KeralaNEWS

നിയമസഭയിൽ പറഞ്ഞതെല്ലാം ഉത്തമബോധ്യമുള്ള കാര്യങ്ങൾ, ഒരിഞ്ചുപോലും പിന്നോട്ടില്ല; ഇഡി റിമാൻഡ് റിപ്പോർട്ട് പരാമർശിച്ചത് വസ്തുത ചൂണ്ടിക്കാട്ടാൻ: മാത്യു കുഴൽനാടൻ

തിരുവനന്തപുരം: ലൈഫ് മിഷനിലെ അടിയന്തര പ്രമേയം അവതരിപ്പിക്കുന്ന വേളയിൽ സഭയിൽ പറഞ്ഞതെല്ലാം ഉത്തമബോധ്യമുള്ള കാര്യങ്ങളാണെന്നും ഒരിഞ്ചുപോലും പിന്നോട്ടില്ലെന്നും മാത്യു കുഴൽനാടൻ എംഎൽഎ. തന്റെ പരാമർശങ്ങൾ സഭാ രേഖകളിൽ നിന്ന് നീക്കിയ സംഭവം പരിശോധിക്കും. പ്രസംഗത്തിന്റെ അച്ചടിച്ച കോപ്പി ആവശ്യപ്പെട്ടിട്ടുണ്ട്. അത് ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കും. സഭയിൽ പറഞ്ഞ ഓരോ വാക്കും തന്റെ ബോധ്യമാണ്. പറഞ്ഞ കാര്യങ്ങളിൽ നിന്ന് ഒരിഞ്ച് പിന്നോട്ടില്ലെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി.

”വസ്തുതാപരമായി കാര്യങ്ങൾ ചൂണ്ടിക്കാട്ടാനാണ് ഇഡിയുടെ റിമാൻഡ് റിപ്പോർട്ടിനെ സഭയിൽ പരാമർശിക്കാനിടവന്നത്. റിമാൻഡ് റിപ്പോർട്ടിലുള്ള ഭാഗം സഭാ രേഖയിലുണ്ടാകരുതെന്ന് മുഖ്യമന്ത്രി അന്ന് ആവശ്യപ്പെട്ടിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് പൊതു മധ്യത്തിലുള്ള കാര്യങ്ങളാണ് പറഞ്ഞത്. അതിനെ തെറ്റെന്ന് സ്ഥാപിക്കാൻ ഭരണ കക്ഷി ശ്രമിച്ചപ്പോഴാണ് ഇഡി റിമാൻഡ് റിപ്പോർട്ട് താൻ റഫർ ചെയ്തതത്. ഇപ്പോൾ ആ പ്രസംഗത്തിലെ ഭാഗം നീക്കം ചെയ്തുവെന്നാണ് പറയുന്നത്. പ്രസംഗത്തിന്റെ അച്ചടിച്ച കോപ്പി ആവശ്യപ്പെട്ടിട്ടുണ്ട്. അത് ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കും. സഭയിൽ പറഞ്ഞ ഓരോ വാക്കും തന്റെ ബോധ്യമാണ്”. പറഞ്ഞ കാര്യങ്ങളിൽ നിന്ന് ഒരിഞ്ച് പിന്നോട്ടില്ലെന്നും മാത്യു കുഴൽനാടൻ ആവർത്തിച്ചു.

ലൈഫ് മിഷനിലെ അടിയന്തര പ്രമേയ ചർച്ചയിൽ എംഎൽഎ മാത്യു കുഴൽ നാടന്റെ പ്രസംഗത്തിന്റെ ചില ഭാഗങ്ങൾ സഭാ രേഖകളിൽ നിന്ന് നീക്കി. ശിവശങ്കറിന്റെ റിമാൻഡ് റിപ്പോർട്ടിൽ മുഖ്യമന്ത്രിയെ കുറിച്ച് പരാമർശമുണ്ട് എന്ന ഭാഗവും, സ്വപ്ന സുരേഷ് ക്ലിഫ് ഹൗസിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടെന്ന പരാമർശവുമാണ് സഭാ രേഖകളിൽ നിന്നും നീക്കിയത്. റിമാൻഡ് റിപ്പോർട്ട് വായിക്കുന്നതും രേഖയിൽ നിന്ന് ഒഴിവാക്കി. കോടതിയുടെ പരിഗണനയിലുള്ള വിഷയം എന്ന നിലയ്ക്കാണ് നടപടിയെന്നാണ് വിശദീകരണം.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: