LIFEMovie

നയന്‍താരയുടെ സിംഹാസനത്തിലേക്ക് മഞ്ജു? പ്രമുഖ ചിത്രങ്ങളില്‍നിന്ന് നയന്‍സിനെ ഒഴിവാക്കിയതായി റിപ്പോര്‍ട്ട്

ലയാള സിനിമയില്‍ തുടക്കം കുറിച്ച് തെന്നിന്ത്യ ഒട്ടാകെ ശ്രദ്ധ നേടി സൗത്തിന്ത്യന്‍ സിനിമയില്‍ സൂപ്പര്‍ സ്റ്റാര്‍ പദവിലയില്‍ എത്തിയ ആദ്യ നടിയാണ് നയന്‍താര. മനസ്സിനക്കരെ എന്ന സിനിമയാണ് അവരുടെ തുടക്കം ഇന്ന് ഒരു സിനിമക്ക് പത്ത് കോടി വരെ പ്രതിഫലം വാങ്ങുന്ന ലെവലില്‍ നയന്‍താര മാറി കഴിഞ്ഞു. പക്ഷെ ഇപ്പോള്‍ കരിയറിലെ മോശം സമയം നേരിട്ടുകൊണ്ടിരിക്കുകയാണ് നയന്‍താര.

അതിനു പ്രധാന കാരണം അവരുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം തന്നെ ബോക്സ് ഓഫീസില്‍ തകര്‍ന്നടിയുകയായിരുന്നു. മൂക്കുത്തി അമ്മന്‍, നെട്രികണ്‍, ഒ 2, കണക്ട്, മലയാളത്തിലെ ഗോള്‍ഡ് തുടങ്ങി കഴിഞ്ഞ വര്‍ഷം അഭിനയിച്ച ഭൂരിഭാഗം സിനിമകളും പരാജയപ്പെട്ടിരുന്നു. ഇതോടെ നടിയുടെ താരമൂല്യം ഇടിയുകയാണെന്നും അതിനെത്തുടര്‍ന്ന് രണ്ടു സിനിമകളില്‍നിന്ന് നയന്‍താരയെ പുറത്താക്കിയെന്നുമാണ് റിപ്പോര്‍ട്ട്.

തമിഴകത്തെ ഒരു പ്രമുഖ നിര്‍മ്മാണ കമ്പനിയുടെ ചിത്രങ്ങളില്‍നിന്നുമാണ് നയന്‍സിനെ മാറ്റിയത്. 2021ല്‍ ആണ് നയന്‍താര ഇവരുടെ രണ്ടു സിനിമകള്‍ ചെയ്യാമെന്നേറ്റത്. ഒരു സിനിമയ്ക്ക് പത്തുകോടി എന്ന നിലയില്‍ പ്രതിഫലക്കാര്യത്തില്‍ ധാരണയില്‍ എത്തിയിരുന്നു. എന്നാല്‍, രണ്ടുവര്‍ഷമായിട്ടും നയന്‍താര കാള്‍ഷീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് നിര്‍മ്മാതാവ് തിരുമാനമെടുത്തതെന്നാണ് വിവരം. ആരാധകര്‍ക്കിടയില്‍ നയതാരയുടെ സ്വീകാര്യത നഷ്ടപ്പെടുകയാണെന്ന പ്രചാരണവും ശക്തമാണ്.

അതുമാത്രമല്ല മറുവശത്ത് നടിയുടെ ഭര്‍ത്താവ് വിഘ്‌നേശ് ശിവനും കരിയറില്‍ പ്രശ്‌നങ്ങള്‍ നേരിടുകയാണ്. അടുത്തിടെയാണ് വിഘ്‌നേശിനെ അജിത്ത് ചിത്രത്തിലെ സംവിധായക സ്ഥാനത്ത് നിന്ന് മാറ്റിയത്. അതേസമയം തുനിവ് എന്ന ചിത്രത്തിന് ശേഷം മഞ്ജു വാര്യര്‍ക്ക് തമിഴില്‍ വലിയ സ്വീകര്യതയാണ് ലഭിക്കുന്നത്. മഞ്ജുവിന്റേതായി തമിഴില്‍ ഇറങ്ങിയ രണ്ടു ചിത്രങ്ങളും സൂപ്പര്‍ ഹിറ്റായിരുന്നു. അതുകൊണ്ട് തന്നെ ഇപ്പോള്‍ വലിയ അവസരങ്ങളാണ് മഞ്ജുവിനെ തേടി എത്തുന്നത്. അതുമാത്രമല്ല മഞ്ജുവിനും കോടികളാണ് പ്രതിഫലം. തുണിവിന് വേണ്ടി മഞ്ജു ഒന്നര കോടിയാണ് പ്രതിഫലം വാങ്ങിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

തന്റെ താര പദവി നയന്‍താരയ്ക്ക് നഷ്ടമാകുമ്പോള്‍ അവിടെ മഞ്ജുവിന് കൈ നിറയെ അവസരങ്ങളാണ് തമിഴില്‍. എന്നാല്‍ ചിത്രങ്ങള്‍ വാരി വലിച്ച് ചെയ്യാതെ സെലക്ട് ചെയ്തു ചെയ്യാനാണ് മഞ്ജുവിന്റെ തീരുമാനം. മലയാളത്തിലും മഞ്ജു പുതിയ സിനിമകള്‍ സൈന്‍ ചെയ്തിട്ടില്ല. ഇപ്പോള്‍ സുഹൃത്തുക്കളായ രമേശ് പിഷാരടി,കുഞ്ചാക്കോ ബോബന്‍ എന്നിവരുമായി യാത്രയിലാണ് മഞ്ജു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: