CrimeNEWS

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍

കോഴിക്കോട് :സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചതായി പരാതി. കോഴിക്കോട് നഗരത്തിലെ ഫ്‌ളാറ്റില്‍ ശനിയാഴ്ച പീഡനം നടന്നതെന്നാണ് പരാതി. സംഭവത്തില്‍ നടക്കാവ് പോലീസ് അന്വേഷണം തുടങ്ങി. പ്രതികളെക്കുറിച്ച ചില സൂചനകള്‍ ലഭിച്ചതായാണ് വിവരം. ഇവര്‍ ഉടന്‍ പിടിയിലാകുമെന്ന് പോലീസ് അറിയിച്ചു.

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് നഗരത്തിലെ ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തിയെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. സിനിമയില്‍ അഭിനയിക്കുന്നതിനു മുന്‍പ് ചില കാര്യങ്ങള്‍ അറിയിക്കാനുണ്ടെന്ന് വ്യക്തമാക്കിയാണ് ഇവിടേക്കു വിളിച്ചത്. ഇവിടെയെത്തിയ ശേഷം രണ്ടു പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. യുവതിയുടെ വനിതാ സുഹൃത്താണ് ഈ രണ്ടു പേരെയും പരിചയപ്പെടുത്തിയതെന്നും പരാതിയിലുണ്ട്.

Back to top button
error: