IndiaNEWS

ഭാര്യ കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി; കാമുകന്റെ ഭാര്യയെ വിവാഹം കഴിച്ച് ഭര്‍ത്താവിന്റെ മധുര പ്രതികാരം

പട്‌ന: കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയോടുള്ള പ്രതികാരമായി ഭാര്യയുടെ കാമുകന്റെ ഭാര്യയെത്തന്നെ വിവാഹം ചെയ്ത് ഭര്‍ത്താവ്! വീട്ടുകാരുടെ മുഴുവന്‍ സമ്മതത്തോടെയായിരുന്നു വിവാഹം. രണ്ടു യുവതികളുടെയും പേര് ഒന്നു തന്നെയാണ് റൂബി. ബിഹാറിലെ ഖഗാരിയാ ജില്ലയിലാണ് സംഭവം.

ഹര്‍ദിയ സ്വദേശിയായ നീരജ് റൂബി ദേവി എന്ന യുവതിയെ 2009 ലാണ് വിവാഹം ചെയ്യുന്നത്. ഇവര്‍ക്ക് നാലു കുട്ടികളുമുണ്ട്. അടുത്തിടെയാണ് പസ്‌റാഹ സ്വദേശിയായ മുകേഷ് എന്നയാളുമായി റുബിക്ക് ബന്ധമുണ്ടെന്ന വിവരം നീരജ് അറിയുന്നത്. വിവാഹിതനും രണ്ടു മക്കളുടെ പിതാവുമാണിയാള്‍. റൂബി ജനിച്ചതും കൗമാരം വരെ വളര്‍ന്നതും പസ്‌റാഹയിലായിരുന്നു. അതിനാല്‍ തന്നെ നീരജുമായുള്ള വിവാഹത്തിനു മുമ്പേ തന്നെയുള്ള ബന്ധമാണിതെന്നാണ് വിവരം.

Signature-ad

അതിനിടെ, 2022 ഫെബ്രുവരിയില്‍ റൂബി മുകേഷിനൊപ്പം ഒളിച്ചോടി. ഭാര്യ പോയതിന് പിന്നാലെ നീരജ് പോലീസ് സ്റ്റേഷനില്‍ ഭാര്യയെ തട്ടിക്കൊണ്ട് പോയതായി മുകേഷിനെതിരേ പരാതി നല്‍കി. ഗ്രാമത്തില്‍ വിഷയത്തെ സംബന്ധിച്ച് പലതവണ നാട്ടുക്കൂട്ടം ചേര്‍ന്ന് റൂബിയോട് മടങ്ങി വരാന്‍ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. കേസും കൂട്ടവുമായി നടക്കുന്നതിനിടെ മുകേഷിന്‍െ്‌റ ഭാര്യ റൂബിയുമായി നീരജ് പരിചയത്തിലായി. ഈ ബന്ധം ഒടുവില്‍ പ്രണയത്തില്‍ കലാശിച്ചു. ഒടുവില്‍ രണ്ടു പേരുടെയും കുടുംബത്തിന്‍െ്‌റ ആശീര്‍വാദത്തോടെ ഇക്കഴിഞ്ഞ 18 ന് ഇരുവരും വിവാഹിതരായി. ടാറ്റ കമ്പനിയില്‍ ജീവനക്കാരനാണ് നീരജ്. ദിവസക്കൂലിക്കാനാണ് മുകേഷ്.

Back to top button
error: