KeralaNEWS

നിലമ്പൂർ ആയിഷ, കെ.സി ലേഖ, ലക്ഷ്മി എൻ. മേനോൻ, ഡോ.ആർ.എസ് സിന്ധു എന്നിവർക്ക് വനിതാ രത്ന പുരസ്കാരം

    സംസ്ഥാന സർക്കാർ ലോക വനിതാ ദിനത്തോടനുബന്ധിച്ച് സമ്മാനിക്കുന്ന ‘വനിതാ രത്ന പുരസ്കാരങ്ങൾ’ 4 പേർക്ക്.

കായിക മേഖലയിൽ ബോക്സിങ് താരം കെ.സി.ലേഖ, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചു ജീവിത വിജയം നേടിയവരുടെ വിഭാഗത്തിൽ നടി നിലമ്പൂർ ആയിഷ, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണ വിഭാഗത്തിൽ അമ്മൂമ്മത്തിരി ഉൾപ്പെടെയുള്ള പദ്ധതികൾ നടപ്പാക്കിയ ലക്ഷ്മി എൻ. മേനോൻ, വിദ്യാഭ്യാസ, ശാസ്ത്ര, സാങ്കേതിക വിഭാഗത്തിൽ കോട്ടയം ഗവ. മെഡിക്കൽ കോളജിലെ സർജിക്കൽ ഗ്യാസ്ട്രോ എന്ററോളജി അസോ. പ്രഫസർ ഡോ.ആർ.എസ്.സിന്ധു എന്നിവരാണു പുരസ്കാര ജേതാക്കൾ. ഒരു ലക്ഷം രൂപ വീതമാണ് ഇവർക്ക് ലഭിക്കുക.

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു 4 നു നിശാഗന്ധി ഓഡിറ്റോറിയത്തിൽ രാജ്യാന്തര വനിതാ ദിനാഘോഷ ഉദ്ഘാടനച്ചടങ്ങിൽ  പുരസ്കാരങ്ങൾ സമ്മാനിക്കും.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: