Month: March 2023
-
India
ഗോഹത്യ നടത്തുന്നവരും കൂട്ടുനില്‍ക്കുന്നവരും നരകത്തില്‍ ചീഞ്ഞഴുകും: അലഹബാദ് ഹൈക്കോടതി
അലഹബാദ്: ഗോഹത്യ നടത്തുന്നവരും അതിന് കൂട്ടുനില്‍ക്കുന്നവരും നരകത്തില്‍ ചീഞ്ഞഴുകുമെന്ന് അലഹബാദ് ഹൈക്കോടതി. പശുക്കളെ കൊന്നതുമായി ബന്ധപ്പെട്ട് തനിക്കെതിരായ ക്രിമിനല്‍ കേസ് റദ്ദാക്കണമെന്ന് ആശ്യപ്പെട്ട് മുഹമ്മദ് അബ്ദുള്‍ ഖാലിക് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ഷമിം അഹമ്മദ് അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം. രാജ്യത്ത് ഗോഹത്യ നിരോധിക്കാന്‍ കേന്ദ്രം ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് കരുതുന്നതായും കോടതി പറഞ്ഞു. ”പശുക്കളെ സംരക്ഷിത ദേശീയ മൃഗമാക്കണം. ഇന്ത്യ മതേതര രാജ്യമായതിനാല്‍ എല്ലാ മതങ്ങളേയും ബഹുമാനിക്കണം. ഹിന്ദുമതത്തില്‍ പശു ദൈവികതയേയും പ്രകൃതിയുടെ ദാനശീലത്തേയും പ്രതിനിധാനം ചെയ്യുന്നു. അതിനാല്‍ പശുക്കള്‍ സംരക്ഷിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യണം.” ”പശുവിനെ ആദരിക്കുന്ന രീതിക്ക് വേദകാലഘട്ടത്തോളം പഴക്കമുണ്ട്. ഹിന്ദുമത വിശ്വാസപ്രകാരം മതപുരോഹിതരേയും പശുക്കളേയും ബ്രഹ്‌മാവ് ഒരേസമയമാണ് സൃഷ്ടിച്ചത്. പുരോഹിതര്‍ മന്ത്രോച്ചാരണം ചെയ്യുന്ന അതേസമയത്ത് പൂജകള്‍ക്ക് ആവശ്യമായ നെയ്യ് നല്‍കാന്‍ പശുക്കള്‍ക്ക് കഴിയുന്നു. ഇതിനാണ് രണ്ടുപേരേയും ഒരേസമയം സൃഷ്ടിച്ചത്.” ഹിന്ദു ദൈവങ്ങളായ ശിവനും ഇന്ദ്രനും കൃഷ്ണനും മറ്റു ദേവതകളുമായും പശു ബന്ധപ്പെട്ടിരിക്കുന്നു. ഹിന്ദുമതത്തില്‍ മൃഗങ്ങളില്‍ പശു ഏറ്റവും…
Read More » -
Local
സഹപാഠിയെക്കുറിച്ച് അധ്യാപികയാടു പരാതി പറഞ്ഞതിന് പ്ലസ്‌വൺ വിദ്യാർഥിക്ക് ക്രൂരമർദനം, 11 പേർക്കെതിരെ കേസ്
തലശ്ശേരി ബി.ഇ.എം.പി സ്കൂൾ പ്ലസ്‌വൺ വിദ്യാർഥി ഷാമിൽ ലത്തീഫിനെ വീട്ടിൽനിന്ന് വിളിച്ചിറക്കി കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ സഹപാഠികളായ 11 പേർക്കെതിരെ പോലീസ് കേസെടുത്തു. ഷാമിലിനെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയതിനെത്തുടർന്നാണ് പോലീസ് നടപടി. അടിക്കുന്നതിനിടയിൽ ‘തലയ്ക്ക് അടിക്കല്ലേ’ എന്ന് കൂട്ടത്തിലുള്ളവർ പറയുന്നുമുണ്ട്. മർദ്ദിച്ചവരുടെ കൂട്ടത്തിലുള്ളവരാണ് വീഡിയോ ചിത്രീകരിച്ചത്. ധർമടം ഒഴയിൽഭാഗത്ത് താമസിക്കുന്ന വിദ്യാർഥിയെ ചിറക്കരയിൽ നിർമാണത്തിലിരിക്കുന്ന വീട്ടിലെത്തിച്ചാണ് മർദ്ദിച്ചത്. മറ്റൊരു വിദ്യാർഥിയെക്കുറിച്ച് അധ്യാപികയോട് പരാതി പറഞ്ഞതാണ് അക്രമത്തിന് കാരണം. രണ്ടുദിവസം മുൻപ് നടന്ന സംഭവത്തിൽ പരാതി നൽകാൻ വിദ്യാർഥിയുടെ കുടുംബം തയ്യാറായിരുന്നില്ല. ദൃശ്യങ്ങൾ പ്രചരിച്ചതോടെ വെള്ളിയാഴ്ച വിദ്യാർഥിയുടെ മൊഴിയെടുത്തതായി തലശ്ശേരി പോലീസ് ഇൻസ്പെക്ടർ എം.അനിൽ പറഞ്ഞു.
Read More » -
Kerala
ലോക്കല്‍ സെക്രട്ടറിയുടെ എസ്.ഡി.പി.ഐ. ബന്ധം; ആലപ്പുഴ സി.പി.എമ്മില്‍ കൂട്ടരാജി
ആലപ്പുഴ: ലോക്കല്‍ സെക്രട്ടറിയുടെ എസ്.ഡി.പി.ഐ. ബന്ധത്തെച്ചൊല്ലി സി.പി.എമ്മില്‍ പൊട്ടിത്തെറി. ചെറിയനാട് സൗത്ത് ലോക്കല്‍ കമ്മിറ്റിയിലെ 38 പാര്‍ട്ടി അംഗങ്ങള്‍ കൂട്ടരാജി നല്‍കി. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഷീദ് മുഹമ്മദിനെതിരെയാണ് പരാതി. നാല് ബ്രാഞ്ച് സെക്രട്ടറിമാര്‍ ഉള്‍പ്പെടെയുള്ളവരാണ് രാജി സമര്‍പ്പിച്ചിരിക്കുന്നത്. ചെങ്ങന്നൂര്‍ ഏരിയാ കമ്മിറ്റിക്ക് കീഴിലാണ് ചെറിയനാട് സൗത്ത് ലോക്കല്‍ കമ്മിറ്റി. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ ബിസിനസ് പങ്കാളി എസ്.ഡി.പിഐ. നേതാവാണ് എന്നതിന് പുറമേ, ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ സ്വന്തം വാര്‍ഡില്‍ പോലും എസ്.ഡി.പി.ഐയാണ് വിജയിച്ചതെന്ന ആരോപണവും രാജിവെച്ചവര്‍ ഉന്നയിക്കുന്നു. ഇത് ‘അന്തര്‍ധാര’യുടെ ഭാഗമാണെന്നാണെന്നും ഇവര്‍ ആരോപിച്ചു. സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത വര്‍ഗീയ വിരുദ്ധ സദസ്സുകളൊന്നും എല്‍.സി. സെക്രട്ടറി നടത്തിയില്ല. ഇത് പാര്‍ട്ടി പരിശോധിക്കണമെന്ന് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ഇതില്‍ നടപടിയുണ്ടാവാത്ത പശ്ചാത്തലത്തില്‍ കൂടിയാണ് രാജിയെന്ന് നേതൃത്വത്തിന് നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നു. ഷീദ് മുഹമ്മദിനെതിരെ നടപടിയുണ്ടായില്ലെങ്കില്‍ പാര്‍ട്ടിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കത്തില്‍ പറയുന്നു. ജില്ലാ സെക്രട്ടറി ആര്‍. നാസറിനും നേരിട്ട് രാജിക്കത്ത്…
Read More » -
Kerala
പാര്‍ക്കില്‍ കുളിച്ച വിദ്യാര്‍ഥികള്‍ക്ക് എലിപ്പനി ലക്ഷണം; സില്‍വര്‍ സ്റ്റോം പൂട്ടിച്ചു
തൃശൂര്‍: അതിരപ്പിള്ളിയിലെ സില്‍വര്‍ സ്റ്റോം വാട്ടര്‍ തീം പാര്‍ക്ക് അടച്ചുപൂട്ടാന്‍ ഡിഎംഒയുടെ ഉത്തരവ്. പാര്‍ക്കില്‍ ജലവിനോദങ്ങളില്‍ ഏര്‍പ്പെട്ട വിദ്യാര്‍ഥികളില്‍ പനിയുടെ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് സ്വിമ്മിങ് പൂളുകള്‍ അടയ്ക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. എറണാകുളം, തൃശൂര്‍ ജില്ലകളിലെ വിദ്യാലയങ്ങളില്‍ നിന്നെത്തിയ വിദ്യാര്‍ഥികളിലാണ് പനി, കണ്ണില്‍ ചുവപ്പ് തുടങ്ങിയ ലക്ഷണങ്ങള്‍ കാണപ്പെട്ടത്. എറണാകുളം പനങ്ങാട് പ്രവര്‍ത്തിക്കുന്ന സ്‌കൂളില്‍ നിന്നും ഉല്ലാസ യാത്രയില്‍ പങ്കെടുത്ത വിദ്യാര്‍ഥികളിലാണ് രോഗലക്ഷണങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത്. പനങ്ങാട് സ്‌കൂളിലെ സമപ്രായക്കാരായ 25 ല്‍ അധികം വിദ്യാര്‍ഥികള്‍ ചികിത്സ തേടിയതായി സൂചനയുണ്ട്. കഴിഞ്ഞ മാസം അവസാനമാണ് വിദ്യാര്‍ഥികള്‍ വിനോദ കേന്ദ്രം സന്ദര്‍ശിച്ചത്. പനങ്ങാട് സ്‌കൂളില്‍ നിന്നും 5 ബസ്സുകളിലാണ് വിദ്യാര്‍ഥികള്‍ എത്തിയത്. മറ്റു ജില്ലകളില്‍ നിന്നുള്ള വിദ്യാര്‍ഥികളും വിനോദ സഞ്ചാരികളും നടത്തിയ സന്ദര്‍ശനത്തെ കുറിച്ച് ആരോഗ്യ വകുപ്പ് അനേഷണം ആരംഭിച്ചു. പാര്‍ക്കില്‍ സന്ദര്‍ശനം നടത്തിയ വെറ്റിലപ്പാറ നോട്ടര്‍ ഡോം സ്‌കൂളിലെ വിദ്യാര്‍ഥികളിലും പനി ലക്ഷണങ്ങള്‍ കണ്ടതായി സ്‌കൂള്‍ അധികൃതര്‍ ആരോഗ്യ…
Read More » -
NEWS
എടുത്തുവളര്‍ത്തിയത് നായ്ക്കുട്ടിയെ; ടിബറ്റന്‍ മാസ്റ്റിഫ് വളര്‍ന്നപ്പോള്‍ കരടി!!!
ബെയ്ജിങ്: എടുത്തുവളര്‍ത്തിയ നായ്ക്കുട്ടി ‘നായ’യല്ലെന്ന് വീട്ടുകാര്‍ തിരച്ചറിഞ്ഞത് രണ്ട് വര്‍ഷം കഴിഞ്ഞ്. ചൈനയിലെ യുനാന്‍ പ്രവിശ്യയില്‍ അഞ്ചു വര്‍ഷം മുമ്പായിരുന്നു സംഭവം. യുന്‍ എന്ന വനിതയും കുടുംബവും 2016 ലാണ് നായയാണെന്ന് കരുതി ഒരു മൃഗത്തിനെ എടുത്തുവളര്‍ത്തിയത്. എന്നാല്‍, രണ്ട് വര്‍ഷത്തിന് ശേഷം മൃഗം വളര്‍ന്നപ്പോള്‍ ഭാരം 250 പൗണ്ടായി (ഏകദേശം 114 കിലോഗ്രാം) വര്‍ധിച്ചു, കൂടാതെ രണ്ട് കാലില്‍ നടക്കാനും തുടങ്ങി. ഇതോടെയാണ് വീട്ടുകാര്‍ ശ്രദ്ധിച്ചു തുടങ്ങിയത്. ഒടുവിലാണ് നായയാണെന്ന് കരുതി വളര്‍ത്തിയത് വംശനാശഭീഷണി നേരിടുന്ന ഏഷ്യന്‍ കരടിയെയാണെന്ന് ടിബറ്റന്‍ മാസ്റ്റിഫ് ഇനത്തില്‍പ്പെട്ട നായയാണെന്ന് കരുതിയാണ് കുടുംബം കരടിയെ എടുത്തുവളര്‍ത്തിയത്. ഏഷ്യന്‍ കറുത്ത കരടികളോട് സമാനമായ കറുത്ത-തവിട്ട് നിറത്തിലുള്ള രോമങ്ങള്‍ നിറഞ്ഞ നായ്ക്കളാണ് ഇവ. ഇവയ്ക്ക് 50 പൗണ്ട് വരെ ഭാരമുണ്ടാകും, അതായത് ഏകദേശം 69 കിലോ. വളര്‍ത്തിയത് കരടിയെയാണെന്ന് തിരിച്ചറിഞ്ഞതോടെ ഉടമസ്ഥന്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് കരടിയുടെ ഇനവും മറ്റു വിവരങ്ങളും സ്ഥിരീകരിച്ചത്. കരടിക്ക്…
Read More » -
Crime
മകന്‍െ്‌റ വീട്ടില്‍നിന്ന് പിടിച്ചത് 8.12 കോടി; കര്‍ണാടകയില്‍ ബിജെപി എംഎല്‍എ ഒളിവില്‍
ബംഗളൂരു: മകന്റെ വീട്ടില്‍ ലോകായുക്ത റെയ്ഡില്‍ 8.12 കോടി കണ്ടെടുത്തതിനു പിന്നാലെ കര്‍ണാടകയിലെ ബിജെപി എംഎല്‍എ മണ്ഡല്‍ വിരൂപക്ഷപ്പ ഒളിവില്‍. വെള്ളിയാഴ്ച രാവിലെ മുതല്‍ എംഎല്‍എയെക്കുറിച്ചു വിവരമൊന്നുമില്ലെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്. വീരൂപക്ഷപ്പയുടെ മകനും ബംഗളൂരു ജലവിതരണവകുപ്പ് ചീഫ് അക്കൗണ്ടന്റുമായ പ്രശാന്ത് മണ്ഡലിന്‍െ്‌റ വീട്ടില്‍നിന്ന് ആറുകോടി രൂപയും ഓഫീസില്‍നിന്ന് 2.02 കോടി രൂപയുമാണ് കണ്ടെത്തിയത്. 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ലോകായുക്ത പ്രശാന്തിനെ അറസ്റ്റുചെയ്തതിനു പിന്നാലെയാണ് ഓഫീസിലും വീട്ടിലും റെയ്ഡ് നടത്തിയത്. മകന്‍ അറസ്റ്റിലായതിനു പിന്നാലെ വിരൂപാക്ഷപ്പ കര്‍ണാടക സോപ്‌സ് ആന്‍ഡ് ഡിറ്റര്‍ജന്റ്സ് ലിമിറ്റഡ് (കെ.എസ്.ഡി.എല്‍.) അധ്യക്ഷസ്ഥാനം രാജിവെച്ചിരുന്നു. നിലവില്‍ അദ്ദേഹം ഒളിവിലാണ്. പ്രശാന്തിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. കര്‍ണാടക ലോകായുക്തയുടെ ചരിത്രത്തില്‍ ഇത്രയധികം തുക റെയ്ഡില്‍ പിടിച്ചെടുക്കുന്നത് ആദ്യമാണ്. വീരൂപാക്ഷപ്പയാണ് കേസിലെ ഒന്നാം പ്രതി. 72 വയസുകാരനായ വിരൂപാക്ഷപ്പ ദാവണഗെരെ ചന്നാഗിരി എംഎല്‍എയാണ്. നിലവില്‍ അദ്ദേഹത്തിന്റെ രണ്ടാം ടേമാണിത്. ലിംഗായത്ത് ഉപവിഭാഗമായ സാദര്‍ ലിംഗായത്ത് സമുദായ അംഗമായ…
Read More » -
Crime
കൈക്കൂലിക്കേസില്‍ കുടുങ്ങിയ മുന്‍സിപ്പല്‍ സെക്രട്ടറിക്ക് ഒരേ നമ്പറിലുള്ള രണ്ട് ബൈക്കുകള്‍; വീട്ടില്‍നിന്ന് രേഖകളും പിടികൂടി
പത്തനംതിട്ട: കൈക്കൂലി കേസില്‍ അറസ്റ്റിലായ നഗരസഭാ സെക്രട്ടറിയുടെ വീട്ടില്‍നിന്ന് ഒരേനമ്പറിലുള്ള രണ്ട് ബൈക്കുകള്‍ പിടികൂടി. തിരുവല്ല നഗരസഭാ സെക്രട്ടറി നാരായണന്‍ സ്റ്റാലിന്റെ വീട്ടില്‍നിന്നാണ് ഒരേ രജിസ്ട്രേഷന്‍ നമ്പറിലുള്ള രണ്ട് ബൈക്കുകള്‍ പിടിച്ചെടുത്തത്. സെക്രട്ടറിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ മറ്റുചില രേഖകളും കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞദിവസമാണ് തിരുവല്ല നഗരസഭാ സെക്രട്ടറി നാരായണന്‍ സ്റ്റാലിനും ഓഫീസ് അറ്റന്‍ഡര്‍ ഹസീന ബീഗവും കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായത്. വൈകീട്ട് നാലുമണിയോടെ സെക്രട്ടറിയുടെ ക്യാബിനില്‍നിന്നാണ് പത്തനംതിട്ട വിജിലന്‍സ് സംഘം ഇരുവരെയും പിടികൂടിയത്. നഗരസഭയിലെ ഖരമാലിന്യ സംസ്‌കരണത്തിനുള്ള കരാറുകാരനില്‍ നിന്ന് 25,000 രൂപയാണ് കൈക്കൂലിയായി വാങ്ങിയത്. രണ്ട് ഗസറ്റഡ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ സെക്രട്ടറിക്കുമുന്നിലെത്തിയ കരാറുകാരനായ എം.ക്രിസ്റ്റഫര്‍ പണം കൈമാറി. ഇതുവാങ്ങി ആദ്യം മേശയിലിട്ട സെക്രട്ടറി ഉടന്‍ ഹസീനയെ വിളിച്ച് പണം കൈമാറി. പണമടങ്ങിയ കവറുമായി ഹസീന ക്യാബിനുപുറത്തേക്ക് ഇറങ്ങാന്‍ ശ്രമിക്കുമ്പോള്‍ വിജിലന്‍സ് സംഘം എത്തുകയായിരുന്നു. 2024 വരെ നഗരസഭയുമായി കരാറുള്ളയാളാണ് ക്രിസ്റ്റഫര്‍. ഖരമാലിന്യ യൂണിറ്റിന്റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കുന്നതിന് രണ്ടുലക്ഷം രൂപയാണ്…
Read More » -
Kerala
പരസ്യ പ്രതികരണം ഗുണം ചെയ്യില്ല, പറയേണ്ടത് പാര്‍ട്ടിക്കുള്ളില്‍; എം.കെ. രാഘവനെതിരേ വേണുഗോപാല്‍
ആലപ്പുഴ: എം.കെ.രാഘവന്‍ എംപിയുടെ വിമര്‍ശനത്തിന് മറുപടിയുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. അഭിപ്രായങ്ങള്‍ പറയേണ്ടത് പാര്‍ട്ടിക്കുള്ളിലാണ്. രാഘവന്‍ പ്ലീനറിയില്‍ പങ്കെടുത്തയാളാണ്. അവിടെ അഭിപ്രായം പറയണമായിരുന്നു. പരസ്യ പ്രതികരണം ഗുണംചെയ്യില്ലെന്നും കെ.സി.വേണുഗോപാല്‍ ആലപ്പുഴയില്‍ പറഞ്ഞു. വിമര്‍ശനങ്ങള്‍ സ്വാഭാവികമാണെന്നും ഉന്നയിക്കുന്നത് പുറത്താവരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തേ, രാഘവനെ പിന്തുണച്ച് മുതിര്‍ന്ന നേതാവ് കെ. മുരളീധരന്‍ എം.പി രംഗത്തെത്തിയിരുന്നു. പറഞ്ഞത് പാര്‍ട്ടി പ്രവര്‍ത്തകരുടെ പൊതുവികാരം; രാഘവനെ അനുകൂലിച്ച് മുരളീധരന്‍ കോഴിക്കോട് ഡിസിസി സംഘടിപ്പിച്ച പരിപാടിയിലാണ് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ എം.കെരാഘവന്‍ ആഞ്ഞടിച്ചത്. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി. ശങ്കരന്റെ പേരിലുള്ള പുരസ്‌കാരം കെപിസിസി മുന്‍ പ്രസിഡന്റ് വി.എം സുധീരനു സമ്മാനിക്കുന്ന ചടങ്ങിലായിരുന്നു എം.കെ രാഘവന്റെ പരാമര്‍ശം. വി.എം സുധീരനെ പോലെയുളളവരെ പാര്‍ട്ടിയിലേക്കു തിരിച്ചു കൊണ്ടുവരണം. ലീഗില്‍ വരെ തെരഞ്ഞെടുപ്പ് നടന്നെന്നും കോണ്‍ഗ്രസില്‍ എപ്പോഴാണു തെരഞ്ഞെടുപ്പ് നടക്കുകയെന്നും എം.കെ രാഘവന്‍ ചോദിച്ചു. അതിനിടെ, എം.കെ രാഘവന്‍ എംപിയുടെ പരാമര്‍ശം അച്ചടക്ക ലംഘനമെന്നും ഉടന്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും കെപിസിസി…
Read More » -
Crime
ശമ്പളവും അവധിയും ചോദിച്ചു; നെയ്യാറ്റിന്‍കരയില്‍ സെയില്‍സ് ഗേളിനെ പൂട്ടിയിട്ട് മര്‍ദ്ദിച്ചു
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സെയില്‍സ് ഗേളിനെ പൂട്ടിയിട്ട് മര്‍ദ്ദിച്ചു. ശമ്പളവും അവധിയും ചോദിച്ചതിനാണ് മര്‍ദ്ദിച്ചതെന്ന് പരാതിയില്‍ പറയുന്നു. പരാതിയില്‍ ഇന്ന് നെയ്യാറ്റിന്‍കര പൊലീസ് യുവതിയുടെ മൊഴിയെടുക്കും. നെയ്യാറ്റിന്‍കര ഇരുമ്പിലിലാണ് സംഭവം. വീട്ടുപകരണങ്ങള്‍ വില്‍ക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരിക്കാണ് മര്‍ദ്ദനമേറ്റത്. വീടുകള്‍ തോറും കയറിയിറങ്ങി വീട്ടുപകരണങ്ങള്‍ വില്‍ക്കുന്ന ജോലിയിലാണ് വയനാട് സ്വദേശിനിയായ യുവതി ഏര്‍പ്പെട്ടിരുന്നത്. അത്യാവശ്യത്തിന് വീട്ടില്‍ പോകാന്‍ അവധി വേണമെന്നാണ് യുവതി ആവശ്യപ്പെട്ടത്. അവധി നല്‍കിയില്ലെങ്കില്‍ പിരിഞ്ഞുപോകാന്‍ തയ്യാറാണെന്നും യുവതി പറഞ്ഞു. ഇതില്‍ പ്രകോപിതരായ സ്ഥാപന ഉടമകള്‍ യുവതിയുടെ മുഖത്തടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മുറിയില്‍ പൂട്ടിയിട്ടായിരുന്നു ‘വിചാരണ’. യുവതിയെ അസഭ്യം പറയുന്നതും യുവതിയുടെ അരികില്‍ മറ്റൊരു സ്ത്രീ ഇരിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. മര്‍ദ്ദനമേറ്റ യുവതി സ്ഥാപന ഉടമകള്‍ക്കെതിരേ നെയ്യാറ്റിന്‍കര പോലീസില്‍ പരാതി നല്‍കി. മൊഴിയെടുക്കാന്‍ ഇന്ന് രാവിലെ സ്റ്റേഷനില്‍ എത്താന്‍ യുവതിയോട് നെയ്യാറ്റിന്‍കര പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കുന്നത് ഉള്‍പ്പെടെയുള്ള തുടര്‍നടപടിയിലേക്ക് കടക്കുമെന്ന് പോലീസ് അറിയിച്ചു.
Read More » -
Kerala
പറഞ്ഞത് പാര്‍ട്ടി പ്രവര്‍ത്തകരുടെ പൊതുവികാരം; രാഘവനെ അനുകൂലിച്ച് മുരളീധരന്‍
കോഴിക്കോട്: സ്ഥാനവും മാനവും വേണമെങ്കില്‍ മിണ്ടാതിരിക്കണമെന്നതാണ് ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ അവസ്ഥയെന്നു പറഞ്ഞ എം.കെ. രാഘവന്‍ എംപിയെ അനുകൂലിച്ച് കെ. മുരളീധരന്‍. ”എം.കെ. രാഘവന്‍ പറഞ്ഞതില്‍ തെറ്റില്ല. പാര്‍ട്ടി പ്രവര്‍ത്തകരുടെ പൊതുവികാരമാണ് പറഞ്ഞത്. അച്ചടക്കലംഘനം നടന്നിട്ടില്ല. ഇന്നലത്തെ പരിപാടിയും പാര്‍ട്ടി വേദിയാണ്. വിവാദമുണ്ടാകാതിരിക്കാനാണ് ഞാന്‍ പ്രതികരിക്കാത്തത്. ഡിസിസി പ്രസിഡന്റ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടു നടത്തിയ പരസ്യ പ്രതികരണം തെറ്റാണ്. കെപിസിസി അധ്യക്ഷന്‍ റിപ്പോര്‍ട്ട് ചോദിച്ചതില്‍ തെറ്റില്ല. പക്ഷേ, ഡിസിസി പ്രസിഡന്റ് അത് പരസ്യപ്പെടുത്തരുതായിരുന്നു” – മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. രാജാവ് നഗ്നനാണെന്നു പറയാന്‍ ആരും തയാറല്ല. പറഞ്ഞാല്‍ സ്ഥാനമാനങ്ങള്‍ നഷ്ടപ്പെടും. ഉപയോഗിച്ചു വലിച്ചെറിയുക എന്നതാണ് ഇന്ന് കോണ്‍ഗ്രസിലെ രീതി. വിയോജിപ്പ് പറ്റില്ല, വിമര്‍ശനം പറ്റില്ല. വാഴ്ത്തലും പുകഴ്ത്തലുമായി പാര്‍ട്ടി മാറുന്നുണ്ടോ എന്നു സംശയിക്കുന്നുവെന്നും രാഘവന്‍ പറഞ്ഞിരുന്നു.
Read More »