Month: February 2023

  • India

    വ്യായാമത്തിനിടെ ബ്രേക്ക് എടുത്ത് ഭക്ഷണം കഴിച്ചു; ബ്രഡ് തൊണ്ടയില്‍ കുടുങ്ങി ബോഡി ബില്‍ഡറിന് ദാരുണാന്ത്യം

    ചെന്നൈ: വ്യായാമത്തിന്റെ ഇടവേളയില്‍ ഭക്ഷണം കഴിച്ച ബോഡി ബില്‍ഡര്‍ ബ്രഡ് തൊണ്ടയില്‍ കുടുങ്ങി മരിച്ചു. സേലം പെരിയ കൊല്ലപ്പട്ടി സ്വദേശി എം ഹരിഹരന്‍ (21) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. കടല്ലൂരിലെ വടല്ലൂരില്‍ നടക്കുന്ന സംസ്ഥാനതല ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനുള്ള പരിശീലനത്തിലായിരുന്നു ഹരിഹരന്‍. 70 കിലോ താഴെയുള്ള വിഭാഗത്തിലായിരുന്നു ഹരിഹരന്‍ മത്സരിക്കാനിരുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തുനിന്ന് നിരവധിപേര്‍ മത്സരത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. വിവാഹ ഓഡിറ്റോറിയത്തിലായിരുന്നു ഇവരുടെ താമസം ഒരുക്കിയിരുന്നത്. വര്‍ക്ക് ഔട്ട് ചെയ്യുന്നതിനിടെ ഹരിഹരന്‍ ഭക്ഷണം കഴിക്കുന്നതിനായി കുറച്ചുനേരം ബ്രേക്ക് എടുത്തു. ബ്രെഡ് കഴിക്കുന്നതിനിടെ ഒരു കഷ്ണം തൊണ്ടയില്‍ കുടുങ്ങി. ഇതോടെ ശ്വാസതടസം നേരിട്ട ഹരിഹരനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

    Read More »
  • NEWS

    അഫ്ഗാനില്‍ ഐ.എസ്. കമാന്‍ഡര്‍മാര വധിച്ച് താലിബാന്‍; കൊല്ലപ്പെട്ടതിലൊരാള്‍ ഇന്ത്യ തേടുന്ന കൊടും ഭീകരന്‍

    കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ സൈന്യത്തിന്റെ വെടിയേറ്റ് ഇസ്ലാമിക് സ്റ്റേറ്റ് കമാന്‍ഡര്‍ ഉള്‍പ്പെടെ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു. കാബൂളില്‍ നടന്ന ഭീകര വിരുദ്ധ റെയ്ഡിനിടെ ഉണ്ടായ ഏറ്റുമുട്ടലിനിടെയാണ് സംഭവം. കൊല്ലപ്പെട്ടതില്‍ ഒരാള്‍ ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാന്‍ പ്രവിശ്യയുടെ (ഐഎസ്‌കെപി) മുന്‍ യുദ്ധമന്ത്രിയായി വിശേഷിപ്പിക്കപ്പെടുന്ന ഖാരി ഫത്തേഹ് ആണെന്ന് താലിബാന്‍ സര്‍ക്കാര്‍ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു. കാബൂളില്‍ റഷ്യന്‍, പാകിസ്ഥാന്‍, ചൈനീസ് നയതന്ത്ര കാര്യാലയങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ ഉള്‍പ്പെടെ നിരവധി ആക്രമണങ്ങള്‍ ആസൂത്രണം ചെയ്ത ഐഎസ്‌കെപിയുടെ പ്രധാന തന്ത്രജ്ഞനായിരുന്നു ഖാരി ഫത്തേഹ്. ഖാരി ഫത്തേഹിനെ കൂടാതെ, ഇസ്ലാമിക് സ്റ്റേറ്റ് ഹിന്ദ് പ്രവിശ്യയുടെ ആദ്യ അമീറായിരുന്ന ഇജാസ് അഹമ്മദ് അഹാംഹറിനെയും കൊലപ്പെടുത്തിയതായി താലിബാന്‍ വ്യക്തമാക്കി. അബു ഉസ്മാന്‍ അല്‍-കാശ്മീരി എന്നറിയപ്പെട്ടിരുന്ന, അഹാംഗറിനെ ഈ വര്‍ഷം ജനുവരിയില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഭീകരനായി പ്രഖ്യാപിച്ചിരുന്നു. ശ്രീനഗറില്‍ ജനിച്ച ഇയാള്‍ രണ്ട് പതിറ്റാണ്ടിലേറെയായി ഇന്ത്യന്‍ ഏജന്‍സികളുടെ നോട്ടപ്പുള്ളിയാണ്.

    Read More »
  • Kerala

    കെഎസ്ആർടിസി ബസിന്റെ പിൻചക്രം കയറി സ്‌കൂട്ടർ യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

       കാസർകോട്: തിരക്കേറിയ റോഡിൽ കെ.എസ്.ആർ.ടി.സി ബസിന്റെ പിൻചക്രം കയറി സ്‌കൂട്ടർ യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. മൊഗ്രാൽ പുത്തൂർ കടവത്ത് മൊഗറിലെ അബ്ദുൽ ഖാദർ- ഫൗസിയ ദമ്പതികളുടെ മകൻ ഫാസിൽ തബ്ഷീർ (23) ആണ് മരിച്ചത്. കാസർകോട് പഴയ ബസ് സ്റ്റാൻഡിലെ വസ്ത്ര മൊത്ത വ്യാപാരിയാണ് മരിച്ച യുവാവ്. ഇന്ന് (ചൊവ്വ) ഉച്ചയ്ക്ക് 12 മണിയോടെ കാസർകോട് പഴയ ബസ് സ്റ്റാൻഡിൽ വൺവേ ട്രാഫികിൽ ബദ്‌രിയ ഹോട്ടലിന് സമീപം വെച്ചാണ് സംഭവം. ഉടൻ കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മുന്നിൽ പോവുകയായിരുന്ന മറ്റൊരു വാഹനം ബ്രെകിട്ടപ്പോൾ സ്‌കൂട്ടറിൽ നിന്ന് തെറിച്ചുവീണ് കെഎസ്ആർടിസി ബസിന്റെ പിൻചക്രത്തിനടിയിൽ പെടുകയായിരുന്നു. ഫാസിൽ തബ്ഷീറിൻ്റെ സഹോദരങ്ങൾ: തമീം, ത്വാഹ. വിവരം അറിഞ്ഞു കാസർകോട് ടൗൺ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അപകടം വരുത്തിയ കെ.എസ്.ആർ.ടി.സി ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു.

    Read More »
  • India

    ഹിന്ദു ദൈവങ്ങള്‍ക്കെതിരേ മോശം പരാമര്‍ശം; നിരീശ്വരവാദി പ്രസിഡന്റിന് നേരെ ആക്രമണം

    ഹൈദരാബാദ്: ഹിന്ദു ദൈവങ്ങള്‍ക്കെതിരേ വിവാദ പരാമര്‍ശം നടത്തിയ ഇന്ത്യന്‍ നിരീശ്വരവാദി സൊസൈറ്റി പ്രസിഡന്റ് ബൈരി നരേഷിനെതിരേ വീണ്ടും ആക്രമണം. തെലങ്കാനയിലെ ഹനുമകൊണ്ട ജില്ലയിലെ ഗോപാല്‍പൂരിലാണ് അയ്യപ്പഭക്തര്‍ ബൈരി നരേഷിനെ ആക്രമിച്ചത്. നരേഷിനെ വാഹനത്തില്‍ നിന്നും വലിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നു. ലോ കോളജിലെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു 42 വയസുകാരനായ ബൈരി നരേഷ്. ഇതിനിടെ ഇയാള്‍ സഞ്ചരിച്ച വാഹനം ചിലര്‍ വളയുകയും ബൈരിയെ മര്‍ദ്ദിക്കാനും ആരംഭിച്ചു. പോലീസ് എത്തി അക്രമി സംഘത്തെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലുംെേപാലീസ് വാഹനത്തിനുള്ളില്‍ വച്ചും ഇവര്‍ മര്‍ദ്ദനം തുടര്‍ന്നു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. വലതുപക്ഷ സംഘടനകളാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. അക്രമികളെയെല്ലാം അറസ്റ്റ് ചെയ്തതായി വാറങ്കല്‍ പോലീസ് അറിയിച്ചു. നേരത്തെ ഹിന്ദു ദൈവങ്ങള്‍ക്കെതിരേ വിവാദ പരാമര്‍ശം നടത്തിയതിന് ബൈരി നരേഷിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 45 ദിവസത്തോളം ജയിലില്‍ കിടന്ന നരേഷ് ഫെബ്രുവരി 16 നാണ് പുറത്തിറങ്ങിയത്. ജയില്‍ മോചിതനായതിന് പിന്നാലെ വീണ്ടും വിവാദ പ്രസ്താവന നടത്തിയിരുന്നു.

    Read More »
  • Kerala

    കുട്ടികളുടെ ‘ഉച്ചക്കഞ്ഞിയില്‍’ കൈയിട്ടുവാരി; കാട്ടായിക്കോണം സ്‌കൂളില്‍ വിജിലന്‍സ് റെയ്ഡ്

    തിരുവനന്തപുരം: കാട്ടായിക്കോണം ഗവ. മോഡല്‍ യുപി സ്‌കൂളില്‍ വിജിലന്‍സ് റെയ്ഡ്. വിവിധ സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടത്തിത്തിയതിനെ തുടര്‍ന്നാണ് വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. സ്‌കൂളിലെ പ്രധാന അധ്യാപകനായിരുന്ന നഹാസ് കുട്ടികളുടെ ഉച്ചഭക്ഷണം, പിന്നാക്ക വിഭാഗക്കാര്‍ക്കുള്ള ഗ്രാന്‍ഡ് തുടങ്ങിയവയില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയതായി മുന്‍പ് നടത്തിയ ഓഡിറ്റിങ്ങില്‍ കണ്ടെത്തിയിരുന്നു. അധ്യാപക സംഘടനയായ കെ.എസ്.ടിയുടെ എക്‌സിക്യുട്ടിവ് അംഗമെന്ന സ്വാധീനത്തിന്റെ ബലത്തില്‍ പെന്‍ഷന്‍ തടസ്സമില്ലാതെ കിട്ടുന്നതിനുവേണ്ടി പ്രധാന അധ്യാപകന്‍ തന്റെ ഭാര്യ ഷീജയെ സംഘടനയുടെ സഹായത്താല്‍ കണിയാപുരം എ.ഇ.ഒആയി നിയമിക്കുകയായിരുന്നു എന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. ഓഡിറ്റ് റിപ്പോര്‍ട്ട് നല്‍കും മുന്‍പ് ബാധ്യതകള്‍ നിലനില്‍ക്കെ ഭര്‍ത്താവിന്റെ പെന്‍ഷന്‍ സാധ്യമാക്കുന്നതിന് വേണ്ടി എഇഒ ചട്ടവിരുദ്ധമായി ബാധ്യതരഹിതപത്രം തയ്യാറാക്കി കഴക്കൂട്ടം ട്രഷറിയില്‍ നല്‍കിയെന്നാണ് പരാതിയില്‍ പറയുന്നത്. പിന്നീട് വകുപ്പുതല അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തി ഷീജയെ പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റി. ഭര്‍ത്താവിന് പെന്‍ഷന്‍ കിട്ടുന്നതിനുവേണ്ടി വ്യാജ രേഖ ഉണ്ടാക്കി ബാധ്യതരഹിത പത്രം തയ്യാറാക്കിയത് മൂലം സര്‍ക്കാറിന് സാമ്പത്തിക ബാധ്യത ഉണ്ടായതായും അത്…

    Read More »
  • Kerala

    ഇടുക്കിയില്‍ വീണ്ടും ചക്കരക്കൊമ്പന്‍ ഇറങ്ങി; തൊഴിലാളികളുടെ വാഹനം തകര്‍ത്തു

    ഇടുക്കി: മലയോരത്ത് വീണ്ടും കാട്ടാന ആക്രമണം. ചിന്നക്കനാല്‍ 80 ഏക്കറില്‍ തൊഴിലാളികളുടെ വാഹനം ചക്കകൊമ്പന്‍ എന്ന കാട്ടാന തകര്‍ത്തു. കൊല്ലം അച്ഛന്‍കോവിലിലും ജനവാസമേഖലയില്‍ കാട്ടാന ഇറങ്ങി. രാവിലെ എട്ടുമണിയോടെയാണ് ചിന്നക്കനാലില്‍ തൊഴിലാളികളുടെ ജീപ്പിനു നേരെ ചക്കകൊമ്പന്റെ ആക്രമണം ഉണ്ടായത്. തൊഴിലാളികളെ തോട്ടത്തില്‍ ഇറക്കി മടങ്ങുമ്പോഴായിരുന്നു ആക്രമണം. ആനയെ കണ്ട് ജീപ്പ് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ആനയുടെ ആക്രമണത്തില്‍ ജീപ്പിന്റെ മുന്‍ഭാഗം തകര്‍ന്നു. മറ്റൊരു വാഹനം പുറകോട്ട് എടുക്കുന്നതിനിടെ ബൈക്ക് യാത്രികനും പരുക്കേറ്റു. കഴിഞ്ഞ ദിവസം ചിന്നക്കനാല്‍ പെരിയകനാലില്‍ കടയും ദിശാ ബോര്‍ഡും അരിക്കൊന്പന്‍ തകര്‍ത്തിരുന്നു. പ്രദേശത്ത് ഭീതി പരത്തുന്ന കാട്ടാനകളെ തുരത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കൊല്ലം അച്ചന്‍കോവില്‍ കുഴിഭാഗത്ത് പുലര്‍ച്ചെ നാലുമണിയോടെയാണ് കാട്ടാന ഇറങ്ങിയത്. ജനവാസ മേഖലയില്‍ ഭീതി പരത്തിയ ആനയെ നാട്ടുകാര്‍ ബഹളം വെച്ച് വനത്തിലേക്ക് തുരത്തി.

    Read More »
  • Kerala

    കോട്ടയ്ക്കലില്‍ നിര്‍മ്മാണത്തിലിരുന്ന കിണര്‍ ഇടിഞ്ഞു; രണ്ടു തൊഴിലാളികള്‍ കുടുങ്ങി

    മലപ്പുറം: കോട്ടയ്ക്കലില്‍ നിര്‍മ്മാണത്തിലിരുന്ന കിണര്‍ ഇടിഞ്ഞ് രണ്ടു തൊഴിലാളികള്‍ കുടുങ്ങി. എടരിക്കോട് സ്വദേശികളായ ഇവരെ പുറത്ത് എത്തിക്കുന്നതിനുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇന്ന് രാവിലെയാണ് സംഭവം. നിര്‍മ്മാണത്തിലിരുന്ന കിണര്‍ ഇടിഞ്ഞ് തൊഴിലാളികള്‍ക്ക് മേല്‍ വീഴുകയായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരുമായി ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. രക്ഷാപ്രവര്‍ത്തനം രണ്ടു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ആദ്യം ഒരാളെ പുറത്തേയ്ക്ക് എത്തിക്കുന്നതിനുള്ള അവസാന ഘട്ട ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍. ഒരു വശത്ത് രക്ഷാപ്രവര്‍ത്തനം തുടരുമ്പോള്‍ മറുവശത്ത് വീണ്ടും കിണര്‍ ഇടിയുന്നത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.

    Read More »
  • Crime

    മീറ്റര്‍ ബോര്‍ഡിലെ താക്കോലെടുത്ത് മോഷണം; യഥാസ്ഥാനത്ത് തിരിച്ചുവെച്ച് ‘നല്ലകള്ളന്‍’ മടങ്ങി

    തിരുവനന്തപുരം: വീടിന്റെ മീറ്റര്‍ ബോര്‍ഡില്‍ സൂക്ഷിച്ചിരുന്ന താക്കോലെടുത്ത കള്ളന്‍ വാതില്‍ തുറന്ന് അകത്തുകയറി നാലുപവന്റെ സ്വര്‍ണ്ണവുമായി കടന്നു. പള്ളിച്ചലില്‍ മധുസൂദനന്റെ ‘ദ്വാരക’ വീടിന്റെ മുന്‍വശത്തെ വാതില്‍ തുറന്നാണ് മോഷണം. വീട്ടുകാര്‍ ക്ഷേത്രദര്‍ശനത്തിനു പോയിരിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ 10 നും വൈകിട്ട് നാലിനുമിടയിലാണ് മോഷണം. വീട്ടുകാര്‍ മടങ്ങിയെത്തിയപ്പോഴാണ് മോഷണവിവരമറിഞ്ഞത്. വീട്ടിലെ സാധനങ്ങള്‍ വാരിവലിച്ചിട്ട് പരിശോധിച്ച നിലയിലായിരുന്നു. മോഷണത്തിനു ശേഷം താക്കോല്‍ യഥാസ്ഥാനത്തു തിരികെവെച്ച ശേഷമാണ് കള്ളന്‍ മടങ്ങിയത്. നേമം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ അടുത്തടുത്ത ദിവസങ്ങളിലെ രണ്ടാമത്തെ മോഷണമാണിത്. കഴിഞ്ഞദിവസം കല്ലിയൂര്‍ വള്ളംകോടുള്ള വീട്ടിലുള്ളവര്‍ ക്ഷേത്രദര്‍ശനത്തിനു പോയപ്പോള്‍ വാതില്‍ കുത്തിത്തുറന്ന് അഞ്ചുപവന്‍ മോഷ്ടിച്ചിരുന്നു.

    Read More »
  • India

    കശ്മീരി പണ്ഡിറ്റിനെ വെടിവച്ചുകൊന്ന ഭീകരനെ വധിച്ചു; ഒരു സൈനികന് വീരമൃത്യു

    ശ്രീനഗര്‍: പുല്‍വാമയില്‍ കശ്മീരി പണ്ഡിറ്റിനെ കൊലപ്പെടുത്തിയ ഭീകരനെ സുരക്ഷാസേന വധിച്ചു. ലഷ്‌കര്‍ ഭീകരന്‍ അഖിബ് മുസ്താഖ് ഭട്ടാണ് കൊല്ലപ്പെട്ടത്. ഹിസ്ബുള്‍ മുജാഹിദീന്‍ സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്ന ഇയാള്‍ അടുത്തിടെയാണ് ലഷ്‌കറെ തയ്ബയില്‍ ചേര്‍ന്നത്. അവന്തിപോരയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ വീരമൃത്യു വരിച്ചു. മറ്റൊരു സൈനികനു പരുക്കേറ്റു. അവന്തിപോരയിലെ പദ്ഗംപോര മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍, സൈന്യം ഉള്‍പ്പെടെയുള്ള സുരക്ഷാ സേനയുടെ സംയുക്ത സംഘം നടത്തിയ പരിശോധനയിലാണ് ഭീകരനെ കണ്ടെത്തിയത്. ഞായറാഴ്ചയാണ് പുല്‍വാമയില്‍ ബാങ്ക് സുരക്ഷാ ജീവനക്കാരനായ സഞ്ജയ് ശര്‍മ (40) കൊല്ലപ്പെട്ടത്. താമസസ്ഥലമായ അചാനില്‍ നിന്ന് ചന്തയിലേക്കു പോകും വഴിയാണ് ഭീകരന്‍ സഞ്ജയ്ക്കു നേരെ വെടിയുതിര്‍ത്തത്. ഇതിനു പിന്നാലെ പ്രദേശത്ത് ശക്തമായ പ്രതിഷേധം അരങ്ങേറി.

    Read More »
  • Kerala

    കൊച്ചിയില്‍ ജലവിതരണ പൈപ്പ് പൊട്ടി, റോഡ് പുഴയായി; ഗതാഗതം തടസ്സപ്പെട്ടു, രണ്ടുദിവസം വെള്ളം മുടങ്ങും

    കൊച്ചി: ആലുവയില്‍ നിന്ന് വിശാല കൊച്ചിയിലേക്ക് കുടിവെള്ളം എത്തിക്കുന്ന പ്രധാന ലൈനില്‍ നിന്നുള്ള വിതരണ പൈപ്പ് പൊട്ടി. പൈപ്പ് പൊട്ടി കുത്തിയൊലിച്ച് പുറത്തേയ്ക്ക് ഒഴുകിയ വെള്ളത്തില്‍ റോഡ് തകര്‍ന്നു. സമീപത്തെ കടകളിലും വെള്ളം കയറി. ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. തമ്മനം- പാലാരിവട്ടം റോഡിലെ 40 വര്‍ഷം പഴക്കമുള്ള പൈപ്പാണ് പൊട്ടിയത്. കുത്തിയൊലിച്ച് പുറത്തേയ്ക്ക് ഒഴുകിയ വെള്ളത്തില്‍ സമീപത്തെ റോഡുകള്‍ തകര്‍ന്നു. റോഡ് ഇടിഞ്ഞാണ് താഴ്ന്നത്. സമീപത്തെ കടകളിലും വെള്ളം കയറി. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ജലഅതോറിറ്റി ഉദ്യോഗസ്ഥര്‍ പൈപ്പ് പൂട്ടിയതോടെയാണ് വെള്ളം നിന്നത്. എന്നാല്‍, റോഡ് തകര്‍ന്നതോടെ തമ്മനം- പാലാരിവട്ടം റോഡിലെ ഗതാഗതം തടസ്സപ്പെട്ടു. പൈപ്പ് പുനഃ സ്ഥാപിക്കാന്‍ മണിക്കൂറുകള്‍ എടുത്തേക്കും. രണ്ടു ദിവസം ജലവിതരണം തടസ്സപ്പെടുമെന്നാണ് അധികൃതര്‍ അറിയിച്ചത്. ഇടപ്പള്ളി, തമ്മനം, പാലാരിവട്ടം, പുല്ലേപ്പടി, വെണ്ണല, ചളിക്കവട്ടം, ചങ്ങമ്പുഴ നഗര്‍, പോണേക്കര മേഖലയിലാണ് ജലവിതരണം മുടങ്ങുക. നഗരത്തിലെ മറ്റു സ്ഥലങ്ങളില്‍ ജലവിതരണത്തിന്റെ അളവ് കുറയും.  

    Read More »
Back to top button
error: