Month: March 2023
-
Kerala
ഭാര്യയെ ഒഴിവാക്കാന്‍ കാമുകിക്കൊപ്പം ആഭിചാരം നടത്തി; സിപിഎം ഏരിയാ അംഗത്തിനെതിരേ പരാതി
ആലപ്പുഴ: സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായ ഭാര്യയെ ഒഴിവാക്കാന്‍ ഏരിയാ കമ്മിറ്റി അംഗമായ യുവാവ് ആഭിചാരക്രിയ നടത്തിയതായി പരാതി. യുവനേതാവിനെതിരേ ഭാര്യ മുഖ്യമന്ത്രിക്കും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്കും ആലപ്പുഴ ജില്ലാ സെക്രട്ടറിക്കും പരാതി നല്‍കി. പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിന് ക്രൂരമായി മര്‍ദിച്ചതായും പരാതിയില്‍ പറയുന്നു. കായംകുളം സിപിഎം ഏരിയാ കമ്മിറ്റി അംഗമായ യുവനേതാവിനെതിരെയാണ് ഭാര്യയും ഭാര്യാപിതാവും പരാതി നല്‍കിയിരിക്കുന്നത്. പരസ്ത്രി ബന്ധം ചോദ്യം ചെയ്തതിന് ക്രൂരമായി മര്‍ദിച്ചതായും ഗാര്‍ഹിക പീഡനം ഉള്‍പ്പെടെയുള്ള കാര്യങ്ങളും പരാതിയല്‍ പറയുന്നു. യുവാവ് മുന്‍ ഡിവൈഎഫ്ഐ ജില്ലാ നേതാവാണ്. ഭാര്യ എസ്എഫ്ഐ, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചിരുന്നു. ഇരുവരുടെതും മിശ്രവിവാഹമായിരുന്നു. കഴിഞ്ഞ ഒന്നരവര്‍ഷമായി ഗാര്‍ഹികപീഡനം അനുവഭിക്കുകയാണെന്ന് യുവതിയുടെ കുടുംബം പാര്‍ട്ടിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്തിന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തുകയും ചെയ്തു. മധ്യസ്ഥ ചര്‍ച്ചയില്‍ പരസ്ത്രീ ബന്ധമുണ്ടാകില്ലെന്ന് ഏരിയാ കമ്മിറ്റി അംഗം ഉറപ്പ് നല്‍കിയിരുന്നതായും ഈ പരാതിയില്‍ പറയുന്നു. എന്നാല്‍,…
Read More » -
India
”എന്റെ ഫോണും പെഗാസസിലൂടെ ചോര്‍ത്തി, രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി”
ലണ്ടന്‍: ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടനയുടെ നേര്‍ക്ക് ആക്രമണം നടക്കുകയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബ്രിട്ടനിലെ കേംബ്രിജ് സര്‍വകലാശാലയില്‍ നടത്തിയ പ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാരിനെ കടന്നാക്രമിക്കുകയായിരുന്നു രാഹുല്‍. തന്റെ ഫോണില്‍ ഇസ്രയേലിന്റെ ചാര സോഫ്റ്റ്വെയറായ പെഗാസസ് ഉപയോഗിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഫോണ്‍ കോളുകള്‍ റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്നും മുന്‍കരുതല്‍ എടുക്കണമെന്നും രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു. കേംബ്രിജ് ബിസിനസ് സ്‌കൂളിലെ ‘ലേണിങ് ടു ലിസണ്‍ ഇന്‍ ദി 21സ്റ്റ് സെഞ്ചറി’ എന്ന വിഷയത്തില്‍ എംബിഎ വിദ്യാര്‍ഥികളുമായി സംവദിക്കുമ്പോഴാണ് രാഹുല്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. രാഹുലിന്റെ പ്രസംഗത്തിന്റെ വിഡിയോ കോണ്‍ഗ്രസ് നേതാവ് സാം പിത്രോദ സമൂഹമാധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്. ”എന്റെ ഫോണില്‍ പെഗാസസ് ഉണ്ടായിരുന്നു. വലിയൊരു വിഭാഗം രാഷ്ട്രീയക്കാരുടെ ഫോണിലും പെഗാസസ് ഉണ്ട്. ഫോണ്‍ കോളുകള്‍ റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്നും മുന്‍കരുതല്‍ എടുക്കണമെന്നും രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ഈ സമ്മര്‍ദ്ദമാണ് നിരന്തരമായി ഞങ്ങള്‍ അനുഭവിക്കുന്നത്. പ്രതിപക്ഷത്തിനുനേരെ കേസുകള്‍ ചുമത്തുന്നു. യാതൊരു തരത്തിലും ക്രിമിനല്‍…
Read More » -
Crime
മെസ്സിയുടെ ഭാര്യവീട്ടുകാരുടെ സൂപ്പര്‍ മാര്‍ക്കറ്റിന് നേര്‍ക്ക് വെടിവെയ്പ്പ്; താരത്തിന് ഭീഷണി
ബ്യൂണസ് ഐറിസ്: അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ ഭാര്യ ആന്റൊണെല്ല റക്കുസോയുടെ മാതാപിതാക്കളുടെ ഉടമസ്ഥതയിലുള്ള സൂപ്പര്‍ മാര്‍ക്കറ്റിന് നേരേ വെടിവെയ്പ്പ്. വ്യാഴാഴ്ച രാത്രി ബൈക്കിലെത്തിയ തോക്കുധാരികളായ രണ്ട് പേര്‍ ചേര്‍ന്നാണ് വെടിവെയ്പ്പ് നടത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവ ശേഷം മെസ്സിയെ ഭീഷണിപ്പെടുത്തിയുള്ള സന്ദേശവും ഇവര്‍ അവിടെ ഉപേക്ഷിച്ചിട്ടുണ്ട്. ”മെസ്സി, ഞങ്ങള്‍ നിങ്ങള്‍ക്കായി കാത്തിരിക്കുന്നു. ജാവ്കിന് നിങ്ങളെ സംരക്ഷിക്കാനാകില്ല.”- എന്നാണ് അക്രമികള്‍ ഉപേക്ഷിച്ച ഭീഷണി സന്ദേശത്തില്‍ പറയുന്നത്. റൊസാരിയോയിലെ മേയറാണ് പാബ്ലോ ജാവ്കിന്‍. നഗരത്തില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് ആക്രമണത്തിന്റെ ലക്ഷ്യമെന്ന് ജാവ്കിന്‍ പ്രതികരിച്ചു. തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍നിന്ന് ഏകദേശം 320 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറുള്ള മെസ്സിയുടെ ജന്മനാടായ റൊസാരിയോയിലാണ് സൂപ്പര്‍ മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്നത്. സംഭവസമയത്ത് സൂപ്പര്‍ മാര്‍ക്കറ്റ് അടഞ്ഞുകിടക്കുകയായിരുന്നതിനാല്‍ ആര്‍ക്കും ആളപായമില്ല. 14 തവണയാണ് അക്രമികള്‍ വെടിയുതിര്‍ത്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read More » -
Kerala
അമിത് ഷാ തൃശൂര്‍ സന്ദര്‍ശനം മാറ്റി; പുതിയ തീയതി പിന്നീട്
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ തൃശൂര്‍ സന്ദര്‍ശനം മാറ്റിവച്ചു. തീയതി പിന്നീട് അറിയിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. അഞ്ചാം തീയതി അമിത് ഷാ തൃശൂരില്‍ എത്തുമെന്നായിരുന്നു അറിയിപ്പ്. കേരളം പിടിക്കാനുള്ള ശക്തി അനന്തപത്മനാഭന്റെ മണ്ണില്‍ നിന്നോ വടക്കുന്നാഥന്റെ മണ്ണില്‍ നിന്നോ നേടണം എന്നാണു ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ കണക്കു കൂട്ടല്‍. ബിജെപിക്കുവേണ്ടി സുരേഷ് ഗോപി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും അതിനു മുന്‍പു പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും തൃശൂരില്‍ ഉണ്ടാക്കിയ മുന്നേറ്റം ചെറുതല്ല. അതുകൊണ്ടു തന്നെ സുരേഷ് ഗോപി തന്നെയാകും ഇവിടെ മത്സരിക്കുകയെന്നാണ് സൂചന. കഴിഞ്ഞ രണ്ടു വര്‍ഷമായി മണ്ഡലത്തില്‍ സുരേഷ് ഗോപി പാര്‍ട്ടി സഹായത്തോടെയും അല്ലാതെയും ഉണ്ടാക്കിയ ബന്ധങ്ങള്‍ വിപുലമാണ്. അതുകൊണ്ടുതന്നെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഇപ്പോഴേ ബിജെപിയുടെ പടയൊരുക്കം തൃശൂരില്‍ ആരംഭിക്കാനായാണ് അമിത് ഷായുടെ വരവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
Read More » -
Crime
വിദ്യാര്‍ഥിയെ ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി, പ്രകൃതിവിരുദ്ധ പീഡനം; 52 വയസുകാരന്‍ അറസ്റ്റില്‍
മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ പ്രതി അറസ്റ്റില്‍. പാണ്ടിക്കാട് വെട്ടിക്കാട്ടിരിയിലെ മാഞ്ചേരികുരിക്കള്‍ വീട്ടില്‍ അബ്ദുള്‍ഹമീദിനെ(52)യാണ് മേലാറ്റൂര്‍ പോലീസ് അറസ്റ്റുചെയ്തത്. ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍നിന്ന് പരിചയപ്പെട്ട കുട്ടിയെ പ്രതി ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കുകായിരുന്നുവെന്നാണ് കേസ്. കുട്ടി സ്‌കൂളില്‍ എത്താത്തതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ്ലൈനില്‍ വിവരമറിയിക്കുകയായിരുന്നു. അവര്‍ നല്‍കിയ പരാതി പ്രകാരം ചൊവ്വാഴ്ചയാണ് മേലാറ്റൂര്‍ പോലീസ് കേസെടുത്തത്. ബുധനാഴ്ച പ്രതിയെ പിടികൂടുകയുംചെയ്തു. മുന്‍പ് പാണ്ടിക്കാട് പോലീസ് സ്റ്റേഷന്‍ ആക്രമിച്ച കേസിലെ പ്രതിയാണ് അബ്ദുള്‍ഹമീദെന്ന് പോലീസ് പറഞ്ഞു. പെരിന്തല്‍മണ്ണ കോടയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്ചെയ്തു.
Read More » -
Crime
പോക്‌സോ പ്രതിയെ ജാമ്യത്തിലെടുക്കാന്‍ കോടതിയില്‍ നല്‍കിയത് വ്യാജരേഖകള്‍; രണ്ടുപേര്‍ അറസ്റ്റില്‍
കോഴിക്കോട്: പോക്‌സോ കേസില്‍ പ്രതിയായ ഝാര്‍ഖണ്ഡ് സ്വദേശിയെ ജാമ്യത്തിലെടുക്കാന്‍ വ്യാജ നികുതി ചീട്ടുകള്‍ നല്‍കി കോടതിയെ കബളിപ്പിച്ച രണ്ടുപേരെ കോഴിക്കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം മലയിന്‍കീഴ് പുതുവല്‍ പുത്തന്‍വീട്ടില്‍ സുധാകുമാര്‍, കുടപ്പാമൂട് റോഡരികത്ത് വീട്ടില്‍ ഉണ്ണികൃഷ്ണന്‍ എന്നിവരാണ് അറസ്റ്റിലായത്. 2018 ലായിരുന്നു കേസിന് ആസ്പദമായ സംഭവം, കോഴിക്കോട് തൊട്ടില്‍പാലം പോലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസില്‍ പ്രതിയായ ഝാര്‍ഖണ്ഡ് സ്വദേശി നസറുദ്ദീനെ ജാമ്യത്തില്‍ എടുക്കുന്നതിനാണ് പ്രതികള്‍ കോഴിക്കോട് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് കോടതി (പോക്‌സോ) മുമ്പാകെ വ്യാജ രേഖകള്‍ ഹാജരാക്കിയത്. ജാമ്യത്തിലിറങ്ങിയ നസറുദ്ദീന്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് കോടതി വാറണ്ട് പുറപ്പെടുവിച്ചു. ജാമ്യക്കാര്‍ക്കെതിരെ വില്ലേജ് ഓഫീസ് മുഖേനെ നടപടി സ്വീകരിക്കുന്നതിന് വില്ലേജ് ഓഫീസുകളിലേക്ക് നോട്ടീസ് അയക്കുകയും ചെയ്തു. ഈ ഘട്ടത്തിലാണ് രേഖകള്‍ വ്യാജമാണെന്ന് മനസിലായത്. നെടുമങ്ങാട് തഹസില്‍ദാര്‍ രേഖകള്‍ വ്യാജമാണെന്നുള്ള വിവരം കോടതിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്നു കോടതിയുടെ പരാതിയില്‍ ടൗണ്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയും…
Read More » -
Kerala
ബ്രഹ്‌മപുരത്ത് തീപിടിത്തം കരാര്‍ കമ്പനിയുടെ കാലാവധി തീര്‍ന്നതിനു പിറ്റേന്ന്: ദുരൂഹതയെന്ന് ആരോപണം
കൊച്ചി: ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണകേന്ദ്രത്തില്‍ തീപിടിത്തമുണ്ടായതില്‍ ദുരൂഹത. കരാര്‍ കമ്പനിയുടെ കാലാവധി തീര്‍ന്നതിനു പിറ്റേ ദിവസമാണ് തീപിടിത്തമുണ്ടായത്. ബുധനാഴ്ച കരാര്‍ കാലാവധി അവസാനിച്ചിരുന്നു. കരാര്‍ നീട്ടണമെന്ന് കമ്പനി ആവശ്യപ്പെട്ടിരുന്നു. അതിനിടെയാണ് വ്യാഴാഴ്ച വൈകിട്ട് തീപിടിത്തമുണ്ടായത്. അതേസമയം, തീപിടിത്തം കരാര്‍ നീട്ടാനുള്ള ഗൂഢാലോചനയെന്ന് കോര്‍പറേഷന്‍ സിപിഐ പാര്‍ലമെന്ററികാര്യ സെക്രട്ടറി സി.എ.ഷക്കീര്‍ ആരോപിച്ചു. ടെന്‍ഡര്‍ നടപടികള്‍ അട്ടിമറിച്ചെന്നും അദ്ദേഹം ആരോപിച്ചു. ടെന്‍ഡറുമായി ബന്ധപ്പെട്ട ഫയലില്‍ മേയര്‍ തീരുമാനം എടുക്കുന്നില്ലെന്നും എല്‍ഡിഎഫില്‍ കൂട്ടായ ചര്‍ച്ചകളില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. ടണ്‍ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അടങ്ങുന്ന കൂനയ്ക്ക് വ്യാഴാഴ്ച വൈകിട്ട് നാലു മണിയോടെയാണ് തീപിടിച്ചത്. ശക്തമായ കാറ്റില്‍ കൂടുതല്‍ മാലിന്യങ്ങളിലേക്ക് തീ പടര്‍ന്നത് വെല്ലുവിളിയായി. പ്ലാന്റിലെ അഗ്‌നിരക്ഷ സംവിധാനങ്ങള്‍ പ്രവര്‍ത്തനസജ്ജമാക്കാത്തതും ദുരിതം ഇരട്ടിയാക്കി. തീപിടിത്തത്തെ തുടര്‍ന്ന് കൊച്ചി നഗരത്തിലും പരിസരങ്ങളിലും കനത്തപുക രൂപപ്പെട്ടിരുന്നു. വാഹനഗതാഗതം ദുഷ്‌കരമായി.
Read More » -
Crime
ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ മലയാലപ്പുഴയില്‍നിന്ന് തട്ടിക്കൊണ്ടു പോയ യുവാവിനെ കണ്ടെത്തി; ആളെ കിട്ടിയത് കാലടിയില്‍നിന്ന്
കൊച്ചി/പത്തനംതിട്ട: മലയാലപ്പുഴ വെട്ടൂരില്‍നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ എറണാകുളം കാലടിയില്‍നിന്ന് കണ്ടെത്തി. വെട്ടൂര്‍ ആയിരവില്ലന്‍ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് വെട്ടൂര്‍ ചങ്ങയില്‍ അജേഷ് കുമാറിനെ (ബാബുകുട്ടന്‍-40) ആണ് തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോയ അഞ്ചംഗ സംഘം എറണാകുളം കാലടി പോലീസ് സ്റ്റേഷനു സമീപത്ത് ഇറക്കിവിടുകയായിരുന്നു. അജേഷിനെ കാലടി പോലീസ് കസ്റ്റഡിയിലെടുത്ത് പത്തനംതിട്ട ഡിവൈ.എസ്.പി ഓഫീസിലെത്തിച്ചു. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം ഉണ്ടായത്. സില്‍വര്‍ നിറത്തിലുള്ള ഇന്നോവ കാറില്‍ എത്തിയ അഞ്ച് സംഘം അജേഷിന്റെ വീട്ട് മുറ്റത്ത് വണ്ടി നിര്‍ത്തി. രണ്ട് പേര്‍ കാറില്‍ നിന്ന് ഇറങ്ങി കതകില്‍ തട്ടി. വാതില്‍ തുറന്ന അച്ഛന്‍ ഉണ്ണികൃഷ്ണനോട് അജേഷ് കുമാറിനെ അന്വേഷിച്ചു. തൃശ്ശൂരില്‍ നിന്നെത്തിയതാണെന്നാണ് സംഘം പരിചയപ്പെടുത്തിയത്. ഭക്ഷണം കഴിക്കുകയായിരുന്ന അജേഷ് കുമാറിനെ ഉണ്ണികൃഷ്ണനാണ് പുറത്തേക്ക് വിളിച്ചത്. അജേഷ്‌കുമാര്‍ എത്തിയ ഉടന്‍ തന്നെ രണ്ട് പേര്‍ ബലംപ്രയോഗിച്ച് കാറിനുള്ളിലേക്ക് തള്ളി കയറ്റുകയായിരുന്നു. തടയാന്‍ ശ്രമിച്ച അച്ഛനെയും അമ്മയേയും ആക്രമി സംഘം ഉപദ്രവിച്ചു. സംഘര്‍ഷത്തിനിടയില്‍ അമ്മ താഴെ…
Read More » -
Crime
പ്രമോഷന്‍ മുഖ്യം ബിഗിലേ!!! ബോസിനൊപ്പം കിടക്ക പങ്കിടാന്‍ നിര്‍ബന്ധിക്കുന്നു; ഭര്‍ത്താവിനെതിരേ പരാതിയുമായി യുവതി
ഭോപ്പാല്‍: ജോലിയില്‍ പ്രൊമോഷന് വേണ്ടി സ്ഥാപന മേധാവിയുമായി കിടക്ക പങ്കിടാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചെന്ന് യുവതിയുടെ പരാതി. മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിയായ യുവതിയാണ് ഭര്‍ത്താവിനെതിരേ പരാതിയുമായി കോടതിയെ സമീപിച്ചത്. യുവതിയുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ട കോടതി ഇതിനുപിന്നാലെ കേസെടുക്കുകയും ചെയ്തു. യുവതിയുടെ ഭര്‍ത്താവ്, ഭര്‍തൃമാതാവ്, ഭര്‍തൃസഹോദരന്‍ എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്. മഹാരാഷ്ട്ര പൂനെ സ്വദേശിയായ ഭര്‍ത്താവ് അദ്ദേഹത്തിന്റെ ജോലിയില്‍ സ്ഥാനക്കയറ്റം കിട്ടാനും സാമ്പത്തികനേട്ടത്തിനുമായി മറ്റുള്ളവരുമായി കിടക്ക പങ്കിടാന്‍ നിര്‍ബന്ധിച്ചെന്നാണ് യുവതിയുടെ ആരോപണം. വിവാഹത്തിന് പിന്നാലെയാണ് ഇത്തരം കാര്യങ്ങള്‍ക്കായി നിര്‍ബന്ധിച്ചത്. മാത്രമല്ല, ഭര്‍തൃവീട്ടില്‍വെച്ച് ഭര്‍ത്താവിന്റെ സഹോദരന്‍ മോശമായി പെരുമാറിയെന്നും യുവതിയുടെ പരാതിയില്‍ ആരോപിക്കുന്നുണ്ട്. ഭര്‍തൃസഹോദരന്‍ പലതവണ മോശമായരീതിയില്‍ തന്നെ സ്പര്‍ശിച്ചു. 12 വയസ്സുള്ള മകളുടെ മുന്‍പില്‍വെച്ചും ഇയാള്‍ ഉപദ്രവിച്ചു. ഇത് എതിര്‍ത്തപ്പോള്‍ മര്‍ദിക്കുകയും ചെയ്തു. ഉപദ്രവം സഹിക്കാനാവാതെ ഒരിക്കല്‍ താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. എന്നാല്‍, ഇതിനുശേഷവും ഭര്‍തൃവീട്ടില്‍നിന്നുള്ള ഉപദ്രവം തുടര്‍ന്നെന്നാണ് യുവതി പറയുന്നത്. പീഡനം തുടര്‍ന്നതോടെ കഴിഞ്ഞ ഓഗസ്റ്റില്‍ യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങി. എന്നാല്‍,…
Read More » -
Crime
കര്‍ണാടക ബിജെപി എംഎല്‍എയുടെ മകന്റെ വീട്ടില്‍ റെയ്ഡ്, ആറു കോടി പിടിച്ചെടുത്തു
ബംഗളൂരു: കര്‍ണാടകയില്‍ ബിജെപി എംഎല്‍എയുടെ മകന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ ലോകായുക്ത ആറു കോടിയുടെ കറന്‍സി പിടിച്ചെടുത്തു. ബിജെപി എംഎല്‍എ മണ്ഡല്‍ വിരുപക്ഷപ്പയുടെ മകന്‍ പ്രശാന്ത് മണ്ഡലിന്റെ വീട്ടിലാണ് റെയ്ഡ് നടത്തിയത്. Now house raid! Karnataka Lokayukta Bangalore City police has recovered Rs 6 crore cash from house of Prashanth Madal, Chief Accountant, BWSSB, @ Sanjay Nagar in Bengaluru. Raid still on (1/2) @XpressBengaluru @NewIndianXpress @KannadaPrabha @BSBommai @LokayuktaC @chairmanbwssb pic.twitter.com/oBCZbMEiyI — S. Lalitha (@Lolita_TNIE) March 3, 2023 നാല്‍പ്പതു ലക്ഷം കൈക്കൂലി വാങ്ങുന്നതിനിടെ ഇന്നലെ പ്രശാന്ത് മണ്ഡലിനെ ലോകായുക്ത അഴിമതി വിരുദ്ധ വിഭാഗം പിടികൂടിയിരുന്നു. ബംഗളൂരു വാട്ടര്‍ സപ്ലൈ ആന്‍ഡ് സിവേജ് ബോര്‍ഡില്‍ ചീഫ് അക്കൗണ്ടന്റ് ആണ് പ്രശാന്ത്. പ്രശാന്തിന്റെ ഓഫീസില്‍നിന്ന് 1.7 കോടി രൂപ കണ്ടെടുത്തതായി ലോകായുക്ത അറിയിച്ചു. കൈക്കൂലി ആവശ്യപ്പെട്ടതായി…
Read More »