Month: February 2023

  • Crime

    മുഖ്യമന്ത്രിക്കെതിരെ വീണ്ടും ഗവർണർ; ‘ഭരണപരമായ കാര്യങ്ങൾ വിശദീകരിക്കുന്നില്ല’

    തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വീണ്ടും രംഗത്തെത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഭരണപരമായ കാര്യങ്ങൾ തന്നോട് വിശദീകരിക്കേണ്ടത് മുഖ്യമന്ത്രിയുടെ ഭരണഘടനാ ബാധ്യതയാണെന്നും അത് മുഖ്യമന്ത്രി നിർവഹിക്കുന്നില്ലെന്നും ഗവർണർ കുറ്റപ്പെടുത്തി. രാജ്ഭവനിൽ മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പാണ് പ്രതികരണം. മന്ത്രിമാരുടെ വിശദീകരണം നോക്കിയാകും തൻ്റെ തീരുമാനങ്ങൾ ഉണ്ടാവുക. സത്യപ്രതിജ്ഞ ചെയ്യുന്നത് ഭരണഘടനയോടും നിയമ വ്യവസ്ഥയോടും കൂറ് പുലർത്താൻ ആണ്. അത് നടപ്പാക്കുന്നു എന്ന് ഉറപ്പു വരുത്താൻ താൻ സദാ ജാഗരൂകൻ ആയിരിക്കും. ചാൻസിലറായി ഇരിക്കണമെന്ന് മുഖ്യമന്ത്രി തന്നെ കത്ത് നൽകിയതാണ്. കുറച്ച് ബില്ലുകളിൽ ഒപ്പുവക്കാനുണ്ട്. ബില്ലുകളിൽ ഇനിയും വ്യക്തത വരുത്താനുണ്ടെന്നും ഭരണഘടനാപരമായി മാത്രമേ പ്രവർത്തിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി. ഏക സിവിൽ കോഡിനെ അനുകൂലിച്ച ഇടതു പാർട്ടികൾ ഇപ്പോൾ നിലപാട് മാറ്റുന്നു. പുതിയ രാഷ്ട്രീയ സഖ്യങ്ങൾക്ക് വേണ്ടിയാകാം ഇത്. മുത്തലാഖിൽ ഇഎംഎസിൽ നിന്ന് വ്യത്യസ്ത നിലപാടാണ് ഇടതു പാർട്ടികൾ സ്വീകരിക്കുന്നത്. ഇ എം എസിന്റെ ആത്മാവ് അസ്വസ്ഥമാകുന്നുണ്ടാകുമെന്നും ഗവർണർ. ലോകായുക്ത ബില്ലിൽ ഒപ്പിടില്ലെന്ന സൂചന നൽകി ഗവർണർ. സർക്കാറിനെതിരെരായ…

    Read More »
  • Crime

    തിരുവനന്തപുരത്ത് സ്കൂട്ടർ യാത്രക്കാരിയെ തടഞ്ഞുനിർത്തി ലൈംഗികാതിക്രമം; ഒളിവിലായിരുന്ന 25കാരൻ അറസ്റ്റിൽ

    തിരുവനന്തപുരം: സ്കൂട്ടർ യാത്രക്കാരിയെ തടഞ്ഞ് നിറുത്തി ശാരീരികമായി ഉപദ്രവിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടി. വിളപ്പിൽശാല മലപ്പനംകോട് വച്ച് സ്ക്കൂട്ടർ യാത്രക്കാരിയായ ചെറിയകൊണ്ണി സ്വദേശിനി യുവതിയെ തടഞ്ഞ് നിറുത്തി മാറിടത്തിൽ പിടിച്ച് അപമാനിച്ച കേസിലെ പ്രതി അമ്പൂരി തേക്കുപാറ കൂട്ടപ്പു ശൂരവക്കാണിക്കുഴിവിള വീട്ടിൽ ഷിന്‍റോ (25) നേയാണ് വിളപ്പിൽശാല പൊലീസ് പിടികൂടിയത്. ജനുവരി 5-ാം തീയതി രാത്രി 7.15 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ചെറിയകൊണ്ണി സ്വദേശിനിയായ യുവതി കാട്ടാക്കട കട്ടയ്ക്കോട് ഭാഗത്ത് നിന്നും വിളപ്പിൽശാല ഭാഗത്തേക്ക് ഇരുചക്ര വാഹനത്തിൽ പോകുകയായിരുന്നു. മലപ്പനംകോട് ഇറക്കം ഇറങ്ങി വരുന്ന സമയം ഷിന്‍റോ സ്കൂട്ടറിൽ വന്ന് തടഞ്ഞ് നിറുത്തി യുവതിയുടെ മാറിടത്തിൽ കടന്ന് പിടിച്ച് ലൈംഗീക ചുവയോടെ സംസാരിച്ച് അപമാനിക്കുകയായിരുന്നു എന്നാണ് പരാതി. ഈ സമയം മറ്റ് വാഹനങ്ങൾ വരുന്നത് കണ്ട് ഷിന്‍റോ അവിടെ നിന്നും കടന്നു. കൃത്യത്തിനായി ഷിന്‍റോ ഉപയോഗിച്ച വാഹനത്തിന്‍റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെപ്പറ്റി പൊലീസിന് സൂചന ലഭിക്കുന്നത്. തുടർന്ന്…

    Read More »
  • Kerala

    കാലുമാറി ശസ്ത്രക്രിയ; നാഷണൽ ആശുപത്രിക്കെതിരേ കേസെടുത്തു

    കോഴിക്കോട്: കാലുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ കോഴിക്കോട്ടെ നാഷണൽ ആശുപത്രിക്ക് എതിരായ പരാതിയില്‍ പൊലീസ് കേസെടുത്തു. അശ്രദ്ധമായി ചികിത്സിച്ചതിന് ഐപിസി 336 വകുപ്പ് പ്രകാരമാണ് കേസ്. തുടർ അന്വേഷണത്തിൽ മറ്റ് വകുപ്പുകൾ ചേർക്കുമെന്ന് പൊലീസ് അറിയിച്ചു. പരിക്ക് പറ്റിയ ഇടത് കാലിന് പകരം 60 കാരിയുടെ വലത് കാലിനാണ് ഓര്‍ത്തോ വിഭാഗം മേധാവിയുടെ നേതൃത്വത്തില്‍ ശസ്ത്രക്രിയ ചെയ്തത്. ബോധം തെളിഞ്ഞ ശേഷം രോഗി പറയുമ്പോഴാണ് ഗുരുതര പിഴവ് ഡോക്ടർ പോലും അറിഞ്ഞത്. വാതിലിന് ഇടയിൽപ്പെട്ട് ഇടത് കണങ്കാലിന് ഗുരുതര പരിക്കു പറ്റിയ കക്കോടി സ്വദേശി സജ്ന കഴിഞ്ഞ ഒരു വർഷത്തിലധികമായി നാഷണൽ ആശുപത്രിയിലെ ഓർത്തോ വിഭാഗം മേധാവി പി ബഹിർഷാന്‍റെ ചികിത്സയിലാണ്. ശസ്ത്രക്രിയ നടത്തിയാൽ പരിക്ക് ഭേദമാകുമെന്ന് ഡോക്ടർ അറിയിച്ചു. തുടർന്നാണ് ആശുപത്രിയിൽ അഡ്മിറ്റ് ആയത്. സർജറി പൂർത്തിയായി രാവിലെ ബോധം തെളിപ്പോൾ സജ്ന തന്നെ ഞെട്ടി. പരിക്ക് പറ്റിയ ഇടത് കാലിന് പകരം വലതുകാലിന് ശസ്ത്രക്രിയ നടത്തിയിരിക്കുന്നു. വലതുകാലിനും പരിക്ക്…

    Read More »
  • Kerala

    കാസര്‍കോടിനെ സ്നേഹിക്കുന്ന കൊല്ലം സ്വദേശി എസ്. ശശിധരന്‍ പിള്ളയ്ക്ക് സംസ്ഥാനത്തെ മികച്ച ഡെപ്യൂട്ടി കലക്ടര്‍ പുരസ്ക്കാരം

      കാസര്‍കോട്: ഡെപ്യൂട്ടി കലക്ടര്‍ (ലാന്‍ഡ് അസൈന്‍മെന്റ്) എസ്.ശശിധരന്‍ പിള്ളയ്ക്ക് സംസ്ഥാനത്തെ മികച്ച ഡെപ്യൂട്ടി കലക്ടര്‍ (എല്‍.എ) ക്കുള്ള അവാര്‍ഡ് ലഭിച്ചു. സംസ്ഥാന റവന്യൂ വകുപ്പ് ഏര്‍പ്പെടുത്തിയതാണ് ഈ പുരസ്‌കാരം. എന്‍ഡോസള്‍ഫാന്‍ ഡെപ്യൂട്ടി കളക്ടര്‍ ആയിരിക്കെ എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട 3630 ഓളം ആളുകള്‍ക്ക് സുപ്രീം കോടതി നിശ്ചയിച്ച സമയപരിധിയ്ക്ക് ആഴ്ചകള്‍ക്ക് മുമ്പ് തന്നെ അഞ്ച് ലക്ഷം രൂപ വീതം അക്കൗണ്ടില്‍ എത്തിച്ചു നല്‍കാന്‍ സാധിച്ചു. ഇതിനായി ജില്ലാ കലക്ടര്‍ക്ക് ആവശ്യമായ എല്ലാ സഹകരണവും ഉറപ്പു വരുത്തി. നിലവിലും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്നങ്ങളില്‍ ഇടപെടുന്നുണ്ട്. ദേശീയപാത ഒഴികെയുള്ള ഭൂമി ഏറ്റെടുക്കല്‍ പ്രശ്നങ്ങളില്‍ സമയബന്ധിതമായി നടപടി സ്വീകരിച്ചുവരുന്നു. കൂടാതെ ഫയല്‍ തീര്‍പ്പാക്കല്‍ പ്രവര്‍ത്തനങ്ങളിലും മേല്‍നോട്ടം വഹിക്കുന്നുണ്ട്. തഹസില്‍ദാര്‍ ആയിരിക്കെ നിരവധി പട്ടയപ്രശ്നങ്ങള്‍ പരിഹരിച്ചു. ഇവയൊക്കെ അടിസ്ഥാനമാക്കിയാണ് സംസ്ഥാന റവന്യൂ വകുപ്പിന്റെ പുരസ്‌കാരം. 1992ല്‍ കല്‍പറ്റയില്‍ റവന്യൂ വകുപ്പ് ഗുമസ്തനായി സേവനം ആരംഭിച്ച എസ്. ശശിധരന്‍ പിള്ള 2004ല്‍ കാസര്‍കോട് കയ്യാറില്‍ വില്ലേജ് ഓഫീസറായും…

    Read More »
  • India

    മകന്‍ മരിച്ചെന്ന് വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കി എല്‍.ഐ.സി തുക തട്ടാന്‍ അമ്മയുടെശ്രമം, കേസെടുത്ത് പൊലീസ്

    മുംബൈ: മകന്‍ മരിച്ചെന്ന് വ്യാജ സര്‍ട്ടിഫികറ്റുണ്ടാക്കി ഇന്‍ഷുറന്‍സ് തുക തട്ടാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ മാതാവിനെതിരെ പൊലീസ് കേസെടുത്തു. അഹമ്മദാബാദ് സ്വദേശിയായ നന്ദബായ് പ്രമോദ് (50) ആണ് 29 കാരനായ മകന്‍ ദിനേശ് മരിച്ചെന്ന് കാട്ടി എല്‍.ഐ.സി തുക തട്ടാന്‍ ശ്രമിച്ചത്. ദിനേശും ഈ തട്ടിപ്പിന് കൂട്ടുനിന്നതായും പൊലീസ് പറയുന്നു. എല്‍.ഐ.സിയുടെ ദാദര്‍ ബ്രാഞ്ചില്‍ നിന്ന് 2015 ലാണ് ദിനേശ് ഇന്‍ഷുറന്‍സ് പോളിസിയെടുക്കുന്നത്. ആദ്യത്തെ പ്രീമിയം തുക അടക്കുകയും ചെയ്തിരുന്നു. മകന്‍ അഹമ്മദാബാദില്‍ വച്ചുണ്ടായ അപകടത്തില്‍ മരിച്ചുവെന്ന് കാട്ടി 2017 മാര്‍ച്ചിലാണ് നന്ദബായ് പ്രമോദ് ഇന്‍ഷുറന്‍സിന് വേണ്ടി അപേക്ഷിക്കുന്നത്. 2016 ല്‍ മകന്‍ മരിച്ചുവെന്നാണ് ഡെത്ത് സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് സംശയം തോന്നിയ എല്‍ഐസി അധികൃതര്‍ സംഭവത്തെ കുറിച്ച് അന്വേഷിക്കുകയും വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തു. ദിനേശിന്റെ ഇന്‍ഷുറന്‍സ് ക്ലെയിമില്‍ എട്ടുകോടിയാണ് വാര്‍ഷിക വരുമാനം എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇത് വ്യാജ ആദായ നികുതി റിട്ടേണുകളാണെന്നും പൊലീസ് കണ്ടെത്തി.

    Read More »
  • Kerala

    അവാര്‍ഡ് വയനാടിന് സമർപ്പിച്ച് ജില്ലാ കളക്ടര്‍ എ ഗീത: ജില്ല നേട്ടങ്ങളുടെ നിറുകയിൽ

       കൽപ്പറ്റ : സംസ്ഥാന സര്‍ക്കാറിന്റെ മികച്ച ജില്ലാ കളക്ടര്‍ക്കുളള അവാര്‍ഡ് നേടിയതില്‍ എറെ സന്തോഷമുണ്ടെന്ന് ജില്ലാ കളക്ടര്‍ എ ഗീത. ഇത് കൂട്ടായ്മയുടെ വിജയമാണ്. നേട്ടം വയനാട് ജില്ലയ്ക്ക് ലഭിച്ച അംഗീകാരമാണ്. പുരസ്‌ക്കാര നേട്ടം ഉത്തരവാദിത്ത്വം വര്‍ദ്ധിപ്പിക്കുന്നു. എല്ലാ തലങ്ങളിലുമുള്ള ജീവനക്കാരുടെ കൂട്ടായ പ്രയ്തനത്തിന്റെ ഫലമാണ് ജില്ലയെ തേടിയെത്തിയ പുരസ്‌ക്കാരങ്ങള്‍. സംസ്ഥാന സര്‍ക്കാറിന്റെ റവന്യൂ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ജില്ലാ കളക്ടര്‍ എ.ഗീത സംസ്ഥാനത്തെ മികച്ച ജില്ലാ കളക്ടറായി തിരഞ്ഞെടുക്കപ്പെട്ടു. മാനന്തവാടി സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മിയാണ് മികച്ച സബ് കളക്ടർ. വയനാട് കളക്ട്രേറ്റാണ് സംസ്ഥാനത്തെ മികച്ച കളക്ട്രേറ്റ് ഓഫീസ്. മാനന്തവാടി സബ് കളക്ടര്‍ ഓഫീസാണ് സംസ്ഥാനത്തെ മികച്ച റവന്യൂ ഡിവിഷണല്‍ ഓഫീസ്. ഏറ്റവും മികച്ച നാല് അവാര്‍ഡുകളില്‍ ഒന്നാമതെത്തിയ വയനാട് ജില്ലയുടേത് സമാനതകളിലാത്ത ചരിത്ര നേട്ടമായി. റവന്യു വകുപ്പില്‍ തഹസില്‍ദാര്‍ മുതല്‍ ജില്ലാ കളക്ടര്‍ വരെ സംസ്ഥാന അടിസ്ഥാനത്തിലും മൂന്നു വില്ലേജ് ഓഫിസര്‍മാര്‍ക്കു വീതം ജില്ലാ അടിസ്ഥാനത്തിലുമാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.…

    Read More »
  • Local

    പരീക്ഷയ്ക്കിടെ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ അഴിയൂരിലെ അധ്യാപകന്‍ അറസ്റ്റില്‍

       കോഴിക്കോട് അഴിയൂരില്‍ പ്ലസ്ടു പ്രായോഗിക പരീക്ഷയ്ക്കിടെ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. മേമുണ്ട ചല്ലിവയലിനുസമീപം അഞ്ചാംപുരയില്‍ ലാലു (45)വാണ് അറസ്റ്റിലായത്.ചൊവ്വാഴ്ച സ്‌കൂളില്‍നടന്ന കണക്കിന്റെ പ്രായോഗിക പരീക്ഷയ്ക്കിടെയാണ് അധ്യാപകന്‍ പരീക്ഷ എഴുതാൻ എത്തിയ പ്ലസ് വൺ വിദ്യാർത്ഥിനിയുടെ ശരീരത്തിൽ സ്പർശിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തത്. വിദ്യാർത്ഥിനിയുടെ മാതാവ് ഇത് സംബന്ധിച്ച് ചോമ്പാല പൊലീസിൽ പരാതി നൽകി. പൊലീസ് ബുധനാഴ്ച വിദ്യാർത്ഥിനിയുടെ വിശദമായ മൊഴി എടുത്തിട്ടുണ്ട്. ചൈൽഡ് വെൽഫെയർ അധികൃതർക്കും ബന്ധുക്കൾ പരാതി അറിയിച്ചിട്ടുണ്ട്. തുടര്‍ന്ന് ഇയാളുടെപേരില്‍ പോക്സോ വകുപ്പുപ്രകാരം കേസെടുത്തു.ചോമ്പാല സ്റ്റേഷൻ ചുമതലയുള്ള നാദാപുരം കണ്‍ട്രോള്‍ റൂം ഇന്‍സ്പെക്ടര്‍ ശിവന്‍ ചോടോത്തിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻറു ചെയ്തു.

    Read More »
  • Crime

    വിവാഹം കഴിക്കാന്‍ നിര്‍ബന്ധം പിടിച്ച കാമുകിയെ രണ്ടു കാമുകന്‍മാര്‍ േചര്‍ന്നു വകവരുത്തി; കൊല്ലപ്പെട്ടത് മൂന്നു കുട്ടികളുടെ അമ്മയായ യുവതി

    ഗാന്ധിഗനര്‍: വിവാഹം കഴിക്കാന്‍ നിരന്തരം നിര്‍ബന്ധിച്ചതില്‍ മനംമടുത്ത് രണ്ടു കാമുകന്മാര്‍ ചേര്‍ന്ന് കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഭര്‍ത്താവുമായി പിരിഞ്ഞു താമസിക്കുന്ന മൂന്നു കുട്ടികളുടെ അമ്മയാണ് കൊല്ലപ്പെട്ട യുവതി. ഇവര്‍ക്ക് ഒരേ സമയം രണ്ട് കാമുകന്‍മാര്‍ ഉണ്ടായിരുന്നു. യുവതിയുടെ കാമുകന്‍ മാരായ ഉദയ് ശുക്ല, അജയ് യാദവ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഗുജറാത്തിലെ വഡോദരയ്ക്കടുത്ത് ചാനി സ്വദേശിയായ ചമേലി (30) എന്ന യുവതിയെ ആണ് കൊല്ലപ്പെട്ടത്. അടുത്തുള്ള നദിയില്‍ നിന്നും ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ യുവതിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയതായി കണ്ടെത്തി. അന്വേഷണത്തില്‍ യുവതിയുടെ പേര് ചമേലി എന്നാണെന്ന് മനസിലായി. മൂന്ന് കുട്ടികളുടെ അമ്മയാണെന്നും കണ്ടെത്തി. ഭര്‍ത്താവുമായി പരിഞ്ഞശേഷം രംഗോലി ബസ് സ്റ്റാന്‍ഡിനു സമീപം അജയ് യാദവ് എന്ന യുവാവിനൊപ്പം ആയിരുന്നു ഇവരുടെ താമസം. കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഇരുവരും ലിവിങ് റിലേഷന്‍ഷിപ്പില്‍ കഴിയുകയായിരുന്നു. തന്നെ വിവാഹം കഴിക്കണമെന്ന് യുവതി നിരന്തരം…

    Read More »
  • Kerala

    ബിബിസിക്ക് മാത്രം മതിയോ മാധ്യമസ്വാതന്ത്ര്യം?

    മോദിക്കെതിരായ ഡോക്യുമെൻ്ററിയുടെ പേരില്‍ ബിബിസിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവന്നപ്പോള്‍ ശക്തമായ രീതിയില്‍ സിപിഎം പ്രതികരിച്ചിരുന്നു. ഇത് മാധ്യമ സ്വാതന്ത്ര്യത്തിനെതിരെന്നായിരുന്നു പിബി നിലപാട്. എന്നാല്‍ ഇങ്ങ് കേരളത്തില്‍ പാര്‍ട്ടി ഭരണത്തിലുള്ള ഏക സംസ്ഥാനത്തെത്തുമ്പോൾ സിപിഎം അത് മറക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായുള്ള വാര്‍ത്ത കേട്ടാല്‍ സിപിഎം മാധ്യമ സ്വാതന്ത്ര്യമൊക്കെ മറന്നോ എന്ന് തോന്നും. ഏഷ്യാനെറ്റ് ന്യൂസ് അസോസിയേറ്റ് എഡിറ്റര്‍ വിനു വി.ജോണിനെ കുറച്ചു കാലമായി സിപിഎം അണികളും നേതാക്കളുമൊക്കെ വളഞ്ഞിട്ടാക്രമിക്കുകയാണ്. 2022 മാര്‍ച്ചില്‍ ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ രോഗിയുമായി ആശുപത്രിയിലേക്ക് പോയ ഓട്ടോറിക്ഷ തൊഴിലാഴിക്ക് മര്‍ദനമേറ്റതിനെ ലാഘവത്തോടെയെടുത്ത് സംസാരിച്ച ഏളമരം കരീമിന്‍റെ നിലപാടിനെ ചോദ്യം ചെയ്തതിനാണ് സിപിഎം വിനു വി.ജോണിനും ഏഷ്യാനെറ്റ് ന്യൂസിനുമെതിരെ നിലപാട് കടുപ്പിച്ച് തുടങ്ങിയത്. പിന്നീട് പല തരത്തിലുള്ള ഭീഷണിയാണ് സൈബര്‍ പോരാളികള്‍ ഏഷ്യാനെറ്റ് ന്യൂസിനും വിനുവിനുമെതിരെ പടച്ചുവിട്ടത്. എന്നാല്‍ ഇപ്പോഴിതാ ഏളമരം കരീം നല്‍കിയ പരാതിയില്‍ സ്റ്റേഷനില്‍ ഹാജരാവാന്‍ വിനുവിന് നിര്‍ദേശം നല്‍കിയിരിക്കുകയാണ് പൊലീസ്.…

    Read More »
  • Crime

    മദ്യവിൽപനശാലയുടെ ഷട്ടർ തകർത്ത് 2000 കുപ്പി മദ്യം കവർന്ന സഹോദരങ്ങൾ അറസ്റ്റിൽ

    കന്യാകുമാരി: മദ്യവിൽപനശാലയുടെ ഷട്ടർ തകർത്ത് 2000 കുപ്പി മദ്യം കവർന്ന സഹോദരങ്ങൾ അറസ്റ്റിൽ. ഇരണിയലിലെ സർക്കാർ മദ്യവിൽപന ശാലയിൽ മോഷണം നടത്തിയ സംഭവത്തിലാണ് സഹോദരങ്ങളെ പ്രത്യേകസംഘം അറസ്റ്റ് ചെയ്തത്. കയത്താർ അമ്മൻകോവിൽ സ്ട്രീറ്റ് സ്വദേശി പണ്ടാരത്തിന്റെ മകൻ മംഗളരാജ് (38), അനുജൻ കണ്ണൻ (32) എന്നിവരാണ് പിടിയിലായത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് കാറ്റാടിമൂട് ആഴ്വാർകോവിൽ മണിയൻക്കുഴിയിലുള്ള ഔട്ട്ലെറ്റിലാണ് മോഷണം നടന്നത്. ഷട്ടറിന്റെ പൂട്ട് തകർത്ത് ഉള്ളിൽ കയറിയ മോഷ്ടാക്കൾ 2000 മദ്യകുപ്പികളും സിസിടിവിയുടെ ഡിവിആറും കവർന്നിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവി ഹരി കിരൺ പ്രസാദിന്റെ നേതൃത്വത്തില്‍ എസ്ഐ സനൽ കുമാർ, ജോൺ ബോസ്കോ എന്നിവർ അടങ്ങുന്ന പ്രത്യേക സംഘങ്ങളെ നിയോഗിച്ച് അന്വേഷണം നടത്തി വരികയായിരുന്നു. പ്രതികളുടെ കൈവശമുണ്ടായിരുന്ന 380 (180 എംഎല്‍) മദ്യകുപ്പികളും 2,50,000 രൂപയും രണ്ട് കാറുകളും പിടിച്ചെടുത്തു. ഇരണിയൽ പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. ശേഷിക്കുന്ന മദ്യം കണ്ടെത്താൻ…

    Read More »
Back to top button
error: