IndiaNEWS

ഇതൊക്കെയാണ് പ്രോത്സാഹനം; കൈക്കൂലിക്കേസില്‍ മുന്‍കൂര്‍ ജാമ്യം നേടിയ ബി.ജെ.പി നേതാവിന് വമ്പന്‍ സ്വീകരണം!!!

ബംഗളൂരു: കൈക്കൂലിക്കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനു പിന്നാലെ ഒളിവില്‍നിന്നു പുറത്തുവന്ന ബിജെപി എംഎല്‍എയ്ക്കു വന്‍ സ്വീകരണം. കര്‍ണാടക ഹൈക്കോടതിയാണ് ചന്നാഗിരി എംഎല്‍എ എം.വിരുപാക്ഷപ്പയ്ക്കു മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. വിരുപാക്ഷപ്പ നാലുദിവസമായി ഒളിവിലായിരുന്നു.

Signature-ad

വിരുപാക്ഷപ്പയുടെ മകന്‍ വി. പ്രശാന്തിന്റെ വസതിയില്‍ ലോകായുക്ത നടത്തിയ റെയ്ഡില്‍ ആറുകോടിയോളം രൂപ കണ്ടെത്തിയിരുന്നു. കൈക്കൂലി വാങ്ങിയെന്ന പരാതിയെത്തുടര്‍ന്നായിരുന്നു റെയ്ഡ്. സ്വന്തം മണ്ഡലത്തിലെത്തിയപ്പോഴാണു വിരുപാക്ഷപ്പയ്ക്ക് അണികള്‍ സ്വീകരണം ഏര്‍പ്പെടുത്തിയത്. എംഎല്‍എ ഒളിവില്‍ പോയതിനു പിന്നാലെ അദ്ദേഹത്തെ കാണാനില്ലെന്നു യൂത്ത് കോണ്‍ഗ്രസ് പോസ്റ്ററുകള്‍ പതിച്ചിരുന്നു.

പ്രശാന്ത് കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഓഫീസില്‍ നടത്തിയ റെയ്ഡില്‍ 1.7 കോടി രൂപ ലഭിച്ചതിനു പിന്നാലെയാണ് വീട്ടില്‍ നടത്തിയ റെയ്ഡില്‍ ആറുകോടി രൂപ കൂടി പിടിച്ചെടുത്തത്. വിരുപാക്ഷപ്പ കര്‍ണാടക സോപ്‌സ് ആന്‍ഡ് ഡിറ്റര്‍ജന്റ്‌സ് ലിമിറ്റഡിന്റെ (കെഎസ്ഡിഎല്‍) ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തത് മുതല്‍ കരാറുകളില്‍ വന്‍ അഴിമതി നടന്നുവെന്ന ആരോപണവുമായി തൊഴിലാളി സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. 300 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് ആരോപണം.

Back to top button
error: