NEWSWorld

മലയാളി വിദ്യാര്‍ഥിനിക്ക് യു.കെയില്‍ ദാരുണാന്ത്യം, ബസ് സ്റ്റോപ്പിൽ വച്ച് നിയന്ത്രണംവിട്ട കാര്‍  ഇടിച്ചായിരുന്നു മരണം

   ലണ്ടന്‍:  യു.കെ ലീഡ്‌സില്‍ നിയന്ത്രണംവിട്ട കാറിടിച്ച് മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം മംഗലപുരം തോന്നക്കല്‍ സ്വദേശി ആതിര അനില്‍ കുമാര്‍ (25) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ യു.കെ സമയം 8.30 മണിയോടെ നിയന്ത്രണംവിട്ട കാര്‍ ബസ് സ്റ്റോപ്പില്‍ കാത്തുനിന്ന യാത്രക്കാരുടെ ഇടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

ബസ് സ്റ്റോപ്പിന് പിന്നിലെ നടപ്പാതയിലേക്കാണ് കാര്‍ ഇടിച്ചുകയറിയത്. ആതിര സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. ആതിരക്കൊപ്പം ഉണ്ടായിരുന്ന രണ്ട് മലയാളി വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോട്ടുകള്‍. കാറോടിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

Signature-ad

ലീഡ്‌സ് ബെക്കറ്റ് സര്‍വകലാശാലയിലെ പ്രോജക്ട് മാനേജ്‌മെന്റ് വിദ്യാര്‍ഥിനിയായിരുന്ന ആതിര. പഠനത്തിനായി ഒരു മാസം മുമ്പാണ് യു.കെയിലെത്തിയത്. ആതിരയുടെ ബന്ധു ലീഡ്സില്‍ താമസിക്കുന്നുണ്ട്. അനില്‍ കുമാറിന്റെയും ലാലിയുടെയും മകളാണ് ആതിര. ഭര്‍ത്താവ് രാഹുല്‍ ശേഖര്‍ ഒമാനിലാണ്. സഹോദരന്‍ തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ ഐ.ടി കംപനി ജീവനക്കാരനാണ്. സ്ട്രാറ്റ്‌ഫോര്‍ഡ് ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: