Breaking NewsKeralaLead NewsNEWS

ഓടിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറാൻ ശ്രമം, പിടിവിട്ട് പാളത്തിലേക്കു വീണു, ട്രെയിൻ ശരീരത്തിലൂടെ കയറിയിറങ്ങി യുവതിക്ക് ദാരുണാന്ത്യം

കൊച്ചി: നീങ്ങിത്തുടങ്ങിയ ട്രെയിനിൽ ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ പാളത്തിലേക്ക് വീണ യുവതിയുടെ ശരീരത്തിലൂടെ ട്രെയിൻ കയറിയിറങ്ങി ദാരുണാന്ത്യം. കൊല്ലം സ്വദേശിനി ചിപ്പി (35)യാണ് ട്രെയിനനടിയിലേക്ക് വീണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ 5.10-ഓടെ എറണാകുളം ജങ്ഷൻ(സൗത്ത്) റെയിൽവേ സ്‌റ്റേഷനിലായിരുന്നു സംഭവം.

വഞ്ചിനാട് എക്‌സ്പ്രസ് പ്ലാറ്റ്‌ഫോമിൽനിന്ന് നീങ്ങിത്തുടങ്ങിയതിന് പിന്നാലെ യുവതി ട്രെയിനിൽ ഓടിക്കയറാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ, കാൽവഴുതി പാളത്തിലേക്ക് വീഴുകയും യുവതിയുടെ ശരീരത്തിലൂടെ ട്രെയിൻ കയറിയിറങ്ങുകയുമായിരുന്നു. സംഭവസ്ഥലത്തുവെച്ച് തന്നെ യുവതി മരിച്ചു.

Signature-ad

പിന്നീട് ബാഗിൽനിന്ന് കിട്ടിയ തിരിച്ചറിയൽ കാർഡുകളും മറ്റും പരിശോധിച്ചാണ് പോലീസ് യുവതിയെ തിരിച്ചറിഞ്ഞത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം വൈകിട്ടോടെ മൃതേദഹം ബന്ധുക്കൾക്ക് വിട്ടുനൽകി. അപകടത്തെത്തുടർന്ന് തിരുവനന്തപുരത്തേക്കുള്ള വഞ്ചിനാട് എക്‌സ്പ്രസ് ഒരുമണിക്കൂറോളം വൈകിയാണ് എറണാകുളത്തുനിന്ന് പുറപ്പെട്ടത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: