Month: March 2023
-
Kerala
കോൺഗ്രസ് നേതൃത്വത്തിനെതിരെ എം.കെ.രാഘവൻ ഉന്നയിച്ച വിമർശനങ്ങളോട് പ്രതികരിക്കാനില്ല; മറുപടി പറയേണ്ടത് കെപിസിസി പ്രസിഡന്റ്: പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വത്തിനെതിരെ എം.കെ.രാഘവൻ എംപി ഉയർത്തിയ വിമർശനങ്ങളോട് പ്രതികരിക്കാനില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പാർട്ടിക്കുള്ളിൽ ചർച്ച ചെയ്ത് പരിഹരിക്കേണ്ട കാര്യമാണെന്നും കെപിസിസി പ്രസിഡന്റാണ് മറുപടി പറയേണ്ടതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും രാഘവനെ തള്ളി രംഗത്തു വന്നിരുന്നു. കോഴിക്കോട് പി.ശങ്കരൻ സ്മാരക പുരസ്കാരം കെപിസിസി മുൻ അധ്യക്ഷൻ വി,എം സുധീരന് സമ്മാനിക്കുന്ന ചടങ്ങിലായിരുന്നു കോൺഗ്രസ് നേതൃത്വത്തെ എം.കെ.രാഘവൻ കടുത്ത ഭാഷയിൽ വിമർശിച്ചത്. ഉപയോഗിച്ച് വലിച്ചെറിയുക എന്നതാണ് കോൺഗ്രസ് രീതിയെന്നായിരുന്നു രാഘവന്റെ പരാമർശം. രാജാവ് നഗ്‌നനാണെന്നു പറയാൻ ആരും തയാറല്ല. പറഞ്ഞാൽ സ്ഥാനമാനങ്ങൾ നഷ്ടപ്പെടും. ഉപയോഗിച്ചു വലിച്ചെറിയുക എന്നതാണ് ഇന്ന് കോൺഗ്രസിലെ രീതി. വിയോജിപ്പ് പറ്റില്ല, വിമർശനം പറ്റില്ല. വാഴ്ത്തലും പുകഴ്ത്തലുമായി പാർട്ടി മാറുന്നുണ്ടോ എന്നു സംശയിക്കുന്നുവെന്നും രാഘവൻ പറഞ്ഞിരുന്നു.
Read More » -
Kerala
ചവറയിൽ വയോധിക ദമ്പതികളെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
ചവറ: കൊല്ലം ചവറയിൽ വയോധിക ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചവറ തട്ടാശ്ശേരി നടുവിലയ്യത്ത് വീട്ടിൽ മെൽവിൻ ഡെയിലിൽ റിട്ട. ഐആർഇ ജീവനക്കാരൻ ജോൺ വിക്ടർ (85) റെജീന ജോൺ (75) എന്നിവരാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരെ ശനിയാഴ്ച രാവിലെ 11ന് കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മകൻ മെൽവിന്റെ വീട്ടിലായിരുന്നു താമസം. നാല് ദിവസം മുൻപ് മരുമകളും മക്കളും കൊല്ലത്തെ വീട്ടിലേക്ക് പോയിരുന്നു. ഇന്ന് രാവിലെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ആരും എടുക്കാത്തതിനെ തുടർന്ന് വീട്ടിൽ നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷം ഉള്ളിൽ ചെന്നതാണെന്ന് സംശയിക്കുന്നു. ചവറ പൊലീസ് എത്തി പരിശോധന നടത്തി.
Read More » -
India
ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരായ പരാമർശം; കോൺഗ്രസ് വക്താവിനെ പുലർച്ചെ വീട്ടിൽകയറി അറസ്റ്റ് ചെയ്ത് പൊലീസ്
കൊൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരായ പരാമർശത്തിൽ കോൺഗ്രസ് വക്താവ് കൗസ്തവ് ബഗ്ചി അറസ്റ്റിൽ. ശനിയാഴ്ച പുലർച്ചെ 3.30ന് നോർത്ത് 24 പർഗനാസ് ജില്ലയിലെ ബാരക്പോറിലെ വസതിയിൽ വൻ പൊലീസ് സന്നാഹത്തോടെ നടത്തിയ റെയ്ഡിനു പിന്നാലെയാണ് അറസ്റ്റ്. സാഗർഡിഗി ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചതിനു പിന്നാലെയാണ് മമത ബാനർജിക്കെതിരെ വ്യക്തിപരമായി ബഗ്ചി രൂക്ഷവിമർശനം നടത്തിയത്. വെള്ളിയാഴ്ചയാണ് ബഗ്ചിക്കെതിരെ തൃണമൂൽ കോൺഗ്രസ് പരാതി നൽകിയത്. ബഗ്ചിയെ ബർടോള പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു. ക്രിമിനൽ കുറ്റങ്ങൾ ഉൾപ്പെടെ ചുമത്തിയാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.
Read More » -
NEWS
റഷ്യയുടെ കോവിഡ് വാക്സീൻ വികസിപ്പിച്ചെടുത്ത സംഘത്തിലെ ശാസ്ത്രജ്ഞൻ കൊല്ലപ്പെട്ട നിലയിൽ
മോസ്കോ: റഷ്യയുടെ കോവിഡ് വാക്സീൻ വികസിപ്പിച്ചെടുത്ത സംഘത്തിലുണ്ടായിരുന്ന ഒരു ശാസ്ത്രജ്ഞനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. റഷ്യയുടെ കോവിഡ് വാക്സീനായ സ്പുട്നിക് V വികസിപ്പിച്ച സംഘത്തിലുണ്ടായിരുന്ന ആന്ദ്രെയ് ബോട്ടികോവിനെയാണ്(47) മരിച്ചനിലയിൽ കണ്ടെത്തിയത്. കഴുത്തിൽ ബെൽറ്റ് കുരുക്കി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ പൊലീസ് ഇരുപത്തൊൻപതുകാരനായ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തർക്കത്തിനൊടുവിൽ ബെൽറ്റ് ഉപയോഗിച്ച് ഇയാൾ ബോട്ടികോവിന്റെ കഴുത്തു ഞെരിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ ഭാഷ്യം. കൊലപാതകത്തിനു പിന്നാലെ ഇയാൾ സ്ഥലം വിട്ടു. അധികംവൈകാതെ തന്നെ അക്രമിയെ അറസ്റ്റ് ചെയ്തു. മുൻപ് ക്രിമിനൽ റെക്കോർഡ് ഉള്ളയാളാണ് അക്രമി. ഗമാലേയ നാഷനൽ റിസർച്ച് സെന്റർ ഫോർ ഇക്കോളജി ആൻഡ് മാത്തമാറ്റിക്സിൽ മുതിർന്ന ഗവേഷകനായി ജോലി ചെയ്തിരുന്ന ബോട്ടികോവിനെ വ്യാഴാഴ്ചയാണു സ്വന്തം അപ്പാർട്ട്മെന്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കൊലപാതകക്കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയാണെന്നു റഷ്യ അറിയിച്ചു. വാക്സീൻ വികസിപ്പിച്ചതിന്റെ പേരിൽ 2021ൽ ഓർഡർ ഓഫ് മെറിറ്റ് ഫോർ ദി ഫാദർലാൻഡ് പുരസ്കാരം നൽകി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ ബോട്ടികോവിനെ ആദരിച്ചിരുന്നു. ബോട്ടികോവ്…
Read More » -
India
മനീഷ് സിസോദിയയെ രണ്ടു ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടു; ജാമ്യാപേക്ഷ മാർച്ച് 10ന് പരിഗണിക്കും
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ രണ്ടു ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടു. സിസോദിയയുടെ ജാമ്യാപേക്ഷ സിബിഐ കോടതി മാർച്ച് 10ന് പരിഗണിക്കും. ഹർജി ഇന്ന് പരിഗണിച്ചപ്പോൾ സിസോദിയ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റഡി മൂന്നുദിവസം കൂടി നീട്ടണമെന്നും സിബിഐ ആവശ്യപ്പെട്ടിരുന്നു. ചില രേഖകൾ കാണാനില്ലെന്നും അതു കണ്ടെടുക്കണമെന്നും സിബിഐ കോടതിയിൽ ഉന്നയിച്ചു. എന്നാൽ സിബിഐയുടെ അന്വേഷണം പരാജയമെന്ന് സിസോദിയയുടെ അഭിഭാഷകൻ വാദിച്ചു. കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. പിന്നാലെ ചൊവ്വാഴ്ച ഡൽഹി മന്ത്രിസഭയിൽ നിന്ന് രാജിവച്ചിരുന്നു. അറസ്റ്റിനു പിന്നാലെ, എഫ്ഐആർ റദ്ദാക്കണമെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ഹർജി തള്ളിയിരുന്നു. ഡൽഹിയിലാണു സംഭവങ്ങളെന്ന കാരണത്താൽ നേരിട്ടു വരാനാകില്ലെന്നും വിചാരണക്കോടതിയെയും ഹൈക്കോടതിയെയും സമീപിക്കാമെന്നും വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ച് ഹർജി തള്ളിയത്. തുടർന്ന് സിസോദിയ ഹർജി പിൻവലിക്കുകയും വിചാരണ കോടതിയെ സമീപിക്കുകയുമായിരുന്നു. 2021…
Read More » -
India
മെയ്‌ക്കോവര്‍ ബോറായി; വധുവിന്റെ മുഖം പൊള്ളി വീര്‍ത്തു, വിവാഹം ഉപേക്ഷിച്ച് വരന്‍
ബംഗളൂരു: വിശേഷ ദിവസങ്ങിലെല്ലാം ബ്യൂട്ടി പാര്‍ലറില്‍ പോകുന്നവരായിരിക്കും ഭൂരിപക്ഷം പെണ്‍കുട്ടികളും. വിവാഹ ദിവസം വധുവിനെ ഒരുക്കുന്നത് തന്നെ ബ്യൂട്ടിപാര്‍ലറില്‍ നിന്നാണ്. എന്നാല്‍, വിവാഹ ദിവസത്തെ മേക്ക് ഓവര്‍ അബദ്ധമായി പോയാലോ? ഇതേ അവസ്ഥയാണ് ഹാസന്‍ ജില്ലയിലെ അരസികെരെ സ്വദേശിനിയായ പെണ്‍കുട്ടിക്കും സഭവിച്ചത്. വിവാഹ ദിവസം വധു ബ്യൂട്ടി പാര്‍ലറില്‍ പോയതിനാല്‍ വരന്‍ വിവാഹം വേണ്ടെന്ന് വെച്ചാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ബ്യൂട്ടീഷന്റെ അശ്രദ്ധമൂലം വധുവിന്റെ മുഖം വിരൂപമായതാണ് വിവാഹം വേണ്ടെന്ന് വെക്കാന്‍ കാരണം. വിവാഹത്തിന് ഒരു മേക്കോവര്‍ നടത്താനാണ് ബ്യൂട്ടീപാര്‍ലറില്‍ പോയത്. യുവതിയുടെ മുഖത്ത് ഫൗണ്ടേഷനിട്ട ശേഷം ബ്യൂട്ടീഷ്യന്‍ ആവികൊള്ളിച്ചു. ഇതോടെ മുഖം പൊള്ളുകയും വീര്‍ത്ത് വരികയുമായിരുന്നു. സംഭവത്തില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയ്‌ക്കെതിരെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ബ്യൂട്ടി പാര്‍ലര്‍ ഉടമയെ ഗംഗയെ പോലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന ഒരു ബ്യൂട്ടി പാര്‍ലറിലായിരുന്നു മേയ്ക്ക് ഓവറിനായി പെണ്‍കുട്ടി പോയത്.…
Read More » -
Kerala
ബ്രഹ്‌മപുരത്ത് ഹെലികോപ്ടറില്‍ വെള്ളമെത്തിച്ച് തീയണയ്ക്കാന്‍ ശ്രമം; വ്യോമസേനയുടെ സഹായവും തേടും
കൊച്ചി: ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റ് മേഖലയില്‍ പ്ലാസ്റ്റിക് മാലിന്യങ്ങളിലെ അഗ്നിബാധ ഉച്ചയോടെ നിയന്ത്രണവിധേയമായില്ലെങ്കില്‍ വ്യോമസേനയുടെ സഹായം തേടുമെന്ന് കലക്ടര്‍ ഡോ. രേണു രാജ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുഖേന വ്യോമസേനയുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു. അതേസമയം, ഹെലികോപ്ടറില്‍ വെള്ളമെത്തിച്ച് തീയണക്കാനുള്ള ശ്രമം നടക്കുകയാണ്. വലിയ മാലിന്യകൂമ്പാരത്തില്‍ നിന്നും തീ ഉയരുന്ന ഭാഗങ്ങളിലാണ് ഹെലികോപ്ടറില്‍ വെള്ളമെത്തിച്ച് തീയണക്കാനുള്ള ശ്രമം തുടങ്ങിയത്. കൊച്ചി കോര്‍പറേഷന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് നാവികസേന ഹെലികോപ്ടറില്‍ വെള്ളമെത്തിച്ച് തീ അണക്കാനുള്ള ശ്രമം നടത്തുന്നത്. ഹെലികോപ്ടറുകളില്‍ വലിയ സംഭരണികളിലായാണ് വെള്ളമെത്തിക്കുന്നത്. കഴിഞ്ഞ നാല്‍പ്പത്തിയെട്ട് മണിക്കൂറുകളായി അഗ്നിബാധ തുടരുകയാണ്. നാവികസേനയുടെ കൂടുതല്‍ ഹെലികോപ്ടറുകളെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ബ്രഹ്‌മപുരത്തെ അഗ്നിശമന പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ വെള്ളം ടാങ്കറുകളില്‍ എത്തിക്കുന്നുണ്ട്. ആര്‍.ടി.ഒ. മുഖേനയാണ് ടാങ്കേഴ്സ് അസോസിയേഷനില്‍ നിന്നും ടാങ്കറുകള്‍ ലഭ്യമാക്കുന്നത്. റീജിയണല്‍ ഫയര്‍ ഓഫീസറുടെ കീഴില്‍ കൂടുതല്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ സേനാംഗങ്ങളെയും നിയോഗിച്ചിട്ടുണ്ട്. തീനാളങ്ങളുടെ ശക്തി കുറഞ്ഞിട്ടുണ്ടെങ്കിലും പുക വമിക്കുന്നത്…
Read More » -
Kerala
എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 9 മുതല്‍; ഹയര്‍ സെക്കന്‍ഡറി 10 ന്
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 9 മുതല്‍ 29 വരെ നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. രാവിലെ 9.30ന് പരീക്ഷ ആരംഭിക്കും. 4,19,362 റഗുലര്‍ വിദ്യാര്‍ഥികളും 192 പ്രൈവറ്റ് വിദ്യാര്‍ഥികളും പരീക്ഷ എഴുതും. ആണ്‍കുട്ടികളുടെ എണ്ണം 2,13,801. പെണ്‍കുട്ടികളുടെ എണ്ണം 2,00,561. മേയ് രണ്ടാം വാരം ഫലം പ്രഖ്യാപിക്കും. 2960 പരീക്ഷാ കേന്ദ്രങ്ങളുണ്ടാകും. മൂല്യനിര്‍ണയം 70 ക്യാംപുകളില്‍ ഏപ്രില്‍ 3 മുതല്‍ 24വരെ നടക്കും. 18,000ല്‍ അധികം അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തും. ഹയര്‍ സെക്കന്‍ഡറിയില്‍ 2023 പരീക്ഷാ കേന്ദ്രങ്ങളുണ്ടാകും. 4,25,361 വിദ്യാര്‍ഥികള്‍ ഒന്നാം വര്‍ഷ പരീക്ഷയും 4,42,067 വിദ്യാര്‍ഥികള്‍ രണ്ടാം വര്‍ഷ പരീക്ഷയും എഴുതും. പരീക്ഷ മാര്‍ച്ച് 10ന് ആരംഭിച്ച് മാര്‍ച്ച് 30 ന് അവസാനിക്കും. ഒന്നിടവിട്ടാണ് പരീക്ഷ. 9.30 ന് പരീക്ഷ ആരംഭിക്കും. ഹയര്‍ സെക്കന്‍ഡറി തലത്തില്‍ ഏപ്രില്‍ 3 മുതല്‍ മേയ് ആദ്യ വാരം വരെ മൂല്യനിര്‍ണയ ക്യാംപുകള്‍ ഉണ്ടായിരിക്കും. 80 മൂല്യനിര്‍ണയ ക്യാംപുകള്‍ ഇതിനായി തെരഞ്ഞെടുത്തിട്ടുണ്ട്. 25,000…
Read More » -
Local
കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഇൻവിറ്റേഷൻ ടൂർണമെൻ്റ്: കണ്ണൂരിന് അഭിമാനമായി വരുൺ നായനാരും ദിജു ദാസും
തലശ്ശേരി: കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ നടത്തുന്ന കെ.എസ്.സി.എ ഇൻവിറ്റേഷൻ ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിന് വേണ്ടി കണ്ണൂർ ജില്ലക്കാരനായ വരുൺ നായനാർ. കണ്ണൂർക്കാരനായ ദിജു ദാസാണ് കേരള ടീമിന്റെ സഹ പരിശീലകൻ 2019ൽ 19 വയസ്സിന് താഴെയുള്ള ഇന്ത്യൻ ടീം അംഗമായിരുന്നു വരുൺ. 2022-23 സീസണിൽ സി.കെ നായിഡു ട്രോഫിയിൽ കേരള ടീമിൽ കളിച്ചു. 2021-22 സീസണിൽ കേരള രഞ്ജി ട്രോഫി ടീമംഗമായിരുന്നു. 2021-’22 സീസണിൽ അണ്ടർ 23 ഇന്ത്യ എമേർജിംഗ് ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അണ്ടർ 14, അണ്ടർ 16 ,അണ്ടർ 19 എന്നീ വിഭാഗങ്ങളിൽ കേരള ടീമിനെ വരുൺ നയിച്ചിട്ടുണ്ട്. വലം കയ്യൻ ബാറ്റ്സ്മാനായ വരുൺ മികച്ച വിക്കറ്റ് കീപ്പർ കൂടിയാണ്. ധർമ്മടം സീഗൾസ് ക്രിക്കറ്റ് ക്ലബ്ബ് താരമാണ്. കൂത്തുപറമ്പ് കരൽ കുടുംബാംഗമായ ദീപക് കരലിന്റേയും പയ്യന്നൂർ വേങ്ങയിൽ കുടുംബാംഗമായ പ്രിയയുടേയും മകനായ വരുൺ നായനാർ ജനിച്ചത് പയ്യന്നൂർ ആണെങ്കിലും വളർന്നത് ദുബായിലാണ്. സഹോദരൻ ഗോവിന്ദ് നായനാർ.…
Read More » -
Crime
കട കത്തിക്കുമെന്ന് ഫെയ്സ്ബുക്ക് ലൈവ്; പിന്നാലെ ലോട്ടറിക്കടയ്ക്ക് തീയിട്ട് യുവാവ്
കൊച്ചി: കട കത്തിക്കുമെന്ന് ഫെയ്സ്ബുക്ക് ലൈവ് ഇട്ടശേഷം ലോട്ടറി ഏജന്‍സിക്കടയില്‍ കയറി യുവാവ് പെട്രോളൊഴിച്ച് തീയിട്ടു. അക്രമിയെ പോലീസ് പിടികൂടി. തൃപ്പൂണിത്തുറ സ്റ്റാച്യു കിഴക്കേക്കോട്ട റോഡില്‍ മീനാക്ഷി ലോട്ടറീസില്‍ വെള്ളിയാഴ്ച വൈകിട്ട് 5.40 നാണ് സംഭവം. ഒട്ടേറെ ലോട്ടറി ടിക്കറ്റുകള്‍ കത്തിനശിച്ചു. ഒന്നരലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായി പറയുന്നു. പരിഭ്രാന്തരായെങ്കിലും ജീവനക്കാര്‍ ഉടന്‍ വെള്ളം ഒഴിച്ച് തീ കെടുത്തിയതിനാല്‍ മറ്റ് അപകടങ്ങള്‍ ഉണ്ടായില്ല. കടയിലെ ജീവനക്കാരുടെ ദേഹത്തും പെട്രോള്‍ വീണു. അക്രമത്തിന് കാരണം അറിയില്ല. സൈക്കിളില്‍ ലോട്ടറി വില്‍പ്പന നടത്തിവരുന്ന രാജേഷ് എന്ന ആളാണ് കടയില്‍ തീയിട്ടതെന്ന് ജീവനക്കാര്‍ പറഞ്ഞു. മീനാക്ഷി ലോട്ടറി ഏജന്‍സീസ് കത്തിക്കുമെന്ന് രാജേഷ് കഴിഞ്ഞദിവസം ഫെയ്സ്ബുക്ക് ലൈവില്‍ പറഞ്ഞിരുന്നു. വെള്ളിയാഴ്ച വൈകിട്ട് ആറുമണിക്ക് കട കത്തിക്കുമെന്നും ഇങ്ങനെ കുത്തക മുതലാളിമാര്‍ ആവശ്യമുണ്ടോ എന്നുമായിരുന്നു ഇയാള്‍ വീഡിയോയില്‍ പറഞ്ഞിരുന്നത്. ”റിയല്‍ കമ്മ്യൂണിസം, ഇ.എം.എസ്. ഭരിച്ച കമ്മ്യൂണിസമാണ് നമുക്ക് വേണ്ടത്, ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളിലേക്കിറങ്ങുന്ന സഖാക്കളെയാണ് ആവശ്യം. ഒരു കുത്തക…
Read More »