IndiaNEWS

നിയമന ഉത്തരവ് വൈകി; പൊതുജനമധ്യത്തിൽ തുണിയുരിഞ്ഞ് നഴ്സിന്റെ പ്രതിഷേധം

ജയ്പൂര്‍: നിയമന ഉത്തരവ് അനന്തമായി വൈകിയതോടെ  പൊതുജനമധ്യത്തിൽ തുണിയുരിഞ്ഞ് നഴ്സിന്റെ പ്രതിഷേധം. രാജസ്ഥാനില്‍ പൊതുജനം നോക്കിനില്‍ക്കേ യുവതി നഗ്നയായി പ്രതിഷേധിച്ചത്. 36കാരിയായ നഴ്‌സാണ് ജോലിയില്‍ നീതി നിഷേധിക്കുന്നതിന്റെ മനോവിഷമത്തില്‍ വേറിട്ട പ്രതിഷേധം നടത്തിയത്. സംഭവത്തില്‍ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ജയ്പൂരില്‍ ബുധനാഴ്ചയാണ് സംഭവം. സെലക്ഷന്‍ കിട്ടിയ ശേഷം കഴിഞ്ഞ കുറെ നാളുകളായി നിയമനത്തിനായി കാത്തുനില്‍ക്കുകയാണ് യുവതി. ഇതില്‍ തീരുമാനമാകാത്തതിലുള്ള മനോവിഷമത്തിലാണ് യുവതി വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്. പൊതുവഴിയിലാണ് യുവതി നഗ്നയായി പ്രതിഷേധിച്ചത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തുമ്പോള്‍ റോഡിന് നടുവില്‍ നഗ്നയായി നില്‍ക്കുന്ന നിലയിലായിരുന്നു യുവതി എന്ന് പൊലീസ് പറയുന്നു. സമാധാനത്തിന് ഭംഗംവരുത്തി എന്ന കുറ്റം ചുമത്തി യുവതിക്കെതിരെ കേസെടുത്തതായും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: