KeralaNEWS

അമിതവേഗത്തില്‍ ഓവര്‍ടേക്ക് ചെയ്ത കെഎസ്ആര്‍ടിസി ബസ് ബൈക്കില്‍ ഇടിച്ചു; രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു

കൊല്ലം: ചടയമംഗലത്ത് വാഹനാപകടത്തില്‍ ബൈക്ക് യാത്രികരായ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. പുനലൂര്‍ സ്വദേശികളായ അഭിജിത്ത് (19), ശിഖ (20) എന്നിവരാണ് മരിച്ചത്.

ഇന്ന് രാവിലെ ഏഴരയോടെ ചടയമംഗലം നെട്ടേത്തറയിലാണ് സംഭവം. എംസി റോഡില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ അമിതവേഗത്തിലെത്തിയ കെഎസ്ആര്‍ടിസി ബസ് തട്ടിയാണ് അപകടം ഉണ്ടായത്.

Signature-ad

ചടയമംഗലം ഡിപ്പോയിലെ ബസാണ് അപകടം ഉണ്ടാക്കിയത്. തിരുവനന്തപുരത്തേയ്ക്ക് പോകുകയായിരുന്നു ബസ്. ബൈക്കിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെയാണ് കെഎസ്ആര്‍ടിസി ബസ് തട്ടിയത്. റോഡിലേക്ക് തെറിച്ചുവീണ ഇരുവരും തത്ക്ഷണം മരിച്ചതായി പോലീസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: