IndiaNEWS

80,000 രൂപയുടെ പാന്റ്സ് മുതൽ ഒന്നര ലക്ഷത്തിന്റെ ഷൂസ് വരെ!; സുകേഷിന്റെ സെല്ലിൽ നിന്നു കണ്ടെടുത്ത സാധനങ്ങൾ കണ്ട് കണ്ണു തള്ളി ജയിൽ അധികൃതർ

ന്യൂഡല്‍ഹി: സാമ്പത്തിക തട്ടിപ്പുകേസില്‍ ജയിലില്‍ കഴിയുന്ന സുകേഷ് ചന്ദ്രശേഖറിന്റെ സെല്ലിൽ നിന്നു കണ്ടെടുത്ത സാധനങ്ങൾ കണ്ട് കണ്ണു തള്ളി ജയിൽ അധികൃതർ. സുകേഷിനെ പാര്‍പ്പിച്ച മന്‍ഡോളി ജയിലിലെ സെല്ലിൽ നടത്തിയ റെയ്ഡിൽ നിരവധി ആഡംബര വസ്തുക്കളാണ്‍ പിടിച്ചെടുത്തത്. വിലയേറിയ പാന്റുകള്‍, ഷൂസുകള്‍ ഉൾപ്പെടെയുള്ള വസ്തുക്കളാണ് പിടിച്ചെടുത്തത്. 80,000 രൂപയുടെ പാന്റ്സ് മുതൽ ഒന്നര ലക്ഷത്തിന്റെ ഷൂസുകൾ വരെ പിടിച്ചെടുത്തതിൽ പെടുന്നു.

മിന്നല്‍ പരിശോധനയുടെ വീഡിയോ ജയിൽ അധികൃതർ പുറത്തു വന്നിട്ടുണ്ട്. ജയിലര്‍ ദീപക് ശര്‍മ്മയുടെയും ജയ്സിംഗിന്റെയും മുന്നില്‍ സുകേഷ് ചന്ദ്രശേഖര്‍ കരയുന്നതും വീഡിയോയില്‍ കാണാം. 200 കോടിയുടെ സാമ്പത്തിക തട്ടിപ്പു കേസിലാണ് സുകേഷ് അറസ്റ്റിലായത്. എന്നാൽ, ജയിൽ ജീവനക്കാർ അറിയാതെയും അവരുടെ സമ്മതമില്ലാതെയും ഇത്രയും വിലയേറിയ സാധനങ്ങൾ സെല്ലിനുള്ളിൽ എങ്ങനെയെത്തിയെന്നാണ് വിമർശകർ ചോദിക്കുന്നത്. ഇതു സംബന്ധിച്ച് അന്വേഷണം വേണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. ആഡംബര ജീവിതമാണ് ജയിലിലും സുകേഷ് നയിക്കുന്നതെന്ന രഹസ്യ വിവരത്തെ തുടർന്നാണ് റെയ്ഡ് നടത്തിയത്.

Signature-ad

ആഡംബര ജീവിതത്തിന് ബിസിനസുകാരന്‍റെ ഭാര്യയിൽനിന്ന് 217 കോടി തട്ടിയ കേസിലാണ് സുകേഷ് ചന്ദ്രശേഖർ ജയിലിലായത്. ബോളിവുഡ് നടിമാരടക്കം ​പ്രതി ചേർക്കപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസാണിത്. തട്ടിയെടുത്ത പണം നടി ജാക്വിലിൻ ഫെർണാണ്ടസിനാണ് സുകേഷ് നൽകിയതെന്നായിരുന്നു ഇ.ഡിയുടെ കണ്ടെത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: