വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ട്…പക്ഷേ പേടിയാണ്.. എന്നെ സോഷ്യല്‍ മീഡിയ നോക്കി വച്ചിരിക്കുകയാണ്: അഭിരാമി സുരേഷ്
പ്രമുഖ ഗായക അമൃത സുരേഷിന്റെ സഹോദരി എന്ന നിലയില്‍ മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് അഭിരാമി സുരേഷ്. സമൂഹ മാധ്യമത്തില്‍ തിളങ്ങി നില്‍ക്കുന്ന അഭിരാമി ബിഗ്‌ബോസിലും പങ്കെടുത്തിരുന്നു. മിക്കപ്പോഴും സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിട്ടുള്ള ഒരു കലാകാരിയാണ് അഭിരാമി. ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ച് തുറന്നു സംസാരിച്ചിരിക്കുകയാണ് അഭിരാമി. വിവാഹം കഴിക്കാന്‍ വളരെയധികം ആഗ്രഹമുണ്ടെന്ന് അഭിരാമി തുറന്നു പറയുന്നു. എന്നാല്‍ വിവാഹം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ വല്ലാത്ത ഭയമാണ്. സോഷ്യല്‍ മീഡിയ നോക്കി വച്ചിരിക്കുന്ന വ്യക്തിയാണ് താന്‍.
വിവാഹം കഴിച്ചാല്‍ ഉള്ള പ്രശ്‌നം ആ വിവാഹത്തില്‍ ഹാപ്പി അല്ലെങ്കില്‍ അതില്‍ നിന്ന് പുറത്തു വരാന്‍ ഒരു ഡിസിഷന്‍ എടുത്താല്‍പ്പോലും അത് പ്രശ്‌നമായി മാറും. കാരണം വിവാഹം സക്‌സസ് ഫുള്ളായി കാണിക്കണമല്ലോ എന്ന് അഭിരാമി പറയുന്നു. നമ്മളെക്കാള്‍ കൂടുതല്‍ പ്രശ്‌നം ഇവിടുത്തെ നാട്ടുകാര്‍ക്കാണ്. അതുകൊണ്ടു തന്നെ വിവാഹം കഴിക്കുന്നതിനു മുമ്പ് ഒരു നൂറു വട്ടമെങ്കിലും ആലോചിക്കും. സമയമാകുമ്പോള്‍ കല്യാണം കഴിക്കണം എന്നാണ് വിചാരിക്കുന്നത് . ഇപ്പോള്‍ ഒരു ബ്രേക്ക് എടുത്തിരിക്കുകയാണ്, ഇപ്പോള്‍. മറ്റൊന്നിന്റെ പിറകെയാണ്.
ഏറെ സ്വപ്നം കണ്ടിരുന്ന കരിയര്‍ ആയിരുന്നു അഭിനയം. പക്ഷേ കഴിവില്ലാത്തതുകൊണ്ടോ, അതല്ലങ്കില്‍ മുഖത്തിന്റെ പ്രശ്‌നം കൊണ്ടോ, അതുമല്ലങ്കില്‍ അഭിനയം കൊള്ളാത്തതുകൊണ്ടോ അഭിനയം തുടങ്ങി അത് പിന്നീട് അവസാനിപ്പിക്കുകയായിരുന്നു താനെന്ന് അഭിരാമി പറയുന്നു. തനിക്ക് സിനിമാ ഫീല്‍സില്‍ പല പാരകളും ഉണ്ടായിട്ടുണ്ട്. അതുകൊണ്ടാണ് താന്‍ അഭിനയം പാടേ അവസാനിപ്പിച്ചതെന്ന് അഭിരാമി പറയുന്നു.