Breaking NewsKeralaLead NewsNEWS

മുറ്റത്തുകളിക്കുന്നതിനിടെ കളിപ്പാട്ടം കൂട്ടിയിട്ട മരത്തിനിടയിലേക്കു പോയി, കളിപ്പാട്ടം എടുക്കുന്നതിനിടെ മൂർഖൻ പാമ്പിന്റെ കടിയേറ്റു, നാലര വയസുകാരിക്ക് ദാരുണാന്ത്യം

കാസർകോട്: പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു. എളേരിത്തട്ടിലെ ശരത്- അജിത ദമ്പതികളുടെ മകൾ ഋതു ചന്ദ്രയാണ് മരിച്ചത്. കുറച്ചുദിവസമായി പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. വെൻ്റിലേറ്ററിൽ ചികിത്സയിലായിരുന്ന ഋതു ചന്ദ്ര ഇന്ന് രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്.

കഴിഞ്ഞ തിങ്കളാഴ്ച്ച വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് കുട്ടിക്ക്‌ പാമ്പ് കടിയേറ്റത്. മുറ്റത്ത് കളിക്കുന്നതിനിടെ കളിപ്പാട്ടം കൂട്ടിയിട്ട മരങ്ങളിലേക്ക് വീഴുകയും ഇത് എടുക്കുന്നതിനിടെ പാമ്പ് കടിക്കുകയുമായിരുന്നു. പിന്നീട് മൂർഖനാണ് കുട്ടിയെ കടിച്ചതെന്ന് കണ്ടെത്തി. അവശനിലയിലായ കുട്ടി പരിയാരം മെഡിക്കൽ കോളേജിൽ എത്തുമ്പോഴേക്കും ഗുരുതരാവസ്ഥയിലായിരുന്നു. ആന്തരിക അവയവങ്ങളെല്ലാം നിലച്ച മട്ടായിരുന്നുവെന്ന് ഡോക്ടർമാർ പറയുന്നു. ഇന്നു രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: