Month: February 2023

  • Health

    രൂക്ഷമായ വിയര്‍പ്പുഗന്ധത്തെ  പ്രതിരോധിക്കാൻ ലളിത മാർഗങ്ങൾ പലതുണ്ട്, അറിഞ്ഞിരിക്കുക അവയൊക്കെ

         വിയര്‍പ്പുഗന്ധം പലരും അഭിമുഖീകരിക്കുന്ന സങ്കീർണമായ പ്രശ്നമാണ്. പക്ഷേ ചില സ്വാഭാവിക വഴികളിലൂടെ വിയര്‍പ്പുനാറ്റത്തെ അകറ്റാം. ദിവസവും എട്ടുഗ്ലാസ് വെള്ളം കുടിക്കുന്നതിലൂടെ വിയര്‍പ്പുനാറ്റത്തെ പ്രതിരോധിക്കാം. ഇത് ശരീരത്തിലെ ജലാംശം നിലനിർത്തി വിയര്‍പ്പ് മൂലമുണ്ടാകുന്ന ദുര്‍ഗന്ധമകറ്റും. അമിത മദ്യപാനം ശരീരത്തില്‍ അഡ്രിനാലിന്‍ കൂടുതല്‍ ഉത്പാദിപ്പിക്കും. ഇത് വിയര്‍പ്പ് ദുര്‍ഗന്ധമുള്ളതാക്കും. കാപ്പിയും അഡ്രിനാലിന്‍ ഉത്പാദനം കൂട്ടുന്ന പാനീയമാണ്. വിയര്‍പ്പിന് ദുര്‍ഗന്ധമുള്ളവര്‍ അമിത മസാല, എരിവ്, വെളുത്തുള്ളി, കാബേജ്, കോളിഫ്ളവര്‍ എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കുക. ശരീരത്തിലെ മഗ്നീഷ്യം അളവ് കുറഞ്ഞാലും വിയര്‍പ്പിന് ദുര്‍ഗന്ധമുണ്ടാകും. മഗ്നീഷ്യം അടങ്ങിയിട്ടുള്ള ഏത്തപ്പഴം, തൈര്, ധാന്യങ്ങള്‍ എന്നിവ കഴിച്ച് പ്രശ്നം പരിഹരിക്കാം. മാനസികസമ്മര്‍ദ്ദം അമിത വിയര്‍പ്പിന് കാരണമാകുന്നു. അതിനാല്‍ മാനസികോന്മേഷം നിലനിറുത്തുക. സുഖപ്രദമായ അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നത് വിയര്‍പ്പുനാറ്റത്തെ ഒരു പരിധി വരെ തടയും. അനാവശ്യമായ രോമങ്ങള്‍ നീക്കം ചെയ്യുന്നത് വിയര്‍പ്പുഗന്ധം കുറയ്ക്കാന്‍ സഹായിക്കും. സള്‍ഫര്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങളാണ് വിയര്‍പ്പുഗന്ധത്തിന് പ്രധാനമായും കാരണമാകുന്നത്. സവാള,…

    Read More »
  • Health

    വെറും വയറ്റില്‍ ചായയും ബിസ്‌കറ്റും കഴിക്കുന്നത് ആരോഗ്യത്തിന് ദോഷകരം

    ചായയും ബിസ്‌കറ്റും നല്ലൊരു കോമ്പിനേഷനാണെങ്കിലും വെറും വയറ്റില്‍ കഴിക്കുന്നത് പലവിധത്തിൽ ദോഷകരം എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ബിസ്‌കറ്റ് കഴിക്കുമ്പോള്‍ ഒരു ഊര്‍ജമൊക്കെ ലഭിക്കുന്നുണ്ട്. എന്നാല്‍, ചായ-ബിസ്‌കറ്റ് കോമ്പിനേഷന്‍ ഇന്‍സുലിന്‍ പ്രതിരോധം, വയറിലെ കൊഴുപ്പ്, അസിഡിറ്റി, മറ്റ് കുടല്‍ ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവയ്ക്ക് കാരണമാകും. ഒഴിഞ്ഞ വയറ്റില്‍ ചായ കുടിച്ചാൽ അത് ദഹനവ്യവസ്ഥയെ തടസ്സപ്പെടുത്താന്‍ സാധ്യതയുണ്ട്. അമിതമായ ഉപയോഗം മലബന്ധത്തിലേക്ക് നയിക്കും. ഇരുമ്പ് പോലുള്ള മറ്റ് പോഷകങ്ങളുടെ ആഗിരണത്തെയും ഇത് പ്രതികൂലമായി ബാധിക്കും. ബിസ്‌ക്കറ്റിലെ പഞ്ചസാരയുടെ അംശം കാരണം ചായയുടെ ആഘാതം കൂടുതല്‍ വഷളാകുന്നു. ശുദ്ധീകരിച്ച പഞ്ചസാരയ്‌ക്കൊപ്പം ബിസ്‌ക്കറ്റില്‍ സാധാരണയായി ഗോതമ്പ് പൊടിയും പൂരിത കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഈ ഘടകങ്ങള്‍ അസിഡിറ്റിക്ക് കാരണമാകുന്നു. രാവിലെ എഴുന്നേറ്റതിനു ശേഷം ആമാശയത്തിലെ ബാലന്‍സ് പുനഃസ്ഥാപിക്കുന്ന ആല്‍ക്കലൈന്‍ എന്തെങ്കിലും കുടിക്കേണ്ടതുണ്ട്. ദഹനപ്രശ്നങ്ങളുണ്ടെങ്കില്‍, കുടലിന്റെ വീക്കം കുറയ്ക്കാനും ഗ്യാസ്ട്രോ ഈസോഫേഷ്യല്‍ റിഫ്ലക്സ് രോഗം ഒഴിവാക്കാനും പെരുംജീരകമിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും. ഒരു ഗ്ലാസ് വെള്ളത്തില്‍…

    Read More »
  • Social Media

    തരൂരിന്റെ പ്രസംഗം കേൾക്കാൻ ഡിക്ഷണറിയുമായി യുവാവ് എത്തി; വീഡിയോ വൈറൽ

    ശശി തരൂരിന്റെ പ്രസംഗം കേൾക്കാന്‍ ഡിക്‌ഷണറിയുമായി യുവാവെത്തി. നാഗാലാൻഡിൽ ആർ ലുങ് ലെങ് എന്ന വ്യക്തി സംഘടിപ്പിച്ച ലുങ് ലെങ് ഷോ എന്ന ടോക് ഷോയില്‍ സംസാരിക്കാനെത്തിയതായിരുന്നു തരൂർ. അവിടെ പ്രേഷകനായെത്തിയ ഒരാളാണ് നിഘണ്ടുവുമായെത്തിയത്. തരൂരിന്റെ പ്രസംഗം കേൾക്കാന്‍ ഡിക്ഷ്ണറി കൊണ്ടുവരണം എന്നത് ഇതിന് മുന്‍പ് വരെ തനിക്ക് തമാശ മാത്രയായിരുന്നു എന്ന് പറഞ്ഞ് ലുങ് ലെങ് തന്നെ ട്വീറ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. വിചിത്രവും കട്ടിയുള്ളതുമായ ഇംഗ്ലീഷ് പ്രയോഗങ്ങൾക്കൊണ്ടും വാക്കുകൾക്കൊണ്ടും കേൾവിക്കാരോട് സംവാദിക്കുന്നത് തരൂരിന്റെ രീതിയാണ്. ഇത്തരം പ്രയോഗങ്ങൾക്ക് പ്രത്യേകം ആരാധകരുണ്ടെന്നുള്ളതും സത്യം. https://twitter.com/rlungleng/status/1629784916597800961?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1629784916597800961%7Ctwgr%5Efcc5e965565ef666b20eeaed1f79c207be730082%7Ctwcon%5Es1_c10&ref_url=https%3A%2F%2Fkeralaspeaks.news%2F%3Fp%3D68699 തമാശനിറഞ്ഞ ഇമോജികൾക്കൊണ്ട് കമന്റ് ബോക്സ് നിറയാനും അധികം സമയം വേണ്ടി വന്നില്ല. തരൂർ പറയുന്ന വാക്കുകള്‍ യഥാർഥത്തില്‍ ഉള്ളതാണോ എന്ന സംശയത്തോടെ ആളുകൾ അന്വേഷണം നടത്താറുമുണ്ട്. ഇതിന് മുൻപും തരൂരിന്റെ കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷിൽ വലഞ്ഞതിന്റെ ഓർമയിലാകാം അയാൾ ഒരു ഡിക്ഷ്ണറി തന്നെ കൊണ്ടുപോയത്.

    Read More »
  • Kerala

    വിദ്യാര്‍ത്ഥി കണ്‍സഷന്‍ വെട്ടാൻ കെഎസ്ആർടിസി, പുതിയ മാര്‍ഗനിര്‍ദ്ദേശമിറക്കി; 25 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷനില്ല

    തിരുവനന്തപുരം : വിദ്യാർത്ഥി കൺസഷനിൽ പുതിയ മാർഗനിർദ്ദേശവുമായി കെഎസ്ആർടിസി. ആദായ നികുതി നല്‍കുന്ന രക്ഷിതാക്കളുടെ കുട്ടികള്‍ക്ക് യാത്രാ ഇളവില്ല. ബിപിഎല്‍ പരിധിയില്‍ വരുന്ന കുട്ടികള്‍ക്ക് സൗജന്യ നിരക്കിൽ യാത്ര ഒരുക്കും. 25 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷൻ നൽകില്ല. 2016 മുതല്‍ 2020 വരെ 966.51 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടായ സാഹചര്യത്തിലാണ് കെഎസ്ആര്‍ടിസിയുടെ മാര്‍ഗനിര്‍ദ്ദേശം. കെഎസ്ആർടിസി എം ഡി ബിജു പ്രഭാകറിന്റേതാണ് നിർദ്ദേശം.

    Read More »
  • Crime

    ചാലക്കുടിയിൽ ബ്യൂട്ടിപാർലറിന്റെ മറവിൽ മയക്ക് മരുന്ന് വിൽപന; ബ്യൂട്ടീഷ്യന്‍ പിടിയിൽ, ഉറവിടം തേടി എക്സൈസ്

    തൃശൂർ: ചാലക്കുടിയിൽ ബ്യൂട്ടിപാർലറിന്റെ മറവിൽ മയക്ക് മരുന്ന് വിൽപന നടത്തിയ ബ്യൂട്ടീഷ്യന്‍ എക്സെെസിന്‍റെ പിടിയിൽ.നായരങ്ങാടി സ്വദേശി കാളിയങ്കര വീട്ടിൽ ഷീല സണ്ണിയാണ് (51) എസ് എൽ എസ് ഡി സ്റ്റാമ്പുകളുമായി അറസ്റ്റിലായത്. ചാലക്കുടി ടൗൺഹാളിന് എതിർവശത്ത് പ്രവർത്തിക്കുന്ന ‘ഷീ സ്റ്റൈൽ, ബ്യൂട്ടിപാർലർ ഉടമയാണ് അറസ്റ്റിലായ ഷീല. സ്റ്റാമ്പ് ഒന്നിന്ന് 5,000 രൂപക്ക് മുകളിൽ വിലവരുന്ന സിന്തറ്റിക്ക് മയക്കുമരുന്നാണ് പിടികൂടിയത്. 12 എൽ എ സ് ഡി സ്റ്റാമ്പുകള്‍ ഇവരില്‍ നിന്നും എക്സെെസ് കണ്ടെടുത്തു. സ്കൂട്ടറിന്റെ ഡിക്കിയിൽ ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു സ്റ്റാമ്പുകൾ. ഇതുമായി പാർലറിലേക്ക് കയറുന്നതിനിടയിലാണ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇരിങ്ങാലക്കുട എക്സെെസ് ഇൻസ്പെക്ടർ കെ സദീശന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. എവിടെ നിന്നാണ് മയക്ക് മരുന്ന് ലഭ്യമാകുന്നതെന്നതിനെ പറ്റിയും അന്വേഷണം നടത്തുമെന്ന് എക്സൈസ് അറിയിച്ചു.

    Read More »
  • Crime

    ബസ് ഡ്രൈവർക്ക് സദാചാര പൊലീസി​ന്റെ ക്രൂരമർദ്ദനം; യുവാവ് വെന്റിലേറ്ററിൽ, സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടും പ്രതികളെ പിടികൂടാനായില്ല

    തൃശ്ശൂർ: സദാചാര പൊലീസ് ചമഞ്ഞ ആൾക്കൂട്ടം ബസ് ഡ്രൈവറെ മർദ്ദിച്ച് അവശനാക്കി. തൃശൂർ ചേർപ്പ് തിരുവാണിക്കാവിലായിരുന്നു അക്രമം. ഗുരുതരമായി പരുക്കേറ്റ ബസ് ഡ്രൈവർ വെന്റിലേറ്ററിലാണ്. തൃശൂര്‍ തൃപ്രയാര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസ് ഡ്രൈവറായ മുപ്പത്തിമൂന്നുകാരന്‍ സഹാറാണ് ആറംഗ സംഘത്തിന്‍റെ ക്രൂര മര്‍ദ്ദനത്തിനിരയായത്. കഴിഞ്ഞ ശിവരാത്രി ദിവസം രാത്രി ചിറയ്ക്കല്‍ തിരുവാണിക്കാവ് ക്ഷേത്രത്തിന് സമീപത്തുവച്ചാണ് മര്‍ദ്ദനമേറ്റത്. രാത്രി അസമയത്ത് സഹറിനെ കണ്ട ചോദ്യം ചെയ്യുകയും മര്‍ദ്ദിക്കുകയുമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. മര്‍ദ്ദനമേറ്റ സഹര്‍ വീട്ടിലെത്തി കിടന്നെങ്കിലും പുലര്‍ച്ചയോടെ വേദനകൊണ്ട് നിലവിളിച്ചു. ശബ്ദം കേട്ടെത്തിയ മാതാവ് ആദ്യം കരാഞ്ചിറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്കും മാറ്റി. ഒരാഴ്ചയ്ക്കിടെ സഹറിന്‍റെ ആരോഗ്യ നില വഷളാകുകയായിരുന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചെങ്കിലും പ്രതികളെ പിടികൂടാനായിട്ടില്ല. ആരോഗ്യ നില തൃപ്തികരമല്ലാത്തതിനാല്‍ സഹാറിന്‍റെ മൊഴി രേഖപ്പെടുത്തിയിട്ടുമില്ല. വരും ദിവസങ്ങളില്‍ സഹാറിന്‍റെ മൊഴി രേഖപ്പെടുത്തി പ്രതികളെക്കുറിച്ച് വ്യക്തത വരുത്തുമെന്ന് ചേര്‍പ്പ് പൊലീസ് അറിയിച്ചു.

    Read More »
  • Crime

    അഞ്ചലിൽ വയോധികൻ കൊല്ലപ്പെട്ട സംഭവം: പ്രതി പിടിയിൽ; വാക്ക് തര്‍ക്കത്തെത്തുടര്‍ന്ന് ചുടുകട്ടയ്ക്ക് തലയ്ക്ക് അടിക്കുകയായിരുന്നെന്ന് മൊഴി

    കൊല്ലം: കൊല്ലം അഞ്ചലിൽ വയോധികൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി പൊലീസിന്റെ പിടിയിൽ. വടമൺ സ്വദേശി സുബൈറിനെയാണ് അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം പതിനാറാം തീയതിയാണ് പനയഞ്ചേരി സ്വദേശി വിജയൻപിള്ളയെ അഞ്ചൽ ചന്തക്കുള്ളിലെ ഇടറോഡിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന്‍റെ സമീപത്ത് നിന്ന് രക്തം പുരണ്ട ചുടുകട്ടയും കണ്ടെത്തിയിരുന്നു. പോസ്റ്റ്മോർട്ടത്തിൽ തലക്കേറ്റ ക്ഷതമാണ് മരണ കാരണമെന്ന് കണ്ടെത്തിയതോടെ കൊലപാതകമെന്ന് പൊലീസ് ഉറപ്പിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നിരവധി പേരെ കസ്റ്റഡിയിൽ എടുത്തു. ഒടുവിൽ സുബൈര്‍ കുറ്റം സമ്മതിക്കുകയായിരുന്നു. വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് വിജയൻ പിള്ളയുടെ തലയ്ക്ക് ചുടുകട്ട കൊണ്ട് അടിക്കുകയായിരുന്നുവെന്നാണ് സുബൈര്‍ പൊലീസിന് നൽകിയ മൊഴി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. കുടുംബവുമായി പിണങ്ങി കഴിഞ്ഞിരുന്ന വിജയൻ പിള്ള കടത്തിണ്ണയിലായിരുന്നു അന്തിയുറങ്ങിയിരുന്നത്.

    Read More »
  • Social Media

    മുരളി, കലാഭവന്‍ മണി, സുബി സുരേഷ്, മൂന്നു പേരുടെയും മരണത്തിലെ ഞെട്ടിപ്പിക്കുന്ന സാമ്യതകള്‍ വെളിപ്പെടുത്തി ശാന്തിവിള ദിനേശ്

    മലയാളികള്‍ എല്ലാവരും ഞെട്ടിയ ഒരു വാര്‍ത്തയായിരുന്നു കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് നമ്മള്‍ കേട്ടത്. ടെലിവിഷന്‍ സിനിമ മേഖലയിലൂടെ ശ്രദ്ധിക്കപ്പെട്ട സുബി സുരേഷ് നമ്മളെ വിട്ടു പിരിഞ്ഞിരിക്കുകയാണ് എന്ന വാര്‍ത്തകള്‍ ആയിരുന്നു നമ്മള്‍ കേട്ടത്. നിരവധി ആളുകള്‍ ആയിരുന്നു ഇവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്. വളരെ ചെറിയ പ്രായത്തില്‍ ആയിരുന്നു ഇവരുടെ മരണം. കുറച്ചു പ്രായമായിരുന്നു എങ്കിലും ഇവര്‍ ഇതുവരെ വിവാഹം ചെയ്തിരുന്നില്ല. വിവാഹം പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്ന സമയത്ത് ആയിരുന്നു ഇവരുടെ മരണം സംഭവിച്ചത് എന്നതും ദുഃഖം വര്‍ദ്ധിപ്പിക്കുന്നു. അതേസമയം, ഇപ്പോള്‍ ശാന്തിവിള ദിനേശ് നടത്തുന്ന ഒരു പ്രതികരണമാണ് ഇപ്പോള്‍ ശ്രദ്ധേയമായി മാറിയിരിക്കുന്നത്. മണ്‍മറഞ്ഞ മൂന്ന് അതുല്യ കലാകാരന്മാരുടെ മരണത്തിലുള്ള സാമ്യത ആണ് ഇപ്പോള്‍ ഇദ്ദേഹം തുറന്നു കാട്ടുന്നത്. മുരളി, കലാഭവന്‍ മണി, സുബി സുരേഷ് എന്നിവര്‍ ആണ് സമാനമായ സാഹചര്യത്തില്‍ മരണപ്പെട്ടത് എന്നാണ് ഇദ്ദേഹം പറയുന്നത്. അതേസമയം ഇദ്ദേഹം ഇത് പറഞ്ഞപ്പോള്‍ മാത്രമാണ് ഞങ്ങളും ഇത് ശ്രദ്ധിക്കുന്നത് എന്നാണ് പ്രേക്ഷകര്‍ പറയുന്നത്.…

    Read More »
  • Crime

    ടിക്കറ്റെടുക്കാൻ ആവശ്യപ്പെട്ടതിന് കെഎസ്ആർടിസി കണ്ടക്ടർക്ക് മർദ്ദനം; ജാർഖണ്ഡ് സ്വദേശി പിടിയിൽ

    തിരുവനന്തപുരം: ടിക്കറ്റ് എടുക്കാൻ ആവശ്യപ്പെട്ടതിന് കെഎസ്ആർടിസി കണ്ടക്ടറെ മർദ്ദിച്ച ജാർഖണ്ഡ് സ്വദേശി പിടിയിലായി. ജാർഖണ്ഡ് സാഹേബ് ഗഞ്ച് സ്വദേശി സഞ്ജയ് മണ്ഡൽ ആണ് പിടിയിലായത്. തിങ്കളാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. വിഴിഞ്ഞം മുക്കോലയിൽ നിന്നും ബസ്സിൽ കയറിയ സഞ്ജയ് മണ്ഡൽ ഉച്ചക്കടയിലേക്ക് ടിക്കറ്റ് എടുത്തു. ഉച്ചകട എത്തിയപ്പോൾ ഇയാൾ ഇറങ്ങാതെ വന്നതോടെ ബസ്സിലെ കണ്ടക്ടറായ വെങ്ങാനൂർ പനങ്ങോട് സ്വദേശി പ്രേംലാൽ സഞ്ജയ് മണ്ഡലിനോട് സ്ഥലത്തിറങ്ങാനോ അല്ലെങ്കിൽ തുടർന്നുള്ള യാത്രയ്ക്ക് ടിക്കറ്റ് എടുക്കാനോ ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ പ്രതി പ്രേംലാലിനെ ഹിന്ദിയിൽ അസഭ്യം വിളിക്കുകയും തോളത്ത് ഇടിക്കുകയും ആയിരുന്നു എന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു. തുടർന്ന് ബസ്സ് നിർത്തി പ്രേംലാൽ പുറത്ത് ഇറങ്ങവേ പ്രതി കൈയിൽ കരുതിയിരുന്ന ഷവൽ ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചു എന്നും പരാതിയിൽ പറയുന്നു. കണ്ടക്ടറെ ആക്രമിച്ചതിനും ബസ്സിൻ്റെ ട്രിപ്പ് മുടക്കിയതിനും ചേർത്ത് കേസ് രജിസ്റ്റർ ചെയ്ത് ആണ് പ്രതിയെ പിടികൂടിയത് എന്ന് വിഴിഞ്ഞം പോലീസ് അറിയിച്ചു.

    Read More »
  • India

    ഖാര്‍ഗെ പേരില്‍ മാത്രമാണ് പ്രസിഡന്റ്, റിമോര്‍ട്ട് കണ്‍ട്രോള്‍ ആരാണെന്ന് എല്ലാവര്‍ക്കും അറിയാം: കോണ്‍ഗ്രസിനെതിരേ മോദി

    ബംഗളൂരു: കോണ്‍ഗ്രസ് നേതൃത്വത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ണാടകയില്‍ നിന്നുള്ള നേതാവായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ കോണ്‍ഗ്രസ് അപമാനിക്കുകയാണ്. അദ്ദേഹം പേരില്‍ മാത്രമാണ് പ്രഡിന്റായി ഇരിക്കുന്നത്. റിമോര്‍ട്ട് കണ്‍ട്രോള്‍ ആരാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും മോദി പരിഹസിച്ചു. കര്‍ണാടകയിലെ ബെല്‍ഗാവിയില്‍ ഒരു ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ രൂക്ഷമായ വിമര്‍ശനം. കര്‍ണാടകയില്‍ നിന്നുള്ള ഖാര്‍ഗെയോട് തനിക്ക് വലിയ ബഹുമാനമുണ്ട്. പ്ലീനറി സമ്മേളനത്തില്‍ ഖാര്‍ഗെയെ ഒരു കുടുംബം അപമാനിച്ചെന്നും അദ്ദേഹം ആരോപിച്ചു. ”റായ്പൂരില്‍ നടന്ന കോണ്‍ഗ്രസിന്റെ പ്ലീനറി സെഷനില്‍ പാര്‍ട്ടിയുടെ തലവനും ഏറ്റവും മുതിര്‍ന്ന നേതാവുമായ ഖാര്‍ഗെ ജി കനത്ത വെയിലത്ത് നില്‍ക്കുന്നത് ഞാന്‍ കണ്ടു. എന്നാല്‍ ആര്‍ക്കാണ് കുട ചൂടി നല്‍കിയതെന്നും നാം കണ്ടു. കുറേ നേരത്തിന് ശേഷമാണ് ആരോ അദ്ദേഹത്തിന് കുട കൊണ്ടുവന്ന് കൊടുത്തത്”- പ്ലീനറി സമ്മേളനത്തിനിടെ സോണിയ ഗാന്ധിക്ക് കുട ചൂടി നില്‍ക്കുന്ന ദൃശ്യം പരാമര്‍ശിച്ചായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. കോണ്‍ഗ്രസിലെ പഴയ പിളര്‍പ്പ് ചൂണ്ടിക്കാട്ടിയും അദ്ദേഹം കോണ്‍ഗ്രസിനെ ആക്രമിച്ചു. എസ്. നിജലിംഗപ്പയെയും…

    Read More »
Back to top button
error: