Month: March 2023
-
Kerala
നിയമസഭയിൽ പറഞ്ഞതെല്ലാം ഉത്തമബോധ്യമുള്ള കാര്യങ്ങൾ, ഒരിഞ്ചുപോലും പിന്നോട്ടില്ല; ഇഡി റിമാൻഡ് റിപ്പോർട്ട് പരാമർശിച്ചത് വസ്തുത ചൂണ്ടിക്കാട്ടാൻ: മാത്യു കുഴൽനാടൻ
തിരുവനന്തപുരം: ലൈഫ് മിഷനിലെ അടിയന്തര പ്രമേയം അവതരിപ്പിക്കുന്ന വേളയിൽ സഭയിൽ പറഞ്ഞതെല്ലാം ഉത്തമബോധ്യമുള്ള കാര്യങ്ങളാണെന്നും ഒരിഞ്ചുപോലും പിന്നോട്ടില്ലെന്നും മാത്യു കുഴൽനാടൻ എംഎൽഎ. തന്റെ പരാമർശങ്ങൾ സഭാ രേഖകളിൽ നിന്ന് നീക്കിയ സംഭവം പരിശോധിക്കും. പ്രസംഗത്തിന്റെ അച്ചടിച്ച കോപ്പി ആവശ്യപ്പെട്ടിട്ടുണ്ട്. അത് ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കും. സഭയിൽ പറഞ്ഞ ഓരോ വാക്കും തന്റെ ബോധ്യമാണ്. പറഞ്ഞ കാര്യങ്ങളിൽ നിന്ന് ഒരിഞ്ച് പിന്നോട്ടില്ലെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി. ”വസ്തുതാപരമായി കാര്യങ്ങൾ ചൂണ്ടിക്കാട്ടാനാണ് ഇഡിയുടെ റിമാൻഡ് റിപ്പോർട്ടിനെ സഭയിൽ പരാമർശിക്കാനിടവന്നത്. റിമാൻഡ് റിപ്പോർട്ടിലുള്ള ഭാഗം സഭാ രേഖയിലുണ്ടാകരുതെന്ന് മുഖ്യമന്ത്രി അന്ന് ആവശ്യപ്പെട്ടിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് പൊതു മധ്യത്തിലുള്ള കാര്യങ്ങളാണ് പറഞ്ഞത്. അതിനെ തെറ്റെന്ന് സ്ഥാപിക്കാൻ ഭരണ കക്ഷി ശ്രമിച്ചപ്പോഴാണ് ഇഡി റിമാൻഡ് റിപ്പോർട്ട് താൻ റഫർ ചെയ്തതത്. ഇപ്പോൾ ആ പ്രസംഗത്തിലെ ഭാഗം നീക്കം ചെയ്തുവെന്നാണ് പറയുന്നത്. പ്രസംഗത്തിന്റെ അച്ചടിച്ച കോപ്പി ആവശ്യപ്പെട്ടിട്ടുണ്ട്. അത് ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കും. സഭയിൽ…
Read More » -
Kerala
അഴിമതിയുടെ അവതാരങ്ങൾ, തിരുവല്ല നഗരസഭ സെക്രട്ടറിയും ഓഫീസ് അസിസ്റ്റന്‍റും കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ
കൈക്കൂലി വാങ്ങുന്നതിനിടെ തിരുവല്ല നഗരസഭ സെക്രട്ടറിയും ഓഫീസ് അസിസ്റ്റന്‍റും വിജിലന്‍സിന്റെ പിടിയിലായി. സെക്രട്ടറി അമ്പലപ്പുഴ സദാനന്ദപുരം നാരായണന്‍ സ്റ്റാലിന്‍ (51), അറ്റന്‍ഡര്‍ മണ്ണടി പാലവിള കിഴക്കേതില്‍ ഹസീന ബീഗം (42) എന്നിവരാണ് അറസ്റ്റിലായത്. വെളളിയാഴ്ച വൈകീട്ട് നാലരയോടെ സെക്രട്ടറിയുടെ ഓഫിസിൽ വെച്ചാണ് പത്തനംതിട്ട വിജിലന്‍സ് സംഘം ഇരുവരേയും പിടികൂടിയത്. നഗരസഭയിലെ ഖരമാലിന്യ സംസ്‌കരണത്തിനുളള കരാറുകാരനായ എം. ക്രിസ്റ്റഫറിൽ നിന്ന് 25,000 രൂപയാണ് കൈക്കൂലിയായി വാങ്ങിയത്. രണ്ട് ഗസറ്റഡ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ സെക്രട്ടറിക്ക് മുന്നിലെത്തിയ കരാറുകരാനായ ക്രിസ്റ്റഫര്‍ പണം കൈമാറി. ഇതുവാങ്ങി ആദ്യം മേശയിലിട്ട സെക്രട്ടറി ഉടന്‍തന്നെ ഹസീനയെ വിളിച്ച് പണം കൈമാറി. പണമടങ്ങിയ കവറുമായി ഹസീന കാബിന് പുറത്തേക്ക് ഇറങ്ങാന്‍ ശ്രമിക്കുമ്പോള്‍ വിജിലന്‍സ് സംഘം എത്തുകയായിരുന്നു. പത്തനംതിട്ട സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍ പി.എസ്. കോശിക്കുഞ്ഞ്, തിരുവല്ല മേജര്‍ ഇറിഗേഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ കെ. സുനില്‍ എന്നിവരാണ് സാക്ഷികളായി ക്രിസ്റ്റഫറിന് ഒപ്പം സെക്രട്ടറിയുടെ ഓഫീസിൽ എത്തിയത്. 2024 വരെ നഗരസഭയുമായി…
Read More » -
Kerala
‘രാജാവ് നഗ്‌നനാണെന്നു പറഞ്ഞാൽ സ്ഥാനം നഷ്ടപ്പെടു’മെന്ന് എം.കെ രാഘവന്‍ എംപി, അച്ചടക്ക ലംഘനമെന്നും ഉടൻ റിപ്പോർട്ട് നൽകണമെന്നും ഡിസിസി പ്രസിഡൻ്റിനോട് കെ. സുധാകരൻ
സ്ഥാനവും മാനവും വേണമെങ്കില്‍ മിണ്ടാതിരിക്കണമെന്നതാണ് ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ അവസ്ഥയെന്ന് എം.കെ. രാഘവന്‍ എംപി. രാജാവ് നഗ്‌നനാണെന്നു പറയാന്‍ ആരും തയാറല്ല. പറഞ്ഞാല്‍ സ്ഥാനമാനങ്ങള്‍ നഷ്ടപ്പെടും. ഉപയോഗിച്ചു വലിച്ചെറിയുക എന്നതാണ് ഇന്ന് കോണ്‍ഗ്രസിലെ രീതി. വിയോജിപ്പ് പറ്റില്ല, വിമര്‍ശനം പറ്റില്ല. വാഴ്ത്തലും പുകഴ്ത്തലുമായി പാര്‍ട്ടി മാറുന്നതായും അദ്ദേഹം ആരോപിച്ചു. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി. ശങ്കരന്റെ പേരിലുള്ള പുരസ്‌കാരം കെപിസിസി മുന്‍ പ്രസിഡന്റ് വി.എം സുധീരനു സമ്മാനിക്കുന്ന ചടങ്ങിലായിരുന്നു എം.കെ രാഘവന്റെ പരാമര്‍ശം. വി.എം സുധീരനെ പോലെയുളളവരെ പാര്‍ട്ടിയിലേക്കു തിരിച്ചു കൊണ്ടുവരണം. ലീഗില്‍ വരെ തിരഞ്ഞെടുപ്പ് നടന്നെന്നും കോണ്‍ഗ്രസില്‍ എപ്പോഴാണു തിരഞ്ഞെടുപ്പ് നടക്കുകയെന്നും എം.കെ രാഘവന്‍ ചോദിച്ചു. ഇതിനിടെ എം.കെ രാഘവന്‍ എംപിയുടെ പരാമർശം അച്ചടക്ക ലംഘനമെന്നും ഉടൻ റിപ്പോർട്ട് നൽകണമെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാറിനോടാണ് റിപ്പോര്‍ട്ട് തേടിയത്. ‘രാജാവ് നഗ്‌നനാണെന്നു പറഞ്ഞാൽ സ്ഥാനം നഷ്ടപ്പെടു’മെന്നും ‘ഉപയോഗിച്ച് വലിച്ചെറിയുക എന്നതാണ്…
Read More » -
Kerala
ഗൂഢാലോചന നടത്തിയത് ആരെന്ന് സമയമാകുമ്പോള്‍ പറയാം, നിങ്ങള്‍ക്ക് തോന്നുന്നത് നിങ്ങള്‍ അടിച്ചോളൂ; ഇ.പി ‘നയം വ്യക്തമാക്കുന്നു’
തിരുവനന്തപുരം: തനിക്കെതിരേ ഗൂഢാലോചന നടക്കുന്നുവെന്ന് എല്‍ഡിഎഫ് കണ്‍വീനറും സിപിഎം നേതാവുമായ ഇ.പി ജയരാജന്‍. ഗൂഢാലോചന നടത്തുന്നത് ആരാണെന്ന് എനിക്കറിയാം. അത് പറയേണ്ട സമയത്ത് പറയും. ഇപ്പോള്‍ പറയാന്‍ തടസമില്ല. ഇപ്പോള്‍ നിങ്ങളോട് അത് പറയേണ്ടതില്ലെന്ന് തോന്നിയതുകൊണ്ടാണന്നും അത് നിങ്ങളില്‍ ചിലര്‍ക്ക് അറിയാമെന്നും ജയരാജന്‍ പറഞ്ഞു. ”ഞാന്‍ ഒരുപാട് സ്ഥാപനങ്ങള്‍ക്ക്, വ്യക്തികള്‍ക്ക്, പുതിയ സംരംഭകര്‍ക്ക് ഒരുപാട് സഹായങ്ങളും ഉപദേശങ്ങളും നിര്‍ദേശങ്ങളും നല്‍കാറുണ്ട്. ചില വ്യവസായങ്ങള്‍ സംരക്ഷിക്കാന്‍ എന്നാല്‍ കഴിയുന്ന ഒട്ടനവധി കാര്യങ്ങള്‍ ചെയ്യുന്നുമുണ്ട്. കണ്ണൂരില്‍ പൂട്ടിക്കിടക്കുന്ന ഒരു വ്യവസായം എങ്ങനെയെങ്കിലും തുറക്കാനാകുമോയെന്നതാണ് ഇപ്പോള്‍ നോക്കുന്നത്. അതുകൊണ്ടുതന്നെ ചില വ്യക്തികള്‍ തന്നെ രക്ഷപ്പെടാന്‍ എന്താ വഴി എന്ന് ചോദിച്ച് വരാറുണ്ട്. തന്നെ കൊണ്ട് കഴിയും വിധം സഹായിക്കാറുമുണ്ട്. അത് രാഷ്ട്രീയം നോക്കിയിട്ടല്ല”- ജയരാജന്‍ പറഞ്ഞു. ”നിങ്ങള്‍ എല്ലാ മാധ്യമങ്ങളും എന്റെ പേര് അടിച്ചില്ലേ?. എന്തിനാ അടിച്ചത്. നിങ്ങള്‍ക്ക് തോന്നുന്നത് നിങ്ങള്‍ അടിച്ചോളൂ” – അദ്ദേഹം വ്യക്തമാക്കി. എം.വി ഗോവിന്ദന്‍ നയിക്കുന്ന പ്രതിരോധ ജാഥയുടെ ഭാഗമാകുമോയെന്ന…
Read More » -
Kerala
കണ്ണൂരില്‍ കാര്‍ കത്തി ദമ്പതികള്‍ മരിച്ച സംഭവം; കാറിനുള്ളില്‍ പെട്രോളിന്റെ സാന്നിധ്യമെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്
കണ്ണൂര്‍: കാറ് കത്തി ദമ്പതിമാര്‍ മരിച്ച സംഭവത്തില്‍ കാറിനുള്ളില്‍ പെട്രോള്‍ സാന്നിധ്യം സ്ഥിരീകരിച്ച് ഫൊറന്‍സിക് റിപ്പോര്‍ട്ട്. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഒരുമാസത്തോളം നീണ്ട പരിശോധനകള്‍ക്ക് ശേഷമാണ് ഫൊറന്‍സിക് റിപ്പോര്‍ട്ട് തളിപ്പറമ്പ് സബ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. ഫെബ്രുവരി രണ്ടിനായിരുന്നു സംഭവം. ഗര്‍ഭിണിയായ ഭാര്യയുമായി കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് പോകുന്ന വഴിക്കായിരുന്നു അപകടമുണ്ടായത്. കുറ്റിയാട്ടൂര്‍ സ്വദേശികളായ റീഷയും പ്രജിത്തുമായിരുന്നു കാറിലുണ്ടായിരുന്നത്. കാറില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ പറ്റാത്തവിധത്തില്‍ തീപിടിത്തമുണ്ടാകാനുള്ള കാരണമെന്തായിരുന്നു എന്ന ചോദ്യങ്ങള്‍ അപകടത്തിന് പിന്നാലെ വ്യാപകമായി ഉയര്‍ന്നിരുന്നു. ഇതില്‍ തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്ന് കണ്ടെത്തി. എന്നാല്‍, തീയുടെ തീവ്രത ഇത്രയും വര്‍ധിക്കാനുള്ള കാരണം എന്തായിരുന്നു എന്നായിരുന്നു പരിശോധിച്ചത്. ഇതില്‍, വാഹനത്തിനുള്ളില്‍ പെട്രോളിന്റെ സാന്നിധ്യമുണ്ടായിരുന്നുവെന്നാണ് ഇപ്പോള്‍ ഫൊറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ കാറിനുള്ളില്‍ വെള്ളം മാത്രമായിരുന്നു ഉണ്ടായിരുന്നത്, പെട്രോള്‍ സൂക്ഷിച്ചിരുന്നില്ല എന്നായിരുന്നു റീഷയുടെ അച്ഛന്‍ വ്യക്തമാക്കുന്നത്. അപകടത്തിന് രണ്ടാമത്തെ ദിവസം നടത്തിയ പരിശോധനയില്‍ കാറില്‍ പെട്രോളിന്റെ സാന്നിധ്യം…
Read More » -
LIFE
നയന്‍താരയുടെ സിംഹാസനത്തിലേക്ക് മഞ്ജു? പ്രമുഖ ചിത്രങ്ങളില്‍നിന്ന് നയന്‍സിനെ ഒഴിവാക്കിയതായി റിപ്പോര്‍ട്ട്
മലയാള സിനിമയില്‍ തുടക്കം കുറിച്ച് തെന്നിന്ത്യ ഒട്ടാകെ ശ്രദ്ധ നേടി സൗത്തിന്ത്യന്‍ സിനിമയില്‍ സൂപ്പര്‍ സ്റ്റാര്‍ പദവിലയില്‍ എത്തിയ ആദ്യ നടിയാണ് നയന്‍താര. മനസ്സിനക്കരെ എന്ന സിനിമയാണ് അവരുടെ തുടക്കം ഇന്ന് ഒരു സിനിമക്ക് പത്ത് കോടി വരെ പ്രതിഫലം വാങ്ങുന്ന ലെവലില്‍ നയന്‍താര മാറി കഴിഞ്ഞു. പക്ഷെ ഇപ്പോള്‍ കരിയറിലെ മോശം സമയം നേരിട്ടുകൊണ്ടിരിക്കുകയാണ് നയന്‍താര. അതിനു പ്രധാന കാരണം അവരുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം തന്നെ ബോക്സ് ഓഫീസില്‍ തകര്‍ന്നടിയുകയായിരുന്നു. മൂക്കുത്തി അമ്മന്‍, നെട്രികണ്‍, ഒ 2, കണക്ട്, മലയാളത്തിലെ ഗോള്‍ഡ് തുടങ്ങി കഴിഞ്ഞ വര്‍ഷം അഭിനയിച്ച ഭൂരിഭാഗം സിനിമകളും പരാജയപ്പെട്ടിരുന്നു. ഇതോടെ നടിയുടെ താരമൂല്യം ഇടിയുകയാണെന്നും അതിനെത്തുടര്‍ന്ന് രണ്ടു സിനിമകളില്‍നിന്ന് നയന്‍താരയെ പുറത്താക്കിയെന്നുമാണ് റിപ്പോര്‍ട്ട്. തമിഴകത്തെ ഒരു പ്രമുഖ നിര്‍മ്മാണ കമ്പനിയുടെ ചിത്രങ്ങളില്‍നിന്നുമാണ് നയന്‍സിനെ മാറ്റിയത്. 2021ല്‍ ആണ് നയന്‍താര ഇവരുടെ രണ്ടു സിനിമകള്‍ ചെയ്യാമെന്നേറ്റത്. ഒരു സിനിമയ്ക്ക് പത്തുകോടി എന്ന നിലയില്‍ പ്രതിഫലക്കാര്യത്തില്‍ ധാരണയില്‍…
Read More » -
Kerala
”മനുഷ്യരുടേതായ ദൗര്‍ബല്യങ്ങള്‍ പാര്‍ട്ടിക്കാര്‍ക്കുമുണ്ടാകാം, പുറത്തുപോയവര്‍ ശത്രുതയോടെ പെരുമാറാറുണ്ട്”
തിരുവനന്തപുരം: ഗുണ്ടകളുടേയും ക്വട്ടേഷന്‍ സംഘങ്ങളുടേയും തണലില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയല്ല സി.പി.എമ്മെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഷുഹൈബ് വധക്കേസില്‍ അടിയന്തരപ്രമേയത്തിന് അനുമതി തേടിയ ടി. സിദ്ദിഖ് എം.എല്‍.എയ്ക്ക് നിയമസഭയില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. തെറ്റുചെയ്യുന്നവരെ ഏതെങ്കിലും തരത്തില്‍ സംരക്ഷിക്കുന്നതല്ല തങ്ങളുടെ നിലപാട്. തിരുത്താന്‍ ശ്രമിക്കും. തിരുത്താന്‍ കഴിയുന്നില്ലെങ്കില്‍ നടപടിയിലേക്ക് കടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ”പാര്‍ട്ടിയില്‍ വരുന്നവര്‍ എല്ലാ തെറ്റുകള്‍ക്കും അതീതരായവരാണെന്നൊന്നും അവകാശപ്പെടാന്‍ കഴിയില്ല. എല്ലാവരും മനുഷ്യരാണ്. മനുഷ്യര്‍ക്കുള്ള ദൗര്‍ബല്യങ്ങള്‍ ഞങ്ങളുടെ പാര്‍ട്ടിക്കകത്ത് ഉള്ളവര്‍ക്കും ചിലപ്പോള്‍ ഉണ്ടായേക്കാം. തെറ്റുകള്‍ മറച്ചുവെച്ച് സംരക്ഷിക്കുന്ന രീതി ഞങ്ങള്‍ക്കില്ല. ഒരുതരത്തിലും പൊറുക്കുന്ന നിലപാടും ഞങ്ങള്‍ സ്വീകരിക്കാറില്ല”, മുഖ്യമന്ത്രി വ്യക്തമാക്കി. പാര്‍ട്ടിക്ക് പുറത്തുപോയവര്‍ വല്ലാത്ത ശത്രുതയോടെ പാര്‍ട്ടിയോട് പെരുമാറാറുണ്ട്. അത് അപൂര്‍വ്വമായി കാണുന്ന രീതിയാണ്. അതില്‍ വല്ലാതെ മനസ്സുഖം അനുഭവിക്കണ്ട. അതൊന്നും തങ്ങളെ അത്രകണ്ട് ബാധിക്കുന്നതല്ല. അതിന്റെ ഭാഗമായി തെറ്റ് ചെയ്തവരെ മഹത്വവത്കരിക്കാന്‍ ശ്രമിച്ചേക്കരുത്. ഒരു ചെറിയ ശ്രമം അങ്ങനെ വരുന്നുണ്ടോ എന്ന് സംശയമുണ്ട്. അത് ഗുണം ചെയ്യില്ല. കള്ളക്കടത്തുകാര്,…
Read More » -
Kerala
തില്ലങ്കേരിയിലേത് കൊലപാതകിയും ചെയ്യിച്ചവരും തമ്മിലുള്ള പുതിയ പോരാട്ടം; നിയമസഭയില്‍ ടി. സിദ്ദിഖ്
തിരുവനന്തപുരം: ചരിത്രപരമായ സമരങ്ങള്‍ക്ക് വേദിയായ തില്ലങ്കേരിയില്‍ ഇപ്പോള്‍ നടക്കുന്നത് കൊലചെയ്തവനും ചെയ്യിച്ചവരും തമ്മിലുള്ള പുതിയ പോരാട്ടമാണെന്ന് ടി. സിദ്ദിഖ് എം.എല്‍.എ. ആകാശ് തില്ലങ്കേരിയുടെ ഫെയ്സ്ബുക്കിലെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ എടയന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ഷുഹൈബിന്റെ കൊലപാതകത്തില്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള അടിയന്തര പ്രമേയ നോട്ടീസിലാണ് സിദ്ദിഖ് ആരോപണം ഉന്നയിച്ചത്. ഷുഹൈബിനെ കൊലപ്പെടുത്താനെത്തിയ ക്വട്ടേഷന്‍ സംഘത്തെ അയച്ചവരെക്കുറിച്ച് കൃത്യത എല്ലാവര്‍ക്കുമുണ്ടെന്ന് സിദ്ദിഖ് പറഞ്ഞു. കൊന്നത് സി.പി.എമ്മിന്റെ ക്വട്ടേഷന്‍ സംഘമാണെന്നും എം.എല്‍.എ. കുറ്റപ്പെടുത്തി. അനുവദിച്ച സമയത്തിന് പുറത്തും പ്രസംഗം തുടര്‍ന്നതിനെത്തുടര്‍ന്ന് സിദ്ദിഖിന്റെ മൈക്ക് സ്പീക്കര്‍ ഓഫ് ചെയ്തു. അതേസമയം, മുഖ്യമന്ത്രി സംസാരിച്ച് തുടങ്ങിയപ്പോഴും അദ്ദേഹം പ്രസംഗം തുടര്‍ന്നു. ”കേസിലെ പ്രതികളെ ഏറിയ പങ്കിനേയും പുറത്താക്കിയ പാര്‍ട്ടി കോണ്‍ഗ്രസോ ലീഗോ അല്ല സി.പി.എമ്മാണ്. മക്കളെ സ്‌കൂളില്‍ നിന്ന് പുറത്താക്കുമ്പോള്‍ അച്ഛനെ കൂട്ടി വരണം എന്ന് പറയുന്നത് പോലെ, ആകാശിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കും മുമ്പ് അച്ഛനെ വിളിച്ച് ചര്‍ച്ചചെയ്തവരാണ് ഇവിടെ എഴുന്നേറ്റുനിന്ന് സംസാരിക്കുന്നത്. രാഷ്ട്രീയ…
Read More » -
Kerala
പെരുമ്പാവൂരില്‍ പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരാള്‍ മരിച്ചു
കൊച്ചി: പെരുമ്പാവൂരില്‍ പ്ലൈവുഡ് ഫാക്ടറിയില്‍ ബോയിലര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. മൂന്നു പേര്‍ക്കു പരുക്കേറ്റു. കുറ്റപ്പാടത്തെ പ്ലൈവുഡ് ഫാക്ടറിയിലാണ് അപകടമുണ്ടായത്. ബോയിലറിനു സമീപമുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളിയാണ് മരിച്ചത്. പരുക്കേറ്റവരും ഇതര സംസ്ഥാന തൊഴിലാളികളാണ്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പേരുമ്പാവൂര്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പൊട്ടിത്തെറിക്കു കാരണം വ്യക്തമായിട്ടില്ല.
Read More »
