Month: March 2023

  • Kerala

    തൃശൂര്‍ കുട്ടനല്ലൂരിലെ കാര്‍ ഷോറൂമില്‍ തീപിടിത്തം; സര്‍വീസ് സെന്റര്‍ കത്തിനശിച്ചു

    തൃശൂര്‍: കുട്ടനെല്ലൂരില്‍ കാര്‍ ഷോറൂമില്‍ വന്‍ തീപ്പിടിത്തം. ഒല്ലൂര്‍ പുതുക്കാട് എന്നിവിടങ്ങളില്‍ നിന്നായി ഏഴ് യൂണിറ്റ് ഫയര്‍ഫോഴ്സെത്തി തീയണയ്ക്കാന്‍ ശ്രമിക്കുന്നു. ഭാഗികമായി തീ നിയന്ത്രണവിധേയമായി. എന്നാല്‍ കനത്ത പുക ഉയര്‍ന്നിട്ടുണ്ട്. ചില വാഹനങ്ങള്‍ കത്തിനശിച്ചു. കൂടുതല്‍ വാഹനങ്ങള്‍ കത്തുന്നതിനു മുന്‍പ് അവ സ്ഥലത്തുനിന്നു മാറ്റാനായി. സര്‍വീസ് സെന്ററിന്റെ ഭാഗത്തുനിന്നാണ് തീ പടര്‍ന്നതെന്നാണു വിവരം. രാവിലെ 6.30 ഓടെയാണ് തീ ശ്രദ്ധയില്‍പ്പെട്ടത്. നാട്ടുകാര്‍ സര്‍വീസ് സെന്റര്‍ ജീവനക്കാരേയും ഫയര്‍ഫോഴ്സിനേയും അറിയിക്കുകയായിരുന്നു. ഉടന്‍തന്നെ വിവരം അറിയിച്ചതിനാല്‍ മറ്റു വാഹനങ്ങള്‍ പെട്ടെന്നു മാറ്റാനായി. അതേസമയം, സര്‍വീസ് സെന്റര്‍ കത്തിനശിച്ചു. മൂന്ന് കാറുകള്‍ കത്തിനശിച്ചുവെന്നാണ് ഏറ്റവും ഒടുവില്‍ ലഭിച്ച വിവരം. സര്‍വീസ് സെന്ററായതുകൊണ്ട് തറയില്‍ ഓയില്‍ ഉണ്ടായിരുന്നതാണ് പടര്‍ന്നുപിടിക്കാന്‍ കാരണം. സര്‍വീസിനെത്തിച്ച വാഹനങ്ങള്‍ ആദ്യഘട്ടത്തില്‍ തന്നെ സുരക്ഷിതമായി മാറ്റിയിരുന്നു.  

    Read More »
  • Kerala

    കൊച്ചിയില്‍ കനത്ത പുക, വൈറ്റിലയിലും കലൂരിലും കാഴ്ച മങ്ങി; ബ്രഹ്‌മപുരത്ത് തീയണയ്ക്കാന്‍ ശ്രമം തുരുന്നു

    കൊച്ചി: ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണകേന്ദ്രത്തിലെ തീപ്പിടിത്തത്തെ തുടര്‍ന്ന് കൊച്ചി നഗരത്തിലെങ്ങും കനത്ത പുക. നഗരത്തിലെ വൈറ്റില, കടവന്ത്ര, കലൂര്‍, ഇന്‍ഫ്രാപാര്‍ക്ക് അടക്കമുള്ള പ്രദേശങ്ങളില്‍ പുക മൂടിയിരിക്കുകയാണ്. ബ്രഹ്‌മപുരത്തിന്റെ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ പൂര്‍ണ്ണമായും പുക പടര്‍ന്നിരിക്കുകയാണ്. പത്തിലധികം ഫയര്‍ഫോഴ്സ് യൂണിറ്റുകളാണ് തീയണയ്ക്കല്‍ ശ്രമം നടത്തുന്നത്. ആവശ്യമെങ്കില്‍ ഫയര്‍ഫോഴ്സിനെ സഹായിക്കാന്‍ നാവികസേന സന്നദ്ധത അറിയിച്ചിട്ടുണ്ട്. ബുധനാഴ്ച വൈകിട്ട് ആരംഭിച്ച തീപിടിത്തം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് തീ അനിയന്ത്രിതമായി. പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടിക്കിടക്കുന്ന ഏക്കറുകണക്കിന് ഭാഗത്തേക്ക് തീ പടര്‍ന്നു. 50 അടിയോളം ഉയരത്തില്‍ മല പോലെ കിടക്കുന്ന മാലിന്യത്തിലേക്ക് തീ പടരുകയായിരുന്നു. തീയും പുകയും ഉയര്‍ന്നതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് അഗ്നിരക്ഷാ സേനയുടെ ഇരുപതോളം യൂണിറ്റുകളെത്തി. ഇവരുടെ ശ്രമത്തിനിടയിലും തീ കൂടുതല്‍ ഭാഗത്തേക്ക് പടര്‍ന്നു. കാറ്റിന്റെ ദിശ അനുസരിച്ച് തീ കൂടുതല്‍ പടര്‍ന്നു. ബ്രഹ്‌മപുരം, കരിമുകള്‍, പിണര്‍മുണ്ട, അമ്പലമുകള്‍, പെരിങ്ങാല, ഇരുമ്പനം, കാക്കനാട് പ്രദേശങ്ങളില്‍ പുകശല്യം രൂക്ഷമായിട്ടുണ്ട്. പ്ലാസ്റ്റിക് കത്തുന്ന ദുര്‍ഗന്ധവും രൂക്ഷമാണ്. തീപ്പിടിത്തത്തില്‍ പ്ലാന്റിനുള്ളിലെ…

    Read More »
  • Food

    ബുദ്ധിക്കും ശക്തിക്കും ശരീരവളർച്ചയ്ക്കും ഉതകുന്ന പോഷകങ്ങ‌ൾ നിറഞ്ഞ ഭക്ഷണങ്ങൾ

    ഡോ.വേണു തോന്നയ്ക്കൽ   കയ്യിൽ കിട്ടുന്നതെന്തും വാരിവലിച്ച് കഴിച്ചിട്ട് പ്രയോജനമില്ല. നമ്മുടെ ശരീര വളർച്ചയ്ക്കും ആരോഗ്യകരമായ പ്രവർത്തനങ്ങൾക്കും നിലനിൽപ്പിനും വേണ്ട പോഷക ഘടകങ്ങൾ നിറഞ്ഞ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കുക. മാംസ്യം, കൊഴുപ്പുകൾ, അന്നജം, ജീവകങ്ങൾ, ഖനിജങ്ങൾ എന്നിവയാണ് ഇതിനാവശ്യമായ പോഷക ഘടകങ്ങൾ. മാംസ്യം അഥവാ പ്രോട്ടീനാണ് ശരീര നിർമ്മിതിയുടെ അടിസ്ഥാനം. നാം കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്നാണ് ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ ലഭിക്കുന്നത്. ഭക്ഷണം സസ്യജന്യമോ സസ്യേതരമോ ആവാം. കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും പ്രോട്ടീനുകൾ അതേപടി ശരീരം ഉൾക്കൊള്ളുകയല്ല ചെയ്യുക. ഭക്ഷണത്തിലെ പ്രോട്ടീൻ ആമാശയത്തിൽ വച്ച് ഹൈഡ്രോക്ലോറിക് ആസിഡ്, ദഹനരസം, പ്രോട്ടിയെസ് എന്നിവയുടെ സഹായത്താൽ അമീനൊ ആസിഡ് (Amino acid) അഥവ അമീനൊ അമ്ലങ്ങൾ ആയി വിഘടിക്കുന്നു. ഇപ്രകാരമുണ്ടാവുന്ന അമീനാമ്ലങ്ങൾ ഒറ്റയ്ക്കോ ചെറിയ ചെയിനുകളായോ ചെറുകുടലിൽ വച്ച് ആഗിരണം ചെയ്യപ്പെടുന്നു. ആ അമീനാമ്ലങ്ങൾ പിന്നെയും പ്രോട്ടീനായി മാറുകയും ശരീര വളർച്ചയ്ക്കും ആരോഗ്യത്തിനും പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു. ഒരു അമീനൊ ഗ്രൂപ്പും ഒരു ആസിഡ് ഗ്രൂപ്പും…

    Read More »
  • India

    കേരളത്തിലേക്ക് മടങ്ങാന്‍ അനുവാദം വേണമെന്ന് മദനി സുപ്രീംകോടതിയില്‍, താൻ ഗുരുതര ആരോഗ്യസ്ഥിതിയിൽ എന്ന് വ്യക്തമാക്കുന്ന ശബ്ദ സന്ദേശവും

        ജാമ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് അബ്ദുള്‍ നാസര്‍ മദനി സുപ്രീം കോടതിയില്‍. കേരളത്തിലേക്ക് മടങ്ങാനുള്ള അപേക്ഷയുമായാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. ആയുര്‍വേദ ചികിത്സയ്ക്കായി കേരളത്തിലേക്ക് പോകാന്‍ അനുവാദം വേണമെന്നും അപേക്ഷയിലുണ്ട്. ആരോഗ്യനില മോശമാണെന്നും പക്ഷാഘാതത്തെ തുടര്‍ന്ന് ഓര്‍മ്മക്കുറവുണ്ടെന്നും അപേക്ഷയില്‍ പറയുന്നു. ഇത് പരിഹരിക്കാനാണ് ആയുര്‍വേദ ചികിത്സ തേടുന്നത്. പിതാവിന്റെ ആരോഗ്യനിലയും മോശമാണ്. പിതാവിനെ കാണാന്‍ അവസരം നല്‍കണം. വിചാരണപൂര്‍ത്തിയാകുന്നത് വരെ ജന്മനാട്ടില്‍ തുടരാന്‍ അനുവദിക്കണമെന്നും അപേക്ഷയില്‍ വ്യക്തമാക്കുന്നു. ബെംഗളുരുവില്‍ തുടരുന്നത് വലിയ സാമ്പത്തിക പ്രയാസമാണ്. വിചാരണ പൂര്‍ത്തിയാക്കാന്‍ തന്റെ ആവശ്യം ഇനിയില്ലെന്നും മദനി സുപ്രീം കോടതിയില്‍ പറഞ്ഞു. അഭിഭാഷകന്‍ ഹാരിസ് ബീരാനാണ് മദനിക്കായി ഹരജി സമര്‍പ്പിച്ചത്. ഇതിനിടെ മദനിയുടെ ശബ്ദ സന്ദേശം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തലച്ചോറിലേക്കുള്ള രക്തക്കുഴലുകൾ അടഞ്ഞ് ഗുരുതരമായ ആരോഗ്യസ്ഥിതിയിലാണ് താനെന്ന് വ്യക്തമാക്കുന്നതാണ് ശബ്ദ സന്ദേശം. ശരീരം നിശ്ചലമാകുന്ന അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് അദ്ദേഹം ശബ്ദസന്ദേശത്തിൽ പറഞ്ഞു. പക്ഷാഘാത ലക്ഷണങ്ങളുള്ള രോഗാവസ്ഥയിൽ ആഴ്ചകൾക്കുമുൻപ് മദനിയെ ബംഗളൂരുവിലെ ആസ്റ്റർ മെഡിസിറ്റി…

    Read More »
  • Local

    രണ്ട് വയസുള്ള കുഞ്ഞിനെ മടിയിലിരുത്തി ബസ് ഡ്രൈവിംങ്, മൈനാഗപ്പള്ളി സ്വദേശിയുടെ ലൈസന്‍സ് പോയി

       കൊല്ലം:  രണ്ട് വയസുള്ള കുഞ്ഞിനെ മടിയിലിരുത്തി സ്വകാര്യ ബസ് ഡ്രൈവറുടെ യാത്ര. മൈനാഗപ്പള്ളി സ്വദേശി അൻസലാണ് സഹോദരിയുടെ കുഞ്ഞിനെ മടിയിലിരുത്തി സാഹസികമായി ബസ് ഓടിച്ചത്. കുഞ്ഞിനെ മടിയിൽ ഇരുത്തി ബസ് ഓടിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങളിൽ വയറലായതോടെയാണ് മോട്ടോർ വാഹന വകുപ്പ്, ഡ്രൈവർ അൻസലിന്റെ ലൈസൻസ് 6 മാസത്തേക്ക് സസ്പെൻറ് ചെയ്തു. മോട്ടോർ വാഹന ചട്ട പ്രകാരമാണ് അൻസലിന്റെ ലൈസൻസ് സസ്പെൻറ് ചെയ്തത്. കരുനാഗപ്പള്ളി പന്തളം റൂട്ടിലെ ലീനാമോൾ ബസ് ഡ്രൈവറാണ് അൻസൽ. വൈറലായ വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെ കരുനാഗപ്പള്ളി ആര്‍.ടി.ഒ ആണ്, ഡ്രൈവറായ അന്‍സലിനെ വിളിച്ചുവരുത്തിയത്. വര്‍ക് ഷോപില്‍ നിന്ന് വീട്ടിലേക്ക് പോകുന്ന സമയത്താണ് അന്‍സല്‍ ഒപ്പമുണ്ടായിരുന്ന സഹോദരിയുടെ മകനെ മടിയിലിരുത്തി ബസോടിച്ചത്.ആറുമാസം കഴിഞ്ഞ് മോട്ടർ വാഹന വകുപ്പിൻ്റെ ട്രെയിനിങ്ങിനു ശേഷമേ ഇയാൾക്ക് ലൈസൻസ് തിരിച്ചുകൊടുക്കു.

    Read More »
  • Movie

    ചിരിക്കാനോ കണ്ണടയ്ക്കാനോ കഴിയുന്നില്ല, മുഖം ഒരു വശത്തേക്ക് കോടുന്ന ‘ബെല്‍സ് പാള്‍സി’ രോഗത്തിന് നടൻ മിഥുൻ രമേശ് ചികിത്സ തേടി: എന്താണ് മിഥുൻ ബെൽസ് പാൾസി…?

      ‘ബെൽസ് പാൾസി’ എന്ന രോ​ഗം ബാധിച്ചതിനെക്കുറിച്ച് സിനിമാ-സീരിയൽ താരവും  ബീന ആന്റണിയുടെ ഭര്‍ത്താവുമായ മനോജ് കുമാർ ഈയിടെ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ നടനും അവതാരകനുമായ മിഥുൻ രമേശിനും ഇതേ രോ​ഗം ബാധിച്ചിരിക്കുന്നു. ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച വീ‍ഡിയോയിലൂടെയാണ് മിഥുൻ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ‘കുറച്ചുദിവസത്തെ യാത്രയ്ക്കൊടുവിൽ ഇപ്പോൾ ആശുപത്രിവാസത്തിലാണ്’ എന്നു പറഞ്ഞാണ് മിഥുൻ വീഡിയോ ആരംഭിക്കുന്നത്. ‘ബെൽസ് പാൾസി’ എന്ന രോ​ഗമാണ് തന്നെ ബാധിച്ചതെന്നും മുഖത്തിന്റെ ഒരുവശം അനക്കാൻ കഴിയുന്നില്ലെന്നും മിഥുൻ പറയുന്നു. ചിരിക്കാനോ ഒരുവശത്തെ കണ്ണ് അടയ്ക്കാനോ കഴിയുന്നില്ലെന്നും പകുതി തളർന്ന അവസ്ഥയിലാണെന്നും  വെളിപ്പെടുത്തുന്നുണ്ട്. രോ​ഗം ഭേദമാകുമെന്നാണ് ഡോക്ടർമാർ പറയുന്നതെന്നു വ്യക്തമാക്കിയാണ്‌ മിഥുൻ വീഡിയോ അവസാനിപ്പിക്കുന്നത്. എന്താണ് ബെൽസ് പാൾസി? മുഖത്തിന്റെ ഒരുവശത്തെ മസിലുകൾക്ക് പെട്ടെന്ന് തളർച്ച സംഭവിക്കുന്ന അവസ്ഥയാണിത്. മിക്ക രോ​ഗികളിലും ആഴ്ച്ചകൾക്കുള്ളിൽ ലക്ഷണങ്ങൾ ഭേദമായി രോ​ഗം സുഖപ്പെടാറാണ് പതിവ്. ചിലരിൽ മുഖത്തിന്റെ ഒരുവശം താഴേക്ക് തൂങ്ങിയതുപോലെ കോടിപ്പോവുകയും ചെയ്യാം. രോഗം ബാധിക്കപ്പെട്ട വശത്തെ കണ്ണ് അടയ്ക്കാനോ ചിരിക്കാനോ…

    Read More »
  • NEWS

    അടിതെറ്റിയാൽ ആനയും വീഴും, പ്രതിയോഗിയോട് ബലമറിഞ്ഞുമാത്രം എതിരിടുക

    വെളിച്ചം  കാട്ടിലെ തേക്ക് മരത്തിന് മനോഹരമായ ആകാരഭംഗിയായിരുന്നു. ഇതില്‍ അത്യധികം അഹങ്കാരവും ഉണ്ടായിരുന്നു അതിന്. തനിക്ക് താഴെ നില്‍ക്കുന്ന ചെടികളെയെല്ലാം അത് കളിയാക്കും. ഒരുദിവസം ഒരു കൊടുങ്കാറ്റ് വീശി. കാറ്റില്‍ എല്ലാ ചെടികളും കുനിഞ്ഞ് മണ്ണില്‍ തൊട്ട് നിന്നു. ഇത് കണ്ട് തേക്ക് മരം, കാറ്റിനെ തടയാനുള്ള അവരുടെ കഴിവില്ലായ്മയെ അവഹേളിക്കാന്‍ തുടങ്ങി. അതില്‍ നിന്ന് ഒരു ചെടി, ‘കാറ്റ് കടന്നുവരുമ്പോള്‍ ചില്ലകള്‍ ചായ്ച്ചു കാറ്റിനെ കടന്നുപോകാന്‍ അനുവദിക്കൂ’ എന്ന് തേക്ക് മരത്തോട് പറഞ്ഞെങ്കിലും തേക്ക് മരം അത് വകവച്ചില്ല. പിറ്റേന്ന് കാറ്റൊഴിഞ്ഞപ്പോള്‍ മറ്റു ചെടികളെല്ലാം വീണ്ടും തലയുയര്‍ത്തി. പക്ഷേ, അപ്പോഴേക്കും തേക്ക് മരം നിലംപൊത്തിയിരുന്നു. തലക്കനത്തോടെ നില്‍ക്കുന്നത് നല്ലതുതന്നെയാണ്. പക്ഷേ, കാല്‍ച്ചുവട്ടിലെ മണ്ണിന്റെ കനം കൂടി നാം മനസ്ലിലാക്കണം. എല്ലാ അലങ്കാരങ്ങളുടേയും ആശ്രയം അടിത്തറയാണ്. അതിന് ഇളക്കം തട്ടിയാല്‍ പിന്നെ തലയെടുപ്പോ, മെയ്യഴകോ ഇല്ല. അടിപതറാതിരിക്കുക എന്നത് തന്നെയാണ് ഏത് വന്‍മരവും ഉറപ്പുവരുത്തേണ്ട കാര്യം. എതിര്‍ത്ത് തോല്‍പ്പിക്കേണ്ടവരല്ല എതിരേ വരുന്നവരെല്ലാം.…

    Read More »
  • Movie

    കൊച്ചിൻ ഹനീഫ തിരക്കഥയെഴുതി എ.ബി രാജ് സംവിധാനം ചെയ്ത ‘താളം തെറ്റിയ താരാട്ട്’ റിലീസ് ചെയ്തിട്ട് ഇന്ന് 40 വർഷം

    സിനിമ ഓർമ്മ എ.ബി രാജ് സംവിധാനം ചെയ്ത ‘താളം തെറ്റിയ താരാട്ട്’ തിയേറ്ററിൽ എത്തിയിട്ട് 40 വർഷം. 1983 മാർച്ച് നാലിനായിരുന്നു റിലീസ്. രാധിക അഭിനയിച്ച ആദ്യ തെലുഗു ചിത്രമായ ‘ന്യായം കാവാലി’യുടെ മലയാളം റീമേയ്ക്കാണ് രാജ്‌കുമാർ-മേനക ജോടികൾ അഭിനയിച്ച ഈ ചിത്രം. കൊച്ചിൻ ഹനീഫയാണ് തിരക്കഥയെഴുതിയത്. എ.ബി രാജിന്റെ ‘അടിമച്ചങ്ങല’യടക്കം ഒരുപിടി ചിത്രങ്ങൾ നിർമ്മിച്ച ആർ.എസ് ശ്രീനിവാസനാണ് നിർമ്മാണം. ആർ.കെ ദാമോദരൻ-രവീന്ദ്രൻ ടീമിന്റെ 4 ഹിറ്റ് ഗാനങ്ങൾ ചിത്രത്തിന്റെ മുതൽക്കൂട്ടായിരുന്നു (ഹേമന്തഗീതം, സിന്ധു, താളം, ഓ മൈ ജിഞ്ചു ഡാർലിങ്ങ്). ‘മിസ്റ്റർ രവികുമാർ എന്റെ ഭർത്താവല്ലെങ്കിലും എന്റെ മകന്റെ അച്ഛനാണെന്ന് ഈ സമൂഹം അറിയണം’ എന്ന സിന്ധുവിന്റെ വാശിയാണ് സിനിമയുടെ കാതൽ. പ്രിയസ്വപ്‌ന മഞ്ജരി ചൂടി രവികുമാറിൽ (രാജ്‌കുമാർ) കവിത പോലെ കതിരിട്ട യുവതിയാണ് സിന്ധു (മേനക). പ്രായപൂർത്തിയാകാത്ത അവളെ പീഡിപ്പിച്ച് ഗർഭിണിയാക്കി മുങ്ങാൻ തുടങ്ങിയ രവിക്കെതിരെ സിന്ധു കേസ് കൊടുക്കുന്നു. കുഞ്ഞിന്റെ പിതൃത്വം തെളിയിക്കണം. കോടതിയിലെ കേസിൽ സിന്ധു…

    Read More »
  • LIFE

    നടി വനിതാ വിജയകുമാര്‍ ആറാമതും വിവാഹിതയായി എന്ന് റിപ്പോര്‍ട്ടുകള്‍, സംഭവം ഇങ്ങനെ

    മലയാളികള്‍ക്ക് പരിചിതരായ താരങ്ങളില്‍ ഒരാളാണ് വനിതാ വിജയകുമാര്‍. പ്രശസ്ത താരങ്ങളില്‍ ഒരാളായ വിജയകുമാറിന്റെ മകളാണ് ഇവര്‍. ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമകളില്‍ നിറഞ്ഞു നിന്നിരുന്ന താരങ്ങളില്‍ ഒരാളായിരുന്നു ഇവര്‍. നിരവധി മലയാളം സിനിമകളിലും ഇവര്‍ നായികയായി എത്തിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ സിനിമ മേഖലയില്‍ ഇവര്‍ അത്ര സജീവമല്ല. ഇവര്‍ നാലു വിവാഹങ്ങള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍, ചെയ്ത വിവാഹങ്ങള്‍ എല്ലാം തന്നെ അധികം വൈകാതെ വേര്‍പിരിയുകയായിരുന്നു ചെയ്തത്. അതിന്റെ പേരില്‍ നിരവധി തവണ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ നടിമാരില്‍ ഒരാള്‍ ആണ് വനിതാ വിജയകുമാര്‍. ഇതിനുശേഷം താരം ഏത് പുരുഷതാരത്തിനൊപ്പം ഒരു ഫോട്ടോ പങ്കിടാലും അദ്ദേഹത്തെ വിവാഹം കഴിക്കുവാന്‍ പോവുകയാണോ എന്ന തരത്തിലുള്ള ചോദ്യങ്ങള്‍ വരാറുണ്ട്. അത്തരത്തില്‍ ഒരു വിവാദമാണ് ഇപ്പോള്‍ വീണ്ടും ഉണ്ടായിരിക്കുന്നത്. താരം കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ഒരു ഫോട്ടോ പങ്കുവെച്ചിരുന്നു. പവര്‍ സ്റ്റാര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന നടന്‍ ശ്രീനിവാസന്റെ ഒപ്പം നില്‍ക്കുന്ന ചിത്രമാണ് ഇവര്‍ പങ്കുവെച്ചിരിക്കുന്നത്. ഇദ്ദേഹത്തിന്റെ കവിളില്‍ പിടിച്ചു…

    Read More »
  • India

    ഇതുവരെ ചെയ്തില്ലേ ? ആധാർ പാൻ കാർഡുമായി ലിങ്ക് ചെയ്യാൻ ഇനി ശേഷിക്കുന്നത് നാലാഴ്ച മാത്രം!

    ഇന്ത്യൻ പൗരന്റെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു രേഖകൾ ആണ് ആധാർ കാർഡും, പാൻ കാർഡും. ബാങ്ക് ഇടപാടിനും മറ്റുമായി ഈ രേഖകൾ അത്യാവശ്യവുമാണ്. അതിനാൽ തന്നെ ഇത് സംബന്ധിച്ച സർക്കാർ ഉത്തരവുകൾ കൃത്യസമയത്തിനുള്ളിൽ തന്നെ ചെയ്തു തീർക്കേണ്ടതുണ്ട്. ആധാർ കാർഡ് പാൻ കാർഡുമായി ലിങ്ക് ചെയ്യാനുള്ള അവസാന തിയതി മാർച്ച് 31 ആണ് ആദായനികുതി വകുപ്പിന്റെ ഉത്തരവ് പ്രകാരം ആധാറുമായി ലിങ്ക് ചെയ്യാത്ത പാൻ നമ്പറുകൾ ഏപ്രിൽ മുതൽ പ്രവർത്തന രഹിതമാക്കും. പാൻ പ്രവർത്തന രഹിതമായാൽ അതുപയോഗിച്ചു ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുവാനോ , ആദായനികുതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പിന്നീട് പൂർത്തിയാക്കാനോ കഴിയുകയില്ല. ഉയർന്ന നിരക്കിൽ നികുതി ഈടാക്കുകയും ചെയ്യും .മാത്രമല്ല, ബാങ്ക് ഇടപാടുകളെയും ബാധിക്കും. പാൻ പ്രവർത്തന രഹിതമായാൽ ആദായ നികുതി നിയമത്തിനു കീഴിൽ നിയമ നടപടികൾ നേരിടേണ്ടി വരുമെന്ന് ചുരുക്കം. എസ് എം എസ് വഴി ലിങ്ക് ചെയ്യുന്ന വിധം ആദ്യം യുഐഡി പാൻ എന്ന ഫോർമാറ്റിൽ മെസ്സേജ്…

    Read More »
Back to top button
error: