Month: March 2023

  • NEWS

    ശ്രീകണ്ഠീരവയില്‍ നാടകീയ രംഗങ്ങള്‍; ടീമിനെ പിന്‍വലിച്ച് ബ്ലാസ്റ്റേഴ്‌സ്, ബംഗളൂരു സെമിയില്‍

    ബംഗളൂരു: ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന കേരള ബ്ലാസ്റ്റേഴ്‌സ് -ബംഗളൂരു എഫ്‌സി പ്ലേ ഓഫ് മത്സരത്തിനിടെ മൈതാനത്ത് നാടകീയ രംഗങ്ങള്‍. നിശ്ചിത സമയത്ത് ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനാകാതെ പോയതോടെ എക്‌സ്ട്രാ ടൈമിലേക്കു നീണ്ട മത്സരത്തില്‍, ബംഗളൂരു എഫ്‌സി നേടിയ ഗോളിനെച്ചൊല്ലി തര്‍ക്കം. പകരക്കാരനായി ഇറങ്ങിയ മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി നേടിയ ഗോളാണ് വിവാദത്തിനു കാരണമായത്. തര്‍ക്കം രൂക്ഷമായതോടെ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുക്കൊമനോവിച്ച് ടീമിനെ തിരിച്ചുവിളിച്ചു. ഏറെ നേരത്തെ ആശയക്കുഴപ്പത്തിനും തര്‍ക്കത്തിനും ചര്‍ച്ചകള്‍ക്കുമൊടുവില്‍ ബംഗളൂരു എഫ്‌സിയെ വിജയികളായി പ്രഖ്യാപിച്ചു. ഇതോടെ ബംഗളൂരു ഐഎസ്എല്‍ സെമിയിലെത്തി. സംഭവിച്ചതെന്ത്? എക്‌സ്ട്രാ ടൈമില്‍ ബ്ലാസ്റ്റേഴ്‌സ് ഗോള്‍മുഖത്തിനു സമീപം ബെംഗളൂരുവിനു ലഭിച്ച ഫ്രീകിക്കാണ് വിവാദത്തിനു തിരികൊളുത്തിയത്. മത്സരത്തിന്റെ നിര്‍ണായക ഘട്ടത്തില്‍ അതിലും നിര്‍ണായക പൊസിഷനില്‍ ലഭിച്ച ഫ്രീകിക്കിനായി ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ തയാറെടുക്കവെ, കിക്കെടുക്കാന്‍ നിന്ന ബംഗളൂരു താരം സുനില്‍ ഛേത്രി അത് പോസ്റ്റിലേക്ക് അടിക്കുകയായിരുന്നു. ഈ സമയത്ത് ബ്ലാസ്റ്റേഴ്‌സ് ഗോള്‍കീപ്പര്‍ പ്രഭ്‌സുഖന്‍സിങ് താരങ്ങള്‍ക്ക്…

    Read More »
  • Kerala

    അശ്രദ്ധമായി ഓവര്‍ടേക്ക് ചെയ്തത് അപകടമുണ്ടാക്കി; കോളജ് വിദ്യാര്‍ത്ഥികളുടെ മരണത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍

    തിരുവനന്തപുരം: കോളജ് വിദ്യാര്‍ത്ഥികളുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍. ചടയമംഗലത്താണ് ഫെബ്രുവരി 28 ന് രണ്ട് കോളജ് വിദ്യാര്‍ത്ഥികള്‍ അപകടത്തില്‍ മരിച്ചത്. ചടയമംഗലം ഡിപ്പോയിലെ ഡ്രൈവര്‍ ആര്‍ ബിനുവിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. അശ്രദ്ധമായി ഓവര്‍ടേക്ക് ചെയ്തതാണ് അപകടത്തിന് കാരണമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തത്. ചടയമംഗലം ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചര്‍ ബസ് സര്‍വീസ് നടത്തവെ, നെട്ടയത്തറയില്‍ വെച്ച് അതേ ദിശയില്‍ സഞ്ചരിച്ചിരുന്ന ബുള്ളറ്റില്‍ തട്ടി യാത്രക്കാരായ രണ്ട് വിദ്യാര്‍ത്ഥികളാണ് തെറിച്ചു വീണു അപകടത്തില്‍പ്പെട്ട് മരിച്ചത്. ചട്ട ലംഘനവും അച്ചടക്ക ലംഘനവും കണ്ടെത്തിയ സംഭവങ്ങളില്‍ മറ്റ് ആറ് ജീവനക്കാര്‍ക്കെതിരെയും നടപടിയുണ്ട്. ഗുരുതര അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തത്.  

    Read More »
  • Kerala

    കണ്ണൂരിലെ പോക്സോ കേസ് ഇരയുടെ അഭിമുഖം വ്യാജമല്ലെന്ന് ഏഷ്യാനെറ്റ് ന്യൂസ്

      കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഗുരുതരമായ ആരോപണങ്ങളാണ് ഏഷ്യാനെറ്റ് ന്യൂസിനെതിരെ സൈബർ ഇടങ്ങളിൽ നടക്കുന്നത്. സമൂഹത്തിന് ഏറ്റവും വിപത്തായ ലഹരിയെ പറ്റി നടത്തിയ ഒരു പരമ്പരയ്ക്ക് പിന്നാലെയാണ് വ്യാജ വാർത്ത ആരോപണമുയർന്നത്. ‘നര്‍കോട്ടിക്സ് ഈസ് എ ഡേട്ടി ബിസിനസ്’ എന്ന പേരില്‍ ഏഷ്യാനെറ്റ് ന്യൂസ് കണ്ണൂര്‍ ലേഖകന്‍ നൗഫല്‍ ബിന്‍ യൂസഫ് നടത്തിയ റോവിങ് റിപ്പോര്‍ട്ടാണ് സിപിഎമ്മിന്റെ എല്ലാ ആരോപണങ്ങള്‍ക്കും ആധാരം. എം.ബി. രാജേഷ് അടക്കമുള്ള മന്ത്രിമാര്‍ അന്ന് ആ റിപ്പോർട്ടിനെ പ്രശംസിച്ചിരുന്നു. എന്നാൽ 14 വയസുകാരിയെ ലഹരി നൽകി സഹപാഠി പീഡിപ്പിച്ചു എന്ന വാർത്ത ഏഷ്യാനെറ്റ് കെട്ടിച്ചമച്ചതെന്നാണ് ഇപ്പോളുയരുന്ന ആരോപണങ്ങൾ. ഇതിന് പിന്നാലെ പി.വി. അൻവർ എംഎൽഎ ഈ സംഭവം നിയമസഭയിൽ മുഖ്യമന്ത്രിയുടെ ശ്രദ്ധയിലും പെടുത്തിയിരുന്നു. ഇത്തരം ഒരു സംഭവം നടന്നെന്നും ഏഷ്യാനെറ്റ് നൽകിയത് വ്യാജ വാർത്തയാണെന്ന രീതിയിൽ പരാതി ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു. ഇതിന് പിന്നാലെ എല്ലാ ആരോപണങ്ങളും തള്ളുകയാണ് ഏഷ്യാനെറ്റ് ന്യൂസ്. അന്ന് അഭിമുഖം നൽകിയ…

    Read More »
  • Local

    ഏഷ്യാനെറ്റ് ന്യൂസിന്‍റെ കൊച്ചി ഓ ഫീസിൽ അതിക്രമിച്ച് കയറി  പ്രവർത്തനം തടസപ്പെടുത്തിയ എസ് എഫ് ഐ നടപടി അപലപനീയം -KUWJ

      ഏഷ്യാനെറ്റ് ന്യൂസിന്‍റെ കൊച്ചി റീജിയണൽ ഓഫീസിലേക്ക് അതിക്രമിച്ച് കയറി ഓഫീസ് പ്രവർത്തനം തടസപ്പെടുത്തുകയും ജീവനക്കാരെ ഭീഷണി പെടുത്തുകയും ചെയ്ത എസ് എഫ് ഐ നടപടിയെ കേരള പത്രപ്രവർത്തക യൂണിയൻ ശക്തമായി അപലപിക്കുന്നു. വാർത്തകളോട് വിയോജിപ്പോ എതിർപ്പോ വരുന്ന ഘട്ടങ്ങളിൽ മുമ്പും പ്രതിഷേധങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ ഒരു മാധ്യമ സ്ഥാപനത്തിൻറെ ഓഫീസിനുള്ളിൽ അതിക്രമിച്ചു കയറി അവിടുത്തെ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നത് പ്രതിഷേധമല്ല. കേരളം പോലെ ജനാധിപത്യ മൂല്യങ്ങൾക്ക് വില നൽകുന്ന ഒരു നാടിന് അംഗീകരിക്കാൻ കഴിയുന്നതല്ലിത്. കുറ്റക്കാർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് കെ യു ഡബ്ള്യു ജെ സംസ്ഥാന പ്രസിഡൻറ് എം വി വിനീതയും, ജനറൽസെക്രട്ടറി ആർ കിരൺ ബാബുവും ആവശ്യപ്പെട്ടു

    Read More »
  • Kerala

    പത്തനംതിട്ട ജില്ലാ കളക്ടറുടേതടക്കം അഞ്ച് വാഹനങ്ങളുടെ ജപ്തി ചെയ്യാനുള്ള നടപടിക്ക് ഹൈക്കോടതി സ്റ്റേ

    പത്തനംതിട്ട: പത്തനംതിട്ട ജില്ലാ കളക്ടറുടെത് അടക്കം അഞ്ചു വാഹനങ്ങൾ ജപ്തി ചെയ്യാനുള്ള നടപടിക്ക് ഹൈക്കോടതി സ്റ്റേ. പത്തനംതിട്ട സബ് കോടതിയായിരുന്നു വാഹനങ്ങൾ ജപ്തി ചെയ്യാൻ ഉത്തരവിട്ടത്. റിംഗ് റോഡ് സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട ഉടമയ്ക്ക് നഷ്ടപരിഹാരം നൽകാത്തതിനെ തുടർന്നാണ് ജപ്തി ചെയ്യാൻ ഉത്തരവിട്ടത്. ജപ്തി നടപടികൾ തുടങ്ങിയതോടെ കളക്ടറുടെ വാഹനം അടക്കം കളക്ടറേറ്റ് കോമ്പൗണ്ടിൽ നിന്നും മാറ്റിയിരുന്നു. 2008 ലാണ് റിങ്ങ് റോഡിനു സ്ഥലം ഏറ്റടുത്തത്. ഈ ഇനത്തിൽ 3 സെന്റ് സ്ഥലം നൽകിയ ഒരാൾക്ക് നഷ്ടപരിഹാരവും പരിഹാരവും പലിശയും ചേർത്ത് 38 ലക്ഷം രൂപയാണ് കൊടുക്കേണ്ടത്. പൊതുമരാമത്ത് വകുപ്പാണ് പണം നൽകേണ്ടത്. ജില്ലാ ഭരണകൂടം പല തവണ വകുപ്പിന് കത്ത് നൽകിയെങ്കിലും ഫലം ഉണ്ടായില്ല. ജപ്തി വന്ന സാഹചര്യത്തിൽ വീണ്ടും പൊതുമരാമത്ത് വകുപ്പിന്റെ സമീപിക്കാൻ ഒരുങ്ങുകയാണ് ജില്ലാ ഭരണകൂടം.

    Read More »
  • NEWS

    സ്വദേശിവത്കരണം; കുവൈത്തില്‍ നിന്ന് കഴിഞ്ഞ വര്‍ഷം ജോലി അവസാനിപ്പിച്ച് മടങ്ങിയത് 1,78,919 പ്രവാസികളെന്ന് കണക്കുകള്‍

    കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന് കഴിഞ്ഞ വർഷം ജോലി അവസാനിപ്പിച്ച് മടങ്ങിയത് 1,78,919 പ്രവാസികളെന്ന് കണക്കുകൾ. സ്വദേശിവത്കരണം വ്യാപകമാക്കുന്നതിന് കുവൈത്ത് ഭരണകൂടം സ്വീകരിക്കുന്ന വിവിധ നടപടികൾ ഉൾപ്പെടെ ഇതിന് കാരണമായെന്നാണ് വിലയിരുത്തൽ. ബിരുദ യോഗ്യതയില്ലാത്ത 60 വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് ഇഖാമ പുതുക്കാൻ 800 ദിനാർ (രണ്ട് ലക്ഷത്തിലധികം ഇന്ത്യൻ രൂപ) ഫീസ് ഏർപ്പെടുത്തിയതും താഴ്‍ന്ന വരുമാനക്കാരായ പ്രവാസികളിലെ താമസ, തൊഴിൽ നിയമലംഘകരെ പിടികൂടാൻ ലക്ഷ്യമിട്ട് നടത്തിയ ദൈനംദിന പരിശോധനകളും പ്രവാസികൾ വലിയ തോതിൽ കുവൈത്തിൽ നിന്ന് മടങ്ങുന്നതിന് കാരണമായി. 2022ൽ ഫൈനൽ എക്സിറ്റ് നേടിയ പ്രവാസികളിൽ 17,891 പേർ അറുപത് വയസിലധികം പ്രായമുള്ള ബിരുദ യോഗ്യതയില്ലാത്തവരാണ്. ഈ വിഭാഗത്തിൽ പെടുന്ന പ്രവാസികളുടെ ഇഖാമ പുതുക്കാൻ 800 ദിനാർ ഈടാക്കി തുടങ്ങിയതാണ് തൊഴിൽ ഉപേക്ഷിച്ച് മടങ്ങാൻ ഇവരെ നിർബന്ധിതരാക്കിയതെന്ന് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട് പറയുന്നു. 2021ന്റെ പകുതിയിലെ കണക്കുകൾ പ്രകാരം 60 വയസിനു മുകളിൽ പ്രായമുള്ള പ്രവാസികളുടെ എണ്ണം 1,22,536…

    Read More »
  • Kerala

    ജനകീയ പ്രതിരോധ യാത്രയ്ക്ക് ഇ.പി. ജയരാജന്‍ എത്തും; നാളെ തൃശ്ശൂരിൽ പങ്കെടുക്കും

    തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയിലേക്ക് ഒടുവിൽ ഇ.പി. ജയരാജന്‍ എത്തുന്നു. നാളെ തൃശ്ശൂര്‍ ജില്ലയില്‍ പ്രവേശിക്കുന്ന ജാഥയിൽ ഇ പി ജയരാജന്‍ പങ്കെടുക്കും. ജനകീയ പ്രതിരോധ ജാഥയ്ക്ക് ഇപി എത്താത്തത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. റിസോര്‍ട്ട് വിവാദം പാര്‍ട്ടി വേദിയിൽ പരാതിയായതിലും പൊതുസമൂഹമറിയും വിധം വാര്‍ത്തയായതിലും ഇ പി ജയരാജന്‍ കടുത്ത പ്രതിഷേധത്തിലായിരുന്നു. വിവരം ചോര്‍ത്തുന്നതിന് പിന്നിൽ പോലും ഗൂഢാലോചനയുണ്ടെന്നാണ് ഇപിയുടെ വാദം. പിന്നിൽ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ പരാതിപ്പെട്ടിട്ടും നടപടി എടുക്കാത്തതിലെ പ്രതിഷേധമാണ് എം വി ഗോവിന്ദനോടും ജനകീയ പ്രതിരോധ ജാഥയോടുമുള്ള നിസ്സഹകരണത്തിന് പിന്നിലെന്നായിരുന്നും സൂചനങ്ങള്‍. അവയ്‍ലബില്‍ സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുത്ത ഇപി പക്ഷെ എന്ന് ജാഥയിൽ അണിചേരും എന്ന് വ്യക്തമാക്കിയിരുന്നില്ല. എന്നാല്‍, സിപിഎമ്മിന്‍റെ പ്രതിരോധ ജാഥയിൽ പങ്കെടുക്കില്ലെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് ഇ പി ജയരാജൻ ഇന്ന് വ്യക്തമാക്കിയിരുന്നു. കേരളം മുഴുവൻ ഒരു പോലെയാണെന്നും, ഏത് ജില്ലയിലും പങ്കെടുക്കാമെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു. ജനകീയ പ്രതിരോധ യാത്ര…

    Read More »
  • LIFE

    ഞെട്ടിക്കുന്ന മേക്കോവറിൽ പ്രേക്ഷകശ്രദ്ധ നേടി വിജയരാഘവന്‍; മേക്കോവറില്‍ മാത്രമല്ല രൂപഭാവങ്ങളിലും ശരീരഭാഷയിലും വാക്കിലും നോക്കിലും… പൊളിയെന്ന് ആരാ​ധകർ

    തങ്ങളുടേതില്‍ നിന്ന് വ്യത്യസ്തമായ പ്രായത്തിലോ ശാരീരികാവസ്ഥയിലോ ഒക്കെയുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ അഭിനേതാക്കള്‍ നടത്തുന്ന മേക്കോവറുകള്‍ പൊതുവെ പ്രേക്ഷകശ്രദ്ധ നേടാറുണ്ട്. എന്നാലിപ്പോഴിതാ പുതിയ ചിത്രത്തിനുവേണ്ടി വിജയരാഘവന്‍ നടത്തിയ മേക്കോവര്‍ സിനിമാപ്രേമികളെയാകെ ഞെട്ടിക്കുന്നതാണ്. നൂറ് വയസ്സുകാരനായ ഇട്ടൂപ്പ് എന്ന കഥാപാത്രത്തെയാണ് ഗണേഷ് രാജ് സംവിധാനം ചെയ്യുന്ന പൂക്കാലം എന്ന ചിത്രത്തില്‍ വിജയരാഘവന്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട് അണിയറക്കാര്‍ പുറത്തിറക്കിയ ആദ്യ വീഡിയോയിലെ ഹൈലൈറ്റ് വിജയരാഘവന്‍റെ കഥാപാത്രമാണ്. മേക്കോവറില്‍ മാത്രമല്ല രൂപഭാവങ്ങളിലും ശരീരഭാഷയിലും വാക്കിലും നോക്കിലും വരെ വാര്‍ദ്ധക്യത്തിന്‍റെ എല്ലാ അവശതകളും അടയാളപ്പെടുത്തുന്നുണ്ട് വിജയരാഘവന്‍. ഏറെ പ്രായമേറിയൊരു അമ്മൂമ്മയായി കെപിഎസി ലീലയും ചിത്രത്തില്‍ എത്തുന്നുണ്ട്. ആനന്ദം എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിന് ശേഷം ഗണേഷ് രാജ് എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പൂക്കാലം. ഒരു മനോഹരമായ കുടുംബചിത്രമായിരിക്കും ഇതെന്ന് വീഡിയോ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഗണേഷിന്‍റെ ആദ്യചിത്രം ചെറുപ്പക്കാരുടെ ആഘോഷ സിനിമയായിരുന്നെങ്കിൽ പൂക്കാലത്തിൽ മുതിർന്ന കഥാപാത്രങ്ങളുടെ ശക്തമായ പങ്കാളിത്തവുമുണ്ട്. നായകനായും സഹനടനായും വില്ലനായും ഹാസ്യതാരമായുമൊക്കെ ഇതിനകം വിവിധ…

    Read More »
  • Kerala

    അതിന് മതനിരപേക്ഷ കേരളം മരിക്കണം, ഇടതുപക്ഷമുള്ളിടത്തോളം അത് നടക്കില്ല; മോദിയുടെ പ്രസ്താവനയ്ക്ക് ചുട്ടമറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്

    തിരുവനന്തപുരം: അടുത്ത തെരഞ്ഞെടുപ്പിൽ കേരളം പിടിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. പ്രധാനമന്ത്രി പറഞ്ഞത് പോലെ സംഭവിക്കണമെങ്കില്‍ മതനിരപേക്ഷ കേരളം മരിക്കണമെന്ന് റിയാസ് ഫേസ്ബുക്കില്‍ കുറിച്ചു. കേരളത്തിലും ബിജെപി സർക്കാരുണ്ടാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെ മലയാളികൾ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയും. ഈ നാട് രൂപപ്പെട്ടുവന്ന ചരിത്രത്തെപ്പറ്റിയും ഇവിടത്തെ സെക്കുലർ ഫാബ്രിക്കിനെപ്പറ്റിയും അറിയുന്നവരാരും ഈ പ്രസ്താവനയെ പിന്തുണക്കില്ല. വർഗ്ഗീയതയ്ക്കും മതവിദ്വേഷ രാഷ്ട്രീയത്തിനും കേരളത്തിന്റെ മണ്ണിൽ സ്‌ഥാനമില്ലെന്ന് പലവട്ടം സംഘപരിവാറിനെ ഓർമ്മിപ്പിച്ചവരാണ് മലയാളികൾ. ആർഎസ്എസിന്‍റെ തീവ്ര വലതുപക്ഷ പ്രതിലോമ രാഷ്ട്രീയത്തിന് കേരളമൊരു ബാലികേറാമലയായി തുടരും. മറിച്ചു സംഭവിക്കണമെങ്കിൽ മതനിരപേക്ഷ കേരളം മരിക്കണം. ഇടതുപക്ഷമുള്ളിടത്തോളം മതനിരപേക്ഷ കേരളത്തിന് മരണമില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. കേരളത്തിലും ബിജെപി സര്‍ക്കാരുണ്ടാക്കുമെന്ന നരേന്ദ്ര മോദിയുടെ പ്രസ്താവന അതിരുകവിഞ്ഞ മോഹമാണെന്ന് മുഖ്യമന്ത്രിയും പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ന്യൂനപക്ഷങ്ങള്‍ എന്തൊക്കെ പ്രയാസങ്ങളനുഭവിക്കുന്നുണ്ടെന്നും അതിന് കാരണക്കാര്‍ ആരാണെന്നും തീവ്രമായ അനുഭവങ്ങളിലൂടെ ബോധ്യമുള്ളവരാണ് ഈ നാട്ടുകാര്‍. സംഘപരിവാറില്‍…

    Read More »
  • Kerala

    മഞ്ഞപ്ര വിതുമ്പുന്നു, 3 കൗമാരക്കാർ നിലയില്ലക്കയത്തില്‍ പിടഞ്ഞു മരിച്ചതോർത്ത്

       ഇടുക്കി മാങ്കുളം വലിയ പാറകുട്ടിപ്പുഴയിൽ വീണ് മരിച്ച വിദ്യാർത്ഥികളുടെ സംസ്കാരം ഇന്ന് നടന്നു. അങ്കമാലി മഞ്ഞപ്ര ജ്യോതിസ് സെൻട്രൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥികളായ റിച്ചാർഡ്, അർജുൻ, ജോയൽ തുടങ്ങിയവരാണ് മരിച്ചത്. മൂവരുടെയും പൊതുദർശനം രാവിലെ എട്ട് മണി മുതൽ ജ്യോതിസ് സെൻട്രൽ സ്കൂളിൽ നടന്നു. ഇടുക്കി മാങ്കുളത്ത് വിനോദയാത്രയ്ക്കിടെ ജീവന്‍ പൊലിഞ്ഞ കുരുന്നുകള്‍ക്ക് ഒരു നാടൊന്നാകെ വിടചൊല്ലാന്‍ ഒഴുകിയെത്തി. അങ്കമാലി മഞ്ഞപ്ര ജ്യോതിസ് സെൻട്രൽ സ്കൂളില്‍ രാവിലെ എട്ടരയോടെ പൊതുദര്‍ശനം ആരംഭിച്ചു. സ്കൂള്‍ വിദ്യാര്‍ത്ഥികളും, അധ്യാപകരും, പൗരപ്രമുഖരുമടക്കം ആദരാഞ്ജലിയര്‍പ്പിക്കാനെത്തി. മരിച്ച വിദ്യാർത്ഥികളുടെ സംസ്കാരം വൈകിട്ട് നടന്നു. അർജുന്റെ സംസ്കാരം ഉച്ചയ്ക്ക് രണ്ട് മണിയോടെ കാലടി എൻ‌എസ്എസ് ശ്മശാനത്തിൽ നടന്നു. ജോയലിന്റെ മൃതദേഹം വൈകിട്ട് മൂന്ന് മണിക്ക് അയ്യൻപുഴ സെന്റ് മേരീസ് പള്ളിയിലും, റിച്ചാർഡ്ഡിന്റെ മൃതദേഹം മഞ്ഞപ്ര സെന്റ് ജോർജ്ജ് യാക്കോബായ പള്ളി സിമിത്തേരിയിലും സംസ്കരിച്ചു. സ്കൂളിൽ നിന്ന് മാങ്കുളത്ത് വിനോദയാത്രയ്‌ക്കെത്തിയ അഞ്ച് വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. മുട്ടോളം വെള്ളത്തിൽ പുഴയിലൂടെ…

    Read More »
Back to top button
error: