Month: March 2023
-
Kerala
നിയമസഭയിലെ സംഘർഷം; കെ കെ രമയുടെ കൈയിൽ 8 ആഴ്ച പ്ലാസ്റ്ററിടണമെന്ന് ഡോക്ടർമാർ
തിരുവനന്തപുരം: നിയമസഭയിലെ സംഘർഷത്തിൽ പരിക്കേറ്റ് കെ കെ രമയുടെ കൈക്ക് 8 ആഴ്ച പ്ലാസ്റ്റർ ഇടണമെന്ന് ഡോക്ടർമാർ. കയ്യുടെ ലിഗ് മെൻ്റിൽ വിവിധ സ്ഥലങ്ങളിൽ പരിക്കേറ്റുവെന്നാണ് എംആർഐ സ്കാൻ റിപ്പോർട്ടെന്ന് ഡോക്ടർമാർ അറിയിച്ചു. സ്പീക്കറുടെ ഓഫീസിന് മുന്നിലെ സംഘർഷത്തിലായിരുന്നു രമക്ക് പരിക്കേറ്റത്. പരിക്ക് വ്യാജമാണെന്ന രീതിയിൽ രമക്കെതിരെ വ്യാജ എക്സ് റേ ദൃശ്യങ്ങൾ അടക്കം ഉപയോഗിച്ച് സൈബർ ആക്രമണം നടന്നിരുന്നു. സച്ചിൻ ദേവ് എംഎൽഎക്കെതിരെ പരാതി നൽകിയിട്ടും സൈബർ പൊലീസ് ഒന്നും ചെയ്തിരുന്നില്ല. സച്ചിൻ അടക്കം സൈബർ പ്രചാരണം നടത്തിയവർക്കെതിരെ അപകീർത്തി കേസ് കൊടുക്കാനാണ് രമയുടെ നീക്കം. സംഘർഷമുണ്ടായ ബുധനാഴ്ച രമയുടെ കൈക്ക് പ്ലാസ്റ്ററിട്ടതിനെ പരിഹസിച്ച് സച്ചിൻദേവ് ഇട്ട പോസ്റ്റിട്ടിരുന്നു. പിന്നാലെ വ്യാജ പ്രചാരണം നടത്തിയതിൽ സച്ചിൻ ദേവ് എംഎൽഎക്കെതിരെ കെ കെ രമ സ്പീക്കർക്കും സൈബർ പൊലീസിനും പരാതി നൽകി. സച്ചിൻ ദേവിൻറെ പോസ്റ്റാണ് തനിക്കെതിരായ സൈബർ ആക്രമണിത്തിന് തുടക്കമിട്ടതെന്നാണ് രമയുടെ പരാതി. പല സ്ഥലങ്ങളിൽ നിന്നുള്ള ഫോട്ടോകൾ ചേർത്ത്…
Read More » -
India
ഏപ്രിൽ 1 മുതൽ സിഗരറ്റ് വില ഉയരും; പുകയില ഉൽപന്നങ്ങളുടെ ജിഎസ്ടി നിരക്കും പുതിയ വിലയും അറിയാം
ദില്ലി: സിഗരറ്റ്, പാൻ മസാല തുടങ്ങിയ പുകയില ഉൽപന്നങ്ങൾക്ക് ഏപ്രിൽ ഒന്ന് മുതൽ വില ഉയരും. ഇവയ്ക്ക് ഈടാക്കുന്ന ജിഎസ്ടി നഷ്ടപരിഹാര സെസിന്റെ പരമാവധി നിരക്ക് കേന്ദ്ര സർക്കാർ നിശ്ചയിച്ചു. ഏറ്റവും ഉയർന്ന നിരക്ക് അവയുടെ ചില്ലറ വിൽപ്പന വിലയുമായി സർക്കാർ ബന്ധിപ്പിച്ചിരിക്കുന്നു. വെള്ളിയാഴ്ച ലോക്‌സഭ പാസാക്കിയ 2023ലെ ധനകാര്യ ബില്ലിലെ ഭേദഗതികളുടെ ഭാഗമായാണ് ഈ നീക്കം. ഭേദഗതി അനുസരിച്ച്, പാൻ മസാലയ്ക്കുള്ള പരമാവധി ജിഎസ്ടി നഷ്ടപരിഹാര സെസ് നിരക്ക്, ഒരു യൂണിറ്റിന് ഈടാക്കുക റീട്ടെയിൽ വിൽപ്പന വിലയുടെ 51 ശതമാനം ആയിരിക്കും, ഇത് ഉൽപ്പന്നത്തിന് ഈടാക്കുന്ന നിലവിലെ 135 ശതമാനം തീരുവയ്ക്ക് പകരമാണ്. അതേസമയം പുകയിലയുടെ നിരക്ക് ആയിരം സ്റ്റിക്കുകൾക്ക് 4,170 രൂപയാക്കി. ഏറ്റവും ഉയർന്ന ജിഎസ്ടി നിരക്കായ 28 ശതമാനത്തിന് മുകളിലാണ് സെസ് ചുമത്തുന്നത് എന്നത് ശ്രദ്ധിക്കേണ്ടതാണ്. മാർച്ച് 24 ന് ലോക്‌സഭ പാസാക്കിയ ധനകാര്യ ബില്ലിലെ 75 ഭേദഗതികളിൽ ഒന്നിന്റെ അടിസ്ഥാനത്തിലാണ് പാൻ മസാല, സിഗരറ്റ്, മറ്റ്…
Read More » -
Kerala
ഭക്ഷ്യ സുരക്ഷ ഓഫീസുകളിൽ മിന്നൽ പരിശോധന; വ്യാപക ക്രമക്കേട് കണ്ടെത്തി വിജിലൻസ്
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷ ഓഫീസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. ഓപ്പറേഷൻ ഹെൽത്ത് വെൽത്ത് എന്ന പേരിലായിരുന്നു വിജിലൻസിന്‍റെ പരിശോധന. ഭക്ഷ്യയോഗ്യമല്ലാത്ത ആഹാര സാധനങ്ങൾ വിറ്റഴിക്കാൻ ഉദ്പാദകര്‍ക്ക് കച്ചവടക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ കൂട്ട് നിൽക്കുന്നതായി പരിശോധനയിൽ കണ്ടെത്തി. സാമ്പിൾ ശേഖരിച്ച് 14 ദിവസത്തിനകം ഫലം അനുസരിച്ച് തുടര്‍ നടപടി സ്വീകരിക്കണമെന്നാണ് ചട്ടം. എന്നാൽ പല ജില്ലകളിലും വര്‍ഷങ്ങൾക്ക് മുൻപ് ശേഖരിച്ച സാമ്പളിൽ പോലും തുടര്‍ നടപടികളുണ്ടായിട്ടില്ലെന്നും കണ്ടെത്തി.
Read More » -
Crime
യുവതി നൽകിയ പരാതിയിൽ നടപടിയെടുക്കണമെങ്കിൽ വീഡിയോ കോളിൽ വസ്ത്രം അഴിച്ചുമാറ്റണമെന്ന്; പൊലീസുകാരനെതിരെ കേസ്
ലഖ്നൗ: പൊലീസ് സ്റ്റേഷനിൽ പരാതി പറയാനെത്തിയ യുവതിയോട് വീഡിയോ കോളിൽ അപമര്യാദയായി പെരുമാറിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. യുവതി നൽകിയ പരാതിയിൽ നടപടിയെടുക്കണമെങ്കിൽ യുവതി വസ്ത്രം മാറ്റി മാറിടം കാണിയ്ക്കണമെന്നാണ് വീഡിയോ കോളിലൂടെ പൊലീസുകാരൻ ആവശ്യപ്പെട്ടത്. തുടർന്ന് ഇയാൾക്കെതിരെ യുവതി പരാതിയുമായി രംഗത്തെത്തി. ബിൽഹോർ പൊലീസ് ഔട്ട്പോസ്റ്റിലെ മഹേന്ദർ സിങ് എന്ന പൊലീസുകാരനെതിരെയാണ് ആരോപണം ഉയർന്നത്. ഇയാളെ സസ്പെൻഡ് ചെയ്ത് അന്വേഷണം ആരംഭിച്ചതായും ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. കുടുംബ തർക്കവുമായി ബന്ധപ്പെട്ടാണ് യുവതി പൊലീസിനെ സമീപിച്ചത്. പരാതി സ്വീകരിച്ച ശേഷം പൊലീസ് യുവതിയെ തിരിച്ചയച്ചു. എന്നാൽ, അർധ രാത്രിയിൽ പരാതി അന്വേഷിക്കാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ യുവതിയെ വീഡിയോ കോൾ ചെയ്തു. പരാതിയിൽ ഉചിതമായ നടപടി സ്വീകരിക്കണമെങ്കിൽ വീഡിയോ കോളിനിടെ മാറിടം കാണിയ്ക്കണമെന്ന് ഇയാൾ ആവശ്യപ്പെട്ടെന്ന് യുവതി പറഞ്ഞു. പരാതി നൽകാൻ പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോഴും ഇയാൾ അനുചിതമായ രീതിയിൽ ശരീരത്തിൽ സ്പർശിച്ചെന്നും യുവതിയുടെ പരാതിയിൽ പറഞ്ഞു. പൊലീസ്…
Read More » -
LIFE
‘പൊന്നിയിൻ സെൽവൻ’ രണ്ടിന്റെ ട്രെയിലർ 29ന്, ബിഹൈൻഡ് ദ സീൻ വീഡിയോ പുറത്ത്
മണിരത്‍നത്തിന്റെ ഇതിഹാസ ചിത്രം ‘പൊന്നിയിൻ സെൽവൻ’ വലിയ രീതിയിൽ ആരാധകരെ സ്വന്തമാക്കിയിരുന്നു. മണിരത്‍നത്തിന്റെ ‘പൊന്നിയിൻ സെൽവന്റെ’ രണ്ടാം ഭാഗം ഏപ്രിൽ 28ന് റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ‘പൊന്നിയിൻ സെൽവന്റെ’ ഓരോ അപ്‍ഡേറ്റിനും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ടപൊന്നിയിൻ സെൽവന്റെട ട്രെയിലർ 29ന് പുറത്തുവിടാനിരിക്കെ ബിഹൈൻഡ് ദ സീൻ ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നു. മണിരത്‍നത്തിന്റെ ‘പൊന്നിയിൻ സെൽവനി’ൽ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ച ജയം രവിയെയും ജയറാമിനെയുമൊക്കെ ട്രെയിലറിന്റെ ബിഹൈൻഡ് ദ സീൻ വീഡിയോയിൽ കാണാം. എന്തായാലും പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗത്തിന്റെ ട്രെയിലറിനായി കാത്തിരിക്കുകയാണ് ആരാധകർ. ശക്തിശ്രീ ഗോപാലൻ ചിത്രത്തിനായി ആലപിച്ച ഒരു ഗാനം അടുത്തിടെ പുറത്തുവിട്ടിരുന്നു. ‘അഗ നാഗ’ എന്ന ഗാനമാണ് ചിത്രത്തിലേതായി പുറത്തുവിട്ടതും ഹിറ്റായി മാറിയതും. What happens #BehindTheScenes is what matters for what you see on the screen!Get a glimpse of what is to come in the #PS2Trailer!…
Read More » -
Local
ബൈക്കും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് പ്ലസ് ടു വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം, കൂടെയുണ്ടായിരുന്ന സഹപാഠിക്ക് ഗുരുതരം
ടിപ്പർ ലോറി, ഇരുചക്രവാഹന യാത്രക്കാരുടെ കാലനായി മാറുന്നു. കുറച്ചു നാളുകളായി നിരത്തുകളിൽ ജീവൻ പൊലിയുന്ന വാഹനാപകടങ്ങളിൽ വില്ലനായത് ഭൂരിപക്ഷവും ടിപ്പർ ലോറികളാണ്. ഇന്ന് കാസർകോട് ബൈക്കും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന പ്ലസ് ടു വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. കൂടെയുണ്ടായിരുന്ന സഹപാഠിക്ക് ഗുരുതരം. അപകടം വരുത്തിയ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. ഹൊസംഗടിയില്‍ ദേശീയപാത നിര്‍മാണത്തില്‍ ഏര്‍പെട്ട ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കവെ ആണ് ടിപ്പർ ലോറിയുമായി ബൈക്ക്കൂ ടിയിടിച്ചത്. കുമ്പള മഹാത്മാ കോളജ് വിദ്യാര്‍ഥിയും കുഞ്ചത്തൂര്‍ ഗവ. ഹൈസ്‌കൂളിന് സമീപം എം അസ്മയുടെ മകനുമായ മുഹമ്മദ് ആദില്‍ (18) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഹപാഠി കുഞ്ചത്തൂര്‍ സന്നടുക്ക കലന്തര്‍ ശാ കോടേജില്‍ താമസിക്കുന്ന അര്‍ഷദ് അലി(18)യെ ആണ് ഗുരുതര പരുക്കുകളോടെ മംഗ്ലൂറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് (ചൊവ്വ)…
Read More » -
Kerala
സർക്കാരിന് താല്പര്യമുള്ള വ്യക്തിക്ക് നല്‍കാം; കെടിയു വിസി നിയമനത്തിൽ സർക്കാരിന് വഴങ്ങി ഗവർണർ
തിരുവനന്തപുരം: കെടിയു വിസി നിയമനത്തിൽ സർക്കാരിന് വഴങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കെടിയു വൈസ് ചാൻസലറുടെ താൽക്കാലിക ചുമതല സർക്കാരിന് താല്പര്യമുള്ള വ്യക്തിക്ക് നൽകാമെന്ന് കാണിച്ച് രാജ്ഭവൻ കത്ത് നൽകി. ഡിജിറ്റൽ വിസി സജി ഗോപിനാഥിനോ സർക്കാരിന് താൽപര്യമുള്ള മറ്റ് വ്യക്തികൾക്കോ ചുമതല നൽകാമെന്നാണ് രാജ്ഭവനിൽ നിന്ന് അറിയിച്ചിരിക്കുന്നത്. ഹൈക്കോടതിയിൽ നിന്നും നിരന്തരം തിരിച്ചടി ഉണ്ടാകുന്ന സാഹചര്യത്തിൽ ആണ് ഗവർണറുടെ പിൻവാങ്ങൽ. കെടിയു വിസി നിയമനത്തെ ചൊല്ലി സർക്കാരും ഗവർണരും തമ്മിൽ നടന്നത് വൻ പോരാണ്. ഡിജിറ്റൽ വിസി സജി ഗോപിനാഥ് അടക്കം സർക്കാർ നിർദേശിച്ച പേരുകൾ തള്ളി കൊണ്ടാണ് ഗവർണർ സിസ തോമസിന് വിസിയുടെ താൽക്കാലിക ചുമതല നൽകിയത്. സിസയുടെ കാലാവധി 31 ന് തീരാൻ ഇരിക്കേയാണ് രാജ്ഭവൻ കടും പിടുത്തം വിട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പിന് കത്ത് നൽകിയത്. ഒന്നുകിൽ സജി ഗോപിനാഥിന് അല്ലെങ്കിൽ സർക്കാർ നിർദേശിക്കുന്ന വ്യക്തിക്ക് ചുമതല നൽകാം എന്നാണ് രാജ്ഭവനിൽ നിന്നുള്ള കത്ത്.…
Read More » -
India
രാജ്യത്ത് അഴിമതിക്കാർ ഒന്നിച്ച് കൂടിയിരിക്കുന്നു, നടപടിയുണ്ടാകുമ്പോള്‍ ചിലർക്ക് നിരാശയും ദേഷ്യവും; പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് നരേന്ദ്രമോദി
ദില്ലി: പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്ത് അഴിമതിക്കാർ ഒന്നിച്ച് കൂടിയിരിക്കുകയാണെന്നാണ് മോദിയുടെ വിമർശനം. അഴിമതിക്കെതിരെ നടപടിയുണ്ടാകുമ്പോൾ ചിലർക്ക് നിരാശയും ദേഷ്യവുമാണെന്നും വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നത് കൊണ്ട് അഴിമതിക്കെതിരായ നടപടി അവസാനിക്കില്ലെന്നും മോദി പറഞ്ഞു. ദില്ലിയിൽ പാർട്ടി ആസ്ഥാനത്തെ പുതിയ കെട്ടിടോദ്ഘാടനത്തിലാണ് മോദി പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ചത്. കോടതിയലക്ഷ്യക്കേസിൽ രാഹുൽ ഗാന്ധിയെ നരേന്ദ്രമോദി പരോക്ഷമായി വിമർശിക്കുകയും ചെയ്തു. കോടതിയിൽ നിന്ന് തിരിച്ചടി ഉണ്ടാകുമ്പോൾ ചിലർ കോടതിയെ അപമാനിക്കുന്നു എന്നായിരുന്നു മോദിയുടെ പ്രതികരണം. ഇന്ത്യയിലെ ഭരണഘടന സ്ഥാപനങ്ങളെ ഇല്ലാതാക്കാൻ ഗൂഢാലോചന നടക്കുന്നുവെന്നും മോദി കുറ്റപ്പെടുത്തി.
Read More » -
LIFE
ഷൈൻ ടോം ചാക്കോയുടെ നായികയായി അഹാന കൃഷ്‍ണ; ‘അടി’യുടെ ടീസര്‍ പുറത്തു
അഹാന കൃഷ്‍ണ ചിത്രം ‘അടി’ വളരെ നാളുകൾക്ക് മുമ്പ് പ്രഖ്യാപിച്ചതാണ്. പ്രശോഭ് വിജയനാണ് ചിത്രത്തിന്റെ സംവിധാനം. രതീഷ് രവിയുടേതാണ് ചിത്രത്തിന്റെ തിരക്കഥ. ഷൈൻ ടോം ചാക്കോ നായകനാകുന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ്. അഹാന കൃഷ്‍ണയ്‍ക്കും ഷൈനിനുമൊപ്പം ധ്രുവൻ, ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ‘ലില്ലി’, ‘അന്വേഷണം’ എന്നീ ചിത്രങ്ങൾക്കു ശേഷം പ്രശോഭ് വിജയൻറെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണിത്. ഫായിസ് സിദ്ധിഖാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഗോവിന്ദ് വസന്ത ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നു. ദുൽഖർ നിർമിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ‘വരനെ ആവശ്യമുണ്ട്’, ‘മണിയറയിലെ അശോകൻ’, ‘കുറുപ്പ്’ എന്നീ ചിത്രങ്ങൾക്ക് ശേഷം വേഫെറർ ഫിലിംസ് പ്രഖ്യാപിച്ച ചിത്രമാണിത്. സുഭാഷ് കരുണാണ് ചിത്രത്തിന്റെ കലാസംവിധാനം. സ്റ്റെഫി സേവ്യറാണ് ചിത്രത്തിന്റെ വസ്‍ത്രാലങ്കാരം. രാജീവ് രവിയുടെ സംവിധാനത്തിലുള്ള ചിത്രം ‘ഞാൻ സ്റ്റീവ് ലോപ്പസി’ൽ ‘അഞ്‍ജലി’ എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അഹാന കൃഷ്‍ണ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. വലിയ സാമ്പത്തിക വിജയം നേടിയില്ലെങ്കിലും ഒരു…
Read More » -
NEWS
ത്രിരാഷ്ട്ര ഫുട്ബോൾ ടൂർണമെന്റ്: കിർഗിസ്ഥാനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തകര്‍ത്ത് ഇന്ത്യ; കിരീടം
ഇംഫാൽ: ത്രിരാഷ്ട്ര ഫുട്ബോൾ ടൂർണമെന്റിൽ കിർഗിസ്ഥാനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തകര്‍ത്ത് ഇന്ത്യയ്ക്ക് കിരീടം. ഇന്ത്യയ്ക്കായി സന്ദേശ് ജിങ്കാൻ (34–ാം മിനിറ്റ്), സുനിൽ ഛേത്രി (84–ാം മിനിറ്റ്, പെനൽറ്റി) എന്നിവർ ഗോൾ നേടി. ഈ ഗോളോട് കൂടി അന്താരാഷ്ട്ര ഫുട്‌ബോളിലെ ഏറ്റവും കൂടുതൽ ഗോള്‍ സ്‌കോറർമാരിൽ ഛേത്രി അഞ്ചാം സ്ഥാനത്തെത്തി. ഫിഫ റാങ്കിങ്ങിൽ ഇന്ത്യയെക്കാൾ (106) മുന്നിലാണ് കിർഗിസ്ഥാൻ (94). നേരത്തെ മ്യാൻമറിനെ 1-0ന് ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു.
Read More »