Month: February 2023
-
Kerala
ഇ.ഡി റിപ്പോര്‍ട്ട് തെറ്റെങ്കില്‍ കോടതിയെ സമീപിക്കൂ, ഒപ്പം നില്‍ക്കാമെന്ന് കുഴല്‍നാടന്‍; ഉപദേശം വേണ്ടെന്നു മുഖ്യമന്ത്രി
തിരുവനന്തപുരം: വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്‌ലാറ്റ് സമുച്ചയവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിയമസഭയില്‍ ഭരണപ്രതിപക്ഷ ബഹളം. യുഎഇ കോണ്‍സുലേറ്റ് ജനറലും ശിവശങ്കറും സ്വപ്നയും ക്ലിഫ് ഹൗസില്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നാണ് ഇഡിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടെന്നും മുഖ്യമന്ത്രി ഇക്കാര്യം നിഷേധിക്കുമോയെന്നും അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കിടെ മാത്യു കുഴല്‍നാടന്‍ ചോദിച്ചത് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചു. ‘പച്ചക്കള്ളമാണ്. എന്നെ ആരും കണ്ടില്ല, സംസാരിച്ചിട്ടില്ല’ മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ ഭരണ, പ്രതിപക്ഷ അംഗങ്ങള്‍ ഇരിപ്പടത്തില്‍നിന്ന് എഴുന്നേറ്റ് ബഹളമുണ്ടാക്കി. തുടര്‍ന്ന് സഭ അല്‍പനേരത്തേക്ക് പിരിഞ്ഞു. ലൈഫ് മിഷന്റെ ഭാഗമായി തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയില്‍ നിര്‍മിക്കുന്ന ഫ്‌ലാറ്റിന്റെ മറവില്‍ കോടികളുടെ ക്രമക്കേട് നടന്നതും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ അറസ്റ്റിലായതും സംബന്ധിച്ചായിരുന്നു മാത്യു കുഴല്‍നാടന്റെ അടിയന്തര പ്രമേയം. ശിവശങ്കറിന് സ്വപ്ന സുരേഷ് അയച്ച വാട്‌സാപ് ചാറ്റ് പുറത്തു വന്നിട്ടുണ്ടെന്നും, യുഎഇ കോണ്‍സുലേറ്റിന് റെഡ് ക്രസന്റുമായി കരാറില്‍ ഏര്‍പ്പെടാന്‍ മുഖ്യമന്ത്രിയുടെ അനുമതി വാങ്ങിത്തരണമെന്നാണ് ചാറ്റില്‍ പറയുന്നതെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. ”പദ്ധതിക്കായി മുഖ്യമന്ത്രിയുടെ…
Read More » -
Kerala
അമിതവേഗത്തില്‍ ഓവര്‍ടേക്ക് ചെയ്ത കെഎസ്ആര്‍ടിസി ബസ് ബൈക്കില്‍ ഇടിച്ചു; രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു
കൊല്ലം: ചടയമംഗലത്ത് വാഹനാപകടത്തില്‍ ബൈക്ക് യാത്രികരായ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. പുനലൂര്‍ സ്വദേശികളായ അഭിജിത്ത് (19), ശിഖ (20) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെ ചടയമംഗലം നെട്ടേത്തറയിലാണ് സംഭവം. എംസി റോഡില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ അമിതവേഗത്തിലെത്തിയ കെഎസ്ആര്‍ടിസി ബസ് തട്ടിയാണ് അപകടം ഉണ്ടായത്. ചടയമംഗലം ഡിപ്പോയിലെ ബസാണ് അപകടം ഉണ്ടാക്കിയത്. തിരുവനന്തപുരത്തേയ്ക്ക് പോകുകയായിരുന്നു ബസ്. ബൈക്കിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെയാണ് കെഎസ്ആര്‍ടിസി ബസ് തട്ടിയത്. റോഡിലേക്ക് തെറിച്ചുവീണ ഇരുവരും തത്ക്ഷണം മരിച്ചതായി പോലീസ് പറയുന്നു.
Read More » -
Crime
പത്തുവയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചുകൊന്നു: യുവാവ് അറസ്റ്റില്‍
ന്യൂഡല്‍ഹി: പത്തുവയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. ബിഹാര്‍ സ്വദേശിയായ പ്രിന്‍സാണ്(24) പിടിയിലായത്. കുട്ടിയുടെ മൃതദേഹവും കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തിയും മനേസറിലെ മാലിന്യക്കൂമ്പാരത്തില്‍നിന്ന് കണ്ടെടുത്തു. ബസായി ഗ്രാമവാസിയായ കുട്ടി ഞായറാഴ്ച വൈകീട്ട് കളിക്കാന്‍ പോയതിനുശേഷം തിരിച്ചെത്തിയില്ല. കുട്ടിയെ നല്‍കണമെങ്കില്‍ രണ്ടുലക്ഷം രൂപ മോചനദ്രവ്യമായി നല്‍കണമെന്നാവശ്യപ്പെട്ട് പ്രതി കുട്ടിയുടെ പിതാവിനെ വിളിക്കുകയായിരുന്നു. മൊബൈല്‍ ഫോണ്‍ ട്രാക്ക് ചെയ്താണ് പ്രതിയെ കണ്ടെത്തിയത്. സിറ്റി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പോലീസ് കസ്റ്റഡില്‍ വിട്ടു.
Read More » -
India
ഭാര്യ കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി; കാമുകന്റെ ഭാര്യയെ വിവാഹം കഴിച്ച് ഭര്‍ത്താവിന്റെ മധുര പ്രതികാരം
പട്‌ന: കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയോടുള്ള പ്രതികാരമായി ഭാര്യയുടെ കാമുകന്റെ ഭാര്യയെത്തന്നെ വിവാഹം ചെയ്ത് ഭര്‍ത്താവ്! വീട്ടുകാരുടെ മുഴുവന്‍ സമ്മതത്തോടെയായിരുന്നു വിവാഹം. രണ്ടു യുവതികളുടെയും പേര് ഒന്നു തന്നെയാണ് റൂബി. ബിഹാറിലെ ഖഗാരിയാ ജില്ലയിലാണ് സംഭവം. ഹര്‍ദിയ സ്വദേശിയായ നീരജ് റൂബി ദേവി എന്ന യുവതിയെ 2009 ലാണ് വിവാഹം ചെയ്യുന്നത്. ഇവര്‍ക്ക് നാലു കുട്ടികളുമുണ്ട്. അടുത്തിടെയാണ് പസ്‌റാഹ സ്വദേശിയായ മുകേഷ് എന്നയാളുമായി റുബിക്ക് ബന്ധമുണ്ടെന്ന വിവരം നീരജ് അറിയുന്നത്. വിവാഹിതനും രണ്ടു മക്കളുടെ പിതാവുമാണിയാള്‍. റൂബി ജനിച്ചതും കൗമാരം വരെ വളര്‍ന്നതും പസ്‌റാഹയിലായിരുന്നു. അതിനാല്‍ തന്നെ നീരജുമായുള്ള വിവാഹത്തിനു മുമ്പേ തന്നെയുള്ള ബന്ധമാണിതെന്നാണ് വിവരം. അതിനിടെ, 2022 ഫെബ്രുവരിയില്‍ റൂബി മുകേഷിനൊപ്പം ഒളിച്ചോടി. ഭാര്യ പോയതിന് പിന്നാലെ നീരജ് പോലീസ് സ്റ്റേഷനില്‍ ഭാര്യയെ തട്ടിക്കൊണ്ട് പോയതായി മുകേഷിനെതിരേ പരാതി നല്‍കി. ഗ്രാമത്തില്‍ വിഷയത്തെ സംബന്ധിച്ച് പലതവണ നാട്ടുക്കൂട്ടം ചേര്‍ന്ന് റൂബിയോട് മടങ്ങി വരാന്‍ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. കേസും കൂട്ടവുമായി നടക്കുന്നതിനിടെ മുകേഷിന്‍െ്‌റ…
Read More » -
Kerala
പൂരപ്പറമ്പുകളുടെ ആവേശം അണഞ്ഞു; ഒളരിക്കര കാളിദാസന്‍ ചരിഞ്ഞു
തൃശൂര്‍: പെരുമ്പിലാവ് ഒളരിക്കര ക്ഷേത്രത്തിന്റെ ആന കാളിദാസന്‍ ചരിഞ്ഞു. 37 വയസ്സുള്ള കാളിദാസന്‍ ഞായറാഴ്ച കടവല്ലൂരിലെ കെട്ടുതറിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് നിഗമനം. രണ്ട് ദിവസമായി ആന തീറ്റയെടുത്തിരുന്നില്ല. നീരിലായിരുന്ന കാളിദാസനെ കഴിഞ്ഞദിവസമാണ് അഴിച്ചത്. ഇന്നലെ അര്‍ദ്ധരാത്രിയോടെ കാളിദാസന്‍ ചരിയുകയായിരുന്നു. ഉത്സവ കേരളത്തിനെ കണ്ണീരിലാഴ്ത്തിയാണ് ഒളരിക്കര കാളിദാസന്‍ യാത്രയായത്. ക്ഷേത്രോത്സവങ്ങളിലെ നിറസാന്നിധ്യമായിരുന്നു കാളിദാസന്‍. വികൃതിയുണ്ടെങ്കിലും അതുപോലെ തന്നെ വലിയ ആരാധകരുമുണ്ടായിരുന്നു കാളിദാസന്. നിലത്തിഴയുന്ന തുമ്പിയും വിരിഞ്ഞ മസ്തകവും വിടര്‍ന്ന ചെവികളും എടുത്തുയര്‍ത്തിയ കൊമ്പുകളും കാളിദാസനെ കൊമ്പന്മാരില്‍ പ്രമുഖനാക്കി. ജൂനിയര്‍ ശിവസുന്ദര്‍ എന്ന വിശേഷണവും കാളിദാസനുണ്ട്. ഇടയ്ക്കിടെ കുറുമ്പുകാട്ടിയിട്ടുണ്ടെങ്കിലും കൊമ്പന്റെ ചങ്കുറപ്പായി കണ്ട് ആനകേരളം ഇതിനെയും ആരാധിച്ചിരുന്നു. 2020ല്‍ ഉത്സവത്തിനിടെ ഇടഞ്ഞ് പാപ്പാനെ ആക്രമിക്കാന്‍ ശ്രമിച്ചതാണ് ഏറെ ചര്‍ച്ചയായ വാര്‍ത്ത. ആനക്ക് പീഡനമേറ്റിട്ടുണ്ടെന്നും ആനപ്രേമികള്‍ക്കിടയില്‍ നിന്നും ആരോപണം ഉയരുന്നുണ്ട്.
Read More » -
Kerala
റായ്‌പുരിലെ പ്ലീനറി സമ്മേളത്തിലും പോര് അവസാനിച്ചില്ല, ഒടുവിൽ ഗ്രൂപ്പ് നേതാക്കൾക്കെതിരേ അന്ത്യശാസനവുമായി കെ. സുധാകരൻ
കെ.പി.സി.സി നേതൃത്വത്തിലെ ഭിന്നത റായ്‌പുരിൽ എ.ഐ.സി.സി.പ്ലീനറി സമ്മേളന വേദിയിലും പ്രതിധ്വനിച്ചു. കെ.പി.സി.സി. അംഗങ്ങളായി 60 പേരെ നാമനിർദേശംചെയ്യുന്നതിന് നേതൃത്വം നൽകിയ പട്ടിക അനിശ്ചിതത്വത്തിലായി. കൂടിയാലോചനകളില്ലാതെയാണ് കെ.പി.സി.സി. നേതൃത്വം മുന്നോട്ടുപോകുന്നതെങ്കിൽ പുനഃസംഘടനയിലും സമവായത്തിന് ശ്രമിക്കേണ്ട എന്ന് എ, ഐ വിഭാഗങ്ങളുടെ നിലപാട്. തുടർന്ന് ഗ്രൂപ്പ് പോരിനെതിരെ കെ.പി.സി.സി പ്രസിഡൻ്റ് കെ സുധാകരന്‍ രംഗത്തെത്തി. കേരളത്തില്‍ കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ പ്രതിസന്ധി ഗ്രൂപ്പ് നേതാക്കളാണെന്ന് കെ സുധാകരന്‍ അഭിപ്രായപ്പെട്ടു. പാര്‍ട്ടിക്കകത്തെ ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്ന ഇത്തരം നേതാക്കന്‍മാരാണ് കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ ശത്രുക്കളെന്നും ഇടംകോലിട്ട് പാര്‍ട്ടിയെ ബുദ്ധിമുട്ടിച്ചാല്‍ എന്തുവേണമെന്ന് ഗൗരവമായി ആലോചിക്കുമെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കി. പ്ലീനറി സമ്മേളനത്തിനു ശേഷം മാധ്യമങ്ങളോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ‘ഗ്രൂപ്പ് രാഷ്ട്രീയത്തിന് കേരളത്തില്‍ ഇനി സ്ഥാനമില്ല. ഗ്രൂപ്പ് രാഷ്ട്രീയത്തെ അംഗീകരിച്ചുകൊണ്ടുപോകാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറല്ല. ആര്‍ക്കെങ്കിലും ഇക്കാര്യത്തില്‍ സംശയമുണ്ടെങ്കില്‍ ആ സംശയം അവര്‍ മാറ്റിവെക്കുന്നതാണ് നല്ലത്. പാര്‍ട്ടിയുടെ താഴേത്തട്ടു മുതല്‍ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ഇടുങ്ങിയ ചിന്താഗതിയില്‍ അമര്‍ന്നുപോയ…
Read More » -
Movie
കലാഭവൻ ഷാജോൺൻ്റെ ‘സി.ഐ.ഡി രാമചന്ദ്രൻ റിട്ട. എസ്.ഐ’ ആരംഭിക്കുന്നു
കലാഭവൻ ഷാജോൺ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ‘സി.ഐ.ഡി. രാമചന്ദ്രൻ റിട്ട. എസ്.ഐ.’ നവാഗതനായ സനൂപ് സത്യൻ സംവിധാനം ചെയ്യുന്നഈ ചിത്രത്തിന്റെ പൂജയും ടൈറ്റിലിൽ ലോഞ്ചും ഇന്നലെ തിരുവനന്തപുരം എസ്.പി ഗ്രാന്റ് ഡെയ്സ് ഹോട്ടലിൽ പ്രൗഢ ഗംഭിരമായ ചടങ്ങിൽ നടന്നു. നിരവധി ചലച്ചിത്രപ്രവർത്തകർ, അണിയറ പ്രവർത്തകർ, ബന്ധുമിത്രാദികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പതിവിൽ നിന്നു വ്യത്യസ്ഥമായി പരമ്പരാഗത കലാരൂപമായ തിരുവാതിര കളിയോടെയായിരുന്നു ചടങ്ങുകൾക്കു തുടക്കമിട്ടത്. തുടർന്ന് നടന്ന പൂജാ ചടങ്ങിൽ സംവിധായകനും, തിരക്കഥാകൃത്തും, നടന്നുമായ ശങ്കർ രാമകൃഷ്ണൻ ആദ്യ ഭദ്രദീപം തെളിയിച്ചു. തുടർന്ന് സംവിധായകരായ തുളസീദാസ്, സുരേഷ് ഉണ്ണിത്താൻ, മധുപാൽ, നിർമ്മാതാവ് ബി.രാകേഷ്, രഘുചന്ദ്രൻ നായർ (പ്രസിഡൻ്റ് തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്സ്) ഭാഗ്യലഷ്മി എന്നിവർ ചേർന്ന് ചടങ്ങ് പൂർത്തീകരിച്ചു. തുടർന്ന് സംവിധായകൻ തുളമ്പീ ദാസ്. സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. ഫസ്റ്റ് ക്ലാപ്പു നൽകിയത് സുരേഷ് ഉണ്ണിത്താനാണ്. മധുപാൽ, സുധീർ കരമന,തുളസീദാസ്, സുരേഷ് ഉണ്ണിത്താൻ, സജിൻ ലാൽ, ഭാഗ്യ ലഷ്മി…
Read More » -
Movie
നിവിന്‍ പോളിയുടെ ‘തുറമുഖ’വും ആസിഫ് അലിയുടെ ‘മഹേഷും മാരുതിയും’ വരുന്നു
നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമായ തുറമുഖം മാര്‍ച്ച് 9ന് തിയേറ്ററുകളിലെത്തും. ‘കമ്മട്ടിപ്പാടം’എന്ന ഹിറ്റ് ചിത്രത്തിനു ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തുറമുഖം’. നിവിന്‍ പോളി, നിമിഷ സജയന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി എന്നിങ്ങനെ വമ്പന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു. 1950കളുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. കലുഷിതമായ കാലഘട്ടത്തിലൂടെ കടന്നുപോകുന്ന ഒരു കുടുബത്തിന്റെയും ഒരു നാടിന്റെയും അതിജീവനത്തിന്റെ കഥയാണ് തുറമുഖം. നന്മക്കും തിന്മക്കും, ദുരന്തത്തിനും വീരോചിതമായ ചെറുത്തുനില്‍പിനും, പ്രത്യാശക്കും നിരാശക്കും ഇടയില്‍ ഉലയുന്ന രണ്ടു തലമുറകളുടെ കഥ. കൊച്ചി തുറമുഖം പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. രാജീവ് രവിയും നിവിന്‍ പോളിയും ഒന്നിക്കുന്ന ആദ്യ സിനിമ കൂടിയാണ് ‘തുറമുഖം’. റോട്ടര്‍ഡാം രാജ്യാന്തര ചലച്ചിത്രോത്സവത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രം മേളയിലെ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഗോപന്‍ ചിദംബരമാണ് ‘തുറമുഖ’ത്തിന് തിരക്കഥ സംഭാഷണമെഴുതുന്നത്. ആസിഫ് അലി…
Read More » -
Movie
മലയാള സിനിമയിൽ ചരിത്രമായ ടി ദാമോദരൻ- ഐ.വി ശശി കൂട്ടുകെട്ടിലെ ‘വാർത്ത’ പുറത്ത് വന്നിട്ട് ഇന്ന് 37 വർഷം
സിനിമ ഓർമ്മ ടി ദാമോദരൻ- ഐ.വി ശശി കൂട്ടുകെട്ടിലെ ഐതിഹാസിക വിജയം നേടിയ ‘വാർത്ത’ പുറത്ത് വന്നിട്ട് ഇന്ന് 37 വർഷമായി. 1986 ഫെബ്രുവരി 28 ന് പ്രദർശനമാരംഭിച്ച ഈ ചിത്രം ആ വർഷത്തെ മെഗാഹിറ്റുകളിൽ ഒന്നായിരുന്നു. ഇതേ ടീമിന്റെ തന്നെയാണ് ആ വർഷത്തെ മറ്റൊരു ഹിറ്റ്- ആവനാഴി. ഗൃഹലക്ഷ്‌മി പ്രൊഡക്ഷൻസിന്റെ ബാനറിൽ പിവി ഗംഗാധരൻ നിർമ്മിച്ച ‘വാർത്ത’ തമിഴിൽ ‘പാലൈവന റോജാക്കൾ’ എന്ന പേരിൽ അതേ വർഷം തന്നെ മൊഴിമാറ്റം ചെയ്യപ്പെട്ടു. കരുണാനിധിയായിരുന്നു സംഭാഷണങ്ങൾ എഴുതിയത്. തമിഴിലും നേടിയ ഗംഭീര വിജയം പരിഗണിച്ച് ഹിന്ദി റീമേയ്ക്ക് കൂടി തയ്യാറായി. ‘ജയ് ശിവ് ശങ്കർ’ എന്ന പേരിൽ രാജേഷ് ഖന്നയാണ് ഹിന്ദി ഭാഷ്യത്തിന്റെ പിന്നിൽ. അത് പക്ഷെ വെളിച്ചം കണ്ടില്ല. സത്യം, സമത്വം, സ്വാതന്ത്ര്യം എന്നീ ലക്ഷ്യങ്ങളുമായി സ്ഥാപിതമായ കേരളഭൂമി പത്രം പോരാടുന്നത് കള്ളപ്പണക്കാരോടും കള്ളക്കടത്തുകാരോടും അവരുടെ ചൊൽപ്പടിക്ക് നിൽക്കുന്ന രാഷ്ട്രീയക്കാരോടുമാണ്. ഗവൺമെന്റ് കോൺട്രാക്ടർമാർ, തടിമോഷ്ടാക്കൾ, കൈക്കൂലിക്കാരായ സർക്കാർ ഉദ്യോഗസ്ഥർ…
Read More »