ഞ ആഴ്ചയാണ്. 30 പേർ അടങ്ങുന്ന സംഘമാണ് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ സന്ദർശനം…

    Read More »
  • Crime

    പുതുച്ചേരിയില്‍ ബി.ജെ.പി. നേതാവിനെ ബോംബെറിഞ്ഞു വീഴ്ത്തി വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് ആഭ്യന്തരമന്ത്രിയുടെ ബന്ധു

    പുതുച്ചേരി: ബി.ജെ.പി. നേതാവിനെ ബോംബെറിഞ്ഞു വീഴ്ത്തിയമശഷം വെട്ടിക്കൊന്നു. പുതുച്ചേരി ആഭ്യന്തരമന്ത്രി എ. നമശിവായത്തിന്റെ ബന്ധുവും ബി.ജെ.പി. നേതാവുമായ സെന്തില്‍കുമാര(45)നെയാണ് ഏഴംഗസംഘം ബോംബെറിഞ്ഞശേഷം വെട്ടിക്കൊലപ്പെടുത്തിയത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. पुदुचेरी में हमलावरों ने की भाजपा नेता की हत्या। हमलावरों ने सेंथिल कुमार पर देशी बम फेंके और बाद में चाकू मारकर मार डाला।#puducherry #BJP pic.twitter.com/kyHBTFJr3p — Pranjal (@Pranjaltweets_) March 27, 2023 റോഡരികിലെ ബേക്കറിക്ക് സമീപം നില്‍ക്കുകയായിരുന്ന സെന്തിലിനെ ബൈക്കുകളിലെത്തിയ ഏഴംഗസംഘമാണ് ആക്രമിച്ചത്. സെന്തിലിന് നേരേ ആദ്യം പെട്രോള്‍ബോംബെറിഞ്ഞ സംഘം, പിന്നാലെ വെട്ടിക്കൊല്ലുകയായിരുന്നു. ഇതിനുശേഷം പ്രതികള്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു. സെന്തിലിന് നേരേ രണ്ടുതവണ ബോംബെറിയുന്നതിന്റെയും വെട്ടിക്കൊലപ്പെടുത്തുന്നതിന്റെയും സിസി ടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കൊലപാതകവിവരമറിഞ്ഞ് ആഭ്യന്തരമന്ത്രി നമശിവായം ഉള്‍പ്പെടെയുള്ളവര്‍ സംഭവസ്ഥലത്തെത്തി. ബന്ധുകൂടിയായ സെന്തിലിന്റെ മൃതദേഹം കണ്ടതോടെ അദ്ദേഹം വിങ്ങിപ്പൊട്ടി. വിവരമറിഞ്ഞ് നൂറുകണക്കിന് ബി.ജെ.പി. പ്രവര്‍ത്തകരും സ്ഥലത്ത് തടിച്ചുകൂടിയിരുന്നു. അതേസമയം, കൃത്യം…

    Read More »
  • NEWS

    സൗദിയില്‍ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് തീപിടിച്ചു; 21 മരണം

    റിയാദ് : സൗദിയില്‍ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് തീപിടിച്ച് 21 മരണം. അപകടത്തില്‍പെട്ടവരില്‍ അധികവും ബംഗ്ലദേശുകാരാണ്. പാലത്തില്‍ ഇടിച്ചുമറിഞ്ഞ ബസിന് തീപിടിക്കുകയായിരുന്നു. മരിച്ചവരില്‍ ഇന്ത്യക്കാരുമുണ്ടെന്നാണ് പ്രാഥമിക നിഗമനം. 29 പേര്‍ക്കു പരുക്കേറ്റെന്ന് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബംഗ്ലദേശ്, പാകിസ്ഥാന്‍ സ്വദേശികളാണ് ബസില്‍ കൂടുതലും ഉണ്ടായിരുന്നത്. ഏഷ്യക്കാര്‍ നടത്തുന്ന ഉംറ ഗ്രൂപ്പിന് കീഴില്‍ തീര്‍ഥാടനത്തിന് പുറപ്പെട്ടവരാണിവര്‍. ഖമീസ് മുശൈത്തില്‍നിന്ന് മക്കയിലേയ്ക്ക് ഉംറ നിര്‍വഹിക്കുന്നതിന് പുറപ്പെട്ടവരുടെ ബസാണ് അസീറിന് വടക്ക് അഖബ ഷാറിലെ മഹായില്‍ ചുരത്തില്‍ തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ അപകടത്തില്‍പ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. #عاجل | وفاة 20 شخصاً وإصابة 29 آخرين في حادث حافلة بعقبة شعار شمال #عسير pic.twitter.com/KjOdWkPcyB — أخبار 24 (@Akhbaar24) March 27, 2023 ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതോടെ പാലത്തില്‍ ഇടിക്കുകയായിരുന്നു. അപകടത്തിന്റെ വീഡിയോ പുറത്തുവന്നു. സിവില്‍ ഡിഫന്‍സ് ടീമുകളും റെഡ് ക്രെസന്റും സുരക്ഷാ അധികാരികളും അപകടസ്ഥലത്തെത്തി…

    Read More »
  • Crime

    സ്‌കൂള്‍ വെടിവെപ്പില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പടെ ആറു മരണം; ട്രാന്‍്‌സ്ജന്‍ഡറായ അക്രമിയെ പോലീസ് വധിച്ചു

    വാഷിങ്ടണ്‍: അമേരിക്കയില്‍ എലമെന്ററി സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ മൂന്ന് കുട്ടികളുള്‍പ്പടെ ആറു മരണം. സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥിയാണ് ആയുധവുമായെത്തി കുട്ടികള്‍ക്കും ജീവനക്കാര്‍ക്കുമെതിരെ വെടിയുതിര്‍ത്തത്. തിങ്കളാഴ്ചയായിരുന്നു ടെന്നിസി സംസ്ഥാനത്തെ നാഷ്വില്ലിലെ സ്‌കൂളില്‍ വെടിവെപ്പുണ്ടായത്. അക്രമിയെ പോലീസ് വധിച്ചു. ഓഡ്രി ഹെയില്‍ എന്ന 28-കാരിയായ ട്രാന്‍സ്ജെന്‍ഡറാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി. അക്രമത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം. സ്‌കൂളിന് പുറമെ മറ്റിടങ്ങളിലും അക്രമി വെടിവെപ്പ് നടത്താന്‍ പദ്ധതിയിട്ടിരുന്നു. സ്‌കൂളുമായി സംബന്ധിച്ച മാപ്പുകളും രൂപരേഖയും സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയതായും പോലീസ് അറിയിച്ചു. അക്രമണത്തില്‍ കൊല്ലപ്പെട്ട കുട്ടികളില്‍ ഒരാള്‍ എട്ട് വയസ്സും മറ്റ് രണ്ട് പേര്‍ ഒന്‍പത് വയസ്സുമുള്ളവരാണ്. മരിച്ച മറ്റ് മൂന്ന് പേരില്‍ ഒരാള്‍ സ്‌കൂള്‍ മേധാവിയാണ്. ഇവരും മറ്റ് രണ്ട് പേരും 60 വയസ്സ് പ്രായമുള്ളവരാണെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

    Read More »
  • Kerala

    കുട്ടികളുടെ ഫോട്ടോ പതിപ്പിച്ചുള്ള ബോര്‍ഡുകളും പരസ്യങ്ങളും വേണ്ട; വിലക്കി ബാലാവകാശ കമ്മിഷന്‍

    തിരുവനന്തപുരം: കുട്ടികളുടെ ഫോട്ടോ പതിപ്പിച്ച് സ്‌കൂളുകള്‍ പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡുകളും പരസ്യങ്ങളും വിലക്കി ബാലാവകാശ കമ്മിഷന്‍. മത്സരബുദ്ധി സൃഷ്ടിക്കുന്ന രീതിയില്‍ കുട്ടികളുടെ ഫോട്ടോ വച്ച് ബോര്‍ഡുകള്‍ ഉയര്‍ത്തുന്നത് മറ്റ് കുട്ടികളില്‍ മാനസിക സംഘര്‍ഷം സൃഷ്ടിക്കുന്നതായി കമ്മിഷന്‍ കണ്ടെത്തി. ഇതേത്തുടര്‍ന്നാണ് ഉത്തരവ്. ബാലാവകാശ കമ്മിഷന്‍ ചെയര്‍പഴ്സന്‍ കെ വി മനോജ് കുമാര്‍, അംഗങ്ങളായ സി വിജയകുമാര്‍, പി പി ശ്യാമളാദേവി എന്നിവരുടെ ഫുള്‍ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ബോര്‍ഡുകളും പരസ്യങ്ങളും വിലക്കിക്കൊണ്ടുള്ള ഉത്തരവുകള്‍ വിദ്യാലയങ്ങള്‍ക്കു നല്‍കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഡയറക്ടര്‍, പരീക്ഷാ സെക്രട്ടറി എന്നിവര്‍ക്കു കമ്മിഷന്‍ നിര്‍ദേശം നല്‍കി.  

    Read More »
  • India

    കയ്യിലുള്ള മൊബൈൽ ഫോണ്‍ മോഷണ മുതലല്ല എന്ന് ഉറപ്പാക്കുക, പുതിയ സംവിധാനവുമായി കേന്ദ്ര ടെലികോം വകുപ്പ്

    കയ്യില്‍ കിട്ടുന്ന ഫോണ്‍ മോഷണ മുതലല്ലെന്ന് ഉറപ്പാക്കാനുള്ള സംവിധാനവുമായി കേന്ദ്ര ടെലികോം വകുപ്പ്. ഈ സംവിധാനം വഴി ഫോണ്‍ നഷ്ടപ്പെട്ട ഒരാള്‍ക്ക് അതിവേഗം പരാതി രജിസ്റ്റര്‍ ചെയ്യാനാകും. ഫോണ്‍ നഷ്ടപ്പെട്ടെന്ന് ഉറപ്പായാല്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ പരാതി നല്കുകയാണ് ആദ്യഘട്ടം. അതിനു ശേഷം വെബ്‌സൈറ്റില്‍ പരാതി സ്വയം രജിസ്റ്റര്‍ ചെയ്യണം. സെന്‍ട്രല്‍ എക്വിപ്മെന്റ് ഐഡന്റിറ്റി രജിസ്റ്റര്‍ (സിഇഐആര്‍) എന്ന പേരിലാണ് വെബ്സൈറ്റ് പ്രവര്‍ത്തിക്കുന്നത്. ഇന്റര്‍നാഷനല്‍ മൊബൈല്‍ എക്വിപ്മെന്റ് ഐഡന്റിറ്റി (ഐഎംഇഐ) നമ്പര്‍ ഉള്ള ഫോണുകളുടെ വിവരങ്ങള്‍ മാത്രമേ പുതിയ വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാനാകൂ. നഷ്ടമായ ഫോണില്‍ ഉടമയുടെ സ്വകാര്യ വിവരങ്ങളടക്കം ധാരാളം ഡാറ്റകളുണ്ടാവാം. ഫോണ്‍ നഷ്ടപ്പെട്ടതിനെ സംബന്ധിച്ച പരാതി സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനൊപ്പം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിന്റെ നമ്പറും പരാതിയുടെ ഡിജിറ്റല്‍ കോപ്പിയും ചേര്‍ക്കണം. ഐഎംഇഐ നമ്പറും നഷ്ടപ്പെട്ട ഫോണില്‍ ഉപയോഗിച്ചിരിക്കുന്ന സിംകാര്‍ഡിലെ നമ്പറും (ഫോണ്‍ നമ്പര്‍) ഇമെയില്‍ അഡ്രസും നല്‍കിയാല്‍ നഷ്ടപ്പെട്ട ഫോണ്‍ മറ്റാരും ഉപയോഗിക്കില്ലെന്ന് ഉറപ്പുവരുത്താം.…

    Read More »
  • India

    ജഡ്ജി ചേംബറിൽ വച്ച് കടന്നുപിടിച്ചതായി യുവ അഭിഭാഷകയുടെ പരാതി

    കൊച്ചി:ലക്ഷദ്വീപ് കവരത്തി ജില്ലാ ജഡ്ജി അനിൽ കുമാറിനെതിരെ പരാതിയുമായി യുവ അഭിഭാഷക.ജഡ്ജി ചേംബറിൽ വച്ച് തന്നെ കടന്നുപിടിച്ചുവെന്നാണ് യുവ അഭിഭാഷകയുടെ പരാതി.   പുറത്തുപറയാതിരുന്നാൽ കേസുകളിൽ അനുകൂല നിലപാടെടുക്കാമെന്ന് വാഗ്ദാനം ചെയ്തെന്നും ഹൈക്കോടതി റജിസ്ട്രാർക്ക് പരാതി നൽകിയിട്ടും നടപടി എടുത്തില്ലെന്നും പരാതിക്കാരി പറയുന്നു.മാർച്ച് പതിനൊന്നിയായിരുന്നു സംഭവം. വിഷയത്തിൽ ഇനിയും നടപടിയുണ്ടായില്ലെങ്കിൽ നിയമപരമായി നേരിടാനാണ് തീരുമാനമെന്ന് ലക്ഷദ്വീപ് ബാർ അസോസിയേഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

    Read More »
Back to top button
error: