KeralaNEWS

കാറിടിച്ച് റോഡില്‍ വീണയാള്‍ തലയിലൂടെ ലോറി കയറി മരിച്ചു

തിരുവനന്തപുരം: വെഞ്ഞാറമൂട് ആലന്തറയില്‍ കാര്‍ ഇടിച്ചു റോഡില്‍ വീണയാള്‍ തലയിലൂടെ ലോറി കയറിയിറങ്ങി മരിച്ചു. നാഗര്‍കോവില്‍ ശൂരപള്ളം സ്വദേശി കൃഷ്ണകുമാര്‍ (43) ആണ് മരിച്ചത്. പുലര്‍ച്ചെ അഞ്ചുമണിയോടെ ആലന്തറ പെട്രോള്‍ പമ്പിനു സമീപമാണ് അപകടം സംഭവിച്ചത്.

തമിഴ്‌നാട്ടില്‍നിന്ന് പന്തളത്തേക്കു പോവുകയായിരുന്നു കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ കൃഷ്ണകുമാര്‍. പെട്രോള്‍ പമ്പിനു സമീപം ചായ കുടിച്ച ശേഷം തിരിച്ചു വാഹനത്തില്‍ കയറാന്‍ പോകുന്ന സമയം വെഞ്ഞാറമൂട് ഭാഗത്തുനിന്നും വരികയായിരുന്ന കാര്‍ കൃഷ്ണകുമാറിനെ ഇടിച്ചിടുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ കൃഷ്ണകുമാറിന്റെ തലയിലൂടെ കാരേറ്റ് ഭാഗത്തുനിന്നും വെഞ്ഞാറമൂട്ടിലേക്ക് പോവുകയായിരുന്ന ലോറി കയറിയിറങ്ങി. ലോറി നിര്‍ത്താതെ പോയി.

Signature-ad

സംഭവ സ്ഥലത്ത് വച്ചുതന്നെ കൃഷ്ണകുമാര്‍ മരിച്ചു. മൃതദേഹം വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. കൃഷ്ണകുമാറി ഇടിച്ചിട്ട കാര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: