തിരുവനന്തപുരം: ഒന്നാം ക്ലാസ് പ്രവേശനത്തിന് കുട്ടികൾക്ക് 6 വയസ് പൂർത്തിയാകണമെന്ന കേന്ദ്ര നിർദേശത്തെ എതിർക്കുന്നില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. അത്തരം നിർദേശം സർക്കാരിന് ഇതുവരെ ലഭിച്ചിട്ടില്ല. കേരളത്തിന്റെ നിലവിലെ സഹചര്യങ്ങൾ അനുസരിച്ച് മാത്രമേ നിർദേശം നടപ്പാക്കൂവെന്നും വി ശിവൻകുട്ടി വ്യക്തമാക്കി.
നിർദേശം നടപ്പിലാക്കണമെങ്കിൽ പാഠപുസ്തകങ്ങളിൽ അടക്കം മാറ്റം വരുത്തേണ്ടതായിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാര്‍ ഇങ്ങനെയൊരു നിര്‍ദേശം തന്ന കാര്യം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത് അതല്ലാതെ ഔദ്യോഗികമായി യാതൊരു നിര്‍ദേശവും ലഭിച്ചിട്ടില്ല. ആറ് വയസ് തികഞ്ഞ കുട്ടികൾക്ക് മാത്രമേ ഒന്നാം ക്ലാസിൽ പ്രവേശനം നൽകാവൂ എന്ന ചട്ടം കര്‍ശനമായി പാലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും കര്‍ശന നിര്‍ദേശം നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് വിദ്യാഭ്യാസമന്ത്രിയുടെ പ്രതികരണം.
പ്രീ സ്‌കൂള്‍ മുതല്‍ രണ്ടാം ക്ലാസ് വരെയുള്ള അടിസ്ഥാന വിദ്യാഭ്യാസ കാലഘട്ടത്തില്‍ യാതൊരുവിധ തടസവും കൂടാതെയുള്ള പഠനം ഉറപ്പാക്കണമെന്നാണ് നയം പറയുന്നത്. മൂന്ന് വയസുമുതലുള്ള കുട്ടികള്‍ക്ക് ഗുണമേന്മയേറിയ പ്രീ സ്‌കൂള്‍ പഠനം ഉറപ്പാക്കണം. ഇതിനായി അങ്കന്‍വാടികളും സര്‍ക്കാര്‍, സ്വകാര്യ തലത്തില്‍ പ്രീ സ്‌കൂളുകളും സജ്ജമാക്കണമെന്നും നിർദേശത്തിൽ പറയുന്നു.
ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം ആറുവയസായി നിജപ്പെടുത്തണം. ഇതനുസരിച്ച് പ്രവേശനനടപടികളില്‍ മാറ്റം വരുത്തണമെന്നും സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും നല്‍കിയ നിര്‍ദേശത്തില്‍ കേന്ദ്രം പറയുന്നു. അടുത്ത അധ്യയന വർഷം മുതൽ ഈ പരിഷ്കരണം കർശനമായി നടപ്പാക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.