Month: February 2023
-
LIFE
സൂപ്പർശരണ്യ ടീം വീണ്ടും ഒന്നിക്കുന്നു; ‘പ്രണയ വിലാസം’ ഇന്നു മുതൽ
‘പ്രണയവിലാസം’ ഇന്ന് മുതൽ തിയറ്ററുകളിൽ. രോമാഞ്ചത്തിനുശേഷം അർജ്ജുൻ അശോകൻ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രത്തിൽ അനശ്വര രാജൻ, മിയ, മമിത ബൈജു, മനോജ് എന്നിവർ പ്രധാനവേഷങ്ങളെ അവതരിപ്പിക്കുന്നു. പൂർണമായും പ്രണയത്തിന്റെ പശ്ചാത്തലത്തിലാകും സിനിമ മുന്നോട്ട് പോകുക. ഷാൻ റഹ്മാൻ സംഗീത സംവിധാനം ചെയ്ത ചിത്രത്തിലെ പാട്ടുകൾ ഇതിനോടകം ശ്രദ്ധനേടിയിരുന്നു. നവാഗതനായ നിഖിൽ മുരളി സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് സിബി ചാവറയും രഞ്ജിത്ത് നായരും ചേർന്നാണ്. ക്യാമ്പസും റൊമാൻസും നൊസ്റ്റാൾജിയയും ചേർന്ന ഒരു കുടുംബ ചിത്രമാണ് പ്രണയവിലാസമെന്ന് അണിയറ പ്രവർത്തകൾ പറഞ്ഞു. നിഖിൽ മുരളിയാണ് ചിത്രത്തിന്റെ സംവിധാനം. ജ്യോതിഷ് എം, സുനു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ജ്യോതിഷ്, സുനു എന്നിവർ ചേർന്നാണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കുന്നത്. മിയ, ഹക്കിം ഷാ, മനോജ് കെ.യു. എന്നിവരാണ് മറ്റ് താരങ്ങൾ. ഛായാഗ്രഹണം ഷിനോസ്, സംഗീതം ഷാൻ റഹ്മാൻ. സിബി ചവറ, രഞ്ജിത്ത്നായർ എന്നിവരാണ് നിർമാണം. ചിത്രത്തിന്റെ കലാ സംവിധാനം രാജേഷ് പി വേലായുധൻ…
Read More » -
NEWS
മലയാളി യുവതി യു.കെയിൽ കുഴഞ്ഞുവീണ് മരിച്ചു; ആകസ്‍മിക വിയോഗം ഓസ്‍ട്രേലിയയിലുള്ള ഭർത്താവിന്റെ അടുത്തേക്ക് ഇന്ന് യാത്ര ചെയ്യാനിരിക്കവെ
ലണ്ടൻ: യു.കെയിലെ ബ്രൈറ്റണിൽ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു. എറണാകുളം കൂത്താട്ടുകുളം സ്വദേശികളായ ജോർജ് ജോസഫിന്റെയും ബീന ജോർജിന്റെയും മകൾ നേഹ ജോർജ് (25) ആണ് മരിച്ചത്. നേഹ യുകെയിൽ ക്ലിനിക്കൽ ഫാർമസിസ്റ്റ് ആയി ജോലി ചെയ്യുകയായിരുന്നു. കുടുംബം ഏറെ നാളായി ബ്രൈറ്റണിൽ താമസിക്കുകയാണ്. ഓസ്‍ട്രേലിയയിലെ ക്വീൻസ് ലാൻഡിലുള്ള ഭർത്താവിന്റെ അടുത്തേക്ക് ഇന്ന് യാത്ര ചെയ്യാനിരിക്കവെ ആയിരുന്നു ആകസ്‍മിക വിയോഗം. ഓസ്‍ട്രേലിയയിൽ സ്ഥിര താമസമാക്കിയ കോട്ടയം പാലാ സ്വദേശികളായ ബേബി എബ്രഹാം, ലൈസ ബേബി എന്നിവരുടെ മകൻ ബിനിൽ ബേബിയും, നേഹയും തമ്മിലുള്ള വിവാഹം 2021 ഓഗസ്റ്റ് 21ന് നടന്നിരുന്നു. വിവാഹ ശേഷം ഓസ്‍ട്രേലിയയിലേക്ക് പോകുന്നതിന്റെ സന്തോഷം പങ്കിടാനായി സഹൃത്തുക്കൾക്ക് വിരുന്ന് നൽകിയ ശേഷം മടങ്ങിയെത്തിയതായിരുന്നു നേഹ. ഇന്ന് രാവിലെയാണ് കുഴഞ്ഞു വീണത്. തൊട്ടടുത്തുള്ള ആശുപത്രിയിൽ ഉടൻ തന്നെ എത്തിച്ചെങ്കിലും അവിടെ എത്തുന്നതിന് മുമ്പ് മരണം സംഭവിച്ചിരുന്നു.
Read More » -
Local
നബാഡിൻ്റെ സഹായത്തോടെ നിർമ്മിച്ച വടവാതൂർ ഗവ: ഹൈസ്കൂളിലെ പുതിയ കെട്ടിട ഉദ്ഘാടനം ഇന്ന്
വടവാതൂർ: നൂറ്റി ഏഴ് വർഷം പഴക്കമുള്ള വടവാതൂർ ഗവ: ഹൈസ്കൂളിൽ നബാഡിൻ്റെ സഹായത്തോടെ രണ്ട് കോടി മുടക്കി നിർമ്മിച്ച പുതിയ ബഹുനില മന്ദിരത്തിൻ്റെ ഉദ്ഘാടനം ഫെബ്രുവരി 24ന് നടക്കും. വിജയപുരം പഞ്ചായത്തിലെ ഏക സർക്കാർ ഹൈസ്കൂളാണിത്. 1916 ൽ പഴൂർ ചക്കുപുരയ്ക്കൽ വർക്കി ഏബ്രഹാം സൗജന്യമായി നൽകിയ സ്ഥലത്ത് എൽ പി സ്കൂളായി പ്രവർത്തനം ആരംഭിച്ചു. പിന്നീട് യൂ പി സ്കൂളായും 2013ൽ ഹൈസ്കൂളായും ഉയർത്തി. കഴിഞ്ഞ എട്ട് വർഷമായി എസ് എസ് എൽ സി പരീക്ഷയിൽ നൂറു ശതമാനം വിജയം കരസ്ഥമാക്കി വരുന്നു. എം ആർഎഫിൻ്റെ സഹായത്തോടെ 15 ലക്ഷം രൂപ ചിലവിട്ട് നിർമ്മിച്ച മികച്ച സയൻസ് ലാബ് ഈ സ്കൂളിൻ്റെ പ്രത്യേകതയാണ്. മികച്ച ഐടി ലാബും പൂർത്തിയായി. 24 ന് വൈകിട്ട് 5ന് മന്ത്രി വി.എൻ.വാസവൻ ബഹുനില മന്ദിരം ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ അദ്ധ്യക്ഷനാകും. തോമസ് ചാഴിക്കാടൻ എം പി മുഖ്യ പ്രഭാഷണം…
Read More » -
LIFE
കോട്ടയം ചലച്ചിത്രമേള: സുവർണചകോരം നേടിയ ‘ഉതമ’ ഇന്ന്
കോട്ടയം: 27-ാമത് കേരള രാജ്യാന്തരചലച്ചിത്രമേളയിൽ(ഐ.എഫ്.എഫ്.കെ.) മികച്ച സിനിമയ്ക്കുള്ള സുവർണചകോരം നേടിയ ‘ഉതമ.’ ഇന്നു കോട്ടയം രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും. രാവിലെ 9.30ന് അനശ്വര തിയറ്ററിലാണ് പ്രദർശനം. ബൊളീവിയൻ സിനിമയായ ഉതമ സംവിധാനം ചെയതത് അലസാൻഡ്രോ ലോയ്സ് ഗ്രിസിയാണ്. കാലാവസ്ഥ വ്യതിയാനത്തിന്റെയും പ്രകൃതി നശീകരണത്തിന്റേയും ആഗോള സന്ദർഭത്തിലേക്ക് വിരൽചൂണ്ടുന്ന ദൃഷ്ടാന്തമായ ഈ സിനിമ ജീവന്റെ നിലനിൽപ്പിനെക്കുറിച്ചുള്ള ആകുലതകളാണ് പങ്കുവെയ്ക്കുന്നത്. കോട്ടയം രാജ്യാന്തരചലച്ചിത്രമേളയിൽ ഇന്ന് അനശ്വര, ആഷ തിയറ്ററുകളിൽ വൈകിട്ട് ആറിന് – ഉദ്ഘാടനചിത്രം: സെയിന്റ് ഒമർ, സംവിധാനം: ആലീസ് ഡയോപ്പ് അനശ്വര തിയറ്റർ രാവിലെ 9.30 – സുവർണ ചകോരം നേടിയ ബൊളിവീയൻ ചിത്രം : ‘ഉതമ’; സംവിധാനം – അലസാൻഡ്രോ ലോയ്‌സ് ഗ്രിസി (രാജ്യാന്തര മത്സരവിഭാഗം) ഉച്ചയ്ക്ക് 12.00 – ചിത്രം: ‘എ റൂം ഓഫ് മൈ ഓൺ’, സംവിധാനം: ലോസബ് സോസോ ബ്ലിയാഡ്സ് (ലോകസിനിമ വിഭാഗം) വൈകിട്ട് 3.00 – ചിത്രം: ടോറി ആൻഡ് ലോകിത, സംവിധാനം: ജീൻ പിയറി…
Read More » -
LIFE
കോട്ടയം ചലച്ചിത്രമേള: സെയിന്റ് ഒമർ ഉദ്ഘാടന ചിത്രം
കോട്ടയം: വെനീസ് ചലച്ചിത്രമേളയിലടക്കം പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ ഫ്രഞ്ച് ചലച്ചിത്രം ‘സെയിന്റ് ഒമർ’ കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളയിൽ ഉദ്ഘാടന ചിത്രമാകും. ഇന്ന് ചലച്ചിത്രമേളയുടെ ഉദ്്ഘാടനച്ചടങ്ങിനുശേഷം വൈകിട്ട് 6.00 മണിയോടെ അനശ്വര, ആഷ തിയറ്ററുകളിൽ ചിത്രം പ്രദർശിപ്പിക്കും. വെനീസ് രാജ്യാന്തരമേളയിൽ ഗ്രാൻഡ് ജൂറി പ്രൈസും ലൂയിജി ഡി ലോറന്റിസ് ലയൺ ഓഫ് ദി ഫ്യൂച്ചർ പുരസ്‌കാരവുമടക്കം 23 രാജ്യാന്തര പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ സിനിമയാണ് സെയിന്റ് ഒമർ. മാതൃത്വവും പോസ്റ്റ്-കൊളോണിയൽ കാലത്തെ ഫ്രാൻസും വംശീയതയും അനുഭവവേദ്യമാക്കുന്ന സെയിന്റ് ഒമർ 2016-ലെ ഫാബിയെൻ കബൂവിന്റെ ഫ്രഞ്ച് കോടതി വ്യവഹാരത്തെ ആസ്പദമാക്കി ഒരുക്കിയിട്ടുള്ളതാണ്. 15 മാസം പ്രായമുള്ള മകളെ വടക്കൻ ഫ്രാൻസിലെ കടൽത്തീരത്ത് ഉപേക്ഷിച്ച് കൊലപ്പെടുത്തിയതിന് ലോറൻസ് കോളി (മലന്ദ) എന്ന യുവതി സെയിന്റ് ഒമർ കോടതിയിൽ വിചാരണ നേരിടുന്നതാണ് കഥാതന്തു. സിനിമയ്ക്ക് പ്രചോദനമായ യഥാർത്ഥ സംഭവത്തിന്റെ വിചാരണയിൽ സംവിധായികയും പങ്കെടുത്തിരുന്നു. സെയിന്റ് ഒമറിന്റെ അഭിനേതാക്കളും അണിയറപ്രവർത്തകരും ഏറിയപങ്കും സ്ത്രീകളായിരുന്നു. 2022 സെപ്റ്റംബറിൽ വെനീസ് രാജ്യാന്തരമേളയിലാണ് ചിത്രം…
Read More » -
LIFE
കോട്ടയം ലോകസിനിമയുടെ ലഹരിയിലേക്ക്; രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്നു തിരിതെളിയും
കോട്ടയം: അക്ഷരനഗരിക്ക് ഇനി അഞ്ചുനാൾ ലോകസിനിമയുടെ പകലിരവുകൾ. ലോകസിനിമയ്ക്കു കോട്ടയം നഗരം വേദിയൊരുക്കുന്ന കോട്ടയം രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരിതെളിയും. വൈകിട്ട് അഞ്ചിന് അനശ്വര തീയറ്ററിൽ നടക്കുന്ന ചടങ്ങിൽ സഹകരണ- രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യും. നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ അധ്യക്ഷത വഹിക്കും. സംവിധായകനും ഫെസ്റ്റിവൽ സംഘാടക സമിതി ചെയർമാനുമായ ജയരാജ് ആമുഖപ്രഭാഷണം നടത്തും. പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തും കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനുമായ സയ്യിദ് അഖ്തർ മിർസ വിശിഷ്ടാതിഥിയാകും. ഫെസ്റ്റിവൽ ബുക്കിന്റെ പ്രകാശനം ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാറിന് നൽകി കൊണ്ട് തോമസ് ചാഴികാടൻ എം.പി നിർവഹിക്കും. ഫെസ്റ്റിവൽ ബുളളറ്റിന്റെ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന് നൽകി നിർവഹിക്കും. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്, സംഘാടക സമിതി കൺവീനർ പ്രദീപ് നായർ തുടങ്ങിയവർ പങ്കെടുക്കും. 24 മുതൽ 28 വരെ…
Read More » -
LIFE
കോട്ടയം രാജ്യാന്തര ചലച്ചിത്രമേള: സിനിമ ഓർമകളിലേക്ക് അക്ഷര നഗരിയെ നയിച്ച് വിളംബര ജാഥ
കോട്ടയം: എഴുപതുകളിലെ സിനിമ പ്രചാരണത്തിന്റെ ഗൃഹാതുര സ്മരണകളുണർത്തി അക്ഷര നഗരിയിൽ കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളയുടെ വിളംബര ജാഥ. വിളംബരജാഥ പൊലീസ് പരേഡ് ഗ്രൗണ്ടിൽ നിന്ന് വൈകിട്ട് അഞ്ചിന് തോമസ് ചാഴികാടൻ എം.പി. ഫ്ലാഗ് ഓഫ് ചെയ്തു. മേളയിലൂടെ കോട്ടയം നഗരത്തിന് അന്താരാഷ്ട്ര പ്രശസ്തി ലഭിക്കുമെന്നും പൊതുജനങ്ങൾക്കിടയിൽ സാമൂഹിക ബോധം വളർത്തിയെടുക്കുന്നതിന് ചലച്ചിത്ര മേളകൾ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പഴയകാല സിനിമ പ്രചാരണത്തിന്റെ സ്മരണ ഉണർത്തുന്ന രീതിയിൽ അന്ന് ഉപയോഗിച്ചിരുന്ന പിടിവണ്ടിയിൽ ചിത്രങ്ങളുടെ പോസ്റ്ററുകൾ പതിച്ചിരുന്നു. പിടിവണ്ടിയിൽ നിന്നും റോഡിലുടനീളം നോട്ടീസ് വിതരണം ചെയ്തു. വൈവിധ്യത്താൽ വിളംബര ജാഥ ജനങ്ങളിൽ കൗതുകമുണർത്തി. പരുന്താട്ടം, ശിങ്കാരിമേളം എന്നിവ ജാഥയ്ക്ക് മിഴിവേകി. ഇന്ന് മുതൽ 28 വരെ കോട്ടയത്ത് നടക്കുന്ന ചലച്ചിത്രോത്സവത്തിന് മുന്നോടിയായാണ് വിളംബര ജാഥ സംഘടിപ്പിച്ചത്. കോട്ടയത്തെ മുന്‍കാല സിനിമ പ്രവര്‍ത്തകരെ അനുസ്മരിക്കുന്ന പ്ലക്കാര്‍ഡുകളേന്തിയാണ് ചലച്ചിത്ര ആരാധകര്‍ ജാഥയിൽ പങ്കെടുത്തത്. ജില്ലാ സ്പോർട്സ് കൗൺസിലും പങ്കാളികളായി. വിളംബര ജാഥ നഗരംചുറ്റി തിരുനക്കരയിലെ…
Read More » -
Health
ഉറങ്ങുന്നതിന് തൊട്ട് മുമ്പ് പാല്‍ കുടിക്കുന്ന ശീലം നന്നല്ല, പല ആരോഗ്യ പ്രശ്നങ്ങൾക്കും അത് കാരണമാകും
ഉറങ്ങുന്നതിന് തൊട്ട് മുമ്പ് പലർക്കും ഒരു ഗ്ലാസ് പാല്‍ കുടിക്കുന്ന ശീലമുണ്ട്. പക്ഷേ ഇത് നല്ലതല്ലെന്ന് പഠനങ്ങൾ പറയുന്നു. ചെറുകുടലില്‍ ലാക്ടേസ് എന്‍സൈം എന്ന എന്‍സൈം ഉണ്ട്, അത് പാലിലെ ലാക്ടോസിനെ ഗ്ലൂക്കോസ്, ഗാലക്ടോസ് തുടങ്ങിയ ചെറിയ തന്മാത്രകളാക്കി എളുപ്പത്തില്‍ ആഗിരണം ചെയ്യും. കുഞ്ഞുങ്ങളുടെ ശരീരത്തില്‍ ലാക്‌റ്റേസ് എന്‍സൈം ഉണ്ട്. ഇതുമൂലം കുഞ്ഞുങ്ങളില്‍ പാല്‍ വളരെ എളുപ്പത്തില്‍ ദഹിപ്പിക്കാന്‍ സഹായിക്കുന്നു. എന്നാല്‍ 5 വയസിനു മുകളില്‍ പ്രായമാകുമ്പോള്‍ ശരീരത്തില്‍ ലാക്‌റ്റേസ് ഉത്പാദനം കുറയുന്നു. ഏകദേശം 30 വയസ്സുള്ളപ്പോള്‍ ലാക്‌റ്റേസിന്റെ ഉത്പാദനം പൂജ്യമാകും. ലാക്‌റ്റേസ് എന്‍സൈം ഇല്ലെങ്കില്‍, പാല്‍ നേരിട്ട് വന്‍കുടലില്‍ എത്തുകയും ബാക്ടീരിയകള്‍ ദഹനത്തിന് കാരണമാകുകയും ചെയ്യും. നല്ല ഉറക്കം കിട്ടാനും മെലറ്റോണിന്‍ കൂട്ടാനും സെറോടോണിന്‍ പുറത്തുവിടുന്ന ട്രിപ്‌റ്റോഫാന്‍ പാലില്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ പാല്‍ കുടിക്കുന്ന സമയം ഏറ്റവും പ്രധാനമാണ്. രാത്രി ഉറങ്ങാന്‍ പോകുന്നതിന് തൊട്ടുമുമ്പ് പാല്‍ കുടിക്കുന്നത് ദഹനപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഇനി ദഹനപ്രശ്നങ്ങള്‍ ഇല്ലെങ്കിലും ഉറങ്ങുന്നതിന് തൊട്ടുമുമ്പ് പാല്‍…
Read More » -
Health
ഉറക്കം വരാത്തവർക്ക് ഉറങ്ങാൻ ചില സൂത്രവഴികൾ, ഉറങ്ങാനും ഉണരാനും ‘ജൈവ ക്ലോക്ക്’ പാലിച്ചില്ലെങ്കിൽ പ്രത്യാഘാതം ഗുരുതരം
വൈകി ഉറങ്ങി വൈകി ഉണരുന്ന ശീലം ദോഷകരമെന്ന് ആരോഗ്യവിദഗ്ധര്‍. രോഗപ്രതിരോധ ശേഷി നിലനിര്‍ത്താനും ജീവിതശൈലീ രോഗങ്ങളില്‍ നിന്നു സുരക്ഷ നേടാനും തലച്ചോറിന്റെ പ്രവര്‍ത്തനം നല്ലരീതിയില്‍ കൊണ്ടുപോകാനുമൊക്കെ നല്ല ഉറക്കം അനിവാര്യമാണ്. മുതിര്‍ന്ന ഒരാള്‍ക്ക് ദിവസവും ഏഴു മണിക്കൂറെങ്കിലും ഉറക്കം ലഭിക്കണം. രാത്രി രണ്ട് മണിക്കോ മൂന്ന് മണിക്കോ കിടന്ന്, രാവിലെ ഒമ്പതിനും പത്തിനും എഴുന്നേല്‍ക്കുന്നവര്‍ ധാരാളമുണ്ട്. എങ്ങനെയും ഏഴു മണിക്കൂര്‍ ഉറക്കം ലഭിക്കുന്നുണ്ടല്ലോ എന്നതായിരിക്കും ഇവര്‍ ചിന്തിക്കുന്നത്. എന്നാല്‍ ഇങ്ങനെ വൈകി ഉറങ്ങി വൈകി എഴുന്നേല്‍ക്കുന്നത് കൊണ്ട് ആരോഗ്യത്തിന് ഗുണങ്ങളൊന്നുമില്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. നമ്മുടെ ശരീരത്തിനൊരു ‘ജൈവ ക്ലോക്ക്’ ഉണ്ട്. അതായത് സൂര്യനുദിക്കുന്ന സമയത്തിനും സൂര്യനസ്തമിക്കുന്ന സമയത്തിനും അനുസരിച്ച് ശരീരത്തിൻ്റെ പ്രവര്‍ത്തനക്രമമാണത്. ഇതനുസരിച്ച് സൂര്യാസ്തമനം കഴിഞ്ഞാണ് പതിയെ പല ആന്തരീകാവയങ്ങളും അതിന്റെ ധര്‍മ്മങ്ങളിലേക്ക് കടക്കുന്നത്. ദഹനവ്യവസ്ഥയില്‍ വരുന്ന അവയവങ്ങള്‍, കരള്‍ എല്ലാം ഇത്തരത്തില്‍ പ്രവര്‍ത്തിക്കാറുണ്ട്. എന്നാല്‍ വൈകി ഉറങ്ങി വൈകി എഴുന്നേല്‍ക്കുന്നവരില്‍ ഈ ജൈവ ക്ലോക്ക് തെറ്റിയാണ് ഓടുന്നത്.…
Read More » -
LIFE
മികച്ച നടനുള്ള അവാര്‍ഡ് നോമിനേഷനില്‍ ടോം ക്രൂസിനും നിക്കോളാസിനുമൊപ്പം രാം ചരണും ജൂനിയര്‍ എൻടിആറും
എസ് എസ് രാജമൗലിയുടെ സംവിധാനത്തിലുള്ള ചിത്രം ‘ആര്‍ആര്‍ആര്‍’ രാജ്യമൊട്ടാകെ ആരാധകരെ ആകര്‍ഷിച്ചിരുന്നു. വിദേശത്തും എസ് എസ് രാജമൗലി ചിത്രത്തിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. സ്‍പീല്‍ബര്‍ഗ് അടക്കമുള്ള സംവിധാന പ്രതിഭകള്‍ ചിത്രത്തെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ ‘ആര്‍ആര്‍ആര്‍’ മറ്റൊരു അംഗീകാരവും സ്വന്തമാക്കിയതിനെ കുറിച്ചാണ് പുതിയ വാര്‍ത്ത. പ്രശസ്‍തമായ ക്രിട്ടിക്സ് ചോയിസ്‍ സൂപ്പര്‍ അവാര്‍ഡ്‍സില്‍ ആക്ഷൻ മൂവി കാറ്റഗറിയില്‍ രാം ചരണിനും ജൂനിയര്‍ എൻടിആറിനും മികച്ച നടനുള്ള പുരസ്‍കാരത്തിനുള്ള നോമിനേഷൻ ലഭിച്ചിരിക്കുകയാണ്. ടോം ക്രൂസ്, നിക്കോളാസ് കേജ് തുടങ്ങിയവരാണ് നോമിനേഷൻ ലഭിച്ച മറ്റ് താരങ്ങള്‍. നിക്കോളാസ് കേജിന് ‘ദ അണ്‍ബ്രേക്കബിള്‍ വെയ്‍റ്റ് ഓഫ് മാസീവ് ടാലെന്റ്’ എന്ന ചിത്രത്തിലെ അഭിനയത്തിനും ടോം ക്രൂസിന് ‘ടോപ് ഗണ്‍: മാവെറിക്കി’ലെ അഭിനയത്തിനുമാണ് നോമിനേഷൻ ലഭിച്ചത്. ഗോള്‍ഡ് ഗ്ലോബ് അവാര്‍ഡ് ‘ആര്‍ആര്‍ആര്‍’ ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന ഗാനം അടുത്തിടെ നേടിയിരുന്നു. എം എം കീരവാണിയാണ് ചിത്രത്തിലെ ഗാനത്തിന് സംഗീത സംവിധാനം ചെയ്‍തിരിക്കുന്നത്. ചന്ദ്രബോസിന്റെ വരികള്‍ രാഹുല്‍,…
Read More »