Month: February 2023

  • LIFE

    ബി​ഗ് സ്ക്രീനില്‍ ഒരിക്കൽ കൂടി വിവേക് എത്തും; ഇന്ത്യൻ 2ലെ ആ രംഗങ്ങള്‍ വെട്ടില്ലെന്ന് ഷങ്കര്‍

    ചെന്നൈ: 2021 ഏപ്രിലിലാണ് തമിഴ് സിനിമ ലോകത്തെ പ്രമുഖ താരമായ വിവേക് അന്തരിച്ചത്. അപ്രതീക്ഷിത വിയോഗമായിരുന്നു താരത്തിന്‍റെത്. കൊവിഡാനന്തര രോഗങ്ങളാല്‍ കഷ്ടപ്പെട്ട വിവേക് ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടത്. നിരവധി സിനിമകളില്‍ സുപ്രധാന വേഷം ചെയ്ത് വരവെയായിരുന്നു താരത്തിന്‍റെ വിടവാങ്ങല്‍. ശങ്കർ ചിത്രം ഇന്ത്യൻ 2 ആയിരുന്നു വിവേക് മരിക്കുന്ന സമയത്ത് പകുതിയില്‍ നിര്‍ത്തിയ പ്രധാന ചിത്രം. കമൽഹാസനൊപ്പം വിവേക് അഭിനയിച്ച ആദ്യത്തെ ചിത്രമായിരുന്നു ഇത്. ‘ഇന്ത്യൻ 2’വിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കാൻ വിവേകിന് സാധിച്ചില്ല. കൊവിഡിന് മുന്‍പ് തുടങ്ങിയ ഇന്ത്യന്‍ 2 ഇടയ്ക്ക് ഷൂട്ടിംഗ് ലൊക്കേഷനിലെ അപകടം അടക്കം കാര്യങ്ങളാല്‍ നിര്‍ത്തിവച്ചിരുന്നു. തുടര്‍ന്ന് വിക്രത്തിന്‍റെ വിജയത്തിന് ശേഷമാണ് ഷൂട്ടിംഗ് വീണ്ടും ആരംഭിച്ചത്. ഇതേ സമയം ചിത്രത്തില്‍ വിവേകിന്‍റെ റോളിന് പകരം പുതിയ താരം വരും എന്നായിരുന്നു റിപ്പോര്‍ട്ട്. ഇന്ത്യൻ 2 ലെ വിവേകിന്റെ രംഗങ്ങൾ മാറ്റി മറ്റൊരാളെ കൊണ്ട് ചെയ്യിക്കുമെന്ന തരത്തിൽ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാൽ, ചിത്രത്തിലെ അദ്ദേഹത്തിന്റെ ഭാഗങ്ങൾ നീക്കം ചെയ്യുകയോ…

    Read More »
  • India

    പിഎഫ് പെൻഷൻ ഓപ്ഷൻ നൽകുന്നതിനുള്ള ലിങ്ക് പ്രവർത്തനക്ഷമമായി; മേയ് മൂന്നു വരെ ഓപ്ഷൻ നൽകാം

    ദില്ലി: ഒടുവിൽ പിഎഫ് ഓപ്ഷൻ നൽകുന്നതിനുള്ള നടപടികളിലെ മെല്ലപ്പോക്ക് അവസാനിപ്പിച്ച് കേന്ദ്രം. ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പിഎഫ് പെൻഷൻ ഓപ്ഷൻ നൽകുന്നതിനുള്ള ലിങ്ക് പ്രവർത്തനക്ഷമമായി. മെയ് മൂന്ന് വരെ സംയുക്ത ഓപ്ഷൻ നൽകാമെന്ന് ഇപിഎഫ്ഒ അറിയിച്ചു. ഉയർന്ന പിഎഫ്‌ പെൻഷന്‌ അവസരമൊരുക്കണമെന്ന സുപ്രീംകോടതി ഉത്തരവ്‌ വന്ന് മൂന്ന് മാസം അധികൃതർ ഇതിനായുള്ള നടപടികൾ തുടങ്ങിയിരുന്നില്ല. സുപ്രീം കോടതി വിധി പ്രകാരം ഓപ്ഷൻ നൽകാനുള്ള സമയം തീരാൻ പതിനൊന്ന് ദിവസം മാത്രമുള്ളപ്പോഴാണ് നടപടി ക്രമങ്ങൾ വ്യക്തമാക്കി കഴിഞ്ഞ ഇരുപതിന് സർക്കുലർ ഇറക്കിയത്. 2014 സെപ്റ്റംബർ‍ ഒന്നിന് സർവീസിലുണ്ടായിരുന്ന ഇപ്പോഴും തുടരുന്നവർക്കും ആ തീയതിക്കു ശേഷം വിരമിച്ചവർക്കും സ്ഥാപനങ്ങളുമായി ചേർന്ന് സംയുക്ത ഓപ്ഷൻ നൽകാനാണ് അവസരം. ഇതിനായുള്ള ലിങ്ക് നിലവിൽ പ്രവർത്തനം തുടങ്ങി. ഓപ്ഷൻ നൽകാനുള്ള സമയപരിധി കോടതി നിർദ്ദേശപ്രകാരം അടുത്ത മാസം മൂന്നിന് അവസാനിപ്പിക്കേണ്ടതാണ്. എന്നാൽ സാങ്കേതിക നടപടികൾ നീണ്ടതിനാൽ മേയ് മൂന്നു വരെ ഓപ്ഷൻ നൽകാമെന്ന് തൊഴിൽ മന്ത്രാലയം നിശ്ചയിക്കുകയായിരുന്നു. ഇതിന്…

    Read More »
  • LIFE

    ഇനി മാറില്ല, ആസിഫും മംമ്തയും ഒന്നിക്കുന്ന ചിത്രം ‘മഹേഷും മാരുതിയും’ മാര്‍ച്ച് 10ന് പ്രദർശനത്തിനെത്തും

    ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രമാണ് ‘മഹേഷും മാരുതിയും’. മംമ്ത മോഹൻദാസ് ആസിഫിന്റെ നായികയാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സേതുവാണ്. സേതു ആണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. നേരത്തെ റിലീസ് പ്രഖ്യാപിച്ച് മാറ്റിവെച്ച ചിത്രം എന്തായാലും പ്രദര്‍ശനത്തിന് തയ്യാറായിരിക്കുകയാണ്. തികച്ചും വ്യത്യസ്‍തമായ പശ്ചാത്തലത്തിലുള്ള ഒരു ചിത്രമാണ് ‘മഹേഷും മാരുതി’യും. ചിത്രം മാര്‍ച്ച് 10ന് പ്രദർശനത്തിനെത്തുന്നു. ഫയസ് സിദ്ദിഖാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഹരി നാരായണന്റെ വരികൾക്ക് കേദാർ സംഗീതം പകര്‍ന്നിരിക്കുന്നു. മണിയൻ പിള്ള രാജു പ്രൊഡക്ഷൻസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് വി എസ് എൽ ഫിലിംസാണ് ഈ ചിത്രം നിർമ്മിക്കുന്നത്. മണിയൻ പിള്ള രാജു, വിജയ് ബാബു, ശിവ, ഹരിഹരൻ, വിജയ് നെല്ലീസ്, വരുൺ ധാരാ, ഡോ.റോണി രാജ്, പ്രേംകുമാർ വിജയകുമാർ, സാദിഖ്, ഇടവേള ബാബു, പ്രശാന്ത് അലക്സാണ്ടർ, കുഞ്ചൻ, കൃഷ്‍ണപ്രസാദ്, മനു രാജ്, ദിവ്യ എന്നിവരും പ്രധാന വേഷമണിയുന്നു. പ്രൊഡക്ഷൻ മാനേജർ എബി കുര്യൻ. പ്രൊഡക്ഷൻ കൺട്രോളർ അലക്സ് ഈ കുര്യൻ…

    Read More »
  • NEWS

    ഗ്ലാഡിയേറ്റർ എന്ന ഇതിഹാസ ചിത്രത്തിലെ നായകൻ റസ്സൽ ക്രോയെയും കാമുകിയെയും റെസ്റ്റോറന്റിൽ നിന്ന് പുറത്താക്കി; കാരണം, മാന്യമായ വസ്ത്രം ധരിച്ചില്ലത്രേ!

    മെല്‍ബണ്‍: പ്രശസ്ത ഹോളിവുഡ് നടൻ റസ്സൽ ക്രോയെയും കാമുകി ബ്രിട്‌നി തെരിയോട്ടിനെയും ഓസ്‌ട്രേലിയയിലെ റെസ്റ്റോറന്റിൽ നിന്ന് പുറത്താക്കി. ന്യൂയോർക്ക് പോസ്റ്റാണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉച്ചഭക്ഷണത്തിനായി റെസ്റ്റോറന്റിലേക്ക് എത്തിയ താര ദമ്പതികളെ മെൽബണിലെ മിയാഗി ഫ്യൂഷൻ എന്ന റെസ്റ്റോറന്‍റാണ് ഇറക്കി വിട്ടത്. മാന്യമായ വസ്ത്രം ധരിച്ചില്ലെന്ന പേരിലാണ് ഇവരെ ഇറക്കിവിട്ടത്. ഒരു ടെന്നീസ് മത്സരത്തിന് ശേഷമാണ് ദമ്പതികൾ ഭക്ഷണശാലയില്‍ എത്തിയത്. ടെന്നീസ് കളിക്കുന്ന വേഷത്തിലായിരുന്നു ക്രോയും കാമുകിയും ഉണ്ടായിരുന്നത്. അവരുടെ വേഷവിധാനം കണ്ട് റസ്റ്റോറന്റ് ജീവനക്കാർ അവരെ ഭക്ഷണശാലയ്ക്ക് അകത്തേക്ക് ഇവര്‍ കയറുന്നത് വിലക്കി. കാഷ്വലും ഫാന്‍സിയുമായ വസ്ത്രം മാത്രമാണ് റെസ്റ്റോറന്‍റില്‍ അനുവദനീയം എന്നാണ് ഇതിന്‍റെ ഉടമകള്‍ പറയുന്നത്. ഇത് ഭക്ഷണ ശാലയുടെ മുന്നില്‍ എഴുതിവച്ചിട്ടും ഉണ്ട്. അതേ സമയം ക്രോയും കാമുകിയും ജിം വസ്ത്രം ധരിച്ചാണ് എത്തിയത് എന്നാണ് റെസ്റ്റോറന്‍റിന്‍റെ ഉടമ ക്രിസ്റ്റ്യൻ ക്ലൈൻ ഡെയ്‌ലി ഹെറാൾഡിനോട് പറഞ്ഞത്. നേരത്തെ ടാറ്റൂ ചെയ്തതിന്റെ പേരിൽ അമേരിക്കൻ ഗായകൻ പോസ്റ്റ്…

    Read More »
  • Kerala

    സോളോർ കേസിലെ പ്രതി സരിതയെ വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന പരാതിയിൽ രക്തം-മുടി സാമ്പിളുകള്‍ ദില്ലിക്ക് അയച്ച് ക്രൈംബ്രാഞ്ച്

    തിരുവനന്തപുരം: സോളോർ കേസിലെ പ്രതി സരിത എസ് നായരെ വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന പരാതിയിൽ സാമ്പിളുകള്‍ പരിശോധനക്കായി ദില്ലിയിലെ നാഷണൽ ഫൊറൻസിക് ലാബിലേക്ക് അയച്ച് ക്രൈംബ്രാഞ്ച്. സരിത എസ് നായരുടെ രക്തം, മുടി എന്നിവയാണ് പരിശോനയ്ക്കായി അയച്ചത്. സഹപ്രവർത്തകനായിരുന്ന വിനു ഭക്ഷണത്തിലും വെളളത്തിലും വിഷം നൽകി കലർത്തി നൽകി കൊല്ലാൻ ശ്രമിച്ചുവെന്ന പരാതിയാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. സംസ്ഥാന ഫൊറൻസിക് ലാബിൽ വിഷാംശം തിരിച്ചറിയാനുള്ള പരിശോധന സംവിധാനമില്ലാത്തതിനാലാണ് ദില്ലിയിലേക്ക് അയച്ചത്. കോടതി മുഖേനയാണ് ദില്ലിയിലെ ലാബിലേക്ക് സാമ്പിളുകള്‍ അയച്ചത്. വാസക്യുലിറ്റിക് ന്യൂറോപ്പതി രോഗം ബാധിച്ച സരിത ഇപ്പോള്‍ തിരുവനന്തപുരം ശ്രീ ചിത്ര ആശുപത്രിയിൽ ചികിത്സയിലാണ്. സരിതാ എസ് നായരെ ജ്യൂസിൽ വിഷം കൊടുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസ് കെട്ടിച്ചമമച്ചതാണെന്നാണ് സരിതയുടെ സഹായിയായിരുന്ന വിനുകുമാറിന്‍റെ ആരോപണം. സരിതയുടെ പലതട്ടിപ്പുകളും പുറത്തുവിടുമെന്ന പേടി കൊണ്ടാണ് തന്നെ കള്ളക്കേസിൽ കുടുക്കിയതെന്നും വിനുകുമാർ നേരത്തെ ആരോപിച്ചിരുന്നു. സരിതാ എസ് നായരുടെ വലം കയ്യായിരുന്ന വിനുകുമാറിനെതിരെ 2022 നവംബര്‍…

    Read More »
  • Kerala

    പിജി ഡോക്ടര്‍മാരുടെ സേവനം ഗ്രാമീണ മേഖലയിലേക്ക് വ്യാപിപ്പിക്കും; മാര്‍ച്ച് 1 മുതല്‍ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളില്‍ സേവനം ലഭ്യമാകും: മന്ത്രി വീണ ജോർജ്

    തിരുവനന്തപുരം: മാർച്ച് ഒന്നു മുതൽ സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ മേഖലയിലെ പിജി ഡോക്ടർമാരുടെ സേവനം ഗ്രാമീണ മേഖലയിലേക്ക് വ്യാപിപ്പിക്കും. ആരോഗ്യ മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. മെഡിക്കൽ കോളേജുകളിലെ രണ്ടാം വർഷ പിജി ഡോക്ടർമാരെ താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളിലേക്കാണ് നിയമിക്കുന്നത്. നാഷണൽ മെഡിക്കൽ കമ്മീഷന്റെ നിബന്ധനയനുസരിച്ച് പിജി വിദ്യാർത്ഥികളുടെ പരിശീലനത്തിന്റെ ഭാഗമായി ജില്ലാ റെസിഡൻസി പ്രോഗ്രാം അനുസരിച്ചാണ് ഇവരെ വിന്യസിക്കുന്നത്. മെഡിക്കൽ കോളേജുകളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിനും മികച്ച ചികിത്സ ഉറപ്പാക്കുന്നതിനും റഫറൽ, ബാക്ക് റഫറൽ സംവിധാനങ്ങൾ നടപ്പിലാക്കാൻ നടപടി സ്വീകരിച്ചു വരുന്നതായും മന്ത്രി വ്യക്തമാക്കി. ജില്ലാ റെസിഡൻസി പ്രോഗ്രാം ഫലപ്രദമായി നടപ്പിലാക്കുന്നതിന് ഡിസംബർ രണ്ടിന് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നിരുന്നു. സംസ്ഥാന തല നോഡൽ ഓഫീസറായി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേയും പ്രോഗ്രാം കോ-ഓർഡിനേറ്ററായി ആരോഗ്യ വകുപ്പ് ഡയറക്ടറേയും ചുമതലപ്പെടുത്തി. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനും ഏകോപനത്തിനുമായി ഡി.എം.ഇ. കോ-ഓർഡിനേററ്ററായി ഡോ. സി. രവീന്ദ്രനെ നിയമിച്ചു.…

    Read More »
  • Kerala

    പഴയ പിണറായി വിജയനെക്കുറിച്ചുള്ള വീമ്പുകള്‍ കേരളം കേട്ടുമടുത്തു, പിണറായി ഓടിയ വഴിയില്‍ ഇതുവരെ പുല്ലുകിളിത്തിട്ടുമില്ല: കെ സുധാകരന്‍

    തിരുവനന്തപുരം: പഴയ പിണറായി വിജയനെക്കുറിച്ചുള്ള വീമ്പുകൾ കേരളം കേട്ടുമടുത്തതാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപി. വീമ്പുകൾക്ക് ഉചിതമായ മറുപടി നല്കിയപ്പോൾ പിണറായി ഓടിയ വഴിയിൽ ഇതുവരെ പുല്ലുകിളിത്തിട്ടുമില്ല. ഇത്ര വീരശൂര പരാക്രമിയാണ് പുതിയ പിണറായി വിജയനെങ്കിൽ എന്തുകൊണ്ടാണ് രവീന്ദ്രനെ ചോദ്യം ചെയ്യലിന് ഇഡിക്കു വിട്ടുകൊടുക്കാത്തതെന്ന് സുധാകരൻ ചോദിച്ചു. ലൈഫ് മിഷൻ കോഴക്കേസിൽ എൻഫോഴ്‌സ്‌മെന്റെ ഡയറക്ടറേറ്റിന്റെ (ഇഡി)യുടെ ചോദ്യം ചെയ്യലിന് ഹാജരാക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയും മനഃസാക്ഷി സൂക്ഷിപ്പുകാരനുമായ സിഎം രവീന്ദ്രനെ നിയമസഭയിൽ തന്റെ ചിറകിനു കീഴിൽ ഒളിപ്പിച്ചിരിക്കുകയാണെന്നും കെപിസിസി പ്രസിഡന്റ് ആരോപിച്ചു. തിങ്കളാഴ്ച രാവിലെ കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനാണ് ഇഡി നിർദേശിച്ചിരുന്നതെങ്കിലും രവീന്ദ്രൻ പോയത് നിയമസഭയിൽ മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണ്. നിയമസഭാ സമ്മേളനത്തിന്റെ തിരക്കാണ് എന്നാണ് രവീന്ദ്രൻ ഇഡിയെ അറിയിച്ചത്. എന്നാൽ, നിയമസഭയിൽ രവീന്ദ്രന് ഒരു റോളുമില്ല എന്നതാണ് വസ്തുതയെന്ന് കെ സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രിയെ സഹായിക്കാൻ സീനിയർ ഗവ സെക്രട്ടറിമാരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും വമ്പൻനിര തന്നെ…

    Read More »
  • Kerala

    പെരിന്തൽമണ്ണ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നജീബ് കാന്തപുരം എംഎൽഎയുടെ സുപ്രീം കോടതിയിലെ ഹർജി പിൻവലിച്ചു

    ദില്ലി: പെരിന്തൽമണ്ണ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നജീബ് കാന്തപുരം എംഎൽഎയുടെ സുപ്രീം കോടതിയിലെ ഹർജി പിൻവലിച്ചു. എതിർ സ്ഥാനാർത്ഥി കെ പി എം മുസ്തഫയുടെ ഹർജി നിലനിൽക്കുമെന്ന ഹൈക്കോടതി ഉത്തരവിന് എതിരെയാണ് നജീബ് കാന്തപുരം സുപ്രീംകോടതിയെ സമീപിച്ചത്. കേസിന്റെ പ്രാഥമിക ഘട്ടമായതിനാൽ ഇടപെടുന്നില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഇതോടെ ഹർജി പിൻവലിക്കുകയാണെന്ന് നജീബ് കാന്തപുരത്തിന്റെ അഭിഭാഷകരായ അഭിഷേക് മനു സിങ്‌വിയും, ഹാരിസ് ബീരാനും അറിയിച്ചു. ഇതോടെ മണ്ഡലത്തിൽ നിന്നുള്ള നജീബ് കാന്തപുരത്തിന്റെ വിജയം ചോദ്യം ചെയ്തുള്ള ഹർജിയിൽ ഹൈക്കോടതിയിൽ വിചാരണ തുടരാം . തെരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കിയ മാർഗരേഖയുടെ ലംഘനത്തിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് ഹർജി ഫയൽ ചെയ്യാൻ കഴിയുമോ എന്ന കാര്യം വിചാരണ സമയത്ത് ഹൈക്കോടതിക്ക് പരിഗണിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. തിരഞ്ഞെടുപ്പിൽ 348 പോസ്റ്റൽ വോട്ടുകൾ എണ്ണിയതിൽ ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കെ പി എം മുസ്തഫ തിരഞ്ഞെടുപ്പ് ഹർജി ഫയൽ ചെയ്തത്. കെ പി എം മുസ്തഫയ്ക്കുവേണ്ടി ഹാജരായ…

    Read More »
  • Kerala

    സാങ്കേതിക സർവകലാശാല വിസിയെ നിയന്ത്രിക്കാനുള്ള സിണ്ടിക്കേറ്റ് തീരുമാനം ഗവർണർ തടഞ്ഞു

    തിരുവനന്തപുരം: സാങ്കേതിക സർവകലാശാല വിസിയെ നിയന്ത്രിക്കാനുള്ള സിണ്ടിക്കേറ്റ് തീരുമാനങ്ങൾ തടഞ്ഞ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിസിയെ നിയന്ത്രിക്കാൻ പ്രത്യേക സമിതിയെ വെച്ചതടക്കമുള്ള തീരുമാനങ്ങളാണ് പ്രത്യേക അധികാരം ഉപയോഗിച്ച് സസ്പെൻഡ് ചെയ്തത്. അതേസമയം ഗവർണറുടെ നടപടി വിശദീകരണം തേടാതെയാണെന്ന് സിണ്ടിക്കേറ്റ് അറിയിച്ചു. കെടിയുവിൽ ഗവർണറും വിസിയും ഒരുവശത്തും സർക്കാറും സിണ്ടിക്കേറ്റും മറുവശത്തുമായുള്ള പോര് ശക്തമായി. കെടിയു വിസി സിസ തോമസിനെ നിയന്ത്രിക്കാൻ ജനുവരി ഒന്നിനും ഫെബ്രുവരി 17നും സിണ്ടിക്കേറ്റും ഗവേണിംഗ് ബോഡിയും എടുത്ത തീരുമാനങ്ങളാണ് കെടിയു നിയമത്തിലെ പത്താം വകുപ്പ് പ്രകാരം ചാൻസലർ സസ്പെൻഡ് ചെയ്തത്. വിസിയെ നിയന്ത്രിക്കാൻ പ്രത്യേക സമിതി, ജീവനക്കാരെ മാറ്റിയെ വിസിയുടെ നടപടി പരിശോധിക്കാൻ മറ്റൊരു സമിതി, ഗവർണർക്ക് വിസി അയക്കുന്ന കത്തുകൾ സിണ്ടിക്കേറ്റിന് റിപ്പോർട്ട് ചെയ്യണം എന്നീ തീരുമാനങ്ങളാണ് തടഞ്ഞത്. വിസിയുടെ എതിർപ്പോടെ കൈക്കൊണ്ട തീരുമാനങ്ങൾ ചട്ടവിരുദ്ധമാണെന്നാണ് രാജ്ഭവൻ നിലപാട്. അതേസമയം, വിശദീകരണം ചോദിക്കാതെയുള്ള ഗവർണറുടെ നടപടി ചട്ടവിരുദ്ധമാണെന്നാണ് സിണ്ടിക്കേറ്റ് നിലപാട്. സർക്കാർ നോമിനികളെ തള്ളി…

    Read More »
  • Crime

    ഈ വയസാം കാലത്ത് ഇതി​ന്റെ വല്ലോ ആവശ്യമുണ്ടോ ? യുവതിക്ക് മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോ അയച്ച 60 വയസുകാരന് എട്ടി​ന്റെ പണി; മൂന്ന് മാസം ജയില്‍ ശിക്ഷയും 5000 ദിര്‍ഹം പിഴ, യുവതിക്ക് 30,000 ദിര്‍ഹം നഷ്ടപരിഹാരവും നല്‍കണം

    റാസല്‍ഖൈമ: യുഎഇയില്‍ യുവതിക്ക് മാന്യമല്ലാത്ത വീഡിയോ ക്ലിപ്പുകള്‍ മൊബൈല്‍ ഫോണില്‍ അയച്ചുകൊടുത്തയാള്‍ അറസ്റ്റിലായി. 60 വയസിലധികം പ്രായമുള്ള ആളാണ് റാസല്‍ഖൈമ പൊലീസിന്റെ പിടിയിലായത്. ഇയാള്‍ക്ക് മൂന്ന് മാസം ജയില്‍ ശിക്ഷയും 5000 ദിര്‍ഹം പിഴയുമാണ് കോടതി വിധിച്ചത്. ഇതിന് പുറമെ യുവതിക്ക് 30,000 ദിര്‍ഹം നഷ്ടപരിഹാരവും നല്‍കണം. സ്‍നാപ്ചാറ്റിലൂടെയാണ് തനിക്ക് പ്രതി അശ്ലീല വീഡിയോ ക്ലിപ്പുകള്‍ അയച്ചതെന്ന് പരാതിയില്‍ യുവതി ആരോപിച്ചു. പൊലീസ് ചോദ്യം ചെയ്തപ്പോള്‍‍ ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. ഈ കുറ്റസമ്മത മൊഴി ഉള്‍പ്പെടെയാണ് കേസ് പ്രോസിക്യൂഷന് കൈമാറിയത്. വിചാരണയ്ക്കൊടുവില്‍ പ്രതി കുറ്റക്കാരാനാണെന്ന് കോടതിക്കും ബോധ്യപ്പെട്ടു. തൊട്ടുപിന്നാലെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതി സിവില്‍ കേസും നല്‍കി. പ്രതിയെക്കൊണ്ട് തനിക്കുണ്ടായ മാനസിക പ്രയാസങ്ങള്‍ക്ക് പകരമാണ് 50,000 ദിര്‍ഹം നഷ്ടപരിഹാരം തേടിയത്. പ്രതിയുടെ പ്രവൃത്തി തനിക്ക് മാനസിക സമ്മര്‍ദമുണ്ടാക്കിയെന്നും തന്റെ പിതാവിന്റെ പ്രായമുള്ള ഒരാള്‍ ഇങ്ങനെ പെരുമാറിയത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലെന്നും പരാതിയില്‍ ആരോപിച്ചു. കേസ് വാദം കേട്ട് പൂര്‍ത്തീകരിച്ച ശേഷമാണ് ജയില്‍…

    Read More »
Back to top button
error: