തൃശൂര്‍: ആളൂരില്‍ അച്ഛനും രണ്ടര വയസ്സുള്ള മകനും മരിച്ച നിലയില്‍. പ്രവാസിയായ ബിനോയ്, മകന്‍ അര്‍ജുന്‍ എന്നിവരാണ് മരിച്ചത്. കുഞ്ഞിന്റെ മൃതദേഹം ബക്കറ്റിനുള്ളില്‍ നിന്നാണ് കണ്ടെത്തിയത്. ബിനോയെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. മരണകാരണം വ്യക്തമല്ല. ബിനോയ്ക്ക് ഭാര്യയും 9 വയസുകാരനായ മറ്റൊരു മകനും ഉണ്ട്.
പ്രവാസി മലയാളിയായിരുന്ന ബിനോയ് നാട്ടിലെത്തിയ ശേഷം ലോട്ടറിക്കച്ചവടം നടത്തുകയായിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങളും ആരോഗ്യപ്രശ്‌നങ്ങളും ഇയാളെ അലട്ടിയിരുന്നു. പേസ്‌മേക്കര്‍ ഘടിപ്പിച്ചായിരുന്നു ഹൃദ്രോഹത്തെ നേരിട്ടിരുന്നത്. ഒപ്പം അര്‍ജുന് സംസാരശേഷി കുറവാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. അതിന്റെ മാനസിക വിഷമവും ബിനോയ്ക്കുണ്ടായിരുന്നുവെന്നാണ് ആളൂര്‍ പോലീസിന് ലഭിച്ച പ്രാഥമിക വിവരം.