LIFEMovie

സ്വന്തം “സ്വീറ്റ്ഹാർട്ടി”ന് മനോഹരമായ ജന്മദിന ആശംസകള്‍ നേര്‍ന്ന് ഋഷഭ് ഷെട്ടി

കാന്താര’ എന്ന ഹിറ്റ് ചിത്രത്തിലൂടെ രാജ്യമൊട്ടെ ആരാധകരെ നേടിയെടുത്ത നടനാണ് ഋഷഭ് ഷെട്ടി. ഭാര്യ പ്രഗതിക്ക് മനോഹരമായ ജന്മദിന ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയിരിക്കുകയാണ് ഋഷഭ് ഷെട്ടി. പ്രഗതിക്കൊപ്പമുള്ള ഒരു ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്. നിന്റെ മികച്ച പിന്തുണയ്ക്കും തനിക്കും തന്റെ പ്രവര്‍ത്തനങ്ങള്‍ക്കും നെടുംതൂണായി നില്‍ക്കുന്നതിനും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല എന്നുമാണ് ഭാര്യക്ക് സന്തോഷകരമായ ജന്മദിന ആശംസകള്‍ നേര്‍ന്ന് ഋഷഭ് ഷെട്ടി എഴുതിയിരിക്കുന്നത്.

ദാദാസാഹേബ് ഫാല്‍കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ 2023ല്‍ മോസ്റ്റ് പ്രോമിസിംഗ് ആക്ടര്‍ അവാര്‍ഡ് അടുത്തിടെ ഋഷഭ് ഷെട്ടിക്ക് ലഭിച്ചിരുന്നു. ഋഷഭ് ഫെബ്രുവരി 20ന് ദില്ലിയില്‍ വെച്ച് അവാര്‍ഡ് ഏറ്റുവാങ്ങിയിരുന്നു. ‘കാന്താര’യിലെ ‘ശിവ’ ആയിട്ടുള്ള പ്രകടനത്തിനാണ് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. അത്ഭുതപ്പെടുത്തുന്ന പ്രകടനമായിരുന്നു ചിത്രത്തില്‍ ഋഷഭിന്റേത്.

സിനിമാറ്റിക് ആയ ഗംഭീരമായ ഒരു നേട്ടമാണ് ‘കാന്താര’യെന്നാണ് പൃഥ്വിരാജ് സാമൂഹ്യമാധ്യമത്തില്‍ എഴുതിയിരുന്നത്. ക്യാമറയ്ക്ക് മുന്നിലും പിറകിലും ഒരേപോലെ പ്രതിഭാവിലാസം കാട്ടുന്നയാളാണ് ഋഷഭ് ഷെട്ടി. ഹൊംബാളെ ഫിലിംസ്, എന്തൊക്കെ തരത്തിലുള്ള ഉള്ളടക്കമാണ് നിങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത്?, വഴി കാട്ടുന്നതിന് നന്ദി. അതിഗംഭീരമായ ആ അവസാന 20 മിനിറ്റിന് കാത്തിരിക്കുക, പൃഥ്വിരാജ് ‘കാന്താര’ റിലീസ് ചെയ്‍തപ്പോള്‍ ട്വീറ്റ് ചെയ്‍തിരുന്നു.

‘കെജിഎഫ്’ നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് നിര്‍മിച്ച് സെപ്റ്റംബര്‍ 30 ന് റിലീസ് ചെയ്യപ്പെട്ട ചിത്രം വലിയ സ്വീകാര്യത നേടിയതിനെ തുടര്‍ന്നാണ് മറ്റ് ഭാഷകളിലേക്കും എത്തിയത്. 19-ാം നൂറ്റാണ്ട് പശ്ചാത്തലമാക്കുന്ന ചിത്രത്തിന്‍റെ കഥ നടക്കുന്നത് കുന്താപുരയിലാണ്. ചിത്രത്തില്‍ സപ്‍തമി ഗൗഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്‍പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഋഷഭ് ഷെട്ടി തന്നെയാണ് തിരക്കഥയും.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: