CrimeNEWS

ഡോക്ടറെ പൂട്ടിയിട്ട ശേഷം നഴ്‌സിനെ പീഡിപ്പിക്കാന്‍ ശ്രമം; ആശുപത്രിയിലെ ഇലക്ട്രീഷ്യന്‍ പിടിയില്‍

കൊച്ചി: ഡോക്ടറെ പൂട്ടിയിട്ട ശേഷം നഴ്‌സിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ആശുപത്രിയിലെ ഇലക്ട്രീഷ്യന്‍ അറസ്റ്റില്‍. തൃപ്പൂണിത്തുറ എസ് എന്‍ ജംഗ്ഷനിലെ ആയുര്‍വേദ ആശുപത്രിയിലായിരുന്നു സംഭവം. ഡ്യൂട്ടി ഡോക്ടറെ മുറിയ്ക്കുള്ളില്‍ പൂട്ടിയിട്ട ശേഷം നഴ്‌സിനെ വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പാക്കാന്‍ ശ്രമിച്ച ശ്രീജിത്ത് (38) ആണ് പിടിയിലായത്.

വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. രാത്രി 11 മണിയോടെ നഴ്‌സിംഗ് സ്റ്റേഷന് സമീപമെത്തിയ ശ്രീജിത്ത് ഡ്യൂട്ടി ഡോക്ടറെ മുറിക്കുള്ളില്‍ പൂട്ടിയിട്ട ശേഷം നഴ്‌സിനെ വലിച്ചിഴച്ച് മറ്റൊരു മുറിയിലേക്ക് കൊണ്ടു പോകുകയായിരുന്നു. എന്നാല്‍ കുതറിയോടിയ നഴ്‌സ് ഇയാളുടെ പിടിയില്‍ നിന്നും രക്ഷപെട്ടു. ഇതോടെ ശ്രീജിത്തും ആശുപത്രിയില്‍ നിന്നും കടന്നു.

Signature-ad

അടുത്ത ദിവസം ആശുപത്രിയിലെത്തിയ ശ്രീജിത്ത്, ഫോണില്‍ വാളിന്റെയും തോക്കുകളുടെയും ചിത്രങ്ങള്‍ കാട്ടി, ഇവയെല്ലാം തന്റെ പക്കല്‍ ഉണ്ടെന്നും തലേ രാത്രി നടന്ന സംഭവം പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്നും നഴ്‌സിനെ ഭീഷണിപ്പെടുത്തി. ഇതോടെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായ നഴ്‌സ്, സംഭവം ഭര്‍ത്താവിനോട് പറഞ്ഞു. തുടര്‍ന്ന് ഭര്‍ത്താവിന്റെ പരാതിയില്‍ കേസെടുത്ത പോലീസ് ശനിയാഴ്ച ശ്രീജിത്തിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: