ന്യൂഡല്‍ഹി: പത്തുവയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. ബിഹാര്‍ സ്വദേശിയായ പ്രിന്‍സാണ്(24) പിടിയിലായത്. കുട്ടിയുടെ മൃതദേഹവും കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തിയും മനേസറിലെ മാലിന്യക്കൂമ്പാരത്തില്‍നിന്ന് കണ്ടെടുത്തു.
ബസായി ഗ്രാമവാസിയായ കുട്ടി ഞായറാഴ്ച വൈകീട്ട് കളിക്കാന്‍ പോയതിനുശേഷം തിരിച്ചെത്തിയില്ല. കുട്ടിയെ നല്‍കണമെങ്കില്‍ രണ്ടുലക്ഷം രൂപ മോചനദ്രവ്യമായി നല്‍കണമെന്നാവശ്യപ്പെട്ട് പ്രതി കുട്ടിയുടെ പിതാവിനെ വിളിക്കുകയായിരുന്നു.
മൊബൈല്‍ ഫോണ്‍ ട്രാക്ക് ചെയ്താണ് പ്രതിയെ കണ്ടെത്തിയത്. സിറ്റി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പോലീസ് കസ്റ്റഡില്‍ വിട്ടു.