Movie

കലാഭവൻ ഷാജോൺൻ്റെ ‘സി.ഐ.ഡി രാമചന്ദ്രൻ റിട്ട. എസ്.ഐ’ ആരംഭിക്കുന്നു

കലാഭവൻ ഷാജോൺ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ‘സി.ഐ.ഡി. രാമചന്ദ്രൻ റിട്ട. എസ്.ഐ.’ നവാഗതനായ സനൂപ് സത്യൻ സംവിധാനം ചെയ്യുന്നഈ ചിത്രത്തിന്റെ പൂജയും ടൈറ്റിലിൽ ലോഞ്ചും ഇന്നലെ തിരുവനന്തപുരം എസ്.പി ഗ്രാന്റ് ഡെയ്സ് ഹോട്ടലിൽ പ്രൗഢ ഗംഭിരമായ ചടങ്ങിൽ നടന്നു.

നിരവധി ചലച്ചിത്രപ്രവർത്തകർ, അണിയറ പ്രവർത്തകർ, ബന്ധുമിത്രാദികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പതിവിൽ നിന്നു വ്യത്യസ്ഥമായി പരമ്പരാഗത കലാരൂപമായ തിരുവാതിര കളിയോടെയായിരുന്നു ചടങ്ങുകൾക്കു തുടക്കമിട്ടത്.
തുടർന്ന് നടന്ന പൂജാ ചടങ്ങിൽ സംവിധായകനും, തിരക്കഥാകൃത്തും, നടന്നുമായ ശങ്കർ രാമകൃഷ്ണൻ ആദ്യ ഭദ്രദീപം തെളിയിച്ചു. തുടർന്ന് സംവിധായകരായ തുളസീദാസ്, സുരേഷ് ഉണ്ണിത്താൻ, മധുപാൽ, നിർമ്മാതാവ് ബി.രാകേഷ്, രഘുചന്ദ്രൻ നായർ (പ്രസിഡൻ്റ് തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്സ്) ഭാഗ്യലഷ്മി എന്നിവർ ചേർന്ന് ചടങ്ങ് പൂർത്തീകരിച്ചു.
തുടർന്ന് സംവിധായകൻ തുളമ്പീ ദാസ്. സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. ഫസ്റ്റ് ക്ലാപ്പു നൽകിയത് സുരേഷ് ഉണ്ണിത്താനാണ്.
മധുപാൽ, സുധീർ കരമന,തുളസീദാസ്, സുരേഷ് ഉണ്ണിത്താൻ, സജിൻ ലാൽ,
ഭാഗ്യ ലഷ്മി വി.കെ. ബൈജു, ബാലാജി ശർമ്മാ , കിരൺ രാജ്, വിനു കിരിയത്ത്, കലാഭവൻ ഷാജോൺ, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
സുധൻ രാജ് സ്വാഗതം ആശംസിച്ചു.

‘സി.ഐ.ഡി രാമചന്ദ്രൻ റിട്ട. എസ്.ഐ’ പൂർണ്ണമായും ഒരു ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ മൂവിയായിരിക്കുമെന്ന് സംവിധായകൻ സനൂപ് സത്യൻ പറഞ്ഞു.
മുപ്പത്തിമൂന്നു വർഷത്തെ സർവ്വീസിനു ശേഷം ഔദ്യോഗികജീവിതത്തിൽ നിന്നും വിരമിച്ച ക്രൈംബ്രാഞ്ച് എസ്.ഐ രാമചന്ദ്രൻ ഒരു കേസന്വേഷണം ഏറ്റെടുക്കുന്നു. ഔദ്യോഗിക പദവിയില്ലാതെ ഒരു മുൻപൊലീസുദ്യോസ്ഥൻ നടത്തുന്ന ഒരു കേസന്വേഷണം. പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് ബുദ്ധി വൈഭവത്തിലൂടെയുള്ള അന്വേഷമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
എസ്.എ. രാമചന്ദ്രനെ അവതരിപ്പിക്കുന്നത് കലാഭവൻ ഷാജോൺ ആണ്.
ബൈജു സന്തോഷ് സുധീർ കരമന, അനു മോൾ, ഇന്ദ്രൻസ്, പ്രേംകുമാർ, അനു മോൾ, താളസീദാസ്, വി.കെ. ബൈജു എന്നിവരും പ്രധാന താരങ്ങളാണ്.
സനൂപ് സത്യനും അനീഷ്. വി.ശിവദാസും ചേർന്നാണ് തിരക്കഥ രചിച്ചത്.
ഗാനങ്ങൾ- ദീപക് ചന്ദ്രൻ,
സംഗീതം- അനു ബി.നായർ.
ഛായാഗ്രഹണം- ജോ ക്രിസ്റ്റോ സേവ്യർ ,
എഡിറ്റിംഗ്- വിഷ്ണു വിശാഖ്.
കലാസംവിധാനം- മനോജ് മാവേലിക്കര,
പ്രൊജക്റ്റ് ഡിസൈനർ- സുധൻ രാജ്,
പ്രൊഡക്ഷൻ കൺട്രോളർ- സുനിൽ പേട്ട

വാർത്ത- വാഴൂർ ജോസ്
ഫോട്ടോ- ശാലു പേയാട്.

Back to top button
error: