Month: February 2023
-
Movie
മധു സംവിധാനം ചെയ്‌ത് നായകവേഷത്തിലഭിനയിച്ച ‘ഒരു യുഗസന്ധ്യ’ വെള്ളിത്തിരയിലെത്തിയിട്ട് ഇന്ന് 37 വർഷം
സിനിമ ഓർമ്മ മധു സംവിധാനം ചെയ്‌ത് മുഖ്യവേഷത്തിലഭിനയിച്ച ‘ഒരു യുഗസന്ധ്യ’ക്ക് 37 വർഷമായി. 1986 ഫെബ്രുവരി 24 നായിരുന്നു ശ്രീവിദ്യ, ശങ്കർ, നളിനി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തിയ ഈ ചിത്രം വെള്ളിത്തിര കണ്ടത്. പിൽക്കാലത്ത് ‘അമൃതം ഗമയ,’ ‘ചിത്രം,’ ‘വന്ദനം’ മുതലായ ചിത്രങ്ങൾ നിർമ്മിച്ച പി.കെ.ആർ പിള്ളയാണ് നിർമ്മാതാവ്. ജി വിവേകാനന്ദന്റെ ‘ഇല കൊഴിഞ്ഞ മരം’ എന്ന കഥയാണ് സിനിമയ്ക്കാധാരം. പാപ്പനംകോട് ലക്ഷ്‌മണൻ സംഭാഷണങ്ങളെഴുതി. പാരമ്പര്യവാദവും പിടിവാശിയും കാരണം ഒറ്റപ്പെട്ട് പോകുന്ന പഴയ തലമുറയെ ആണ് മധുവിന്റെ കഥാപാത്രം പ്രതിനിധീകരിച്ചത്. പുതിയ തലമുറയുടെ സ്വന്തം ഇഷ്‌ടങ്ങളോട് ഒടുവിൽ സമരസപ്പെടുന്ന കാരണവരാണ് മധുവിന്റെ കോട്ടപ്പുറം കുറുപ്പ്. പഴയ പ്രതാപകാലം അയവിറക്കി കോലായിലെ ചാരുകസേരയിലിരുന്ന് മാറുന്ന കാലത്തോട് ക്ഷുഭിതനാവുന്ന പ്രമാണിയാണ് കുറുപ്പ്. മകൻ (ശങ്കർ) പക്ഷെ പ്രണയിക്കുന്നത് അവരുടെ കുടിയാനായ ശങ്കരാടിയുടെ മകൾ സൂര്യയെ ആണ്. കുറുപ്പിന്റെ മകൾ നളിനിക്കുമുണ്ട് ഒപ്പം ജോലി ചെയ്യുന്ന അധ്യാപകനോട് (ദേവൻ) പ്രണയം. ഈ രണ്ട്…
Read More » -
Local
പടക്കം പൊട്ടി ക്ഷേത്രകമ്മിറ്റി സെക്രട്ടറി മരിച്ചു, ക്ഷേത്ര ഭാരവാഹികള്‍ക്കെതിരെ കേസ്
കണ്ണൂരിലെ ഇരിവേരി പുലിദേവ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന കലവറ നിറയ്ക്കല്‍ ഘോഷയാത്രയ്ക്കിടെ പടക്കശേഖരത്തിന് തീപിടിച്ചുണ്ടായ സ്ഫോടനത്തില്‍ ക്ഷേത്രകമ്മിറ്റി സെക്രട്ടറി മരണമടഞ്ഞ സംഭവത്തില്‍ ചക്കരക്കല്‍ പൊലിസ് ആറ് ക്ഷേത്രം ഉത്സവകമ്മിറ്റി ഭാരവാഹികള്‍ക്കെതിരെ കേസെടുത്തു. ക്ഷേത്രം കമ്മിറ്റി സെക്രട്ടറി ചാലിക്കണ്ടി ശശീന്ദ്രന്‍(56) സ്ഫോടനത്തില്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് ഭാരവാഹികളായ ആറുപേര്‍ക്കെതിരെ മന:പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തത്. അപകടം സംഭവിക്കുമെന്നറിഞ്ഞിട്ടും സ്ഫോടക വസ്തുക്കള്‍ അംഗീകാരമില്ലാതെ ഉപയോഗിച്ചതിനാണ് ക്ഷേത്രഭാരവാഹികള്‍ക്കെതിരെ പൊലിസ് കേസെടുത്തത്. കഴിഞ്ഞ ഫെബ്രുവരി പന്ത്രണ്ടിന് ഘോഷയാത്രയ്ക്കിടെയായിരുന്നു അപകടം. സംഭവത്തിന് ശേഷം അരയ്ക്കു താഴെഭാഗം ചിന്നിചിതറിയ ശശീന്ദ്രനെ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശശീന്ദ്രന്‍ ചികിത്സയിലിരിക്കെ പതിനെട്ടിന് രാത്രി പത്തുമണിയോടെയാണ് മരിച്ചത്. അപകടത്തില്‍ പാനേരിച്ചാലിലെ പി.കെ ലക്ഷ്മണനും പരുക്കേറ്റിരുന്നു. ഘോഷയാത്ര തുടങ്ങിയ ഉടന്‍ പടക്കം പൊട്ടിച്ചിരുന്നു. ഇതില്‍ നിന്നും തെറിച്ച തീപ്പൊരി സമീപത്തെ കേബിളില്‍ പതിച്ചു ഇതണയ്ക്കാന്‍ ശ്രമിക്കവെ ശശീന്ദ്രന്റെ കൈയില്‍ സൂക്ഷിച്ചിരുന്ന പടക്കശേഖരം അടങ്ങിയ സഞ്ചിയ്ക്ക് തീപിടിക്കുകയായിരുന്നു. സഫോടനത്തിന്റെ ആഘാതത്തില്‍ പ്രദേശത്തെ ഏതാനും വീടുകള്‍ക്കും കേടുപാടുകള്‍…
Read More » -
Kerala
ഒറ്റപ്പാലത്ത് നാല് സ്‌കൂള്‍ കുട്ടികളെ കാണാതായി; വ്യാപക തെരച്ചില്‍
പാലക്കാട്: ഒറ്റപ്പാലത്തെ എയ്ഡഡ് സ്‌കൂളിലെ നാലു ആണ്‍കുട്ടികളെ കാണാതായി. വീട്ടില്‍ നിന്ന് ഇറങ്ങിയ എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാണാതായ കാര്യം സ്ഥിരീകരിച്ചത്. ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കുട്ടികള്‍ ട്രെയിന്‍ കയറിപ്പോകുന്നത് കണ്ടതായി ദൃക്സാക്ഷികള്‍ പറയുന്നു. കുട്ടികളെ കാണാതായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഒറ്റപ്പാലം പോലീസാണ് അന്വേഷണം നടത്തുന്നത്. കുട്ടികള്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്നത് കണ്ടു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയില്‍വേ സ്റ്റേഷനില്‍ പരിശോധന നടത്തിയത്. റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. അതിനിടെ സ്റ്റേഷനിലുണ്ടായിരുന്ന ചിലരാണ് കുട്ടികള്‍ ട്രെയിനില്‍ കയറിപ്പോകുന്നത് കണ്ടതായി പറഞ്ഞത്. വാളയാറിലേക്കുള്ള ടിക്കറ്റ് എടുത്ത് വാളയാര്‍ ഭാഗത്തേയ്ക്കുള്ള ട്രെയിനില്‍ കയറിപ്പോയെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ വാളയാര്‍ റെയില്‍വേ സ്റ്റേഷനില്‍ റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധിച്ചെങ്കിലും കുട്ടികളെ കണ്ടെത്താന്‍ സാധിച്ചില്ല. കുട്ടികള്‍ ട്രെയിന്‍ കയറാതെ, മറ്റെവിടെയെങ്കിലും പോയോ എന്നതടക്കമുള്ള കാര്യങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്. സ്‌കൂള്‍ വേഷത്തിലാണ് കുട്ടികള്‍ വീട്ടില്‍ നിന്നിറങ്ങിയത്. ഇനി…
Read More » -
Kerala
കാനത്തെ എതിര്‍ത്തവര്‍ക്ക് എതിരെ അന്വേഷണം വരുന്നു; വിമര്‍ശനവുമായി ഇ. ചന്ദ്രശേഖരന്‍
തിരുവനന്തപുരം: സംസ്ഥാന സമ്മേളനത്തില്‍ എതിര്‍ ശബ്ദം ഉയര്‍ത്തിയവര്‍ക്കെതിരേയെല്ലാം പരാതിയും അന്വേഷണവും വരുന്നത് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുമെന്ന് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി ഇ. ചന്ദ്രശേഖരന്‍. എതിര്‍ത്തവരെ തിരുത്തി കൂടെനിര്‍ത്തുകയാണ് വേണ്ടത്. അതിനു പകരം വൈരനിര്യാതന ബുദ്ധിയോടെ പ്രവര്‍ത്തിച്ചാല്‍ പാര്‍ട്ടി ഇല്ലാതാകും. പത്തനംതിട്ട ജില്ലാ സെക്രട്ടറിയ്‌ക്കെതിരായ പാര്‍ട്ടി അന്വേഷണ വിഷയത്തില്‍ ചര്‍ച്ചയില്‍ പങ്കെടുക്കവേയാണ് ചന്ദ്രശേഖരന്റെ പ്രതികരണം. എ.പി ജയനെതിരായ അനധികൃത സ്വത്തുസമ്പാദന പരാതിയില്‍ അന്വേഷണം പ്രഖ്യാപിക്കുന്ന കാര്യത്തിലാണ് സിപിഐ എക്‌സിക്യൂട്ടീവില്‍ ചര്‍ച്ച നടന്നത്. പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ.കെ അഷ്‌റഫ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് യോഗത്തില്‍ അവതരിപ്പിച്ചു. ഇതിനു പിന്നാലെയാണ് അന്വേഷണം നടത്താനുള്ള തീരുമാനവുമായി ബന്ധപ്പെട്ട ചര്‍ച്ചനടന്നത്. ഈ ചര്‍ച്ചയിലാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എടുത്ത നിലപാടിന് വിരുദ്ധമായ സമീപനം ചന്ദ്രശേഖരന്‍ കൈക്കൊണ്ടത്. സംസ്ഥാന സമ്മേളന കാലയളവില്‍ കാനം രാജേന്ദ്രന്റെ എതിര്‍പക്ഷത്തായിരുന്നു ജയന്‍. പാര്‍ട്ടി സംസ്ഥാന സമ്മേളന സമയത്ത് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരേ പലരും നിലപാട് എടുത്തിരുന്നു. അത്തരം സമീപനം…
Read More » -
Crime
അതിഥിത്തൊഴിലാളിയെ ആക്രമിച്ച് പണം തട്ടി; യുവാവ് പിടിയില്‍
മലപ്പുറം: അതിഥിത്തൊഴിലാളിയെ മര്‍ദിച്ച് പണംതട്ടിയ കേസിലെ പ്രതി പിടിയില്‍. കല്പകഞ്ചേരി കല്ലിങ്ങല്‍പ്പറമ്പ് വെട്ടന്‍ മുസ്താഖ് റഹ്‌മാന്‍ (24) ആണ് പിടിയിലായത്. പുത്തനത്താണി ഹോട്ടല്‍ ജീവനക്കാരനായ അസം സ്വദേശിക്കുനേരെയായിരുന്നു അക്രമം. രാത്രി ജോലി കഴിഞ്ഞ് പുത്തനത്താണി എ.എം.എല്‍.പി. സ്‌കൂളിനടുത്തുള്ള താമസസ്ഥലത്തേക്ക് നടന്നുപോകുമ്പോള്‍, വഴിയരികില്‍നിന്ന് പ്രതികള്‍ തടഞ്ഞുവെച്ച് ആക്രമിച്ചെന്നായിരുന്നു പരാതി. കീശയിലുണ്ടായിരുന്ന 3000 രൂപ കവര്‍ന്നതായും പരാതിയുണ്ടായി. താനൂര്‍ ഡിവൈ.എസ്.പി. ബെന്നിയുടെ നിര്‍ദേശപ്രകാരം കല്പകഞ്ചേരി പോലീസും താനൂര്‍ ഡാന്‍സാഫ് ടീമും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
Read More » -
Crime
വിവാഹാഭ്യര്‍ഥന നിരസിച്ചു; പെണ്‍കുട്ടിയുടെ കഴുത്തില്‍ കത്തി വച്ച് കൊല്ലുമെന്ന് ഭീഷണി
തൊടുപുഴ: വിവാഹാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ കൊല്ലാന്‍ ശ്രമം. തൊടുപുഴയിലാണ് നിയമ വിദ്യാര്‍ഥി കൂടിയായ പെണ്‍കുട്ടിക്ക് നേരെ വധ ശ്രമം. കഴുത്തില്‍ കത്തി വച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ ഫോര്‍ട്ട് കൊച്ചി സ്വദേശിയായ ഷാജഹാനെ പൊലീസ് അറസ്റ്റ് ചെയ്തു. തൃപ്പൂണിത്തുറയില്‍ വച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്. ഇന്നലെ രാത്രിയിലാണ് സംഭവമുണ്ടായത്. ഷാജഹാനും പെണ്‍കുട്ടിയും തമ്മില്‍ നേരത്തെ സൗഹൃദത്തിലായിരുന്നു. ഇരുവരുടെയും വിവാഹവും ഉറപ്പിച്ചിരുന്നു. യുവാവിന് മറ്റൊരു പെണ്‍കുട്ടിയുമായി അടുപ്പം വന്നതോടെ പെണ്‍കുട്ടി ബന്ധത്തില്‍ നിന്ന് പിന്മാറി. അതിനിടെ വീണ്ടും വിവാഹാലോചനയുമായി ഷാജഹാന്‍ എത്തി. ഇത് നിഷേധിച്ചതോടെയാണ് കൊല്ലാന്‍ ശ്രമിച്ചത്. നാലാം വര്‍ഷ നിയമ വിദ്യാര്‍ത്ഥിയാണ് പെണ്‍കുട്ടി. കഴിഞ്ഞ ദിവസം തോപ്പുംപടിയിലെ ഒരു വിവാഹ ചടങ്ങില്‍ വച്ച് ഇരുവരും തമ്മില്‍ കണ്ടുമുട്ടിയിരുന്നു. അവിടെ വച്ച് താന്‍ വീണ്ടും വിവാഹാഭ്യര്‍ഥനയുമായി വരുമെന്ന് ഷാജഹാന്‍ പെണ്‍കുട്ടിയെ അറിയിച്ചു. എന്നാല്‍, പെണ്‍കുട്ടി ഇത് നിഷേധിച്ചു. തുടര്‍ന്ന് തൊടുപുഴയിലെത്തി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. സ്വകാര്യ ദൃശ്യങ്ങള്‍ കൈയിലുണ്ടെന്നും പുറത്തു വിടുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് രാത്രി…
Read More » -
LIFE
മമ്മൂട്ടി – ജ്യോതിക ചിത്രം ‘കാതൽ’ ഏപ്രിൽ റിലീസിന്
മമ്മൂട്ടി നായകനായി പ്രദർശനത്തിനെത്താനുള്ള പുതിയ ചിത്രമാണ് ‘കാതൽ’. തമിഴ് നടി ജ്യോതികയാണ് നായിക. ജിയോ ബേബിയാണ് ചിത്രത്തിന്റെ സംവിധായകൻ. ‘കാതലി’ന്റെ റിലീസ് സംബന്ധിച്ചാണ് പുതിയ വാർത്ത വരുന്നത്. ഏപ്രിൽ 20ന് റിലീസ് മമ്മൂട്ടി ചിത്രം റിലീസ് ചെയ്‍തേക്കുമെന്നാണ് ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ള പറയുന്നത്. ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം സാലു കെ തോമസ്. സംഗീതം മാത്യൂസ് പുളിക്കൻ ആണ്. #Kaathal with tagline #TheCore, the eagerly awaited @mammukka & #Jyotika directed by #JeoBaby, likely to release on April 20 for #Eid! pic.twitter.com/uOVqagUJv9 — Sreedhar Pillai (@sri50) February 23, 2023 ‘റോഷാക്കി’നു ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ട്.…
Read More » -
India
ഖലിസ്ഥാന്‍ നേതാവിന്റെ അനുയായിയെ അറസ്റ്റ് ചെയ്തു; പോലീസ് സ്റ്റേഷനിലേക്ക് ഇരച്ചുകയറി ജനക്കൂട്ടം
അമൃത്‌സര്‍: ഖലിസ്ഥാന്‍ അനുകൂല സംഘടന ‘വാരിസ് പഞ്ചാബ് ദേ’ തലവന്‍ അമൃത്പാല്‍ സിങ്ങിന്റെ അനുയായി ലവ്പ്രീത് തൂഫനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പഞ്ചാബിലെ അമൃത്സറില്‍ വന്‍ സംഘര്‍ഷം. തോക്കും വാളും സഹിതം രണ്ടായിരത്തോളം പേര്‍ ഖലിസ്ഥാന്‍ മുദ്രാവാക്യം മുഴക്കി അക്രമം അഴിച്ചുവിട്ടത്. ലവ്പ്രീതിനെ മോചിപ്പിക്കുമെന്ന ഉറപ്പുകിട്ടിയതിനെ ശേഷമാണ് സംഘം സമീപത്തെ ഗുരുദ്വാരയിലേക്ക് പിന്‍വാങ്ങിയത്. ആറ് േെപാലീസുകാര്‍ക്ക് പരിക്കേറ്റു. അമൃത്പാലിനും അനുയായികള്‍ക്കും എതിരെ വരീന്ദര്‍ സിങ് എന്നയാളെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കഴിഞ്ഞ 16ന് കേസെടുത്തിരുന്നു. ഈ കേസില്‍ 18നാണ് ലവ്പ്രീതിനെ അറസ്റ്റ് ചെയ്തത്. അക്രമാസക്തരായ ജനക്കൂട്ടം സ്റ്റേഷനിലേക്ക് ഇടിച്ചു കയറിയതിന് പിന്നാലെ, ഇവരെ വിട്ടയ്ക്കുമെന്ന് അമൃത്സര്‍ പോലീസ് കമ്മിഷണര്‍ അറിയിച്ചു. ലവ്പ്രീത് തൂഫന്‍ നിരപരാധിയാണെന്ന് തെളിഞ്ഞു എന്നാണ് പോലീസ് വിശദീകരണം. കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്നും പോലീസ് വ്യക്തമാക്കി. ഇവരെ ഉടന്‍ മോചിപ്പിക്കണം, എഫ്ഐആറില്‍നിന്ന് ഇവരുടെ പേര് ഒഴിവാക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന്…
Read More » -
LIFE
‘വെൽകം ബാക്ക് ഭാവന’, സ്വാഗതമേകി മഞ്‍ജു വാര്യരും മാധവനും – വീഡിയോ
മലയാളത്തിൽ ആറ് വർഷത്തിന് ശേഷം സജീവമാകുന്ന ഭാവനയ്ക്ക് ആശംസകളുമായി പ്രമുഖർ. മാധവൻ, കുഞ്ചാക്കോ ബോബൻ, ജാക്കി ഷെറോഫ്, ജിതേഷ് പിള്ള, പാർവ്വതി തിരുവോത്ത്, ടൊവിനോ തോമസ്, മഞ്ജുവാര്യർ തുടങ്ങിയവരുടെ വീഡിയോ സന്ദേശമാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധയാകർഷിക്കുന്നത്. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന പുതിയ ചിത്രത്തിലൂടെയാണ് ഭാവന മലയാളത്തിലേക്ക് മടങ്ങിയെത്തുന്നത്. ആദിൽ മൈമൂനത്ത് അഷ്റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബിജിബാൽ ആണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം നിർവഹിക്കുന്നത്. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന സിനിമയിൽ ഭാവനയ്‍ക്കൊപ്പം ഷറഫുദ്ധീനും കേന്ദ്ര കഥാപാത്രമായുണ്ട്. അരുൺ റുഷ്‍ദിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഇന്ന് റിലീസ് ചെയ്യുന്ന ഷറഫുദ്ധീൻ ചിത്രത്തിന്റെ വരികൾ എഴുതുന്നത് വിനായക് ശശികുമാർ ആണ്. View this post on Instagram A post shared by Bhavana♀️Mrs.June6 (@bhavzmenon) ബോൺഹോമി എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ റെനീഷ് അബ്‍ദുൾഖാദർ ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രം നിർമ്മിക്കുന്നു. ശ്യാം മോഹനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. സംവിധായകൻ ആദിൽ മൈമൂനാഥ് അഷ്റഫ് തന്നെയാണ്…
Read More » -
LIFE
ഭാവനയ്ക്ക് ആശംസയുമായി റഹീമും കെ കെ ഷൈലജയും
ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന നടി ഭാവനയ്ക്ക് ആശംസകളുമായി മുൻ മന്ത്രി കെ കെ ശൈലജയും എ എ റഹീം എംപിയും. ‘ഷി ഈസ് ബാക്ക്’ എന്ന് കുറിച്ചു കൊണ്ടുള്ള ഭാവനയുടെ ഫോട്ടോയും റഹീം പങ്കുവച്ചിട്ടുണ്ട്. ‘നീണ്ട അഞ്ചു വർഷത്തിന് ശേഷം എല്ലാ വിഷമഘട്ടങ്ങളെയും അതിജീവിച്ച് ഭാവന തൻ്റെ തൊഴിലിടത്തിലേക്ക് തിരിച്ചു വരുന്നു എന്നത് ഏറെ സന്തോഷകരമാണ്. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’എന്ന ചിത്രത്തിലൂടെ വീണ്ടും മലയാള ചലച്ചിത്ര മേഖലയിൽ സജീവമാവുന്ന ഭാവനയ്ക്ക് അഭിനന്ദനങ്ങൾ. പുതിയ ചിത്രത്തിന് എല്ലാവിധ ആശംസകളും’, എന്നാണ് കെ കെ ശൈലജ കുറിച്ചത്. ‘അതിജീവനമാണ് പ്രധാനം. പ്രതിസന്ധികളെ അതിജീവിച്ചവർ,ചരിത്രത്തിൽ തലയെടുപ്പോടെ നിൽക്കും. ഫീനിക്സ് പക്ഷികളുടേതാണ് ചരിത്രം. മലയാള സിനിമയിലേയ്ക്ക് അഭിമാനത്തോടെ മടങ്ങിവരുന്ന പ്രിയപ്പെട്ട ഭാവനയ്ക്ക് ഭാവുകങ്ങൾ’, എന്നാണ് റഹീം കുറിച്ചത്. ഇന്നാണ് ഭാവനയുടെ തിരിച്ചുവരവ് ചിത്രമായ ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ തിയറ്ററുകളിൽ എത്തുന്നത്. ഷറഫുദ്ദീൻ ആണ് നായകൻ. നവാഗതനായ ആദിൽ മൈമൂനത്ത് അഷറഫ് സംവിധാനം ചെയ്യുന്ന ചിത്രം…
Read More »