
കുവൈറ്റ് സിറ്റി: ഫോറം ഓഫ് കാഡ് യൂസേഴ്‌സ് കുവൈറ്റ് യൂണിറ്റ് രണ്ടിന്റേ വാര്‍ഷിക സമ്മേളനം യൂണിറ്റ് കണ്‍വീനര്‍ മോനച്ചന്‍ തങ്കച്ചന്റെ അദ്ധ്യക്ഷതയില്‍ കൂടി കണ്‍വീനര്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗം നിയാസ് സ്വാഗതവും, ബിനോയ് അനുശോചന സന്ദേശവും അവതരിപ്പിച്ചു. പ്രസിഡന്റ് സലിം രാജ്, ജനറല്‍ സെക്രട്ടറി ഡാനിയേല്‍ തോമസ്, ട്രഷറര്‍ സി. ഓ കോശി ജോ: ട്രഷറര്‍ ജേക്കബ്ബ് ജോണ്‍ എന്നിവര്‍ സംസാരിച്ചു. പുതിയ വര്‍ഷത്തെ ഭാരവാഹികളായി നിയാസ് ഷാഫി (കേന്ദ്ര എക്‌സിക്യൂട്ടീവ്), ബിനോയ് ഇടിക്കുള (കണ്‍വീനര്‍) നെല്‍സണ്‍ പി. നൈനാന്‍ (ജോ:കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു. പുതിയ കണ്‍വീനര്‍ നന്ദി പറഞ്ഞു.