TechTRENDING

മുഖം മിനുക്കി നോക്കിയ; 60 വര്‍ഷത്തിനിടെ ആദ്യമായി ലോഗോ മാറ്റി

ബാഴ്‌സലോണ: ഒരു കാലത്ത് മൊബൈല്‍ ഫോണ്‍ വിപണിയെ അടക്കി ഭരിച്ചിരുന്ന കമ്പനിയാണ് നോക്കിയ. സ്മാര്‍ട് ഫോണുകള്‍ അരങ്ങു വാഴുന്നതിനു മുന്‍പെ മൊബൈല്‍ ഫോണ്‍ എന്നാല്‍ നോക്കിയ ആയിരുന്നു. പഴയ പ്രതാപം വീണ്ടെടുക്കുന്നതിന്റെ ഭാഗമായി ഇപ്പോള്‍ തങ്ങളുടെ ലോഗോ മാറ്റിയിരിക്കുകയാണ് നോക്കിയ. 60 വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് നോക്കിയ ലോഗോ മാറ്റുന്നത്

നോക്കിയ എന്ന വാക്ക് രൂപപ്പെടുത്തുന്ന അഞ്ച് വ്യത്യസ്ത രൂപങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ലോഗോ. പഴയ ലോഗോയുടെ ഐക്കണിക് നീല നിറത്തിന് പകരമായി വ്യത്യസ്തമായ നിറങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. ബാഴ്സലോണയില്‍ നടക്കുന്ന വാര്‍ഷിക മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിന്റെ മുന്നോടിയായി സി.ഇ.ഒ പെക്ക ലന്‍ഡ്മാര്‍ക്ക് പുതിയ ഡിസൈന്‍ അവതരിപ്പിച്ചു.”നേരത്തെ സ്മാര്‍ട്ട്ഫോണുകളുമായി ബന്ധമുണ്ടായിരുന്നു, ഇപ്പോള്‍ ഞങ്ങള്‍ ഒരു ബിസിനസ്സ് ടെക്നോളജി കമ്പനിയാണ്”- ലന്‍ഡ്മാര്‍ക്ക് അഭിമുഖത്തില്‍ പറഞ്ഞു.

2020 ലാണ് ഫിന്നിഷ് കമ്പനിയുടെ സിഇഒ ആയി ലന്‍ഡ്മാര്‍ക്ക് ചുമതലയേല്‍ക്കുന്നത്. മന്ദഗതിയിലായിരുന്ന കമ്പനിയുടെ പുരോഗതിക്കായി നിരവധി തന്ത്രങ്ങള്‍ ലന്‍ഡ്മാര്‍ക്ക് ആവിഷ്‌കരിച്ചിട്ടുണ്ട്. ടെലികോം കമ്പനികള്‍ക്ക് ഉപകരണങ്ങള്‍ വില്‍ക്കുന്ന സേവനദാതാക്കളുടെ ബിസിനസ് വളര്‍ത്താനാണ് നോക്കിയ ലക്ഷ്യമിടുന്നതെങ്കിലും മറ്റ് ബിസിനസുകളില്‍ കൂടി ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനി നീക്കം നടത്തുന്നത്. ഓഹരി വിറ്റഴിക്കുന്നതിനുള്ള സാധ്യത ഉള്‍പ്പെടെ, അതിന്റെ വ്യത്യസ്ത ബിസിനസുകളുടെ വളര്‍ച്ചാ പാത അവലോകനം ചെയ്യാനുമുള്ള തയ്യാറെടുപ്പിലാണ് നോക്കിയ.

 

Back to top button
error: