NEWSWorld

റെയില്‍വെ ക്ലീനിങ് തൊഴിലാളിയെ കൊല്ലാന്‍ ശ്രമം; തമിഴ്‌നാട്ടുകാരന്‍ ഓസ്‌്രേടലിയന്‍ പോലീസിന്റെ വെടികൊണ്ട് മരിച്ചു

സിഡ്‌നി: തമിഴ്‌നാട് സ്വദേശി ഓസ്‌ട്രേലിയയില്‍ പോലീസിന്റെ വെടിയേറ്റു മരിച്ചു. സിഡ്‌നി റെയില്‍വെ സ്റ്റേഷനിലെ ക്ലീനിങ് തൊഴിലാളിയെ കൊല്ലാന്‍ ശ്രമിക്കുകയും പോലീസുകാരെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തയാളെ പോലീസ് വെടിവെച്ചുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തമിഴ്‌നാട്ടിലെ മുഹമ്മദ് റഹ്‌മത്തുള്ള സയ്യദ് അഹമ്മദ് (32) എന്നായാളാണ് കൊല്ലപ്പെട്ടതെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചു വരികയാണെന്നും, അങ്ങേയറ്റം ദൗര്‍ഭാഗ്യകരമെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ് പറഞ്ഞു.

സിഡ്‌നിയിലെ ഓബണില്‍ 28-കാരനായ റെയില്‍വെ തൊഴിലാളിയെ കൊല്ലാന്‍ ശ്രമിക്കുകയും ഇത് തടയാന്‍ ശ്രമിച്ച പോലീസുകാരെ ഇയാള്‍ ആക്രമിക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസ് ഇയാള്‍ക്കെതിരെ മൂന്ന് തവണ വെടിയുതിര്‍ക്കുകയായിരുന്നു. ഇതില്‍ രണ്ടെണ്ണം ഇയാളുടെ നെഞ്ചിലായിരുന്നു കൊണ്ടത്. ഇയാളെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചിരുന്നുവെന്ന് സിഡ്‌നി മോണിങ് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇയാള്‍ നേരത്തേയും പോലീസ് സ്റ്റേഷനില്‍ വന്നിരുന്നതായും എന്നാല്‍ അത് ക്രിമിനല്‍ കേസുമായിട്ടല്ല, കോവിഡുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Back to top button
error: