IndiaNEWS

വിമാനത്തിനു പിന്നാലെ ബസിലും മൂത്ര വിവാദം; മദ്യ ലഹരിയിൽ യുവതിയുടെ സീറ്റിൽ മൂത്രമൊഴിച്ച യുവഎൻജിനീയറെ ഒടുവിൽ ബസിൽ നിന്നു പുറത്താക്കി

ബംഗളൂരു: വിമാനത്തിനു പിന്നാലെ ബസിലും മൂത്ര വിവാദം. മദ്യ ലഹരിയിൽ യുവതിയുടെ സീറ്റിൽ മൂത്രമൊഴിച്ച് എൻജിനീയറായ യുവാവ്. ബഹളവും ശല്യവും അസഹനീയമായതോടെ സഹയാത്രികർ ചേർന്ന് യുവാവിനെ ബസിൽ നിന്നു പുറത്താക്കി. കർണാടകയിലെ ഹുബ്ലിയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം.

വിജയപുരയില്‍ നിന്ന് മംഗളൂരുവിലേക്ക് സര്‍വീസ് നടത്തിയ കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസിലാണ് യുവാവ് സഹയാത്രികയുടെ സീറ്റില്‍ മൂത്രം ഒഴിച്ചത്. നോണ്‍- എസി സ്ലീപ്പര്‍ ബസിലായിരുന്നു സംഭവം. 32കാരന്‍ സഹയാത്രികയായ 20കാരിയുടെ സീറ്റിലാണ് മൂത്രം ഒഴിച്ചത്.

Signature-ad

ഭക്ഷണം കഴിക്കാനായി ഹുബ്ലിക്ക് സമീപമുള്ള ധാബയില്‍ വാഹനം നിര്‍ത്തിയപ്പോഴാണ് സംഭവം നടന്നത്. യുവതി ഒച്ചവെച്ചപ്പോഴാണ് ബസിലെ മറ്റു യാത്രക്കാര്‍ കാര്യം അറിഞ്ഞത്. മദ്യലഹരിയിലായിരുന്നു യുവാവ്. സഹയാത്രികയുടെ സീറ്റില്‍ മൂത്രം ഒഴിച്ചത് ചോദ്യം ചെയ്തപ്പോള്‍ യുവാവ് യാത്രക്കാരോട് മോശമായി പെരുമാറിയതായാണ് റിപ്പോര്‍ട്ടുകള്‍.

മദ്യപിച്ച് ലക്കുകെട്ട യുവാവിന്റെ ശല്യം സഹിക്കാന്‍ കഴിയാതെ വന്നതോടെ സഹയാത്രികരും ബസ് ജീവനക്കാരും ചേർന്ന് യുവാവിനെ ബസില്‍ നിന്ന് പുറത്താക്കി. മെക്കാനിക്കല്‍ എന്‍ജിനീയറാണ് യുവാവ്. എന്നാല്‍ യുവാവിനെതിരെ പരാതി നല്‍കാന്‍ 20കാരി തയ്യാറായില്ലെന്ന് കർണാടക ആർ.ടി.സി. അധികൃതര്‍ അറിയിച്ചു.

Back to top button
error: